കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, May 7, 2013

ലവറും അത്ര പോര



lover of kittu :  ഹായ് bloody  കിട്ടു.......
             what's up...?  

കിട്ടു       : (ദൈവ്വേ... ദേ ലവള്‍ പച്ചകത്തി)
                         hi dear......
                         going well... eating well...walking well......
                         എന്നതാ ഡിയര്‍ യുവര്‍ വര്‍ത്താനം... ഗോയിംഗ് വെല്ല്...?

         
ലവര്‍      : ഹൊ കിട്ടൂ.. ഒന്നും പറയണ്ട...
                          How boring...
                          tedious...dull.........

കിട്ടു       : കൃഷ്ണതുളസി കഫ്‌സിറപ്പ് കഴിച്ചാല്‍ മതി.. എല്ലാം ഓകെയാകും...
                       
ലവര്‍      :  നീപോടാ.. കൊരങ്ങാ..

കിട്ടു        : (ഇവള്‍ക്കെങ്ങനെ കുഞ്ഞുനാളിലെ എന്റെ ഇരട്ടപ്പേര് മനസ്സിലായി..)
             താങ്ക്യൂ താങ്ക്യു..

ലവര്‍       : Got any planz tomorrow...?

(മോനേ കിട്ടൂ.... നീ ഈ റൂമെല്ലാം അടിച്ച് തുടച്ച് ഗംഭീരനാക്കിക്കേ........
അമ്മയാണ്..... ഓണ്‍ലൈന്‍ കാമുകി ഇവിടെപച്ച കത്തി കിടപ്പാണെന്ന് ഈ അമ്മക്കുണ്ടോ അറിയുന്നു....... ഹൊ ഇവള്‍ ഓഫാകും മുമ്പ് വേം പണി തീര്‍ക്കണം.... പെങ്ങള്‍സെല്ലാം കല്യാണം കഴിഞ്ഞുപോയതോണ്ടാ കിട്ടൂന് ഈ പെടാപാട്...)

(എല്ലാം തീര്‍ത്ത് അരമണിക്കുറിനകം കിട്ടു വീണ്ടും ചാറ്റിലേക്ക്)

കിട്ടു        :  ഹായ് ഡിയര്‍...

ലവര്‍       : Shut...............
                           crooook... two faced cow..

                           stupid.....

കിട്ടു        :  അല്ല നീയെന്താ പിസി ജോര്‍ജിന് പഠിക്കുവാണോ..
              എല്ലാ തെറിയും എന്റെ നെഞ്ചത്തോട്ട്.. ന്യൂ ജനറേഷന്‍ തന്നെ....

ലവര്‍       : Hey kittu.. bloody lover...
                           u r replying after long time of ma mesges ....
                            can't adjust wid ur speed if u r busy in other things then pls lev me.....
                           I hat dis delayzzz.....

കിട്ടു:                 (അവള്‍ടെ അമ്മേടെ........ വീടിന്റെ അടുത്താ എന്റേം വീട്.. എ                                                   ന്നിട്ടാ അവളെന്നോടിങ്ങനെയൊക്കെ പറയുന്നേ...- ഇന്നസെന്റ് സ്റ്റൈല്‍)

കിട്ടു                :  I'm terribly sorry dear...
                             ever so sorry...
                            ഞാനൊന്ന് മൂത്രിക്കാന്‍ പോയതാ.... (ക്ലീനാന്‍ പോയതാന്ന് പറഞ്ഞാല്‍                   ഭാാവിയില്‍ ഈ പണി എനിക്ക് സ്ഥിരമായാലോ...)
ഐ മീന്‍ യുറിന്‍.. യുറി ഗഗാറിന്‍...

ലവര്‍                 : Please don't be mad at me.........

കിട്ടു                   : There is alwayzz some madness in love.., dear...

ലവര്‍                  :  നീ പോടാ.. സ്റ്റുപ്പിഡ് ഫെല്ലോ.....

കിട്ടു                          : ( എന്റെ കണ്‍ട്രോള്‍ ദൈവങ്ങളേ...)

ലവര്‍                           : എന്നാലും കിട്ടൂ... U jummy bastard.......

കിട്ടു                         : (ദൈവ്വേ.. തന്തക്ക് വിളിച്ചതാണോ.. ഏയ് ആവില്ല..)
                                 താങ്ക്യൂ താങ്ക്യൂ...

:കി്ട്ടൂ...                       Hang on a moment... ഞാനീ ജ്്യൂസ് കഴിക്കട്ടെ..

കിട്ടു                         : (നീ ജ്യൂസോ , അവില്‍മില്‍ക്കോ , അവലോസുണ്ടയോ.. എല്ലാം അമുക്ക്..    ഹല്ലപിന്നെ)

                             ഓ കാരിഓണ്‍ ഡിയര്‍....

(നിന്നെയൊക്കെ അബദ്ധവശാല്‍ മാരിജ് ചെയ്യേണ്ടി വന്നാല്‍ സത്യം നിന്റെ നാക്ക് പിഴുതെടുത്ത് ഉപ്പുംകണ്ടം ജ്വല്ലറിയില്‍ ഞാന്‍ പണയം വെക്കും,, നോക്കിക്കോ.... അതോ തിരിച്ചെങ്ങാനും സംഭവിക്കുമോ... മ്മേയ്............
കല്യാണം ദു:ഖമാണുണ്ണീ.. ബാച്ച്‌ലര്‍ ലൈഫല്ലോ സുഖപ്രദം..)

കി്ട്ടു: പിന്നേയ് ഡിയര്‍..... Can I ask a favour..?

ലവര്‍: പറഞ്ഞ് തൊലക്കടാ......

കിട്ടു: (മ്മേയ്  പറയാനുള്ള മൂഡ് അങ്ങ് പോയിക്കിട്ടി...)

ഓ വേണ്ട.. നാളെ പറയാം ഡിയര്‍ .....
I'm off to bed..... k.. byes... miss u daaaaa..

ലവര്‍: ഓകെ കിട്ടൂ... byzzzz .. love u daaa..

*************************************************************

ഗതികേട് നോക്കണേ.. കിട്ടുവിന്റെ ലൈഫ് ഈ ന്യൂ ജനറേഷന്‍ കാലത്തായിപ്പോയി...വയറ് നിറയുവോളം തെറി വിളിച്ചിട്ട് ലവ് യു ഡാ എന്ന്..
ഞാനുണ്ടല്ലോ.. Grrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr..

കുറേയൊക്കെ മുമ്പ്.. പ്രേംനസീര്‍., സത്യന്‍ കാലത്തായിരുന്നേല്‍ കിട്ടൂന് ഇങ്ങനെയൊന്നും തെറി കേള്‍ക്കേണ്ടി വരുമായിരുന്നില്ല....
ഒരു പക്ഷെ ഇങ്ങനെയായിരിക്കും അവളെന്നോട് പറയുക..

'കിട്ടുച്ചേട്ടാ... നോക്ക്.....
ഒന്ന്.., രണ്ട്.., മുന്ന്.,നാല്, അഞ്ച്, ആറ്....
ആകാശത്ത് ആയിരത്തി പന്ത്രണ്ട് നക്്ഷത്രങ്ങള്‍...
ആതിര നിലാവ്....
മഞ്ഞ് പൊഴിയുന്ന കുന്നിന്‍ ചെരിവില്‍ വള്ളിക്കുടിലില്‍ കിട്ടുച്ചേട്ടനോടൊപ്പം ഞാനുമുള്ള കാലം കിനാവില്‍ വരുന്നു......
ആതിര നിലാവിനേക്കാളും സംഭവമാണ് എന്റെ കിട്ടുച്ചേട്ട ന്‍'

11 comments:

ഹോ...!
കുറെ കാലമായി ഞാനീ വഴി വന്നിട്ട്....
വരവെന്തായാലും മോശായില്ല.!
നന്ദി മഖ്ബൂലേ.....
ആശംസകള്‍

കല്യാണം ദു:ഖമാണുണ്ണീ.. ബാച്ച്‌ലര്‍ ലൈഫല്ലോ സുഖപ്രദം.
ഹഹഹ്ഹഹാ ഗൊള്ളാം

നന്നായിട്ടുണ്ട് കിട്ടൂ...

ഗൊല്ലാം ഗഡീ ...കീപിറ്റപ്പ്. ഞമ്മളിവിടെ ആദ്യമാ..ഇപ്പോഴത്തെ കുട്ട്യാളുടെ ഒരു കാര്യം. ഞാനും നസീറിന്റെയും സത്യന്റെയും ആളാ...മമ്മുട്ടീയേക്കാള്‍ പ്രായം കൂടും..

ലവര് ആയിരിക്കുമ്പോൾ മാത്രമേ തെറിവിളിക്കാൻ പറ്റു അതുകൊണ്ട് പാവങ്ങല്ക്കുള്ള അവസരങ്ങൾ മോതലാക്കുന്നിതെങ്ങനും ഈ ജടക്കാരനെ കാണുന്നവർ കല്ലെറിഞ്ഞു ഓടികുമല്ലോ?

ഹി ഹി അന്‍റെ ഈ ശൈലി എനിക്കൊത്തിരി ഇഷ്ട്ടാണ് മുത്തെ
ഡിഡാള്‍ഫി ആശംസകള്‍

ഹഹഹ് കൊള്ളാം ഈ ജെന റേഷന്‍

കൊള്ളാം...നന്നായിരിക്കുന്നു..

ഗോള്ളം എന്‍റെ പോസ്റ്റും വായിക്കൂ
http://suhailinchoor.blogspot.in/2013/05/blog-post.html

Post a Comment