കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Monday, January 21, 2013

മുടുക്കി മുടുമുടുക്കി


ഹാംഗര്‍ ജാനകി-
മുടുക്കി മുടുമുടുക്കി ചാനല്‍ പ്രോഗ്രാമിലേക്ക് സര്‍വ്വ കൂഷ്മാണ്‍ടങ്ങള്‍ക്കും സ്വാഗതം..
ഈ സെഗ്മെന്റ്ല്‍ ഞാന്‍ എന്ന ടോപ്പിക്കാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ആദ്യം ഞാന്‍ നിങ്ങടെ മുന്നില്‍ എത്തിക്കുന്നു മൈഥിലി..

-മൈഥിലി വരുന്നു-

ഹാംഗര്‍ ജാനകി-
മൈഥിലിക്കുട്ടീ.. പ്രൊഫൈലൊക്കെ ഓകെയാണല്ലോ അല്ലേ...

മൈഥിലി- യെസ് മാം

ഹാംഗര്‍ ജാനകി- എന്നാല്‍ ആദ്യം നമുക്ക് പ്രൊഫൈല്‍ നോക്കാം..

പ്രൊഫൈല്‍-
ഞാന്‍ മൈഥിലി.. എന്റെ അഛന്റെയും അമ്മയുടെയും ഒരേയൊരു ഡുണ്ടുമണി. എന്റെ ലോകം എന്നാല്‍ എന്റെ പേരന്റ്‌സും ഫ്രണ്ട്‌സും നായ്ക്കുട്ടി വേലായുധനും ചേര്‍ന്നതാണ്..
(പട്ടിക്കെന്താ വേലായുധന്‍ എന്ന് പേരിടാന്‍ പറ്റില്ലേ.. ടോണി ,ജോണി എന്നൊക്കെയുള്ള കൃസ്ത്യന്‍ പേരേ പറ്റു എന്നുണ്ടോ.. എന്റെ അടുത്ത പട്ടിക്കുട്ടിക്ക് ഷുക്കൂറ് കാദറ് എന്നും പേരിടും- ഹമ്പട)
ട്രിവാന്‍ഡ്രം ലോഡ്ജില്‍ പറയുന്ന പോലെ പ്രാര്‍ഥനകളുടെ കാലം കഴിഞ്ഞെന്ന് വിശ്വസിക്കുന്നു.എന്ന് വെച്ചാല്‍ വിശ്വാസത്തില്‍ ഞാാന്‍ ബാക്ക് ആണ്്.
ഇന്നില്‍ മാേ്രത ഞാന്‍ വിശ്വസിക്കുന്നുള്ളൂ..ഇന്നലെകളിലും നാളെകളിലും വിശ്വസിക്കുന്നില്ല..പിന്നെ എന്റെ സ്വപ്‌നം എന്താണെന്ന് വെച്ചാല്‍ വേലായുധന്‍ പട്ടിക്കുട്ടിക്ക് ഒരു യൂറോപ്യന്‍ ക്ലോസറ്റ് ഉണ്ടാക്കണം.. ഒരു ബാത്ത് ടബ്ബും.
സ്ത്രീ പീഡനങ്ങളില്ലാത്ത ഒരു ഇന്ത്യയും ഞാന്‍ സ്വപ്‌നം കാണുന്നു.
(പുരുഷന്‍മാരില്ലാത്ത ഇന്ത്യ എന്ന് പര്യായം)
എനിക്ക് പിന്നെ വലിയൊരു ഡാന്‍സറാകണം  .., അതിലൂടെ ഈ സമുഹത്തെ എനിക്ക് നവജാഗരിക്കണം.., നേര്‍വഴിയിലേക്ക് നയിക്കണം..

ഹാംഗര്‍ ജാനകി-
യെസ് ഗമണ്ടനായിട്ടുണ്ട്...ഇനി നമുക്ക് ഇതേപ്പറ്റി ജഡ്ജസിന്റെ അഭിപ്രായം ആരായാം....

മാഡം പങ്കജാക്ഷി-
മോളൂ,.. നീ ആളൊരു ടിഡാള്‍ഫി തന്നെയാണ്.. വേലായുധന്‍ പട്ടിക്കുട്ടി എങ്ങനെ.. സുഖമായിരിക്കുന്നോ...

മൈഥിലി-
യെസ് മാം.. രണ്ട് ദിവസമായി പക്ഷെ അവനൊരു വയറ് സ്തംഭനം..
വയറ്റീന്ന് പോകുന്നില്ല...

മാഡം പങ്കജാക്ഷി-
കൃഷ്ണ തുളസീ കഫ്‌സിറപ്പ് കൊടുത്താല്‍ മതി കെട്ടോ .., എല്ലാം ഓകെയാകും..

പിന്നെ മൈഥിവി ബീലീവ്‌സ് ആന്റ് സ്റ്റെപ്പ്‌സ് പറഞ്ഞല്ലോ.. അതില്‍ ഒരു ക്ലാരിറ്റ് ഉണ്ടായിരുന്നില്ല.. എല്ലാം ഞാന്‍ സെന്റേഡ് ആയ പോലെ തോന്നി..പ്രാര്‍ഥനകളുടെ കാലമല്ലല്ലോ., കമ്യൂണിസത്തിന്റെ കാലമല്ലേ കഴിഞ്ഞത്..
അരാജകത്വം ഇപ്പോള്‍ ഔട്ടോഫ്് ഫാഷനല്ലേ.. പിന്നെ ഇന്നില്‍ മാത്രം വിശ്വിച്ചാല്‍ മതിയോ... ഇന്നലെകളിലല്ലോ നമ്മള്‍ ജനിച്ചതും വളര്‍ന്നതും...


മൈഥിലി-
അത് മാം.......
(ആത്മ ഗതം..- ചുമ്മാ ഡയലോഗടിക്കാന്ും സമ്മതിക്കില്ല കൂഷ്മാണ്ടം)

മാഡം കമലാക്ഷി-
മൈഥിലിക്ക് സെന്‍സോഫ് ഡിറക്ഷന്‍ ഉണ്ട്..
മോള് പറയുന്നതിന് മുമ്പ് ഒന്ന് ചിന്തിക്കാന്‍ സമയം കണ്ടെത്തിയാല്‍ മതി..
മൈഥിലിയെ ഇപ്പോള്‍ എന്തേലും പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടോ..

മൈഥിലി-
ഒട്ടും ഫ്രീഡം ഇല്ല എന്നതൊരു പ്രശ്‌നമാണ്...അഛനും അമ്മയും പലപ്പോഴും പുറത്തിറങ്ങാന്‍ സമ്മതിക്കുന്നില്ല... ഫ്രീഡം ഉണ്ടായിരുന്നേല്‍ എനിക്കെന്തെല്ലാം കാര്യങ്ങള്‍ ചെയ്യാമായിരു്ന്നു...

മാഡം കമലാക്ഷി-
മോള്‍ക്ക് പുറത്തിറങ്ങാനുള്ള ഫ്രീഡം കിട്ടിയെന്ന വെക്ക്.. മോള്‍ എന്തൊക്കെ ചെയ്യും..

മൈഥിലി-
അത്.. അത്.......
(ആത്മഗതം-മാഡം തെണ്ടീ.. നിനക്ക് ഞാന്‍ വെച്ചിട്ടുണ്ട്)

അത്......
ഈ സമൂഹത്തെ മൊത്തത്തല്‍ ഒന്ന് പുതുക്കിപ്പണിയാം...

- ലവള്‍ ആശാരിയാണോ...-

മാഡം കമലാക്ഷി-
യെസ് മൈഥിലി ., നിനക്ക് ഞാന്‍ 20 മാര്‍ക്ക് തരുന്നു..

മാഡം പങ്കജാക്ഷി-
ഞാന്‍ 21 തരുന്നു..

ഹാംഗര്‍ ജാനകി-
സമൂഹത്തെ നവജാഗരിക്കാനും ഈ വേള്‍ഡിനെ പുതുക്കിപ്പണിയാനും ആ ഗഗനം സ്റ്റൈല്‍ ഡാന്‍സ് ഒന്നുകൂടി കളിക്കാമോ മൈഥിലി. പ്ലീസ്..



----- യയ.. ഗഗനം സ്റ്റൈല്‍.. ഗഗനം സ്റ്റൈല്‍..........-------------

20 comments:

ആശാനെ , ആ പീഡനപോസ്റ്റിന്റെ ക്ഷീണം ഇപ്പൊ മാറി . ഇന്ന പുടിച്ചോ എന്‍റെ ആശംസകള്‍ . :)

പരിപാടി തുടങ്ങിയതല്ലേ ഉള്ളൂ... ഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു...
ഇതിനു താഴെ തുടരും എന്നൊരു കുറിപ്പ് വയ്ക്കാമായിരുന്നു.

:D കലക്കി മാഷെ.... ആശംസകള്‍... :)

നന്നായി നര്‍മ്മത്തില്‍ പൊതിഞ്ഞ......
ആശംസകള്‍

ഇങ്ങനത്തെ ഷോ കളെ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു...

സ്റ്റൈല് സ്റ്റൈല് താന്‍
ഗന്നം സ്റ്റൈല് താന്‍

ഹാംഗര്‍ ജാനകി ടിഡാള്‍ഫിയാണ് കേട്ടോ
മൈഥിലി ടിണ്ടിടാള്‍ഫി

സെബാസ്റ്റ്യന്‍ എന്നല്ല മഖ്ബൂല്‍ എന്ന് പേരിടും ആനക്ക് :) ഗംണ്ടാനായിട്ടുണ്ട്

ഹാ ഹ്ഹഹു ...പൊളിച്ചു മക്കളെ ...കലക്കി ഈ പോസ്റ്റ്‌ ,.,

ഹൊ! പുതിയ രണ്ടുമൂന്നു മലയാളം വാക്കുകൾ ഇവിടുന്നു കിട്ടി. :) എഴുത്ത് ലക്ഷ്യത്തിൽ തറച്ചു മഖ്ബൂ.

ഞാനും എന്റെ ബ്ലോഗും അതിലെ പോസ്റ്റുകളും മഹത്തായ സംഭവം തന്നെ എന്ന് കമന്റിയ എല്ലാവര്‍ക്കും താങ്ക്‌സ്...
മോശമെന്ന് അഭിപ്രായപ്പെട്ട വല്ലവരുമുണ്ടെങ്കില്‍ നിങ്ങളെ പിന്നെ എടുത്തോളാം എന്ന് തല്‍ക്കാലം ഇപ്പൊ ഭീഷണി മാത്രം പെടുത്തുന്നു...
ഷൊട്ടടുവേ....

ഏതോ ടി.വി പരിപാടിക്കിട്ട് താങ്ങിയതാനെന്ന് മനസ്സിലായി

അധാര്‍മികക്കെതിരെ പൊതു സമൂഹത്തിന്റെ ശബ്ദമാവേണ്ട മാധ്യമങ്ങള്‍ ധാര്‍മികതയെ തല്ലികൊന്ന് കെട്ടിത്തൂക്കി പിന്നെ കുഴിച്ചുമൂടുന്ന സംഭവപരമ്പരകളുമായി മുന്നോട്ട് പോകുമ്പോള്‍ ഉടക്കുണ്ടാക്കല്ലേ മെഹദ് മക്ബൂല്‍...

മുടുമുടുക്കൻ!

ഗമണ്ടം...!!! കൂശ്മാണ്ടം....!!! ഉഗ്രം....!!!

ഉള്ളത് പറഞ്ഞാല്‍ ടി,വി കാണാത്തകൊണ്ട് ആര്‍ക്കിട്ടാ താങ്ങിയത് എന്ന് പിടികിട്ടിയില്ല മാഷേ.....

എവിടുന്നാ ഇതൊക്കെ വെരുന്നെ ??
ഹ ഹാ..

ഇതിനെ കുറുച്ച് എനിക്കും പറയാനുണ്ട് രണ്ട് വാക്ക്
തറ

Post a Comment