കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, August 21, 2013

അവളുടെ ലൈക്കുകള്‍ - സീരിയല്‍ ന്യൂ ജനറേഷന്‍

ഫ്രീലാന്‍ഡ് ഫെര്‍ണാണ്ടസ് എന്ന പഹയന്‍ ഡയറക്റ്റ് ചെയ്യാന്‍ പോകുന്ന
അവളുടെ ലൈക്കുകള്‍ എന്ന ന്യൂ ജനറേഷന്‍ സീരിയലിനായി ഓണ്‍ലൈന്‍ കിട്ടു എഴുതുന്ന കഥയാണിത്...

കഥയല്ലിത് ലൈഫ്

ഒരു ദിവസം നട്ടുച്ച നേരം ..
വേലായുധന്‍ നാഷണല്‍ ഹൈവേയിലൂടെ വെയില് കാഞ്ഞ് നടന്നുപോകുന്നു..
റോഡില്‍ നിറയെ കുഴികള്‍ ..
കുഴികളില്‍ ചാറ്റല്‍ മഴ അവശേഷിപ്പിച്ച തുഷാരത്തുള്ളികള്‍ ..(കെടക്കട്ട് സാഹിത്യം)..
പെട്ടെന്ന് തോമസ് ചാക്കോ ഓടി വരുന്നു..
വേലായുധന്റെ കഴുത്തിന് കുത്തിപ്പിടിക്കുന്നു...

ഡാ... പന്ന...... (വിട്ട ഭാഗങ്ങളില്‍ ന്യൂ ജനറേഷന്‍ തെറികള്‍ പൂരിപ്പിക്കുക)

ചാക്കോ അലറലോടലറി.....
'നീയെന്റെ വൈഫ് ലിസിക്ക് ലൈക്കടിക്കും അല്ലേടാ കോങ്ങാ....
.............................................
ഇനി മേല്ാല്‍ നിന്റെ ലൈക്കോ കമന്റോ അവള്‍ടെ സ്റ്റാറ്റസിനു കീഴെ കണ്ടാല്‍ .....
മോനേ വേലായുധാ .. പണി പാളും....'

- ഇന്ത്യ വിട്ട റോക്കറ്റ് പോലെ അലക്ഷ്യമായി ചാക്കോ എങ്ങോട്ടോ പാഞ്ഞ് അപ്രത്യക്ഷനാകുന്നു....

ടാറടര്‍ന്ന റോഡിന്റെ ഇടത് ഭാഗത്ത് വേലായുധന്‍ അങ്ങനെ മലര്‍ന്ന് കിടന്നു..
തോമസ് ചാക്കോ എമ്മാതിരി ഇടിയാണ് ഇടിച്ചത്...
അങ്ങോരും ഇന്ദുലേഖ തേക്കുന്നുണ്ടോ എന്തോ.... ആ ഇടിയില്‍ പോലുമുണ്ട് വല്ലാത്ത ആത്മവിശ്വാസം...

ഇപ്പോള്‍ കിട്ടിയ ഇടിയുടെ കാര്യകാരണങ്ങളിലേക്ക്
വേലായുധന്‍ ഊളിയിട്ടു.....

രണ്ട് ദിവസം മുമ്പാണ് ലിസിയുടെ ഒരു കവിത ഫേസ്ബുക്കില്‍ കണ്ടത്...
മഴയുടെ ബ്രേക്ക് ഡാന്‍സ് എന്നായിരുന്നു കവിതയുടെ ടൈറ്റില്‍...
കവിത എന്ന് വിളിക്കപ്പെട്ട അത് ഏതാണ്ട് ഇങ്ങനെ ആയിരുന്നു..

മഴയുടെ ബ്രേക്ക് ഡാന്‍സ്
______________________

മഴ പെയ്യുമ്പോള്‍ കുട ചൂടുന്നു..
കുട ചൂടാത്തോര്‍ മഴ കൊള്ളുന്നു..
മഴ കൊള്ളാത്തോര്‍ വെയില്‍ കായുന്നു..
വെയില്‍ പെയ്യുമ്പോള്‍ ഞാന്‍ കുട ചൂടുന്നു..
കുട ചൂടാത്തോര്‍ വെയില്‍ കൊള്ളുന്നു..

മഴയും വെയിലും പിന്നെന്താണ്ടൊക്കെയോ ചേര്‍ന്ന്
ജീവിതത്തിന്റെ ഈ ത്രിസന്ധ്യയില്‍
ഞാന്‍ ഉദയസൂര്യനെ നോക്കി അന്തം വിട്ട് നില്‍ക്കുന്നു..


ആ കവിതക്ക് കീഴെ നൈസ്  , സൂപ്പര്‍, സംഭവം, കിടിലന്‍,
ഇൗ കവിതകളൊക്കെ എവിടുന്ന് വര്ണത് ലിസിക്കുട്ടീ,  നീയൊരു സംഭവം തന്നെ കെട്ടാ.. തുടങ്ങി ആയിരത്തഞ്ഞൂറോളം കമന്റുകളും അതിലധികം ലൈക്കുകളും ഉണ്ടായിരുന്നതായി വേലായുധന്‍ ഓര്‍ക്കുന്നു..

അതിലൊരേയൊരു ലൈക്കാണിപ്പോള്‍
ഈ ദാക്ഷിണ്യമില്ലാത്ത വീക്ക്ിന് കാരണാ പാത്രമായത്....
ലൈക്കണ്ട എന്ന് പറഞ്ഞാല്‍ പോരേ വീക്കണോ.....

അടി കൊണ്ട് നീരുവന്ന മുഖം തടവി ഇരിക്കുന്ന വേലായുധന്‍...
ഇനിയൊരു ഗാനമാകാം.... മെലഡി സോംഗ്....

ഓര്‍മ്മകളേ നീ കൈവള ചാര്‍ത്തി....
_____________________________________________________________

അവളുടെ ലൈക്കുകള്‍ സീരിയലിന്റെ പരസ്യത്തിനു വേണ്ടി മാത്രം ഷൂട്ട് ചെയ്ത ഭാഗങ്ങളാണ് താഴെ...

ലിസി ഡൈനിംഗ് ടേബിളിലിരുന്ന് തോമസ് ചാക്കോയോട് കയര്‍ക്കുന്നു..
'ഭര്‍ത്താവാണത്രെ ഭര്‍ത്താവ്.......
ഇങ്ങോട്ട് കിട്ടിയ ലൈക്കിന് ഞാനെന്ത് ചെയ്യാനാ....
എന്റെ കവിതക്ക് പത്മശ്രീ കിട്ടാന്‍ സാധ്യതയുണ്ടെന്ന് എത്രായിരം പേരാ പറഞ്ഞത് .. അതിലുള്ള അസൂയയാ നിങ്ങള്‍ക്ക്.....
എന്നിട്ടെന്നെ ചോദ്യം ചെയ്യാന്‍ വന്നിരിക്കുന്നു...
ദേ.. നിങ്ങളിട്ടിരിക്കുന്ന ഷര്‍ട്ടും പേന്റും നിങ്ങളോടിക്കുന്ന സ്‌കൂട്ടറും കാറും എല്ലാം എനിക്ക് സ്ത്രീധനം കിട്ടിയ വകയില്‍ വാങ്ങീതാ നിങ്ങള്‍ .. മറക്കണ്ട....'

*****************************

കമന്റ് കിട്ടാത്ത ബ്ലോഗറെ പോലെ അന്തം വിട്ടു നടക്കുന്ന വേലായുധന്റെ ഷോട്ടുകള്‍ ...
പശ്ചാത്തലത്തില്‍ മെലഡി മ്യൂസിക്...


NB: തനിക്ക് കണ്ടമാനം ലൈക്ക് കിട്ടുന്ന കാര്യം ഭര്‍ത്താവ് തോമസ് ചാക്കോയുടെ ചെവിയിലെത്തിച്ച അമ്മായിത്തള്ള സാറാമ്മയെ തട്ടിക്കളയാന്‍ ലിസി ക്വട്ടേഷന്‍ സംഘത്തെ അയക്കുന്ന രംഗവും പതിവ് സീരിയല്‍ പോലെ ഇതിലും ചേര്‍ത്തിട്ടുണ്ട്.. കാണാന്‍ മറക്കരുത്.... അവളുടെ ലൈക്കുകള്‍ ..


9 comments:

കാണാന്‍ മറക്കില്ല സാര്‍ ,മറക്കില്ല ..ഞാന്‍ ദൃതംഗപുളകിതനായി നിതരാം ലൈക്‌ ചെയ്തു കണ്ണീരോടെ അക്ഷമകുക്ഷിയായി കാത്തിരിക്കുന്നു ,സീരിയല്‍ തുടങ്ങാന്‍ ..പിന്നെ മകബൂ ഇതൊക്കെ എവിടെ നിന്നാ വരുന്നത് ?നീ ആളൊരു സംഭവം തന്നെ ആണ് കേട്ടാ ,,ലൈക്‌ ,ലൈക്‌ .ലൈക്‌ .സൂപ്പര്‍ ലൈക്‌

നൈസ്,സൂപ്പര്‍,സംഭവം,കിടിലന്‍....,..
കൊള്ളാട്ടാ....

ഇന്‍ഡ്യ വിട്ട റോക്കറ്റ് പോലെ

ഒള്ളതാ... ഒള്ളതാ...

അളിയാ മാറഞ്ചേരി ടൌണിലെ മതിലില് ആ കരിക്കട്ട കൊണ്ടെഴുതിയ വാക്ക് ഇപ്പോഴും അവിടില്ലേ...:P

കൊള്ളാം..... :)

"ന്താ ന്റെ കഥ " കലക്കന്‍

Post a Comment