കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Thursday, October 4, 2012

BIS 916 മാംഗോ


പ്രിയരേ ., കൂഷ്മാണ്ഡങ്ങളേ..
കുടിക്കൂ.. ചാളക്കാസ് ഫ്രൂട്ട് കട അവതരിപ്പിക്കുന്ന മാംഗോ ജ്യൂസ്..
വെറും നാല് ശതമാനം മാത്രമാണ് പണിക്കൂലി..
നോക്കൂ നിങ്ങള്‍.. എന്തുമാത്രം ഗമണ്ടന്‍ ഓഫറാണിത്...
നല്ലൊരു മിക്‌സിക്ക് കൊടുക്കണം അയ്യായിരം.. പിന്നെ വണ്‍ കിലോ മാങ്ങക്ക് അമ്പത്തഞ്ച്..
മൂര്‍ച്ചയുള്ള കത്തിക്ക് നാല്‍പ്പത്തഞ്ച്..
അത് വിന്യസിക്കാനുള്ള പ്ലേറ്റിന് നാല്‍പത്..
പിന്നെയത് കട്ട് ചെയ്യാനുള്ള ബഡ്ക്കൂസിന് അറുപത്..

മാങ്ങ മുറിക്കുമ്പോള്‍ അതിന് വരുന്ന തേയ്മാനം,സമയനഷ്ടം,
മാങ്ങണ്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കഷ്ണനഷ്ടം., കരന്റ് നഷ്ടം....
അങ്ങനെ കൂട്ടുമ്പോള്‍ ആകപ്പാടെ മാംഗോ ജ്യൂസിന് എത്രായിരം രൂപ വരും..
ബട്ട് ഞങ്ങള്‍ ചാളക്കാസ് ഫ്രൂട്ട് കട വെറും നാല് ശതമാനം മാത്രമാണ് പണിക്കൂലി ഈടാക്കുന്നത്....
കുടിക്കൂ.. ചാളക്കാസ് മാംഗോ ജ്യൂസ്..
എന്നിട്ട് ആര്‍മാദിക്കൂ.. ഉന്‍മത്തരാകൂ...

----------------
പൊതുജനങ്ങളേ .,കഴുതകളേ... കാണുന്ന കോന്തന്‍മാര്‍ പറയുന്നത് കേട്ട് മണ്ടിപ്പാഞ്ഞ് ചെല്ലല്ലേ.. കുണ്ടില്‍ ചെന്ന് ചാടല്ലേ...
നാലെന്ന് കേട്ടാല്‍ ചുരുങ്ങിയത് നാല് വട്ടമെങ്കിലും ചിന്തിക്കണം..
അതിലും ചുരുങ്ങിയാല്‍ നാല്‍പ്പത് വട്ടമെങ്കിലും..

നോക്കൂ ,..., ചാളക്കാസ്്് ആന്റ് സണ്‍സ്് ഫ്രൂട്ട് കടയില്‍ പണിക്കൂലിയേ ഇല്ല..
ചുമ്മാ വന്ന് വെറും മിക്‌സിയുടെ മാത്രം വില തന്നാല്‍ ഒരു മാംഗോ ജ്യൂസ് അണ്ണാക്കില്‍ തള്ളിയിട്ട് പോകാം നിങ്ങള്‍ക്ക്..
ചെക്കോസ്ലാവാക്യയില്‍ പോലുമില്ലാത്ത ടിഡാള്‍ഫി ഓഫര്‍...
നാല്ശതമ്ാനം പണിക്കൂലി എന്ന ഉഡായ്പില്‍ വീണുപോകരുതെന്ന് വീണ്ടാമതും ഓര്‍മപ്പെടുത്തുന്നു.. ചിന്തിക്കണേ.., നാല് വട്ടമെങ്കിലും...

------------------------
ഓ .,പിന്നേ... പണിക്കൂലി ഇല്ലാ പോലും..പണിയെടുത്തിട്ട് കൂലി മാങ്ങാതിരിക്കാന്‍ മാത്രം ലതുകളെന്താ കോങ്ങന്‍മാരോ...
ചുമ്മാ തൊള്ള ബഡായി..
പണിക്കൂലിയില്ലാന്ന് പറയണ സൂപ്പര്‍സ്റ്റാറിന് കൊടുക്കണം ഒരൊന്നൊന്നര പണിക്കൂലി..
അല്ലേല്‍ നിങ്ങളന്നെ ഒന്ന് ചിന്തിച്ചേ...
നിങ്ങളൊരു കസേര വാങ്ങുന്നു..
അപ്പോള്‍ മരത്തിനിത്ര.., അത് ഈര്‍ന്നതിനിത്ര., അതിന്റെ പണിക്കൂലി ഇത്ര..
അങ്ങനെയാണോ കിട്ടുന്നത്.. മൊത്തത്തില്‍ ഒരു വില ഇടുകയല്ലേ..
പിന്നെയെന്താ ഈ മാങ്ങാക്കൊലക്ക് മാത്രം....
എല്ലാം പറ്റിപ്പാന്നേ...
പറ്റിപ്പില്ലാത്ത., വെള്ളം കലരാത്ത മാംഗോ ജ്യൂസ്....
കൂയി ചാളക്കാസ് ഫ്രൂട്ട് കടയില്‍ മാത്രം....
കുടിക്കൂ.. കുടിക്കൂ ..കുടിച്ചു കൊണ്ടേയിരിക്കൂ..
പണിക്കൂലിയില്ലാത്ത കുടികള്‍ക്ക് സമീപിക്കുക..
കൂയി ചാളക്കാസ് ഫ്രൂട്ട് കട....

NB:
1- പത്ത് കൊല്ലം മുമ്പ് പവന് നാലായിരം രൂപയായിരുന്നു..
അന്നും പണിക്കൂലി പത്ത് ശതമാനം..എന്ന് വെച്ചാല്‍ നാനൂറ് രൂപ..
ഇന്ന് 25000 ആയപ്പോള്‍ അതിന്റെ പത്ത് ശതമാനം 2500 ഓളം വരും..
എന്നാല്‍ സ്വര്‍ണാഭരണ നിര്‍മാണത്തൊഴിലാളികള്‍ക്ക് കിട്ടുന്നത് പഴേ പത്ത് ശതമാനം(400). അപ്പോ ., ബാക്കി....
ആ .. എനിക്കൊന്നുമറിയത്തില്ലേ രാമനാരായണ..

2- ആദ്യം പത്ത്രൂപയെടുത്ത് കയ്യില്‍ വെക്കുക.. അതില്‍ ഇങ്ങനെ കാണാം..
I promise to pay the bearer the sum of ten rupees...
എന്ന് വെച്ചാല്‍ പത്ത് രൂപ കൊടുത്താല്‍ അതിന് മതിയായ സ്വര്‍ണത്തരി റിസര്‍വ്വ് ബാങ്ക് നമ്മക്ക് തരും എന്ന് പ്രോമിസ് ചെയ്യുകയാണ്..
....
തായോ റിസര്‍വ്വ് ബാങ്കേ.. പത്ത് രൂപക്ക് ഒരു തരി സ്വര്‍ണ്ണം തൂറ്റിച്ച് തായോ...........


_____________________________________
ടൈറ്റിലിന് കടപ്പാട്: sajeev puthoor kandru11 comments:

പാവം ചാലക്കാസ്‌ കാരെ മാങ്ങാജ്യൂസ് ഉണ്ടാക്കി ജീവിക്കാനും സംമ്യ്കൂല്ലാ അല്ലെ ?ഹും കൊള്ളാം ,എല്ലാവര്ക്കും മാധ്യമത്തില്‍ പണി കിട്ടുമോ സാറേ ?

കലക്കി.... അസ്സലായി മേഹ്ദീ.. തായോ റിസേര്‍വ് ബാങ്കെ!! ആരോടാ ചോദിക്കുന്നത്? അവര്‍ അതിലേറെ വല്യ കള്ളന്മാരാ.. എത്ര കാലമായി അവര്‍ പണപ്പെരുപ്പം കുറക്കാന്‍ പലിശനിരക്ക് കൂട്ടാന്‍ തുടങ്ങിയിട്ട്? പലിശ കൂട്ടുമ്പോ അതിനനുസരിച്ച് ബിസിനസ്സുകാര്‍ (ലോണെടുക്കാത്ത ബിസിനെസ്സുകാര്‍ ഉണ്ടോ?) അവരുടെ പ്രോടക്ടുകളുടെ വില കൂട്ടും, പണപ്പെരുപ്പം വീണ്ടും കൂടും.... നമ്മള്‍ സാധാരണക്കാര്‍... ഞാനൊന്നും പറഞ്ഞില്ലേ......!!

1- പത്ത് കൊല്ലം മുമ്പ് പവന് നാലായിരം രൂപയായിരുന്നു..
അന്നും പണിക്കൂലി പത്ത് ശതമാനം..എന്ന് വെച്ചാല്‍ നാനൂറ് രൂപ..
ഇന്ന് 25000 ആയപ്പോള്‍ അതിന്റെ പത്ത് ശതമാനം 2500 ഓളം വരും..
എന്നാല്‍ സ്വര്‍ണാഭരണ നിര്‍മാണത്തൊഴിലാളികള്‍ക്ക് കിട്ടുന്നത് പഴേ പത്ത് ശതമാനം(400). അപ്പോ ., ബാക്കി....
ആ .. എനിക്കൊന്നുമറിയത്തില്ലേ രാമനാരായണ..

ഹൂയ്‌ ഹൂയ്‌

അപ്പോ മാങ്ങയില്ലാത്ത മംഗോ ജൂസ് കിട്ടാന്‍ എവിടെ പോകണം..?

മാങ്ങ മുറിക്കുമ്പോള്‍ അതിന് വരുന്ന തേയ്മാനം,സമയനഷ്ടം,
മാങ്ങണ്ടിയില്‍ പറ്റിപ്പിടിച്ചിരിക്കുന്ന കഷ്ണനഷ്ടം., കരന്റ് നഷ്ടം....
അങ്ങനെ കൂട്ടുമ്പോള്‍ ആകപ്പാടെ മാംഗോ ജ്യൂസിന് എത്രായിരം രൂപ വരും!!!
.
ഇതൊക്കെ യെന്ത്! ഞങ്ങള്‍ടെ അവിടെ വാട്ടര്‍ ടാങ്കില്‍ വെള്ളം പമ്പ്‌ ചെയ്യുന്ന മോട്ടോര്‍ എത്രായിരത്തിന്റെ മൊതലാന്നരിയോ? ഇത്രേം വെലയുള്ള വെള്ളത്തീ കുളിച്ചിട്ടും ഞാന്‍ വെളുക്കാതതെന്താ? അറ്റ്‌ ലീസ്റ്റ് പാണ്ടെങ്കിലും ........!
കലക്കി ആശാനേ കലക്കി ! ഇവന്മാര് കളിപ്പിക്കാന്‍ തൊടങ്ങീട്ട് കൊറേ കാലമായി. ആകെ ചെയ്യുന്ന ജനസെവനമാകട്ടെ പ്രമുഖ ചാനെലുകളിലെ "സ്പോന്സേട്‌ ബൈ " മാത്രം!

കലക്കി മച്ചാ...അടിപൊളി !
അതിനു കൂലി ഇതിനു കൂലി...തട്ടാന്‍ തോട്ടത്തിന് മൊത്തം കൂലി എന്ന് പറഞ്ഞപോലെയാ നാടിന്റെ പോക്ക് !!
ആശംസകളോടെ...
അസ്രുസ്.
.....
....
...
..ads by google! :
ഞാനെയ്‌ ...ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
http://asrusworld.blogspot.com/
http://asrusstories.blogspot.com/

ഡാ പോത്തെ അനക്ക് അന്തം ഇല്ലേ അത് വാങ്ങുന്നവന്റെ ഒരു മാസത്തെ പണി കൂലി അവനില്ല എന്നാ പറയുന്നത് ഹിഹി

കലക്കി ഗഡ്യേ!

വീണ്ടും പണിക്കൂലിയില്ലാതെ ഒരു ഉടായിപ്പ് ചിന്ത - നമോവാകം

കൊള്ളാം... കള്ളമാര്‍ക്കെടിംഗ് തന്ത്രങ്ങളെ പൊളിച്ച് കാട്ടിയിരിക്കുന്നു... മനോഹരം

Post a Comment