കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, May 29, 2013

നടി തങ്കമ്മക്കിഷ്ടം കരിഞ്ഞ പപ്പടോം ചീഞ്ഞ മത്തിക്കറിയും

 നടി തങ്കമ്മയോടൊപ്പം വേസ്റ്റാക്കാന്‍ അര മണിക്കൂര്‍ എന്ന ഓണം സ്‌പെഷ്യല്‍ ചാനല്‍ പ്രോഗ്രാമിലേക്ക് സ്വാഗതം..
നടി തങ്കമ്മയുടെ ജീവിതത്തിന്റെ ത്രിസന്ധ്യകള്‍ അറിയാന്‍ ഏവര്‍ക്കും ത്വരയും ആകാംക്ഷയും കാണും...
അപ്പോ നമുക്ക് വിശേഷങ്ങളാരായാം....

നടി തങ്കമ്മയുടെ ഷോപ്പിംഗ് രീതികളൊക്കെ എങ്ങനെയാണ്....

അങ്ങനെ പ്രത്യേക രീതികളൊന്നുമില്ല..
പരമാവധി കൂടെ ആരും ഇല്ലാതിരിക്കുന്നതാണ് നല്ലത്...
നമ്മള്‍ തനിച്ച് ഷോപ്പിംഗിനിറങ്ങുമ്പോള്‍ ഒരു ഏകാന്തത ഫീല്‍ ചെയ്യും..
ഏകാന്തതയില്‍ നമ്മള്‍ ശരിക്കും ഒറ്റക്കാകുന്ന പോലെ തോന്നും...
അപ്പോള്‍ നമുക്ക് നന്നായി ഡ്രസ്സ് സെലക്റ്റ് ചെയ്യാന്‍ പറ്റും...
ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വേസിന്റെ ഹണ്‍ഡ്രഡ് യേഴ്‌േേസാഫ് സോളിറ്റിയൂഡ് എന്ന പുസ്തകത്തില്‍ ഏകാന്തതയിലെ ഷോപ്പിംഗ് രീതിയെ പറ്റിയൊക്കെ പറയുന്നുണ്ട്..

ഡ്രസ്സ് സെലക്ഷന്‍ ., ഫാഷന്‍ ., കളര്‍ എന്നിവയിലുള്ള താല്‍പ്പര്യം....

എന്ത് ഡ്രസ്സായാലും പ്രോബഌസ് ഇല്ല.. പാകമാവണം എന്നേയുള്ളൂ..
കടയില്‍ വെച്ച് തന്നെ പാകമാകുന്നുണ്ടോ എന്ന് ടെസ്റ്റ് ചെയ്യും.. തലങ്ങും വിലങ്ങും ഇട്ട് നോക്കും.. പണ്ടേ ഞാന്‍ അങ്ങനാ.. ആര്‍ക്കും എന്നെ അങ്ങനെ പറ്റിക്കാനൊന്നും പറ്റത്തില്ല... ഫ്രണ്ട്‌സൊക്കെ ഞങ്ങള്‍ സാറ്റ് കളിക്കുമ്പോള്‍ കുറേ എന്നെ പറ്റിക്കാന്‍ നോക്കിയതാ.. പറ്റണ്ടേ..(ചിരിക്കുന്നു).

പിന്നെ നിറങ്ങള്‍... പച്ച.., മഞ്ഞ ., നീല, ചുവപ്പ്, ഓറഞ്ച് , മെറൂണ്‍ എല്ലാം ഇഷ്ടമാണ്. ബട്ട് ബ്ലാക്ക് ആണ് എന്റെ ഫേവറിറ്റ്....

സ്ഥിരമായി ഷോപ്പിംഗിനായി കടയുണ്ടോ..

പണ്ടുണ്ടായിരുന്നു...ഹുന്ത്രാപ്പി ടെക്സ്റ്റയില്‍സ്...
അവ്ിടെ കടയില്‍ നില്‍ക്കുന്ന ദിവാകരന്‍ ഗള്‍ഫീ പോയേ പിന്നെ അങ്ങട്ട് തിരിഞ്ഞു നോക്കിയിട്ടില്ല....

പ്രണയമുണ്ടോ....

പ്രണയമുണ്ടോ എന്നൊക്കെ ചോദിച്ചാല്‍ കുഴങ്ങും.. അല്ലേലും ആര്‍ക്കാണ് പ്രണയമില്ലാത്തത്... മനസ്സിന്റെ ലീലാവിലാസങ്ങളെ അല്ലേ നമ്മള്‍ പ്രണയം എന്ന് വിളിക്കുന്നത്...
എന്തായാലും മാരിജ് എന്റെ ലൈഫില്‍ ഉണ്ടാകില്ല.....
വിവാഹമോചനം ഇഷ്ടാമില്ലാത്തതോണ്ടാ വിവാഹത്തോട് ഇത്ര കലിപ്പ്,....

ഇഷ്ടപ്പെട്ട ഭക്ഷണ്ങ്ങള്‍ ..

എനിക്ക്  പുട്ടും പഴവും ഇഷ്ടമാണ്.. പിന്നെ റേഷനരിയും കൂട്ടിയുള്ള തീറ്റ.. ഹൊ.. പപ്പടം പൊരിച്ചതും . സൊ സ്വീറ്റ്..... കരിഞ്ഞ പപ്പടമാണ് ഫേവറിറ്റ്....
മത്തി വെളിച്ചെണ്ണയില്‍ വറുത്തെടുത്തതും വലിയ പ്രിയമാണ്...
പിന്നെ കുമ്പളങ്ങാ ഉപ്പേരി... ഉപ്പും മുളകും വേണ്ടതിലധികം മിക്‌സ് ചെയ്ത്..
അമ്മച്ചി.. സോറി മമ്മി ഇടക്കിടെ ഉണ്ടാക്കുന്ന കുമ്പളങ്ങ ജിലാജി എന്ന് പറയുന്ന ഒരു ഐറ്റം ഉണ്ട്....സൊ ഗ്രൈറ്റ്..

മേക്കപ്പ് എങ്ങനെയാണ് മെയിന്റൈന്‍ ചെയ്യുന്നത്..

സിനിമയില്‍ അഭിനയിക്കുമ്പോള്‍ മാത്രമേ ഞാന്‍ മേക്കപ്പ് യൂസ് ചെയ്യാറുള്ളൂ..
കോളേജില്‍ പോകുമ്പോഴൊക്കെ ഒരുക്കം അങ്ങനെ പെര്‍ഫക്റ്റ് ആകണം എന്നില്ല...
സിമ്പിള്‍ ഡ്രസ്സ് ധരിക്കും(അതിനെ ഡ്രസ്സ് എന്ന് വിളിക്കാന്‍ പറ്റുമോ എന്നറിയില്ല)..
എനിക്ക് നല്ല വണ്ണമുണ്ടായിരുന്നപ്പോള്‍ എടുത്ത ഒരു പാട്യാല മോഡല്‍ ബോട്ടവും അതിന്റെ ടോപ്പുമാണ് ഞാന്‍ രണ്ടാഴ്ച മുമ്പ് കസിന്റെ കല്യാണത്തിന് ധരിച്ചത്...അതിനിടെ സിനിമക്ക് വേണ്ടി മെലിഞ്ഞത് കാരണം അതി നല്ല ലൂസ് ആയിരുന്നു.....
തങ്കമ്മക്കിത് ഒട്ടും ചേരുന്നില്ലാന്ന് പലരും പറഞ്ഞു.. അവര്‍ക്കൊന്നും ഒട്ടും കോസ്റ്റിയൂം സെന്‍സില്ല.... ശരിക്കും ലൂസ് മോഡല്‍സ് ആണ് പുതിയ ട്രന്റ്...
പുതുതായി ഇറങ്ങുന്ന വെക്കടാ വെടി സിനിമയില്‍ ഞാന്‍ ആ ടൈപ്പ്ാണ് ധരിക്കുന്നത്.... നല്ല രസമുണ്ടെന്ന് ഡയറക്ടര്‍ പീതാംബരനും പ്രൊഡ്യൂസര്‍ വേലായുധനും പറഞ്ഞപ്പോ ഞാനാകെ വണ്ടറടിച്ചു പോയി....

ഏറ്റവും ഇഷ്ടപ്പെട്ട പുസ്തകം..

അനിയത്ത്ിപ്രാവ് സിനിമയില്‍ ചാക്കോച്ചനും ശാലിനിയും ലൈബ്രറിയില്‍ ചെന്ന് എടുത്ത് കളിക്കുന്ന ലവ് ആന്റ് ലവ് ഓണ്‍ലി എന്ന പുസ്തകം വല്യ ഇഷ്ടമാണ്...വായിച്ചില്ലെങ്കിലും എന്താന്നറിയില്ല ആ പുസ്തകത്തോട് വല്ലാത്തൊരു അറ്റാച്ച്‌മെന്റ്.... എന്റെ കുഞ്ഞ് നാളുകളില്‍ ആ സിനിമ ഞാന്‍ എത്ര വട്ടം കണ്ടെന്നോ...

ഓണത്തെ പറ്റിയുള്ള ഓര്‍മ്മകള്‍ ഒന്ന് അയവിറക്കാമോ..

വീട്ടിലാകുമ്പോ ഓണം നല്ല രസമാണ്...
വീട്ടിലെ മഞ്ഞുവീണ മുറ്റത്ത് ഞങ്ങള്‍ പൂക്കളമിടും..
റോസാപ്പൂ..ചെമ്പരത്തി പ്പൂ..മുല്ലപ്പൂ... തുടങ്ങിയ പൂക്കള്‍ കൊണ്ട് ഗമണ്ടനായി ഞങ്ങള്‍ പൂക്കളമിടും..
ഞാനിട്ട പൂക്കളം കണ്ടിട്ട് അയലോത്തെ സരസ്വതേച്ചിയും ജാനക്യേച്ചിയും മണ്ടിപ്പാഞ്ഞ് വരും..
എന്നിട്ടെന്നെ ആശംസിക്കും ആശീര്‍വദിക്കും... അനുമോദനത്തിന്റെ ആയിരമായിരം പൂച്ചെണ്ടുകള്‍ വര്‍ഷിക്കും..
മോളെ തങ്കമ്മേ.. ഇത് വെറുമൊരു  പൂക്കളമല്ല..വസന്തം തന്നെയാണെന്ന് പറയും.. ഹൊ ഞാന്‍ വണ്ടറടിക്കും..

ലൊക്കേഷനിലെ ഓണം എങ്ങനെയാണ്..

കഴിഞ്ഞ ഓണത്തിന് ഞാന്‍ 'ഗുണ്ടുമണി പ്രസവിച്ചില്ല' എന്ന സിനിമയുടെ ലൊക്കേഷനിയാലായിരുന്നു.... ലൊക്കേഷനിലെ ഓണം നല്ല രസമാണ്...
ആകെ മൊത്തം ബഹളമായിരിക്കും..
സൂപ്പര്‍ സ്റ്റാര്‍ വേലായുധനോടൊപ്പം കഴിഞ്ഞ തവണ അത്തളപിത്തള തവളാച്ചീ കളിച്ച്ു..
ഹൊ വേലായുധേട്ടന്‍ എന്തൊരു എക്‌സ്‌പേര്‍്ടാണെന്നോ ഈ കളിയില്‍ ..

ഇനിയൊരു ബ്രേക്ക്....

പരസ്യം
ഹുന്ത്രാപ്പി ജ്വല്ലറിയില്ലാതെ എന്തോണം...
ടിഡാള്‍ഫി ടെക്സ്റ്റയില്‍സില്ലാതെ എന്തോണം...
ഫാസ്റ്റ് ഫുഡ് ബാര്‍ബര്‍ഷാപ്പില്ലാതെ എന്തോണം..21 comments:

ഹഹഹ് നദി തങ്കമ്മ ആരാന്നു ഞാന്‍ പറയട്ടെ അല്ലെങ്കില്‍ വേണ്ട വെറുതെ മാന നഷ്ട കേസിന് കോടതി കയറണ്ട

ഹ ഹ ഹ ആഹ
തങ്കമ്മ ആള് കൊള്ളാല്ലോ

തങ്കമ്മയാണു താരം...

ഹഹഹഹ... തങ്കമ്മേ...

തങ്കമ്മേടെ ഓരോ തമാശ...ഹി ഹി ഹി

"എന്തായാലും മാരിജ് എന്റെ ലൈഫില്‍ ഉണ്ടാകില്ല.....
വിവാഹമോചനം ഇഷ്ടാമില്ലാത്തതോണ്ടാ വിവാഹത്തോട് ഇത്ര കലിപ്പ്,...."
തങ്കമ്മ തകര്ത്തു ....! :)

കൊമ്പന്‍, ഇടശ്ശേരിക്കാരന്‍, നവാസ്, പൈമ, റൊസാപ്പുക്കള്‍, മുബി,നളിന കുമാരി, സ്വന്തം സുഹൃത്ത്,...

വന്ന് കണ്ടവര്‍ക്കൊക്കെയും താങ്ക്‌സ് കെട്ടോ...

@കൊമ്പന്‍...
ഇങ്ങള് ചുമ്മാ പ്രശ്‌നണ്ടാക്കല്ലേട്ടോ... ഞാനങ്ങനെ മനസ്സില്‍ ആരം ഉദ്ദേശിച്ചിട്ടില്ല..
സത്യം...(എടങ്ങേറാക്കല്ലേ കോയാ)

മക്കു വീണ്ടും വീണ്ടും റോക്കുന്നു . ഏതാണ്ടിതുപോലൊരു വിഷയം എഴുതണമെന്നുണ്ടായിരുന്നു . ഇനിയിപ്പോ അനുകരണം വരില്ലേ !

എന്തായാലും മാരിജ് എന്റെ ലൈഫില്‍ ഉണ്ടാകില്ല.....
വിവാഹമോചനം ഇഷ്ടാമില്ലാത്തതോണ്ടാ വിവാഹത്തോട് ഇത്ര കലിപ്പ്,....
kalakki makku bai

ഇതങ്ങ് വായിച്ചപ്പോ ഞാനാകെ " വണ്ടറടിച്ചു പോയി " ... ഉഗ്രന്‍ നന്നായി അവതരിപ്പിച്ചു .. :)

online makku rockzz..aevareyum onnadankam aakaamshayude gopurathiletti...chiripichu chiripichu mannu theetich...veenidathu malarnnu kidannu chinthippikunna...makku neenaal vaazatte..:-p

ചിരിപ്പിച്ചു! :)

സംഗതി ടിഡാൾഫി ആയി .പക്ഷേ മലയാളത്തിലെ ഒരുനടിയും ഏകാന്തതയുടെ നൂറു വർഷങ്ങളെകുറിച്ച് കേട്ടിട്ടു കൂടി ഉണ്ടാവില്ല.പിന്നെയല്ലേ മാർക്കേസ്

സംഗതി ടിഡാൾഫി ആയി .പക്ഷേ മലയാളത്തിലെ ഒരുനടിയും ഏകാന്തതയുടെ നൂറു വർഷങ്ങളെകുറിച്ച് കേട്ടിട്ടു കൂടി ഉണ്ടാവില്ല.പിന്നെയല്ലേ മാർക്കേസ്

ജാഡയില്ലാതെ എന്തോണം.. :)

സത്യം ചാനൽ തുറക്കാൻ വയ്യ

തങ്കമ്മയെന്ന പേര് ഫീല്‍ഡിന് ഒട്ടും ചേര്‍ന്നതല്ല. അതോണ്ട് ഞാന്‍ ഈ ചര്‍ച്ച ബഹിഷ്കരിക്കും.

നന്ദി .....ഞാന്‍ ടിവി തുറന്നിട്ട്‌ ദിവസങ്ങളായി !!
ഇനിയിപ്പോ തുറക്കേണ്ട....അവിടെ കിടക്കെട്ടെ..! :)

തങ്കമ്മയല്ല....പൊന്നമ്മ പോന്നമ്മാ ( കടപ്പാട് :ജനാര്‍ദ്ദനന്‍ ):DPost a Comment