കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Thursday, January 3, 2013

സ്ത്രീ പീഢനത്തില്‍ ജീന്‍സിനുള്ള പങ്ക്‌


'അലോ.... ഹലോ... നമ്മടെ നാടിന്റെ അധികാര തന്തുലിതനായ മിനിസ്റ്ററല്ലേ'

'അതേടാ ഉവ്വേ..'

'തിരക്കിലാണോ ആവോ'

'തിരക്കില്ലാതെ എന്ത്് ആഘോഷം. അതൊന്നും ബട്ട് നോ പ്രോബഌ...
ഇപ്പോ കാറില്‍ ട്രിണാകുളത്ത് നടക്കുന്ന ജെട്ടി ഫെസ്റ്റിവല്‍ ഉദ്ഘാടിക്കാന്‍ പോകുവാ.എന്നാലും പ്രജ പറയൂ..'

'ഹുന്ത്രാ്പ്പി രാജാവേ ., ശരിക്കും ഇവിടെ എന്താണ് നടക്കുന്നത്..'

'വാട്ട് ഹാപ്പന്റ് യാര്‍'

'മ്മടെ നാട്ടില്‍ എന്തോരം സ്ത്രീ പീഢനങ്ങളാണ് നടക്കുന്നത്.. '

'സ്ത്രീ ഉള്ളിടത്തെല്ലാം സ്ത്രീ പീഢനം നടക്കുമെന്ന് നായനാര്‍ സ്റ്റൈലില്‍ ഞാന്‍ പറയുന്നില്ല.. ഇതൊരു പ്രത്യേക കാലാവ്സ്ഥാ വ്യതിയാനത്തിന്റെ പ്രശ്‌നാ.. അതിനെ പറ്റി പഠിക്കാന്‍ ഞങ്ങടെ ഗവണ്‍മെന്റ് പത്തംഗ കമ്മറ്റിയെ ഫോം ചെയ്തിട്ടുണ്ട്..'

'അതില്‍ രണ്ടെണ്ണമല്ലേ പീഡനകേസില്‍ പിടിയിലായത്'

'അത് പ്രശ്‌നം വേറെയാ.. ആ പീഡനം നടക്കാന്‍ കാരണം ആ ബഡ്ക്കൂസ് പെണ്ണിട്ട ഡ്രസ്സ തന്നെയാ ...
തദ്ദിഷ്യ ഡ്രസ്സ് മേടിച്ച ടെക്സ്റ്റയില്‍സ് ഞങ്ങള്‍ റെയ്ഡ് ചെയ്തിട്ടുണ്ട്..
 2000 ത്തില്‍ അധികം ജീന്‍സ് തൊണ്ടികള്‍ പിടികൂടുകയും ചെയ്തിട്ടുണ്ട്..
.അവിടത്തെ സെയില്‍സ്മാനെ ചേദ്യം ചെയ്ത് വരികയാണിപ്പോള്‍..
അത് തയ്ച്ചത് കോയമ്പത്തൂരുള്ള വടക്കേ വീട്ടില്‍ പരമുവാണെന്നും മനസ്സിലായിട്ടുണ്ട്..
അവന്‍ ഉഗാണ്ടയിലേക്ക് കടന്ന് കളഞ്ഞു എന്നാണ് കേള്‍ക്കുന്നത്.
ബട്ട് അവന് നോ രക്ഷ..
പ്രജകളോട് വല്ലാത്ത  ശുഷ്‌കാന്തിയും അഭിവാഞ്ചയും ഉള്ള ഭരണകൂടമാണെന്നേ  ഞങ്ങളുടേത് '

'പിന്നേയ് പീഢിപ്പിക്കപ്പെട്ട പെണ്‍കുട്ടികളുടെ പേരില്‍ നിയമങ്ങള്‍ വരുന്നെന്ന്് കേള്‍ക്കുന്നു'

'യെസ്.. ശ്രൂതി ആക്റ്റ് , ജ്യോതി ആക്റ്റ് .. ആര്യ ആക്റ്റ് അങ്ങനെ.
ഒരു പണ്‍കുട്ടിയുടെ പേരില്‍ മാത്രം നിയമം വരുന്നതിനോട്് യോജിപ്പില്ല..
 അത് മറ്റ്ുള്ള വരോട് ചെയ്യുന്ന അനീതിയില്ലേ..
 അങ്ങനെയാണേല്‍ നിയമങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ ഒരു പഞ്ഞവും കാണില്ല.. അല്ലേലും നിയമം വന്നാല്‍ പോരേ.. നടപ്പാകണം എ്ന്ന് ആര്‍ക്കാ നിര്‍ബന്ധം '

'നാട്ടിലാകെ മൊത്തം ടോട്ടല്‍ പ്രതിഷേധമാണല്ലോ...'

'അതുകള്‍ക്കൊന്നും വേറെ പണിയില്ലാഞ്ഞാട്ടിണെന്നേ... ഒരുമാതിരി പീഡനമിവിടെ ആദ്യമായി നടക്കുന്ന പോലെ...അഛുദാനന്ദന് പ്രതിഷേധിക്കാനെങ്കിലും ഇവിടെ സ്ത്രീ പീഡനം നടക്കേണ്ടേ..'

'പത്രങ്ങളും ചാനലുകളും ഇരകളെ പറഞ്ഞും പൊലിപ്പിച്ചും പിന്നേം പീഡിപ്പിക്കുവാണല്ലോ'

'അത് ശരിയാണ്.. ഒരു വട്ടം പീഡിപ്പിക്കപ്പെട്ട പെണ്ണുങ്ങളെ എത്ര വട്ടമാണ് പിന്നെയും മീഡിയകള്‍
പീഡിപ്പിക്കുന്നത്.. അതുകളെ നിരോധിക്കാന്‍ വല്ല വകുപ്പും ഉണ്ടോന്ന് നോക്കണം..
അപ്പോ ഹാപ്പിയായില്ലേ പ്രജക്ക്്.. സ്ത്രീ സുരക്ഷക്ക് തീര്‍ച്ചയായും ഈ ഗവണ്‍മെന്റ് മുഖ്യ പരിഗണന നല്‍കും.. ഓകെ .. എന്നാ വെച്ചോളൂ..'- എഡാ.. ഡ്രൈവറേ സുകൂ..ആ ബൈക്കില്‍ പോണ പെമ്പിള്ള ആതാ നമ്മെ ഓവര്‍ടേക്ക് ചെയ്യുന്നു.. മിനിസ്റ്ററെ ഓവര്‍ടേക്ക് ചെയ്യേ.. അതും ഒരു പെണ്ണ്.. ഹമ്പട.. എടാ കോന്താ.. കത്തിക്കടാ.കോപ്പേ....NB: സ്ത്രീ പീഢനത്തില്‍ ജീന്‍സിനുള്ള പങ്ക് എന്ന വിഷയത്തില്‍ ഉപന്യാസ മല്‍സരം സംഘടിപ്പിക്കുന്നു..2013 ഡിസംബര്‍ അവസാനം വരെ അപേക്ഷിക്കം.. ആറ് ഫുള്‍സ്‌കാപ്പില്‍ കവിയരുത്..

 -ബ്ലാക്ക് ജീന്‍സാണോ ബ്ലൂ ജീന്‍സാണോ വൈറ്റ് ജീന്‍സാണോ കൂടുതല്‍ പ്രകോപനപരം എന്ന വിഷയത്തില്‍ ഇന്ന് സിറ്റി ഓഡിറ്റോറിയത്തില്‍  സെമിനാര്‍ നടക്കുന്നു. ഏവര്‍ക്കും സ്വാഗതം.


13 comments:

ജ്യോതി ആക്ട്‌, ആര്യ ആക്ട്‌, സൌമ്യ ആക്ട്‌...,......

നേതാക്കന്മാരുടെ മോണോആക്ട്‌...,...

മഖുഭായി , ഈ പോസ്ടിനോട് യോജിക്കുന്നില്ല. കാരണം സ്ത്രീകളുടെ വസ്ത്രം എന്ന വാക്ക് തന്നെ പറയുന്നവരില്‍ ബഹുഭൂരിപക്ഷവും സാമ്സ്കാരികാധപതനതിന്റെ ഒരു ഭാഗമായാണ് പറയുന്നത് ; അവരാരും പുരുഷന്മാരെ പുന്യവാളന്മാരാക്കുന്നുമില്ല . കുറച്ച പേര് മാത്രമാണ് വസ്ത്രധാരണത്തെ മുഖ്യകാരണമായി ഉയര്ത്തിക്കാട്ടുന്നുണ്ടാവുക. പീഡനക്കാരെ ന്യായീകരിക്കുന്നു, വസ്ത്രധാരണത്തെ മുഖ്യപ്രതിയായി ഉയര്‍ത്തുന്നു എന്നിത്യാതി 'വ്യാഖ്യാനങ്ങള്‍' സ്ത്രീസ്വാതന്ത്ര്യ/മനുഷ്യാവകാശ ഭക്തര്‍ ആണ് മുഖ്യ ചര്‍ച്ച ആക്കി എടുത്തത്. ബഷീര്‍ക്കാടെ പോസ്റ്റ്‌ തന്നെ ഉദാഹരണം.

മഖു എല്ലാവര്‍ക്കിട്ടും ഒന്ന് കൊട്ടി എന്നല്ലാതെ ഒരു രാഷ്ട്രീയം എനിക്കിതില്‍ വായിച്ചെടുക്കാന്‍ കഴിയുന്നില്ല. എന്തായാലും "മഖു സ്റ്റൈല്‍""," രസകരമായി. ആശംസകള്‍. ,. :)

ഇനി എന്തോരം ന്യായീകരണങ്ങള്‍,കണ്ടെടുത്തലുകള്‍. .,പിന്നെ.............

@shibli
എല്ലാവര്‍ക്കുമിട്ട് രണ്ട് കൊട്ടല്‍ തന്നെയല്ലടേയ് മ്മടെ രാഷ്ട്രീയം- ഹിഹി

ഒരു ലേശം പഞ്ച് കുറഞ്ഞു പോയോ എന്ന് സംശയം ..എന്തായാലും കാലികം ,പ്രസക്തം

പീഡിപ്പിക്കാന്‍ എല്ലാര്‍ക്കും ഓരോരോ കാരണങ്ങള്‍:
കോയാസ് മായാസ് പീയാസ്

ഹാസ്യം കൊറച്ച് കൊറഞ്ഞോ?
എന്തായാലും നന്നായിട്ടുണ്ട്>>>>

അവസാനത്തെ - എഡാ.. ഡ്രൈവറേ സുകൂ..... വരെ പോളപ്പനായിരുന്നു.

Post a Comment