കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Monday, September 24, 2012

അവള്‍ ഒരു പിരാന്തി


ഞാന്‍ വളരെ കൂലങ്കഷമായി ചിന്തിച്ച് സീരിയലിന് വേണ്ടി എഴുതിയ
തിരിക്കഥയാണ് 'അവള്‍ ഒരു പിരാന്തി'.
- അതിന്റെ ട്രെയിലറാണ് ഇവിടെ സംക്ഷേപിക്കുന്നത്...

- ആദ്യം രണ്ട് പെണ്ണൂങ്ങള്‍ തെക്ക് വടക്ക് നടക്കുന്നു.. ജാനകിയും മേനകയും..
രണ്ടിന്റേം ഏജ് മുപ്പത് മുപ്പത്തഞ്ചിന് ഇടക്ക്...കുശുമ്പിനും കുന്നായ്മക്കും പററിയ പ്രായം അതാത്രെ..

ജാനകി- അവള്‍ ആ കല്യാണി.. അവളാ എല്ലാത്തി്‌നും കാരണം..
                    എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ആ മൂധേവിയാണ്..
                   

മേനക- നിനക്കിപ്പോഴെങ്കിലും അവളുടെ തനി നിറം മനസ്സിലായല്ലോ..
                  പണ്ട് ഞാന്‍ പറഞ്ഞപ്പോ നീ വിശ്വസിച്ചോ .. ഇല്ലല്ലോ..
                  എന്റെ മോന് നീളം വെ്ക്കാന്‍ വേണ്ടി ഞാന്‍ കലക്കിക്കൊടുത്ത                                                                          കോംപ്ലാന്‍ കട്ടെടുത്ത് കുടിച്ച പിശാശാണ് അവള്‍ കല്യാണ്ി..
         അവളെ നമുക്കൊരു പാഠം പഠിപ്പിക്കണം...              


- മേനകയുടെ ക്ലോസപ്പ് മോന്ത സ്റ്റക്കാവു്ന്നു..
- വോയ്‌സ് ഓവര്‍-

 
                   മേനകയും ജാനകിയും കല്യാണിയെ ഒരു പാഠം പഠിപ്പിക്കുമോ..
കാത്തിരു്ന്ന് കാണുക.. സൂപ്പര്‍ ബമ്പര്‍ സീരിയല്‍ 'അവള്‍ ഒരു പിരാന്തി.'  
ഹാര്‍ട്ടറ്റാക്ക് വന്ന് ചാകാന്‍ കിടക്കുന്ന ഒരമ്മയുടെ കഥ..
ആ അമ്മയെ നോക്കി പരിപാലിക്കുന്ന ഞൊണ്ടിയായ മകളുടെ കഥ..
ആ മകളോട് കുനിഷ്ട് കാണിക്കുന്ന നാത്തൂന്റെ കഥ..
ആ നാത്തൂന്‍ പറയു്ന്നത് കേട്ട് തുള്ളുന്ന ആങ്ങളയുടെ കഥ..
ആങ്ങളയുടെ  വേണ്ടാതീനങ്ങള്‍ സഹിക്കവയ്യാതെ അങ്ങേരെ വെട്ടിക്കൊല്ലാന്‍ പോകുന്ന കല്യാണിയുടെ കഥ...
വെട്ടിക്കൊല്ലാന്‍ പാകത്തില്‍ കത്തിയും മടവാളും ഉണ്ടാക്കുന്ന തട്ടാന്റെ കഥ...
ആ തട്ടാനുമായി പ്രണയത്തിലാകുന്ന ശ്യാമളയുടെ കഥ...പ്രണയ വഞ്ചനയുടെ നീര്‍്ച്ചുഴിയില്‍ നിന്ന് അവളെ കരകയറ്റി വിവാഹം കഴിക്കുന്ന കുമാരന്റെ കഥ...കുമാരന്റെ കഥ കഴിക്കുന്ന ജോസഫിന്റെ കഥ.............

അതെ ഗമണ്ടന്‍ സീരിയല്‍ - അവള്‍ ഒരു പിരാന്തി -
കഥ,തിരക്കഥ,സംഭാഷണം, സംവിധാനം.. എല്ലാം മഹാനായ ഈ ഞാന്‍...

10 comments:

ഫേസ് ബുക്കിലെ ഡയലോഗ് ഇക്കേ കേട്ടപ്പോള്‍ എന്തോ വലിയ സംഭവം ആണെന്ന് കരുതി. ആക്ഷേപഹാസ്യം മോശമായി എന്നല്ല. ഡയലോഗ് കണ്ടപ്പോള്‍ കൂടുതല്‍ പ്രതീഷിച്ചു എന്ന് മാത്രം.

കൊള്ളാം.കൂലങ്കഷം ഈ ചിന്ത.അഭിനന്ദനങ്ങള്‍ !

@ശ്രീജിത് എന്‍ പി...

കൂടുതല്‍ പ്രതീക്ഷിച്ചു ല്ലേ... നമുക്ക് അടുത്തത് സംഭവമാക്കാം.. എന്താ...
സന്ദര്‍ശനത്തിനും തുറന്ന് പറച്ചിലിനും താങ്ക്‌സ് കെട്ടൊ...

കൊള്ളാം.ഗമണ്ടന്‍ സീരിയലിന് ചേലുള്ള കഥ.
ആശംസകള്‍

ingane poyal nee paavam Santhosh panditine kadathi vettumallo...

സീരിയല്‍ നിര്‍മ്മാതാക്കള്‍ വീട്ടിനു മുന്നില്‍ ക്യൂ ആയിരിക്കുമല്ലോ ,ഇത്തരം ഗമണ്ടന്‍ സീരിയലുകള്‍ക്ക് ഭയങ്കര ഡിമാന്‍ഡ് ആണ് ,,ഇനിയും എഴുതൂ ,കണ്ണീരോടെ (സീരിയല്‍ കണ്ട ആക്രന്തത്തില്‍ )ഒരു ആരാധകന്‍

Post a Comment