കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, January 8, 2013

പാര്‍ട്ടികള്‍ക്ക് മെന്റലാണ് ഭായ്


നാട്ടാര്‍ വെട്ടിലാണ് ഭായ്
 ഉമ്മന്‍ കൂട്ടിലാണ് ഭായ്
സ്‌ട്രൈക്കോ നാട്ടിലാകെ ഭായ്
അതിനെന്താണ് ഭായ്

മുഖ്യന്‍ ഉമ്മനാണോ ഭായ്
മാണി മുഖ്യനാകോ ഭായ്
മുഖ്യന്‍  ആരായാലും ഭായ്
നമ്മള്‍ സോമരാണ് ഭായ്

ലെഫ്റ്റിന്റെ കാര്യമെന്താ ഭായ്
മാണിയോട് ലവ്വിലാണ് ഭായ്
പന്ന്യനും ഇഷ്ടമാണ് ഭായ്
ഒടുക്കം ഹലാക്കാകോ ഭായ്

മുന്നണി ഒന്ന് തന്നെ ഭായ്
ഭരിക്കണത് ഞങ്ങ തന്നെ ഭായ്
ബട്ട് ഗ്രൂപ്പ് വേറെ ഭായ്
സൊ- മുഖ്യന്റെ രാജി വേണം ഭായ്

റേഷന്‍ കടേല്‍ വായു മാത്രം ഭായ്
അരിയിലൊന്നും പുണ്യമില്ല ഭായ്
പുണ്യമൊക്കെ ലോട്ടറിയില്‍ ഭായ്..
കാരുണ്യം അതിലാണ് ഭായ്..

പാര്‍ട്ടികള്‍ക്ക്് മെന്റലാണ് ഭായ്
നാട്ടുകാര്‍ കലി്പ്പിലാണ് ഭായ്
ഒന്നും ഓകെയല്ല ഭായ്
അതിനെന്താണ് ഭായ്

പുള്ളേര്‍ ചാറ്റിലാണ് ഭായ്്
ടീച്ചേഴ്‌സ് റോട്ടിലാണ് ഭായ്
ഡ്യൂട്ടീല്‍ കാര്യമില്ല ഭായ്
അതിലെന്താണ് ഭായ്

റോട്ടില്‍ വണ്ടിയില്ല ഭായ്
വണ്ടീല്‍ ഡീസലില്ല ഭായ്
ഡീസല്‍ പമ്പിലാണ് ഭായ്
മാങ്ങാന്‍ പൈസയില്ല ഭായ്

ലീഗിന് തൃപ്തിയില്ല ഭായ്
നാട്ടാര്‍ക്കൊട്ടുമില്ല ഭായ്
ലെഫ്റ്റും ചത്തുപോയി ഭായ്
അതിനെന്താണ് ഭായ്...


കേരളം ഉണ്ടയാണ് ഭായ്....
മണ്ടേല്‍ ബുദ്ധിയില്ല ഭായ്
ഈടെ പാര്‍ട്ടിയുണ്ട്..
ഈടെ ജാതിയുണ്ട്..
അതിനെന്താണ് ഭായ്..


------------------------------------------------------------------
പ്രാണന്‍ ശ്വാസമാണ് ഭായ്്..
പോയാല്‍ പോയതാണ് ഭായ്..
ഈ ആട്ടോം പാട്ടും നിന്നു പോകും ഭായ്
അതങ്ങനാണ് ഭായ്


NB:
ഷുസെ സരമാഗുവിന്റെ SEEING എന്നൊരു നോവലുണ്ട്..
വോട്ടര്‍മാര്‍ ബ്ലാങ്ക് വോട്ടുകൊണ്ട് പ്രതിഷേധം തീര്‍ക്കുന്ന കഥ..
ഭരിക്കാന്‍ ആരും യോഗ്യരല്ലെങ്കി്ല്‍ പിന്നെന്തോ ചെയ്യും..
ജനാധിപത്യത്തെ ജനാധിപത്യപരമായി തന്നെനിരാകരിക്കുന്നു ആ നോവല്‍....

സത്യം പറയാലോ .., എല്ലാം കണ്ടും കേട്ടും ഒട്ടാകെ മടുത്തിരിക്കുന്നു..

11 comments:

അതിനെന്താണ് ഭായ് !!

#apolitical

നന്നായി ഭായ്‌ ..

നല്ല ഹാസ്യ പാരടി.... ജനങ്ങള്‍ പട്ടിണി ആയാലും എന്താ ബായ്‌.. അവന്റെ ഒക്കെ പള്ള നിരയുന്നില്ലെ അത് മതി

ഇത് കൊള്ളാല്ലോ ഭായ് ..

ഹഹ്ഹാ ന്യൂ ജെനറേഷൻ സോറി നോ ജനറേഷൻ

നല്ലതാ ഭായ്

കൊള്ളേണ്ടിടത്ത്‌
കൊള്ളട്ടെ ഭായ്

സന്ദര്‍ശനത്തിന് നന്ദിയുണ്ട് ഭായ്- ഹിഹി

അതെ, അതിനെന്താണ് ഭായ്

Post a Comment