കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Thursday, August 29, 2013

'അഛന്‍ വന്നു ല്ലേ'.- ആര് എപ്പോള്‍ ആരോട് പറഞ്ഞു..?

ആര് എപ്പോള്‍ ആരോട് പറഞ്ഞു..?
ആശയം വിപുലീകരിച്ച് സന്ദര്‍ഭം വിശദമാക്കുക.

'അഛന്‍ വന്നു ല്ലേ'

'എനിക്ക് ഒറപ്പുണ്ടായിരുന്നു...
ഞാന്‍ വിളിച്ചാല്‍ അഛനൊറപ്പായും വരുമെന്ന്..'

********************************

ആക്ച്ച്വല്ലി ഇതൊരു സ്വര്‍ണ്ണക്കടേടെ പരസ്യാണ്...
പരസ്യത്തില്‍ സില്‍മാനടി അഞ്ചു അവള്‍ടെ കെട്യോനോട് ഡെലിവറിക്ക് ശേഷം പറഞ്ഞതാണ് മേല്‍സൂക്തങ്ങള്‍ ...

ഇത് പറയ്ണ നേരത്ത് ബച്ചനച്ചന്‍ അഞ്ചു ചേച്ചിക്ക് ഇടക്കിടക്ക് വായിലിട്ട്
കൊറിക്കാനായിട്ട് ഫ്രൂട്ട്‌സ് മേടിക്കാന്‍ പോയതായിരുന്നു..

.ഒട്ടേറെ പഠിപ്പിച്ച്... സപ്ലികളെഴുതാനുള്ള കാശ് സമയാസമയം കൊടുത്ത് ....
അങ്ങനെ വളര്‍ത്തി വല്താക്കി .... ഒടുക്കം കാമുകന്‍ കണാരന്റെ കൂടെ
അഛന്‍ കാണ്‍കെ ഒളിച്ചോടിപ്പോയ മോള്‍ക്ക് തിന്നാന്‍
എന്‍ഡോസള്‍ഫാന്‍ തെളിച്ച ഫ്രൂട്ട്‌സല്ലാതെ പിന്നെ എന്ത് തേങ്ങാക്കുലയാണ് കൊടുക്കേണ്ടത്....

പറയുമ്പോ അതും പറയണമല്ലോ....
അവള് ഒളിച്ചോടിപ്പോയതാണ്..വര്‍ഷങ്ങള്‍ക്ക് മുമ്പാണ്..
ബച്ചനച്ചന്‍ കബി ഗുഷി കബി ഗം പോലത്തെ ഒരുമാതിരി പടത്തിന്റെ
ഷൂട്ടിംഗിലായിര്ന്നു...
 അന്നേരം ലൊക്കേഷനിലെ ഗസ്റ്റ് റൂമില്‍ വന്ന് അഞ്ചു ചേച്ചി പറഞ്ഞു..
'ഞാന്‍ അയലക്കത്തെ കണാരന്റെ കൂടെ ഒളിച്ചോടാണ്....
ഓനെന്നെ പൊന്ന് പോലെ നോക്കും ന്ന് പറഞ്ഞീണ്ട്.....
ദിവസോം ഡയറീം മില്‍ക്കും വാങ്ങിത്തരും ത്രേ.....
പിന്നെ കണാരേട്ടന്‍ ഒടുക്കത്തെ വിറ്റാണ്......
എന്തൊരു തമാശയാണെന്നോ......
ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ഷാപ്പില്‍ കയറി............
.........ഹൊ ചിരിച്ച് ചിരിച്ച് വയ്യാതായി........
അപ്പോ അഛാ ഞാന്‍ ഒളിച്ചോടാന്‍ പോവ്വാണ്.....'

റെഡി വണ്‍ ടു ത്രീ....
അങ്ങനെ അഛന്റെ കയ്യില്‍ നിന്നുള്ള പിടിവിട്ട് കണാരന്റെ കൂടെ
പോയതാണ്...

എന്നിട്ടിപ്പോ പ്രസവവേദന വന്നപ്പോ അഛനൊന്ന് മിസ്സടിച്ചതാണ്....
അഞ്ചു ചേച്ചിക്ക് ശരിക്കും ഒറപ്പായിരുന്നു..
മിസ്സടിച്ചാല്‍ അഛന്‍ വരുംന്ന്......

വിശ്വാസം അതാണല്ലോ എല്ലാം.....

പിന്നെ ഈ പരസ്യവും സ്വര്‍ണ്ണവുമായുള്ള ബന്ധം എന്താണെന്ന് വെച്ചാല്‍
കാമുകന്‍ കണാരന്‍ നിന്നെ ഞാന്‍ പൊന്ന് പോലെ നോക്കാം എന്ന് അഞ്ചുവിനോട് പറയുന്നതായി പറയുന്നുണ്ടല്ലോ.. അദ്ദാണ്...
ആ ഭാഗം സമയദൈര്‍ഘ്യം ഭയന്നുള്ള എഡിറ്റിംഗില്‍ ഹലാക്കായി പോയതാണ്..
ക്ഷമീര്.....

പിന്നെ ഡെലിവറീടെ നേരത്ത് കാശ് അത്യാവശ്യാണല്ലോ
(അതുകൊണ്ടാണ് അന്നേരത്ത് അഛനെ ഓര്‍മ വരാനുള്ള പ്രത്യേക കാരണം എന്നും കിട്ടൂന് ഡൗട്ടുണ്ട്).....
കാശ് അത്യാവശ്യായ നേരത്ത് കണാരന്റെ കയ്യില്‍ അഞ്ച് പൈസായും കാണത്തില്ലല്ലോ...
അപ്പോള്‍ അഞ്ചൂന്റെ സ്വര്‍ണാഭരണങ്ങളെല്ലാം വില്‍ക്കേണ്ടി വരുമല്ലോ..
അങ്ങനെ വില്‍ക്കാനുള്ള ആഭരണങ്ങള്‍ ബച്ചനച്ചന്‍
അഞ്ചൂന് ഒളിച്ചോടി പോകും മുമ്പ് വാങ്ങിക്കൊടുത്തിട്ടുണ്ടല്ലോ...
സ്വര്‍ണ്ണം മേടിക്കാന്‍ ജ്വല്ലറി വേണമല്ലോ... അദ്ദാണ്...


ഇങ്ങനെ പരസ്യവും സ്വര്‍ണ്ണവും തമ്മിലുള്ള ബന്ധങ്ങള്‍
ആറ്റിക്കുറുക്കി ഷോര്‍ട്ടാക്കി സംഗ്രഹിച്ച് സൈദ്ധാന്തികമായി വിവക്ഷിച്ചതിന്
ഓണ്‍ലൈന്‍ കിട്ടുവിനൊരു ഓസ്‌കാര്‍ ജ്വല്ലറിക്കാര്‍ തരണ്ടേ.. അല്ലേ വേണ്ടേ..

20 comments:

തീര്‍ച്ചയായും ഒരു ഓസ്കാര്‍ കിട്ടൂന് വേണം !

ഈ അഞ്ചുചേച്ചിയെ തിരിച്ചുകൊണ്ടുവരാന്‍ കൂരള സില്‍മാ സമൂഹം കരഞ്ഞുനിലവിളിക്കുന്നത് കാണുമ്പോള്‍ ലജ്ജ തോന്നുന്നു!
ന്നാലും ന്‍റെ ബച്ചച്ചാ.., ഈ കോച്ചേച്ചിയെ അങ്ങെടുക്കൂ.

ഹഹഹ കിടിലന്‍ ഡാ ചക്കരെ .....
ഞാന്‍ മനസ്സ് നിറഞ്ഞു ചിരിച്ചു ..നിര്‍ത്താന്‍ കഴിയുന്നില്ല !!

അസ്രൂസാശംസകള്‍ :)

ഹഹഹഹ കലിപ്പ് തീര്‍ത്തു അല്ലെ

കോപ്പിലെ എഡിറ്റിംഗ് ആയി പോയി....

പൊന്നിന്റെ ഒരു തരി എങ്കിലും കാണിച്ചിരുന്നെങ്കില്‍ :D

ithu superaayi.....athu seri, editinginte kuzhappamaayirunnu alle. aa parasyam kandappo ee paranja pole enikkonnum aadyam manassilaayilla.....

Super my blog is purpleglide.blogspot.in/

oskar mathram pora..verenthenkilum koodi tharanam..

സില്‍മ അതല്ലേ എല്ലാം...

നിന്നെ ഞാന്‍ പൊന്ന് പോലെ നോക്കാം എന്ന് അഞ്ചുവിനോട് പറയുന്നതായി പറയുന്നുണ്ടല്ലോ.. അദ്ദാണ്...
അങ്ങിനെയല്ല, ദദ്ദാണ് ന്നാണ് :)

കിട്ടൂന്റെ ഓരോരോ കാര്യങ്ങളെ..

അവസാനം അച്ഛന്‍ വന്നു ഇത് ഇവന്റെ കൊച്ചു തന്നെയാണോ എന്ന് ചോദിക്കുന്നു.. ഇതില്‍ കൂടുതല്‍ മധുരമായി എങ്ങിനെ പ്രതികാരം ചെയ്യും.

വിശ്വാസം...അതല്ലെ എല്ലാം!

maqboole onnu karuthi irunno...silmaakaaru sketch cheythitundenna kelvi...nerano entho...viswasam athalle ellam....:-p

Ha,,ha..തകര്ത്തളിയാ....

ഹഹ പരസ്യം തീര്‍ന്നില്ല ,,, ഒരു രണ്ടാംഭാഗം മണക്കുന്നു :)

Post a Comment