കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Friday, February 1, 2013

ഫുള്‍ചെക്കപ്പിന് സമീപിക്കുക. ഗുണ്ടുമണി ലാബ് ചാത്തന്‍വളവ്‌


പ്രിയരേ ഇത് ഞങ്ങടെ ലാബിന്റെ പരസ്യമാണെന്ന് ദയവ് ചെയ്ത് ഊഹാപോഹിക്കരുത്..

ഊഹാപോഹം നിങ്ങടെ ആരോഗ്യത്തിനു ഹാനികരം..

നിങ്ങടെ ആരോഗ്യകാര്യത്തില്‍ എന്തുമാത്രം ബദ്ധശ്രദ്ധരാണെന്നോ ഞങ്ങള്‍..

നിങ്ങളാണീ നാടിന്റെ ഭൂതവും ഭാവിയും വര്‍ത്തമാനവും..
അതോണ്ട് നിങ്ങടെ അകവും പുറവും സിക്്‌സ് പാക്ക് സമാനമായിരിക്കണം..

പറഞ്ഞുവരുന്നത് ഇതാണ്..
നിങ്ങടെ ശരീരത്തില്‍ എന്തെല്ലാം അസുഖമാണ് കുടിയേറിപ്പാര്‍ത്തിരിക്കുന്നത് ആര്‍ക്കും തെരിയാത്..

എപ്പോഴാണ് നിങ്ങള്‍ കുഴഞ്ഞ് വീണു മയ്യത്താവുക എന്ന് ആര്‍ക്കറിയാം..

നിങ്ങടെ കിഡ്‌നികളില്‍ ഒന്നിന്റെ ടിഡാള്‍ഫി ലൂസായിപ്പോയിട്ടില്ലെന്ന് ആരുകണ്ടു..

നിങ്ങടെ മൂത്രത്തില്‍ കല്ലും മണലും ഉള്ളടങ്ങിയിട്ടില്ലെന്ന് എങ്ങനെ ഉറപ്പിക്കാനാകും..
(മൂത്രത്തിലെ ഗ്ലൂക്കോസിന്റെ കുറവ്കാരണം ഇന്നലെ ഒരു പയ്യന്‍ വടിയായന്നേ.. സത്യം)

ഇരുപത്തിനാല് ഹവേഴ്‌സും സിസ്റ്റത്തിനു മുന്നിലിരിക്കുന്ന നിങ്ങള്‍ക്ക് എന്തെല്ലാം അസുഖങ്ങള്‍ ഇല്ലാതിരിക്കില്ല...

മൗസിലെ പിടിവിട്ട് ഇടക്കൊന്ന് ആ വലംകൈ നെഞ്ചത്തൊന്ന് വെച്ചേക്കണം... പടാപടാ മിടിക്കുന്നില്ല..
ചെലപ്പോ ഹൃദയമിടിപ്പ് 160 നും മീതെ കയറിയിട്ടുണ്ടാകും.. അമിയോഡോറോണ്‍ കഴിക്കേണ്ടി വരും..

ഹൃദയവാള്‍വിനടുത്ത് ഒരു വിവശതയും വിജൃംഭനവും തോന്നുന്നില്ലേ...
അറ്റാക്കാകാന്‍ സാധ്യതയുണ്ട്.. സൂക്ഷിക്കണം..
ആഞ്ചിയോഗ്രാമോ.., ബൈപാസ് സര്‍ജറിയോ., ആഞ്ചിയോ പ്ലാസ്റ്റിയോ
ഏതെന്ന് വെച്ചാ ചെയ്യേണ്ടി വരും..

പ്രഷര്‍.. ഷുഗര്‍..കൊളസ്‌ട്രോള്‍. ബി പി, ഡി പി, ഇപി..
ഇതിന്റെയെല്ലാം ലീലാവിലാസങ്ങള്‍ ഒന്ന് ചെക്ക് ചെയ്ത് ഉറപ്പിച്ചാലെന്താണ്..

ഞാനൊരു ലാബ് മുതലാളിയായതോണ്ടാ നിങ്ങളെ ഇങ്ങനെ ഫയപ്പെടുത്തുന്നത് എന്ന് തിങ്കരുത്...
പുഛിക്കുകയും അരുത്.. പ്ലീസ്....
സത്യത്തില്‍ അറ്റാക്ക് എന്താണെന്ന് അറിയാത്തോണ്ട്ാ നിങ്ങള്‍ക്കൊരു നിര്‍നിമേഷത..

ഹൃദയ പേശികള്‍ക്ക് ശുദ്ധ രക്്തം നല്‍കുന്ന കൊറോണറി ധമനികളില്‍ കൊഴുപ്പടിഞ്ഞുകൂടി ഹൃദയത്തിലുള്ള രക്തപ്രവാഹം തടസ്സപ്പെടുന്നതാണ് ഹൃദ്രോഗമായി പരുവപ്പെടുന്നത്.. മ്മേയ്...

അതോണ്ട് പ്രിയരേ എന്തിന് റിസ്‌കെടുക്കണം..
നിങ്ങള്‍ക്ക് നിങ്ങളെ ആകെ മൊത്തം ടോട്ടലായി ഒന്ന് ചെക്കപ്പ്് ചെ.്‌യ്താലെന്താണ്..
ചെലപ്പൊ ഹാര്‍ട്ട് മസിലൊക്കെ നശിച്ച് പോയിട്ടുണ്ടെങ്കിലോ ..
മു്പ്പത് ശതമാനത്ത്ില്‍ താഴെ മാത്രമാണ് പമ്പിംഗ് എങ്കിലോ,..

ഫുള്‍ ചെക്കപ്പിനായി ഒണ്‍ലി 850 രൂപ മാത്രം നിങ്ങള്‍ മുടക്കിയാല്‍ മതി..
നിങ്ങള്‍ക്ക് മാത്രമുള്ള സ്‌പെഷ്യല്‍ ഓഫറാണിത്..
ഈ ഓഫര്‍ ഗുണ്ടുമണി ലാബില്‍ മാത്രം.



ഗുണ്ടുമണി ലാബ്
ചാത്തന്‍ വളവ്..
ഹുന്ത്രാപ്പി തീയേറ്ററിന് മുന്‍ വശം...

പ്രവര്‍ത്തന സമയം 9 am- 5pm

ഇപ്പോഴത്തെ സ്‌പെഷല്‍ ചാകര കണക്കിലെടുത്ത്
ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കുന്നു

15 comments:

ഇപ്പോഴത്തെ സ്‌പെഷല്‍ ചാകര കണക്കിലെടുത്ത്
ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കുന്നു

ഉവ്വാ ഉവ്വേ ,, ഹ ഹ ഹ ഹാ

:) എല്ലാര്‍ക്കും സൂക്കേട് വന്നു കാണാനാ ആഗ്രഹം അല്ലേ

ഉവ്വാ ഉവ്വേ ,, ഹ ഹ ഹ ഹാ

ഡോക്ടര്‍ ഗുണ്ടുമണി എന്നാക്ക് . മിക്ക ലാബും ഡാക്കിട്ടര്‍മാരുടെത്‌ തന്നാ :)

ഇനി മനിതന്‍റെ മനംകുളിര്‍ക്കുന്ന കാക്കത്തൊള്ളായിരം
പരസ്യങ്ങള്‍,സ്പെഷ്യല്‍ ചാകരകളായി.......
ആശംസകള്‍

ഹി ഹി ഇപ്പൊ ഹാര്‍ട്ട് ബീറ്റ്‌ കൂടിയോ എന്ന് സംശയം ഇല്ലാതില്ല ...
ആശംസകള്‍ .........

ശവപ്പെട്ടിക്കച്ചോടക്കാരന്റെ പ്രാര്‍ത്ഥനപോലെ.....

ഇപ്പോഴത്തെ സ്‌പെഷല്‍ ചാകര കണക്കിലെടുത്ത്
ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കുന്നു.. :)

hehe.. :D:D:D

ഹി ഹി ഹി കൊള്ളാട്ടോ....അപ്പൊ അതാണ്‌ കാര്യം ല്ലേ

എനിക്കൊന്നു ചെക്കപ്പ് ചെയ്താല്‍ കൊള്ളാമെന്നുണ്ട്. ഹൃദയം നന്നായിട്ട് പ്രവര്‍ത്തിക്കുന്നില്ലേന്നോരു സംശയം...

സത്യത്തില്‍ അറ്റാക്ക് എന്താണെന്ന് അറിയാത്തോണ്ട്ാ നിങ്ങള്‍ക്കൊരു നിര്‍നിമേഷത.. ഹ ഹ..

ആ ലാബിന്റെ മോയലാളിയെ ഒന്ന് കയ്യില്‍ കിട്ടിയാല്‍ അവന്റെ മയ്യത്ത് ഞമ്മലെടുക്കും. വെറുതേ മനുഷ്യനെ പേടിപ്പിക്കാന്‍....

ഞാന്‍ നെഞ്ചത്തൊന്ന് കൈ വെച്ച് നോക്കി. പടക്കം പൊട്ടുന്നത് പോലെ. ഇത് വായിച്ചേ പിന്ന്യേയാ...

Post a Comment