കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Thursday, January 10, 2013

നേറ്റീവ് ബാപ്പ


നിക് നൈം എന്നൊരു എസ്സേ വായിച്ചിരുന്നു മുമ്പ്...
വല്ലാതെ അട്രാക്റ്റ് ചെയ്തു ആ ലേഖനം..
നിക്‌നൈമിന് കാരണങ്ങള്‍ വേണ്ട..
ടെററിസ്റ്റ് എന്നതൊരു നിക്‌നൈം ആണ്..
നീയൊരു ടെററിസ്റ്റ് ആണെന്ന് പറഞ്ഞാല്‍ അതിന് എന്ത് എങ്ങനെ എപ്പൊ എന്നൊന്നും മറുചോദ്യമില്ല.., പാടില്ല..
ഏമാന്‍മാര്‍ പറയുന്നത് തൊള്ളതൊടാതെ വിഴുങ്ങുക .. അത്ര തന്നെ..

ബാബു ജനാര്‍ദ്ദന്റെ ബോംബെ മാര്‍ച്ച് സിനിമയൊക്കെ വല്ലാതെ അകം പൊള്ളിച്ചിരുന്നു.

വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കിടന്ന ഗീലാനിയെ ഓര്‍മ്മയില്ലേ..
നിരപരാധിയെന്ന് തെളിഞ്ഞ് പുറത്ത് വന്നപ്പോള്‍ അദ്ദേഹം പറഞ്ഞു..
നിങ്ങള്‍ക്കറിയുമോ സ്വാതന്ത്ര്യത്തിന എന്തുമാത്രം സുഗന്ധമുണ്ടെന്ന്..

അബ്ദുന്നാസിര്‍ മഅ്ദന്ി ഇന്നും അനുഭവിക്കുന്ന നീതി നിഷേധം നട്ടുച്ചവെയില്‍ പോലെ ഉള്ള്് കരിക്കാന്‍ തുടങ്ങിയിട്ട് കാലം  എത്രയായി..

.....................................................................................................................................

നീതികേടുകളുടെ ഈയൊരു ആസുരനേരത്താണ് എന്റെ പ്രിയ സുഹൃത്തായ മുഹ്‌സിന്‍ പരാരിയും ടീമും ഇറക്കിയ നേറ്റീവ് ബാപ്പ പ്രസക്തമാകുന്നത്...
ഒന്ന് രണ്ടാഴ്ചക്കകം തന്നെ യൂട്യൂബില്‍ വമ്പന്‍ ഹിറ്റായി അത്..
മാര്‍ജിന്‍ ചെയ്യപ്പെടുന്ന ഒരു കൂട്ടത്തിന്റെ കത്തുന്ന ക്ഷോഭം നിങ്ങള്‍ക്കതില്‍ കാണാം..
മാമുക്കോയ തന്റെ റോള്‍ അതി സുന്ദരമാക്കിയിരിക്കുന്നു..
ഹാരിസ്, ക്യാമറ ചെയ്ത ജിജോ എബ്രഹാം,സംഗീത സംവിധായകന്‍ റോയ്് ജോര്‍ജ് എല്ലാവരും ചെറുതല്ലാത്ത അഭിനന്ദനം അര്‍ഹിക്കുന്നു...


തീര്‍ച്ചയായും ഈ കൂഷ്മാണ്ടങ്ങള്‍ ഉയരങ്ങളിലെത്തും...------------------------------------------------------------------

ഇന്നുമിന്നലെയും മിനിഞ്ഞാന്നും
ചെലപ്പോ നാളേം മറ്റന്നാളും
ഇങ്ങള്് പത്രത്തില് കാണ്ന്നത്്
ഞമ്മടെ മോന്‍ കുഞ്ഞൂന്റെ ഫോട്ട്വാണ്..
അതില് ഓന് ബേറെ മുയുമന്‍ പേര്്
പോരാത്തീന് ഒരു ബാലും..

പിന്നെ ഓന്റെ പെട്ടീല് ഒള് കൊടുത്ത
അരീക്കും ബോണ്ടക്കും പയംപൊരിക്കും പകരം
വേറൊരു സാധനണ്ട്്...
ബോംബ്‌ഹെയ്..പൂരത്തിന് ബലൂണ്‍്
മാങ്ങാനാന്നും പറഞ്ഞ് കൂട്ടിക്കൊണ്ടോയിട്ട്
ബെടി കേട്ട് പേടിച്ച് മണ്ടി
മുണ്ടിന്റെ മുമ്പും പിമ്പും എരപ്പാക്യേതാ..
ന്ന്ട്ട്പ്പം ബോംബ്‌ഹെയ്...
ഏത് .. ബോംബ്‌ഹെയ്....

പക്കേങ്കി... ഓള് പറേണത്
രാജ്യദ്രോഹ്യാണേ...
ഓന്റെ മയ്യത്ത് കാണണ്ടാന്നാ...

- നേറ്റീവ് ബാപ്പായില്‍ ന്ിന്ന്-

9 comments:

ഇവർ ഉയരട്ടെ ഇവരോടൊപ്പം നമ്മളും

പാശ്ചാത്യ ലോകത്തും പൗരസ്ത്യ ലോകത്തും പാടിപ്പഴകിയ പൈങ്കിളികള്‍ മനം മടുപ്പിച്ചു തുടങ്ങുമ്പോള്‍ , സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയം ശക്തവും വ്യക്തവും വ്യത്യസ്തവും ആയി അവതരിപ്പിച്ച ഈ ചെറുപ്പക്കാരുടെ ഭാവി പ്രശോഭിതമാണ്.

എല്ലാർക്കുമറിയുന്ന എന്നാൽ എല്ലാരും അറിയില്ലെന്ന് നടിക്കുന്ന ഒരു വലിയ സത്യം ഉറക്കെ വിളിച്ചു പറയുകയാണ് നേറ്റീവ് ബാപ്പ.
നീതി നിഷേധിക്കപ്പെട്ടവർക്ക് വേണ്ടി ശബ്ദിക്കുന്നവർ പോലും ലേബലൊട്ടിക്കപ്പെടുന്ന ദുരവസ്ഥയിൽ നിശബ്ദരുടെ ഉച്ചഭാഷിണിയാണാ സംഗീതരൂപം!

രണ്ടുതരം നീതിയുണ്ട് ഇന്‍ഡ്യയില്‍

ഒരേ കാര്യം ആണ് രണ്ടു പേര്‍ രണ്ടു മത ഭ്രാന്തന്മാര്‍ പറഞ്ഞത് എന്നിട്ട് പക്ഷേ അതില്‍ ഒരാള്‍ ജയിലിലും മറ്റേ ആള്‍ പുറത്തും തീവ്രവാദികള്‍ ഉണ്ടാകുന്നതു ഇങ്ങനെ ഒക്കെ തന്നെ ആണ്...

ഞാന്‍ കണ്ടു ഈ സംഗതി മികച്ച ഒരാശയം മനോഹരമായി അവതരിപ്പിച്ചു പിന്നണി പ്രവര്‍ത്തകര്‍ക്ക് അഭിനന്ദനങ്ങള്‍

ഈ ആല്‍ബം ഞാന്‍ കണ്ടു. സാങ്കേതികപരമായും കലാപരമായും മികച്ചൊരു വര്‍ക്ക്‌ തന്നെയാണ്. ഒപ്പം സാമൂഹിക പ്രസക്തിയുള്ളൊരു വിഷയവും.

Post a Comment