കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, September 11, 2012

ഡ്യുട്ടി ടൈമില്‍ സീരിയല്‍ കണ്ട ഭാര്യയെ പിരിച്ചുവിട്ടു


കിട്ടുവിന്റെ വൈഫ്  ഭാര്യയെന്ന ജോലിയില്‍ നിന്നും രാജിവെച്ച് അയലത്തെ വേലായുധേട്ടന്റെ വീട്ടില്‍ ജോയിന്‍ ചെയ്തു.
തന്റെ ശമ്പളത്തന്റെ ഇരുപത് ശതമാനം തരാം എന്ന വേലായുധേട്ടന്റെ ഓഫറില്‍ വീഴുകയായിരുന്നു വൈഫോഫ് കിട്ടു.
ശമ്പളത്തിന്റെ പത്ത് പന്ത്രണ്ട് ശതമാനം പുരുഷന്‍മാര്‍ ഭാര്യമാര്‍ക്ക് നല്‍കണമെന്നാണ് വനിതാ ശിശുക്ഷേമ മന്ത്രി കൃഷ്ണാ തീര്‍ഥയുടെ ഓര്‍ഡര്‍.
അതിലും അധികം നല്‍കാമെന്ന് പറഞ്ഞ ചില കശ്മലന്‍മാര്‍ അന്യരുടെ ഭാര്യമാരെ വല വീശിപ്പിടിക്കുന്നതിനെതിരെ കോടതി നടപടിയെടുക്കണമെന്ന് കിട്ടു പത്രസമ്മേളനത്തില്‍ പറഞ്ഞു.

 ഭാര്യമാര്‍ക്ക്് ശമ്പളം ഏര്‍പ്പെടുത്തിയത് ശ്ലാഘനീയമാണെന്നും എന്നാലവരുടെ ഡ്യൂട്ടി ടൈം നിജപ്പെടുത്തണമെന്നും ഫെമിനിസ്റ്റ് ശാരദ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്യൂട്ടി സമയത്ത് സീരിയല്‍ കണ്ടു എന്ന് പറഞ്ഞ് ഭാര്യയെ പിരിച്ചുവിട്ട സംഭവം അന്യേഷിക്കണം എന്ന് അവര്‍നല്‍കിയ പത്രക്കുറിപ്പിലുണ്ട്.

സ്ത്രീ ശാക്്തീകരണത്തിന്റെ പേരില്‍ ഇവിടെ നടക്കുന്നത് പുരുഷപീഡനമാണ്..ഭാര്യ എന്നത് ജോലിയാണെങ്കില്‍ ഭര്‍ത്താവ് എന്നത് പിന്നെ എന്ത് കോപ്പാണ് എന്ന്ാണ് കിട്ടു ചോദിക്കുന്നത്...
ശമ്പളം കൊടുക്കുകയാണെങ്കില്‍ അവര്‍ക്കുള്ള ഫുഡ് ആന്റ് അക്കമഡേഷന് ചാര്‍ജ് ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.പിന്നെ മേക്കപ്പ് സാധനങ്ങള്‍ തുടങ്ങി വസ്ത്രലതാദിമൂലാദികളും മറ്റ് കുണ്ടാമണ്ടീസുകളും
 അത്കള്‍ക്ക് വാങ്ങിക്കൊടുക്കേണ്ടതില്ല എന്നും തീരുമാനിക്കേണ്ടി വരും..എന്തൊക്കെയാണ് ഭാര്യയുടെ ഡ്യൂട്ടി എന്നും വനിതാക്ഷേമം ക്ലിപ്്തപ്പെടുത്തണം..
കുട്ടിയുടെ മുത്രം മാത്രമേ


ഞാന്‍ തുടക്കൂ.. അപ്പി നിങ്ങള്‍ കോരണം എന്ന് ഭാര്യ പറഞ്ഞ അനുഭവം വിതുമ്പലോടെയാണ് കിട്ടു പറഞ്ഞത്...

ഭാര്യമാരുടെ സേവനം തൃപ്തികരമല്ലെങ്കില്‍ അവരെ ഉടനടി പിരിച്ച്ുവിടാനുള്ള അവകാശവും ഭര്‍ത്താക്കന്‍മാര്‍ക്ക് നല്‍കണം..
പിന്നെ നഷ്ടപരിഹാരം എന്നും പറഞ്ഞ് കുടുംബ കോടതിയില്‍ സീനുണ്ടാക്കാന്‍ വരരുത്..-കിട്ടു പറഞ്ഞു...

24 comments:

കുറച്ചൂടെ ആവാമായിരുന്നു....എന്തേ

ടൈറ്റില്‍ തന്നെ കിടിലന്‍.. :) അസ്സലായി..

daaa vannu dey kazhinju...
കുറച്ചൂടെ ആവാമായിരുന്നു

ശമ്പളം കൊടുക്കുകയാണെങ്കില്‍ അവര്‍ക്കുള്ള ഫുഡ് ആന്റ് അക്കമഡേഷന് ചാര്‍ജ് ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. :)

കൊള്ളാം മച്ചു, ചുരുങ്ങിയ വരികളിൽ പൊള്ളത്തരം പൊളിച്ച് കാണിച്ചു.. ആശംസകൾ

ഇത് തമാശ അല്ല... നാളെ സംഭവിക്കാം ഇത്....

ആചാര്യന്‍. ഹാബീല്‍..

- കുറച്ച് പോരേ..
ചുമ്മാ ഓവറാക്കണോ..


വന്ന് കണ്ടവര്‍ക്കൊക്കെയും താങ്ക്‌സ് കെട്ടോ..

ഭാര്യമാരുടെ സേവനം തൃപ്തികരമല്ലെങ്കില്‍ അവരെ ഉടനടി പിരിച്ച്ുവിടാനുള്ള അവകാശവും ഭര്‍ത്താക്കന്‍മാര്‍ക്ക് നല്‍കണം..
അവിടെ പണി പാലും മോനെ.

ചെറിയ ഒരു പോസ്റ്റില്‍ വലിയ ഒരു കാര്യം പറഞ്ഞു , അഭിനന്ദനങ്ങള്‍

ശമ്പളം കൊടുക്കുകയാണെങ്കില്‍ അവര്‍ക്കുള്ള ഫുഡ് ആന്റ് അക്കമഡേഷന് ചാര്‍ജ് ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു!

ശക്തമായി അവതരിപ്പിച്ചിരിക്കുന്നു :) ആശംസകള്‍ !!!!

സൂപ്പര്‍ ഡാ ...
തനിക്ക്‌ ഇത് കുറച്ചുകൂടി നീട്ടിവലിച്ചു എഴുതാമായിരുന്നില്ലേ ...
വായിക്കാന്‍ ഞങ്ങള്‍ റെഡിയാണല്ലോ ...
ഇത് വായിച്ചു തീര്‍ന്നുപോയതരിഞ്ഞില്ല ...

ഉയര്‍ന്ന ശബളം കിട്ടിയാല്‍ അങ്ങോട്ട്‌ സ്ഥലം മാറാനുള്ള അവകാശം ഉണ്ടാവുമോ ?????

Crazy rulers
They do not know what they are saying

ഇത് എന്റെ വക.
"കറിയില്‍ ഉപ്പ് കൂടിപ്പോയാലും, ചോറിനു വേവ് കൂടിപ്പോയാലും ശമ്പളത്തില്‍ നിന്ന് പിടിക്കാനുള്ള അധികാരം കൂടി വേണം" കിട്ടു പറഞ്ഞു.
നര്‍മ്മത്തിലൂടെ കാര്യം പറഞ്ഞു. നന്നായി.

വിവാഹപരസ്യത്തില്‍ അപ്പോള്‍ ഇനി ഇങ്ങനെ ഒരു മാറ്റം കാണാം
ഭാര്യയുടെ ജോലിക്ക് അപേക്ഷ ക്ഷണിക്കുന്നു..

സ്വഭാവിക ശൈലിയിൽ പൊളിച്ചടുക്കി

കല്യാണം കഴിച്ചിട്ടില്ല.. വധുവിനെ കിട്ടാന്‍ ശമ്പളം കൂട്ടി പറയേണ്ടി വരുമോ ആവോ..

ഈ നിയമം വന്നാല്‍ ഇങ്ങനെയും സംഭവിക്കും............ഹ ഹ

ഉമ്മമാര്‍ക്ക് കൃത്യമായ ഇടവേളകളില്‍ ഒരു നിശ്ചിത തുക എത്തിക്കേണ്ടത്, പലരും ചെയ്യാന്‍ മറക്കുന്നൊരു കാര്യമാണ്.

ഞാന്‍ ടി,വി കണാത്തകൊണ്ട് മക്ബൂലിന്റെ ജാഡലോടകം നോക്കി ഏതാണ്ടൊക്കെ വാരാന്ത്യ തരികിടകള്‍ മനസിലാക്കുമായിരുന്നു. ഇപ്പോള്‍ കുറെ ഗ്യാപ് ആയതുകൊണ്ട് സമയംപോലെ ആദ്യം മുതലേ ഒക്കെ വായിക്കണം.

Post a Comment