കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Friday, November 30, 2012

എല്ലാ അമ്മായിയമ്മയിലും ഒരു അമ്മയുണ്ടന്നേ..


പ്രിയ പ്രേക്ഷകരേ.., ഇന്ന് നമ്മുടെ കുടുംബ കലഹം ചാനല്‍ പ്രോഗ്രാമിലേക്ക് എത്തിയിരിക്കുന്നത് വട്ടപ്പാറ വളവിലെ മയ്യത്ത്വളപ്പില്‍ ഹൗസില്‍ താമസിക്കുന്ന അമ്മായിയമ്മയും മരുമകളുമാണ്.അവരെ സ്റ്റേജിലേക്ക് ഹാര്‍ദ്ദവമായി പിടിച്ചുവലിക്കുകയാണ്..
പ്ലീസ് കം.. തങ്കമ്മ ആന്റ് പൊന്നമ്മ.....
(കരഘോഷം)

അപ്പോള്‍ ആദ്യം ഷോക്കിംഗ് റൊണ്ട് ആണ്...
 ഇവിടെ തങ്കമ്മ എന്ന അമ്മ തന്റെ മരുമകള്‍ പൊന്നമ്മയെക്കുറിച്ചുള്ള ചില മുണ്ടുടുക്കാത്ത സത്യങ്ങള്‍ (നഗ്ന സത്യങ്ങള്‍) ഒരു കുറിപ്പില്‍ എഴുതി നമ്മുടെ ജഡ്ജസ് ദാക്ഷായണിക്കും വീക്ഷായണിക്കും കൈമാറിയിട്ടുണ്ട്... അതിവിടെ അവര്‍ വായിക്കും.. ഓകെ..... ലിസണ്‍ ഇറ്റ്..

- തങ്കമ്മയും പൊന്നമ്മയും നിര്‍മിനേഷരായി  വിജൃംഭിതരായി സ്റ്റേജില്‍  നില്‍പ്പുണ്ട്-

ദാക്ഷായണി- അപ്പോള്‍ മിസിസ് തങ്കമ്മ, പൊന്നമ്മ ഞാന്‍ വായിക്കുകയാണ് കെട്ടോ.. ഡോണ്ട്് ഡിസ്റ്റര്‍ബ്...

'എന്റെ മകന്‍ പൊന്നപ്പന്‍ കഴിഞ്ഞ ചിങ്ങത്തിലാണ് പൊന്നമ്മ എന്ന ബഡ്ക്കൂസിനെ കെട്ടിക്കൊണ്ട് വന്നത്..
കണ്ടമാത്രയില്‍ തന്നെ വല്ലാത്തൊരു മൂധേവിയായി ലവളെ എനിക്ക് ഫീല്‍ ചെയ്തിരുന്നു...
രാവിലെ ഏഴരക്കല്ലാതെ മരുമകളെന്ന കുന്ത്രാണ്ടം എഴുന്നേല്‍ക്കില്ല..
ഉറക്കം അതല്ലേ എല്ലാം എന്നതാണവളുടെ തിയറി..
അവള്‍ സാമ്പാറുണ്ടാക്കിയാല്‍ അതിലിടുന്ന മുരിങ്ങാക്കോലിനുണ്ടാകും അഞ്ചരടിയും രണ്ടിഞ്ചും....
എന്തുമാത്രം വേപ്പിലകളാണിവള്‍ ഉപ്പേരിയിലിടുക....
ഉപ്പിട്ട കട്ടന്‍ ചായ കുടിക്കേണ്ടി വന്ന വെറെ ഏതെങ്കിലും അമ്മായിത്തള്ള ഈ ലോകത്തുണ്ടാകുമോ....
അവള്‍ക്ക് പപ്പടം പൊരിക്കാന്‍ രണ്ട് കിലോ വെളിച്ചെണ്ണ വേണം...
എന്റെ മകന്റെ വൈഫാകാന്‍ മാത്രമുള്ള ഒരു ക്വാളിഫിക്കേഷനും ഈ കുന്ത്രാണ്ടത്തില്ലന്നേ......
അവള്‍ എപ്പോഴെങ്കിലും മുറ്റമടിച്ചെന്ന് വെക്ക്... എന്നാ പിന്നെ ഒറ്റ ഈര്‍ക്കിലിയും പിന്നെയാ ചൂലില്‍ കാണത്തില്ല.....ഞാന്‍ ബാത്ത്‌റൂമില്‍ പോകും നേരം ചിപ്‌സും മിച്ചറും കട്ടെടുത്ത് തിന്നും ബ്ലഡി മരുമോള്‍... വല്ലാത്തൊരു മനോവേദനയിലാണ് ഞാന്‍ യുവറോണര്‍....മടുത്തു എനിക്കീ അമ്മായിത്തള്ള ജീവിതം....'

ഹാംഗര്‍ ജാനകി:- അങ്ങനെ നമ്മള്‍ വളരെ ബ്യൂട്ടിഫുള്ളായ ഈ കത്ത് കേട്ടു..
ഇനി ഈ കത്തിന് എത്ര മാര്‍ക്ക് എന്ന് നമുക്ക് ജഡ്ജസിനോട് ചോദിക്കാം...
ദാക്ഷായണി ചേച്ചി....
ദാക്ഷായണി..-

മിസിസ് തങ്കമ്മാ.. നന്നായി കെട്ടോ.... മരുമോള്‍ പൊന്നമ്മാ.. വീട്ടിലെ തന്റെ പെര്‍ഫോമന്‍സും ഉഗ്രന്‍.....
കുറച്ചുകൂടി എരിവും പുളിയും വേണ്ടിയിരുന്നു...  പിന്നെ ഈ ബ്ലാക്ക് ജീന്‍സ് മാറ്റി ബ്ലൂ ആക്കിയിരുന്നേല്‍ കത്തിനോടത് മാച്ച് ചെയ്യുമായിരുന്നു.. എന്തായാലും ബെസ്‌റ്റോഫ് ലക്ക്....
മുപ്പതില്‍ ഇരുപത്തഞ്ച് മാര്‍ക്ക്് എന്റെ വക....

വീക്ഷായണി..:-

നന്നായിരുന്നു കത്ത്... പൈങ്കിളിത്തം കുറഞ്ഞ് പോയോ എന്നൊരു ഡൗട്ട്....
ഇനി നിങ്ങള്‍ വീട്ടില്‍ പോയി വരുമ്പോള്‍ ഇതിനേക്കാള്‍ നല്ല പെര്‍ഫോമന്‍സ് പ്രതീക്ഷിക്കുന്നു... ആശംസകള്‍.. ഞാനും നല്‍കുന്നു ഇരുപത്തഞ്ച് മാര്‍ക്ക്്,...

ഹാംഗര്‍ജാനകി:-
ഇപ്പോള്‍ എല്ലാര്‍ക്കും ഹാപ്പിയായില്ലേ.. ഇനി ഡാന്‍സിംഗ് റൗണ്ട് ആണ്....
പാട്ട് ഞാന്‍ പാടാം.. ഓകെ...
അമ്മായിത്തള്ളയും മരുമോളും കൂടി ഡാന്‍സ് ചെയ്യു....

- അത്തള പിത്തള തവളാച്ചീ..
    മറിയം വന്ന് വിളക്കൂതി...
    ഫൂ ഫൂ ഫൂ.....
    ഏയ്....
    അത്തള പിത്തള തവളാച്ചീ..
    മറിയം വന്ന് വിളക്കൂതി..
    ഫൂ ഫൂ ഫൂ....

12 comments:

മറിയം വന്നു വിളക്കൂതി... ഫൂ ഫൂ ഫൂ...

ആക്ഷേപഹാസ്യം കൊള്ളാം.

നര്‍മ്മം നന്നായി
ആശംസകള്‍

വിളക്കിനെ സ്നേഹിക്കുന്ന മറിയമുകള്‍ ജന്മം കൊള്ളട്ടെ ...

kolllaaaaaaaaaaaaaaaaaaaaaam kettto

റിയാലിറ്റിയല്ലേ റിയാലിറ്റി
നടക്കട്ടെ ഷോ

ഫൂന്റെ കൂടെ ഒരു ത് കൂടി കൂട്ടായിരുന്നു..:)

അന്‍റെ മ്മാക്ക് ഒരു മരുമോളെ കിട്ടിയാല്‍ മ്മേം പറയും ഇത് പോലെ....
:-)

angane aa ammayi ammayum marumolum adutha raundil ethi alle?....
Entha bhai ennum ingane aya mathiyo?....

വന്ന് കണ്ടവര്‍ക്കൊക്കെയും താങ്ക്‌സ്...
@അജ്മല്‍
@അക്മല്‍

- ബഡ്ക്കൂസുകളെ ... ഞാന്‍ പെണ്ണ്‌കെട്ടി മനസ്സമാധാനം കൈമോശം വന്ന്
ഹാലേലുയ പാടി അലയുന്നത് നിങ്ങള്‍ക്ക് കാണണം ല്ലേ
Grrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrr

:) രസകരമായി ആക്ഷേപഹാസ്യം

ഹഹഹ്ഹാ കലക്കൻ

Post a Comment