കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, October 31, 2012

സദാചാര സിനിമ(ന്യൂ ജനറേഷന്‍)


മക്കളേ ഇതൊരു തിരക്കഥയാണ്.
രംഗങ്ങള്‍ക്കടിയില്‍ എഴുതിക്കാണിക്കേണ്ട ഡയലോഗ്‌സാണ് ഇംഗ്ലീഷില്‍ ബോള്‍ഡില്‍ കൊടുത്തിരിക്കുന്നത്..
അല്ലേല്‍ സെന്‍സര്‍ ബോര്‍ഡ് കഴുത്തിന് പിടിക്കുമത്രെ.....
-------------------------------------------------------------------
സീന്‍ - ഒന്ന്


കറുത്ത കോട്ടിട്ട നായകന്‍.. കറുത്ത കണ്ണട.. കറുത്ത തൊപ്പി...

(രംഗം നടക്കുന്നത് പകലോ രാത്രിയോ എന്ന് വ്യക്തമല്ല)
ആദ്യം കാണിക്കുന്നത് നായകന്റെ കാലാണ്..
പിന്നെ പിന്നെ മുകളിലേക്ക് അരിച്ചുകയറുന്ന ക്യാമറ..
നായകന്റെ തിരുമോന്ത കാണിക്കുന്നേരം ദമ്മ് മ്യൂസിക്..
നായകന്റെ ചുണ്ടത്ത് സിഗരറ്റ്..
കയ്യില്‍ നുരയുന്ന മദ്യം..
ശിങ്കിടിയുടെ മുഖത്തേക്ക്് സിഗരറ്റ് ഊതിക്കളിക്കുന്ന നായകന്‍ മഗുണന്‍..

Cigarette smoking and alcohol is injurious to health...

ക-ട്ട് റ്റു
ഒരു പെണ്‍കുട്ടി (വല്‍സമ്മ)പാതിരാത്രി നടുറോട്ടിലൂടെ ഫെമിനിസം കളിച്ച് നടക്കുന്നു..
പെട്ടെന്നതാ വരുന്നു നാലു കാലമാടന്‍മാര്‍..... ഗുണ്ടൂസുകള്‍...
അവള്‍ ആവിയായി.. ഭയചകിതയായി,..
സിന്ധുലേഖ ഓയില്‍ തേച്ച് കിട്ടിയ ധൈര്യമൊക്കെ ഉഗാണ്ടയിലേക്ക് ടൂറിന് പോയി..
അവള്‍ അലറി വിളിച്ച് ഓടി...
ഗുണ്ടൂസുകളെ തോല്‍പ്പിക്കാനാവില്ല മക്കളേ.....
അതുകള്‍ അവളെ ഓടിച്ച് പിടിക്കുന്നു...
പിന്നെ റേപ്പ് സീന്‍....
റേപ്പ് ചെയ്യപ്പെടുമ്പോഴും അവള്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു
'ആം നോട്ടെ വെര്‍ജിന്‍'

Rape is also recognized as an element of the crime of genocide


കട്ട് റ്റു-

വില്ലന്‍ സുഗുണന്റെ (വല്‍സമ്മയെ റേപ്പ് ചെയ്തവന്‍മാരുടെ കൂട്ടത്തില്‍ ദിവനും ഉണ്ടായിരുന്നു)നെഞ്ചത്ത്് കയറി ധിം തരികിട കളിക്കുകയാണ് നായകന്‍ മഗുണന്‍..
അരികില്‍ കിടക്കുന്ന വടിയെടുത്ത്് സുഗുണന്‍ മഗുണനെ അടിക്കാന്‍ വരുന്നു..
ഉടനടി മഗുണന്‍ ഒഴിഞ്ഞുമാറുന്നു..
നായകനോടാ അവന്റെ കളി..
എന്നിട്ട്് ആ വടി തട്ടിയെടുത്ത്് അവന്റെ ചന്തിക്കിട്ട് പെടപെടാ അടിക്കുന്നു..
(ക്ഷമിക്കണം.. ന്യൂ ജനറേഷന്‍ ഫിലിം ആണെന്നോര്‍ത്തില്ല.ചന്തിക്ക് പകരം മറ്റ് പല വാക്കുകളുമാണ് പ്രയോഗിക്കേണ്ടിയിരു്ന്നത്. ഷൂട്ട്് ചെയ്യുമ്പള്‍ ശ്രദ്ധിച്ചോളാം .. ഓകെ)

ശേഷം സുഗുണനെ തല്ലിക്കൊല്ലുന്നു...

Freedom to live is recognized as a human right under article......... of the universal declaration of Human rights...

കട്ട്് റ്റു-


സുഗുണന്‍ ജയിലില്‍ ..
കൊലക്കുറ്റത്തിന് അറസ്റ്റ് ചെയ്തതാണ്..
ബട്ട് ലെവന്റെ മുഖത്തൊട്ടും ഭാവഭേദമില്ല...
കൊന്നത് വില്ലനേയല്ലേ .. നോ പ്രോബഌ..
പെട്ടെന്ന് പോലീസിനോട് മഗുണന്‍ തട്ടിക്കേറുന്നു..
'പ്ഫ പുല്ലേ..'........- പച്ചത്തെറി..-
'ഞാനാരെന്നറിയുമോടാ നിനക്ക്.'....
..... തെറി......- 'ഷിറ്റ്'

Bad speech obviously depends on bad heart

സീന്‍ റ്റു-

ഹാസ്യ നടന്‍ കൊച്ചാപ്പി പശുവിനെ കെട്ടുകയാണ്...
കുനു കുനാ ചാണകമിടുന്ന പശു..
കൊച്ചാപ്പി ചളി ഡയലോഗ്‌സും വിടുന്നുണ്ട്...
- ചാണകമായിരുന്നു ഭേദം..-
പെട്ടെന്ന് കെട്ടഴിഞ്ഞു പോകുന്ന പശു..
പശുവിന്റെ കയറില്‍ തൂങ്ങിയോടുന്ന കൊച്ചാപ്പി..
- പശുവിനെ ഇങ്ങനെ വിറളി പിടിപ്പിച്ച് ഓടിക്കാന്‍ അതുകള്‍ എന്തരെല്ലാം ചെയ്തുവോ എന്തോ.....-

No animals were harmed during the shooting of this film

NB:
അപ്പൊ എന്ത് തോന്ന്യാസവും ചിത്രീകരിക്കാം...
ഇതൊന്നും ശരിയല്ല എന്ന് കീഴെ ഒരു കുറിപ്പ് കൊടുത്താല്‍ മതി

സെന്‍സര്‍ ബോര്‍ഡിന് ഹാപ്പിയായി...

...
.........

24 comments:

ഇതൊരു വല്ലാത്ത പോയിന്റാണു. പക്ഷേ സിനിമാക്കാരുടെ കഞ്ഞിയിൽ പാറ്റയെ ഇടരുത്

'ശിങ്കിടിയുടെ മുഖത്തേക്ക് സിഗരറ്റ് ഊതിക്കളിക്കുന്ന നായകന്‍ മഗുണന്‍.'

ഈ സീനിന് പറ്റിയ നായകനും നായികയും ആരാവും ?

റേപ്പ് ചെയ്യപ്പെടുമ്പോഴും അവള്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു
'ആം നോട്ടെ വെര്‍ജിന്‍'

ഈ സീനിൽ നമുക്ക് ടി.ജി രവിയുടെ മകനും ഗ്യാങ്ങും ആക്കാം.

വില്ലന്‍ സുഗുണന്റെ (വല്‍സമ്മയെ റേപ്പ് ചെയ്തവന്‍മാരുടെ കൂട്ടത്തില്‍ ദിവനും ഉണ്ടായിരുന്നു)നെഞ്ചത്ത്് കയറി ധിം തരികിട കളിക്കുകയാണ് നായകന്‍ മഗുണന്‍..
അരികില്‍ കിടക്കുന്ന വടിയെടുത്ത്് സുഗുണന്‍ മഗുണനെ അടിക്കാന്‍ വരുന്നു..

ആരാ ഇപ്പൊ ഈ സീനിൽ നമ്മുടെ ഇന്ദ്രജിത്തായാൽ പറ്റുമോ ?
വേണ്ട ആസിഫലി ആയിക്കോട്ടെ.


'പ്ഫ പുല്ലേ..'........- പച്ചത്തെറി..-
'ഞാനാരെന്നറിയുമോടാ നിനക്ക്.'....
..... തെറി......- 'ഷിറ്റ്'

സംഗതി സുരേഷ് ഗോപിയാ വേണ്ടത്. പക്ഷെ ന്യൂ ജനറേഷനല്ലേ ?
ടിനി ടോം ആവട്ടെ.

അപ്പൊ എന്ത് തോന്ന്യാസവും ചിത്രീകരിക്കാം...
ഇതൊന്നും ശരിയല്ല എന്ന് കീഴെ ഒരു കുറിപ്പ് കൊടുത്താല്‍ മതി

സെന്‍സര്‍ ബോര്‍ഡിന് ഹാപ്പിയായി...

ഞാനിത്രയൊക്കെ കമന്റീട്ടും ആ ഇംഗ്ലീഷ് ഡയലോഗ്സ് പേസ്റ്റ് ചെയ്യാൻ എടുക്കാതിരുന്നതെന്താ അറിയ്വോ ?
ആ അടീലുള്ള കുറിപ്പിലാ ഇതിന്റെ കാര്യം ന്ന് എനിക്കറിയായിരുന്നു.
എപ്പടി ?
ദതാണ്.....
ആശംസകൾ.

ദിത് ദതിലെ അവസാനിക്കൂ ?ലേത് ?അവാര്‍ഡില്‍ ..ഏറ്റവും നല്ല നവാഗത റേപ്പ്‌ പ്രതിഭയ്ക്കുള്ള അവാര്‍ഡ്‌ ഞാന്‍ നിനക്ക് തരുന്നു

ന്യൂ ജെനറേഷനെ അങ്ങ് ക്രൂരമായി റെയ്പ് ചെയ്തല്ലോ ആശാനെ !!! ന്ദീ ന്ദീ.......... ഇനി തോന്ന്യാസം കാണാന്‍ ഞങ്ങ എവിടെ പോവും !!!!

നല്ല അവതരണം ...
ഇങ്ങനെയും ഒരു ലോകം..

മഖ് ബൂല്‍, വെല്‍ ഡണ്‍ മൈ ബോയ്

ഓടിപ്പോകുന്ന പശുവിനെ ജയിലില്‍ നിന്നിറങ്ങി വരുന്ന നായകന്‍ ഓടിക്കൊണ്ട്‌ കറക്കുന്ന ഒരു സീനും കൂടി ചേര്‍ക്കാമായിരുന്നു. അതുകണ്ട കൊച്ചാപ്പി ഹാലേലൂയ സ്തോത്രം എന്ന് പറയുന്നിടത്ത് , എന്ഡ്!

വന്ന് കണ്ടവര്‍ക്കൊക്കെയും താങ്ക്‌സ് കെട്ടോ..

അത് കലക്കി...
ചുളുവില്‍ ഒരു ശൂടിങ്ങും കണ്ടു...താങ്കൂ...മഖ്‌ബൂല്‍ !

....
...
..ads by google! :
ഞാനെയ്‌... ദേ ഇവിടെയൊക്കെ തന്നെയുണ്ട് !
ച്ചുമ്മായിരിക്കുമ്പോള്‍ ബോറടിമാറ്റാന്‍
ഇങ്ങോട്ടൊക്കെ ഒന്ന് വരണട്ടോ..!!
കട്ടന്‍ചായയും പരിപ്പ് വടയും ഫ്രീ !!!
http://asrusworld.blogspot.com/
http://asrusstories.blogspot.com/

ഇവനെ ഈ പോക്ക് പോയാല്‍ നാട്ടാര്‍ തല്ലി കൊല്ലും ഹഹ്ഹ

ഹ.. ഹ.. കൊള്ളാം.... വേറിട്ട അവതരണം... :)ആരേലും എല്ല് വേര്പെടുത്താതെ നോക്കണേ... ഹി.. ഹി.. ചുമ്മാ... :)

പരീക്ഷണ തിരക്കഥ- ന്യു ജനറേഷന്‍ - കൊള്ളാം

ഹ ഹ കൊള്ളാം

ആശംസ

പാവം പുതിയ തഡിയാ എന്ന് വിളിക്കുന്ന ന്യൂ ജീൻസ് റേഷകാരുടേ റേഷൻ മുടക്കരുത്

ഇതൊരു ചരക്ക് തന്നെ.!

:) കൊള്ളാം മെഖ്ബൂൽ, വരികൾ ചെറുതാണെങ്കിലും രസിപ്പിച്ചു.

Your real problem can be explained in one sentence, that, "You are not reading any thing new rather than Malarvadi and Parakkadavu"
shame upon you my boy!!!

തുടക്കത്തില്‍ പശുവിനെ കെട്ടുന്നതും, അവസാന സീനില്‍ കെട്ടഴിഞ്ഞുപോകുന്നതും ആവാമായിരുന്നു... വളരെ വലിയൊരു സന്ദേശം ആവുമായിരുന്നു അത്

കിടിലന്‍ ആയിട്ടുണ്ട് കുട്ട്യേ...

Post a Comment