കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Thursday, September 27, 2012

അന്‍ഗ്രി ഇന്‍ഡ്യന്‍സ്‌


ദേഷ്യം വന്നാല്‍ നമ്മളെന്നാ ചെയ്യും..
ഓരോരുത്തരും തനിക്ക് കഴിയുന്ന കോലത്തില്‍ പ്രതികരിക്കും .. അത്രന്നെ..
എന്നെപ്പോലെ ടാലന്റും കോപ്പും ഇല്ലാത്തവനാണേല്‍ ബ്ലഡി ഫ്രണ്ട്‌സിന് നേരെ ദിലീപ് സ്റ്റേലില്‍ കുതിര കയറും.....
'രാവിലെയാണോടാ പത്രം വായിക്കുന്നത്....'
സകല ദേഷ്യവും അവരുടെ മേല്‍ കൊട്ടിച്ചൊരിയും....

സുക്കന്‍ ബര്‍ഗാണേല്‍ കാമുകിയോടുള്ള ദേഷ്യം ഫേസ്ബുക്കുണ്ടാക്കിത്തീര്‍ക്കും..
(അത് കൊണ്ടിപ്പോള്‍ ഫേക്ക് കാമുകിമാരെ കൊണ്ട് നമ്മള്‍ തോറ്റു)

മുന്‍തളിര്‍ അസ്സൈദിയാണേല്‍ ബുഷിനോടുള്ള ദേഷ്യം ചെരിപ്പെറിഞ്ഞ് തീര്‍ക്കും..

എല്ലാത്തി്‌നും വിലകൂട്ടിക്കൊണ്ടിരിക്കുന്ന പാവം മിണ്ടാപ്രാണിയായ മന്‍മോഹന്‍ സിംഗിനോടുള്ള ദേഷ്യം ഒരു പഹയന്‍ തീര്‍ത്തതാകട്ടെ ഷര്‍ട്ടൂരി കാണിച്ചിട്ട്്..
(കോണകമുടുത്തവനെയാണോടാ ഷര്‍ട്ടൂരി പേടിപ്പിക്കു്ന്നതെന്ന് ഒരു കാര്‍ട്ടൂണ്‍്... കോണകം മെയ്ഡ് ഇന്‍ അമേരിക്കയാണ് കെട്ടോ..)

ആവിഷ്‌കാര സ്വാതന്ത്രത്തിന് കൂച്ചുവിലങ്ങിടുകയും സകലതും കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതുകയും ചെയ്യുന്ന സ്വീറ്റ് പ്രൈം മിനിസ്റ്റര്‍ മന്‍മോഹനോട്  കുറച്ച്് ബഡ്ക്കൂസുകള്‍ ദേഷ്യം തീര്‍ത്തതെങ്ങനെ എന്നറിയ്യോ..
ഒരൊന്നൊന്നര ഗെയിം നിര്‍മിച്ചിട്ട്...
ക്ലാസ്സ്് റൂം ടീം എന്ന കുറച്ച് മലബാര്‍ കൂഷ്്മാണ്ഡളാണ് അതുകള്‍......

അസിം ത്രീവേദിയുടെ കരു കൊണ്ട്് മന്‍മോഹന്റെ മണ്ട കുത്തിപ്പൊട്ടിക്കലാണ് കളി... മൂന്ന്് അവസരമുണ്ടാകും...അതില്‍ മൂന്ന് മന്‍മോഹന്‍ തലയും തല്ലിപ്പൊളിക്കണം,...
അപ്പോള്‍ അടുത്ത് സ്്‌റ്റേജിലേക്കെത്തും..
ആകെ മൊത്തം മൂന്ന് സ്‌റ്റേജുകള്‍...
മൂന്ന്് സ്‌റ്റേജുകളും നിങ്ങള്‍ വിജയിച്ചെ്ത്തിയാല്‍ ഇങ്ങനെയൊരു കമന്റ് നിങ്ങളെ സ്വീകരിക്കും...
you are arrested....
And sorry!!
The score money in govt  custody...

അപ്പൊ കളി എപ്പടി..?

ഇവിടെ ക്ലിക്കിയാല്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്യാം..

Monday, September 24, 2012

അവള്‍ ഒരു പിരാന്തി


ഞാന്‍ വളരെ കൂലങ്കഷമായി ചിന്തിച്ച് സീരിയലിന് വേണ്ടി എഴുതിയ
തിരിക്കഥയാണ് 'അവള്‍ ഒരു പിരാന്തി'.
- അതിന്റെ ട്രെയിലറാണ് ഇവിടെ സംക്ഷേപിക്കുന്നത്...

- ആദ്യം രണ്ട് പെണ്ണൂങ്ങള്‍ തെക്ക് വടക്ക് നടക്കുന്നു.. ജാനകിയും മേനകയും..
രണ്ടിന്റേം ഏജ് മുപ്പത് മുപ്പത്തഞ്ചിന് ഇടക്ക്...കുശുമ്പിനും കുന്നായ്മക്കും പററിയ പ്രായം അതാത്രെ..

ജാനകി- അവള്‍ ആ കല്യാണി.. അവളാ എല്ലാത്തി്‌നും കാരണം..
                    എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം ആ മൂധേവിയാണ്..
                   

മേനക- നിനക്കിപ്പോഴെങ്കിലും അവളുടെ തനി നിറം മനസ്സിലായല്ലോ..
                  പണ്ട് ഞാന്‍ പറഞ്ഞപ്പോ നീ വിശ്വസിച്ചോ .. ഇല്ലല്ലോ..
                  എന്റെ മോന് നീളം വെ്ക്കാന്‍ വേണ്ടി ഞാന്‍ കലക്കിക്കൊടുത്ത                                                                          കോംപ്ലാന്‍ കട്ടെടുത്ത് കുടിച്ച പിശാശാണ് അവള്‍ കല്യാണ്ി..
         അവളെ നമുക്കൊരു പാഠം പഠിപ്പിക്കണം...              


- മേനകയുടെ ക്ലോസപ്പ് മോന്ത സ്റ്റക്കാവു്ന്നു..
- വോയ്‌സ് ഓവര്‍-

 
                   മേനകയും ജാനകിയും കല്യാണിയെ ഒരു പാഠം പഠിപ്പിക്കുമോ..
കാത്തിരു്ന്ന് കാണുക.. സൂപ്പര്‍ ബമ്പര്‍ സീരിയല്‍ 'അവള്‍ ഒരു പിരാന്തി.'  
ഹാര്‍ട്ടറ്റാക്ക് വന്ന് ചാകാന്‍ കിടക്കുന്ന ഒരമ്മയുടെ കഥ..
ആ അമ്മയെ നോക്കി പരിപാലിക്കുന്ന ഞൊണ്ടിയായ മകളുടെ കഥ..
ആ മകളോട് കുനിഷ്ട് കാണിക്കുന്ന നാത്തൂന്റെ കഥ..
ആ നാത്തൂന്‍ പറയു്ന്നത് കേട്ട് തുള്ളുന്ന ആങ്ങളയുടെ കഥ..
ആങ്ങളയുടെ  വേണ്ടാതീനങ്ങള്‍ സഹിക്കവയ്യാതെ അങ്ങേരെ വെട്ടിക്കൊല്ലാന്‍ പോകുന്ന കല്യാണിയുടെ കഥ...
വെട്ടിക്കൊല്ലാന്‍ പാകത്തില്‍ കത്തിയും മടവാളും ഉണ്ടാക്കുന്ന തട്ടാന്റെ കഥ...
ആ തട്ടാനുമായി പ്രണയത്തിലാകുന്ന ശ്യാമളയുടെ കഥ...പ്രണയ വഞ്ചനയുടെ നീര്‍്ച്ചുഴിയില്‍ നിന്ന് അവളെ കരകയറ്റി വിവാഹം കഴിക്കുന്ന കുമാരന്റെ കഥ...കുമാരന്റെ കഥ കഴിക്കുന്ന ജോസഫിന്റെ കഥ.............

അതെ ഗമണ്ടന്‍ സീരിയല്‍ - അവള്‍ ഒരു പിരാന്തി -
കഥ,തിരക്കഥ,സംഭാഷണം, സംവിധാനം.. എല്ലാം മഹാനായ ഈ ഞാന്‍...

Monday, September 17, 2012

അടര്‍ന്നകാലങ്ങളെ ശ്വസിച്ചെടുക്കുന്ന വാക്കുകള്‍


അനുഭവങ്ങള്‍ വല്ലാത്തൊരു വായനാനുഭവമാകുന്ന ആശ്ചര്യമാണ് വി. മുസഫര്‍ അഹ്മ്മദിന്റെ 'മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ.' മറവിയുടെ ഭയപ്പെടുത്തുന്ന മഹാനരകം തൊട്ടുമുന്നില്‍ നിന്നപ്പോള്‍ എഴുതിത്തീര്‍ത്തതാണീ അനുഭവക്കുറിപ്പുകള്‍.

എങ്ങോട്ടാണീ അനുഭവങ്ങള്‍ മണ്ടിപ്പായുന്നതെന്ന് തോന്നും...ബാല്യത്തിലൂടെ...കൗമാരത്തിലൂടെ... യൗവനത്തിലൂടെ.... അതിനിടയില്‍ പൊതിഞ്ഞെടുത്ത കാഴ്ചകളിലൂടെ...മഴയിലൂടെ... മരത്തിലൂടെ... മറിഞ്ഞുവീണ മരം ശേഷിപ്പിച്ച ശൂന്യതയിലൂടെ...ഇഴഞ്ഞിഴഞ്ഞ് കല്ലിച്ചുപോയ ഒച്ചുകളിലൂടെ...ഓര്‍മകളില്‍ നിന്നടര്‍ന്നുപോയ മനുഷ്യരിലൂടെ...

എട്ടാം ക്ലാസില്‍ പഠിക്കും കാലത്ത് തറവാടുവീട് പൊളിക്കുമ്പോള്‍ മുസഫറിന് കണ്ട്കിട്ടിയത് വല്യാപ്പയുടെ കൈപ്പടയുള്ള രണ്ട് ഡയറികള്‍. ഒരിക്കലും കാണാന്‍ കഴിയാതെ പോയ വല്ല്യാപ്പ അക്ഷരങ്ങളുടെ വളവുകളിലെങ്ങാനും ഒളിഞ്ഞിരിപ്പുണ്ടോ...? വല്യാപ്പയുടെ ഒരു പടമെങ്കിലും കണ്ട്കിട്ടാന്‍ ബെല്ലാരി വരെ പോകണം എന്നാശിച്ച ബാല്യം. ആ യാത്ര പക്ഷേ നടന്നില്ല. നടക്കാത്ത യാത്രകളും അനുഭവം തന്നെയല്ലേ...

നിന്റെയൊക്കെ കയ്യില്‍ കഠാരയുണ്ടോ? ഒരു പേനാക്കത്തിയുണ്ടോ? പോട്ടെ, സ്വന്തമായി ഒരു മൊട്ടുസൂചിയുണ്ടോ? പോയി ബാങ്ക് കൊള്ളയടിക്ക്. ഇവിടെ ബേപ്പൂരില്‍ മൂന്ന് നാലെണ്ണമുണ്ട്... പോയി കൊള്ളയടിക്ക്... സായുധ വിപ്ലവം നടക്കണമെങ്കില്‍ കാശ് വേണ്ടേ... സായുധ വിപ്ലവം നയിക്കാന്‍ നടക്കുന്നു.... വീട്ടുകാര്‍ കഷ്ടപ്പെട്ട് കോളേജില്‍ പഠിപ്പിക്കാന്‍ വിടും. നിനക്കൊന്നും വീട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലേടാ....' ഓര്‍മപ്പുസ്തകത്തില്‍ ക്ഷുഭിതനായി വൈക്കം മുഹമ്മദ് ബഷീര്‍. ഓക്‌സിജന്‍ സിലിണ്ടറുകള്‍ക്ക് നടുവില്‍ ശ്വാസംമുട്ടിത്തീര്‍ന്നു ആ എഴുത്തു ജീവിതം. 'കാലമേ, എനിക്കല്‍പം ഓക്‌സിജന്‍ തരൂ...' സിഗരറ്റ് പാക്കിന് പുറത്ത് ബഷീര്‍ ഏറ്റവുമൊടുക്കം എഴുതിയതെന്ന് കരുതപ്പെടുന്ന ഒറ്റവരിക്കവിത.

ലോകസിനിമ എന്തെല്ലാം രംഗങ്ങള്‍ പകര്‍ത്തിയിരിക്കുന്നു. എത്രയോ പുഴകള്‍, കടലുകള്‍, കാടുകള്‍ എങ്ങാണ്ടൊക്കെയോ ഉള്ള മനുഷ്യര്‍, വികാരങ്ങള്‍... എല്ലാം പകര്‍ത്തിക്കഴിഞ്ഞെന്ന് തോന്നും. ക്യാന്‍സര്‍ വാര്‍ഡില്‍ വെച്ച് സിനിമ ഇനിയും പറഞ്ഞിരിക്കാന്‍ ഇടയില്ലാത്ത ഒരു രംഗം കണ്ടു മുസഫര്‍. അര്‍ബുദം ബാധിച്ച് മുഖത്തെയും കവിളുകളിലെയും മാംസപേശികള്‍ ദ്രവിച്ച് എല്ലുകള്‍ പുറത്തേക്കു കാണാവുന്ന നിലയിലായ ഒരു രോഗിയെ. അയാളുടെ കീഴ്ത്താടിയില്‍ അല്‍പം മാംസം ബാക്കിയുണ്ട്. അവിടെ രണ്ടോ മൂന്നോ രോമം വളര്‍ന്നു നില്‍ക്കുന്നു. അയാളത് ഷേവ് ചെയ്യുകയായിരുന്നു.

മുസഫറിന്റെ അനുഭവങ്ങളില്‍ പിന്നെ മരങ്ങളുടെ പച്ചപ്പ്. ചില മരങ്ങള്‍ എപ്പോഴും ചിരിച്ചുകൊണ്ടേയിരിക്കുമത്രെ. ഇവിടെ ഉണ്ടായിരുന്നുവെന്നതിന് തെളിവായി ഒരു തൂവലെങ്കിലും താഴേക്കിട്ടേക്കണേ എന്ന് ചില മരങ്ങളെങ്കിലും കിളികളോട് പറയും. എങ്കിലും എല്ലാ മരങ്ങളും മരണത്തിലേക്ക് നടന്നടുക്കും പോലെ. വേര് മണ്ണില്‍ നിന്ന് പറിഞ്ഞ്, ജീവന്റെ കൂട് വിട്ട് ഒരു മരം വീഴുമ്പോള്‍ അവസാനച്ചടങ്ങുകള്‍ക്കും വിലാപങ്ങള്‍ക്കുമായി എത്തുന്നത് പറവകളും പൂമ്പാറ്റകളും ഉറുമ്പുകളുമാണ്. കിളികള്‍ വിലപിക്കും. ഉറുമ്പുകള്‍ ചിതയൊരുക്കും. ഇത്കണ്ട് ചിതലുകള്‍ ചിരിക്കും.

'എനിക്ക് പൊക്കം കുറവാണ് കെട്ടോ... അത്‌കൊണ്ടെന്നെ പൊക്കാതിരിക്കുവീന്‍' പൊക്കമുള്ള മരങ്ങളെ നോക്കി കുഞ്ഞുണ്ണിമാഷ്.

'ആത്മഹത്യാ മുനമ്പില്‍ നിന്ന് മരങ്ങള്‍ക്ക് മീതെ പറന്ന ഒരു പെണ്‍കുട്ടി ഓര്‍മകളില്‍ തികട്ടി വരുന്നു. കാമുകന് ഭാര്യയും കുട്ടികളുമുണ്ടായിരുന്നത്രെ. കാടിന്റെ പച്ചയും തഴപ്പും നിറഞ്ഞുനിന്ന സ്വന്തം കണ്ണുകള്‍ അന്ന് കുത്തിപ്പൊട്ടിച്ചതാണ്. കണ്ണുകളില്‍ നിന്ന് കാടുകള്‍ പുറത്തേക്ക് ചാടുന്നു.'

അവധി ദിവസങ്ങളില്‍ പോകാന്‍ നാടില്ലാത്തവരുടെ മുഖങ്ങളിലേക്കും കാഴ്ച കൊടുക്കണമെന്ന് ഈ കൃതി ഓര്‍മപ്പെടുത്തുന്നു. അറഫാത്തിന്റെയും ദലൈലാമയുടെയും ഈദി അമീന്റെയും നാട്ടുകാരുടെ മുഖങ്ങളിലേക്ക്... കീറിപ്പോയ... ഭൂപടം തുന്നിച്ചേര്‍ത്തപോലെയല്ലേ അവരുടെ മുഖത്തെ ചുളിവുകള്‍. സ്വന്തമായി രാജ്യമില്ലാത്തവരുടെ ഭാഷക്ക് ഒരു ഗദ്ഗദവും പിടച്ചിലുമുണ്ട്.

വറ്റു മുളപ്പിക്കാന്‍ പോയവരാണ് പ്രവാസികള്‍. ഒരര്‍ഥത്തില്‍ അവരുടെ ജീവിതം എന്തുമാത്രം വന്യമാണ്.. മരുഭൂമിയും അപ്പോള്‍ കാടായി പരുവപ്പെടുന്നു. മരങ്ങളില്ലന്നല്ലേയൂള്ളൂ...

'വിമാനത്താവളത്തിലേക്കുള്ള വഴിയില്‍ പാഞ്ഞു പോകുമ്പോള്‍ നാട്ടുവഴികള്‍ ചിരിച്ചു, എത്രയോ പേര്‍ വരുന്നതും പോകുന്നതും കണ്ടിരിക്കുന്നു, വിരുന്നുകാരാ പോയി വരൂ!

കരിപ്പൂര്‍ ഇമിഗ്രേഷന്‍ കഴിഞ്ഞ് ഡിപ്പാര്‍ച്ചര്‍ ലോബില്‍ ഇരിക്കുമ്പോള്‍ മഴ പെയ്തു തുടങ്ങി. പതിനൊന്ന് വര്‍ഷമായി കേരളത്തിലെ മഴക്കാലം കണ്ടിട്ട്. ജൂണ്‍ 5ന് മടങ്ങിയിട്ടും ഇക്കുറിയും മഴക്കാലത്തു നനയാനായില്ല. ഡിപ്പാര്‍ച്ചര്‍ ലോബിലെ ചില്ലുപാളികള്‍ മഴ കാട്ടിത്തന്നു. അതത്ര ശക്തമായിരുന്നില്ല. തൊടാന്‍ ഒരു നിവൃത്തിയുമില്ല. മഴയില്‍ കുളിക്കുന്ന തെങ്ങോലകളേയും കണ്ടു. എയ്‌റോ ബ്രിഡ്ജിലൂടെ വിമാനത്തിനകത്തേക്കു കയറുമ്പോള്‍ അവിടെ നിന്നെങ്കിലും ഒരു തുള്ളി മഴ മൂര്‍ധാവില്‍ പതിക്കുമെന്ന് വൃഥാ മോഹിച്ചു. ഉണ്ടായില്ല.

എല്ലാ സീറ്റുകളും നിറഞ്ഞു കവിഞ്ഞ വിമാനത്തില്‍ ഒറ്റക്കാണെന്ന് തോന്നി. എയര്‍ഹോസ്റ്റസ് അനൗണ്‍സ് ചെയ്തു. ഹം ജിദ്ദ ജായേങ്കേ.... റണ്‍വേ നനഞ്ഞു കിടന്നു. ആ നനവിലേക്ക് ഒരു പിടി വിത്തെറിയാന്‍ മോഹിച്ചു.' (മയിലുകള്‍ സവാരിക്കിറങ്ങിയ ചെരിവിലൂടെ, മാതൃഭൂമി ബുക്‌സ്, പുറം: 126, വില: 90)
******

Tuesday, September 11, 2012

ഡ്യുട്ടി ടൈമില്‍ സീരിയല്‍ കണ്ട ഭാര്യയെ പിരിച്ചുവിട്ടു


കിട്ടുവിന്റെ വൈഫ്  ഭാര്യയെന്ന ജോലിയില്‍ നിന്നും രാജിവെച്ച് അയലത്തെ വേലായുധേട്ടന്റെ വീട്ടില്‍ ജോയിന്‍ ചെയ്തു.
തന്റെ ശമ്പളത്തന്റെ ഇരുപത് ശതമാനം തരാം എന്ന വേലായുധേട്ടന്റെ ഓഫറില്‍ വീഴുകയായിരുന്നു വൈഫോഫ് കിട്ടു.
ശമ്പളത്തിന്റെ പത്ത് പന്ത്രണ്ട് ശതമാനം പുരുഷന്‍മാര്‍ ഭാര്യമാര്‍ക്ക് നല്‍കണമെന്നാണ് വനിതാ ശിശുക്ഷേമ മന്ത്രി കൃഷ്ണാ തീര്‍ഥയുടെ ഓര്‍ഡര്‍.
അതിലും അധികം നല്‍കാമെന്ന് പറഞ്ഞ ചില കശ്മലന്‍മാര്‍ അന്യരുടെ ഭാര്യമാരെ വല വീശിപ്പിടിക്കുന്നതിനെതിരെ കോടതി നടപടിയെടുക്കണമെന്ന് കിട്ടു പത്രസമ്മേളനത്തില്‍ പറഞ്ഞു.

 ഭാര്യമാര്‍ക്ക്് ശമ്പളം ഏര്‍പ്പെടുത്തിയത് ശ്ലാഘനീയമാണെന്നും എന്നാലവരുടെ ഡ്യൂട്ടി ടൈം നിജപ്പെടുത്തണമെന്നും ഫെമിനിസ്റ്റ് ശാരദ ഇതിനകം ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്യൂട്ടി സമയത്ത് സീരിയല്‍ കണ്ടു എന്ന് പറഞ്ഞ് ഭാര്യയെ പിരിച്ചുവിട്ട സംഭവം അന്യേഷിക്കണം എന്ന് അവര്‍നല്‍കിയ പത്രക്കുറിപ്പിലുണ്ട്.

സ്ത്രീ ശാക്്തീകരണത്തിന്റെ പേരില്‍ ഇവിടെ നടക്കുന്നത് പുരുഷപീഡനമാണ്..ഭാര്യ എന്നത് ജോലിയാണെങ്കില്‍ ഭര്‍ത്താവ് എന്നത് പിന്നെ എന്ത് കോപ്പാണ് എന്ന്ാണ് കിട്ടു ചോദിക്കുന്നത്...
ശമ്പളം കൊടുക്കുകയാണെങ്കില്‍ അവര്‍ക്കുള്ള ഫുഡ് ആന്റ് അക്കമഡേഷന് ചാര്‍ജ് ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു.പിന്നെ മേക്കപ്പ് സാധനങ്ങള്‍ തുടങ്ങി വസ്ത്രലതാദിമൂലാദികളും മറ്റ് കുണ്ടാമണ്ടീസുകളും
 അത്കള്‍ക്ക് വാങ്ങിക്കൊടുക്കേണ്ടതില്ല എന്നും തീരുമാനിക്കേണ്ടി വരും..എന്തൊക്കെയാണ് ഭാര്യയുടെ ഡ്യൂട്ടി എന്നും വനിതാക്ഷേമം ക്ലിപ്്തപ്പെടുത്തണം..
കുട്ടിയുടെ മുത്രം മാത്രമേ


ഞാന്‍ തുടക്കൂ.. അപ്പി നിങ്ങള്‍ കോരണം എന്ന് ഭാര്യ പറഞ്ഞ അനുഭവം വിതുമ്പലോടെയാണ് കിട്ടു പറഞ്ഞത്...

ഭാര്യമാരുടെ സേവനം തൃപ്തികരമല്ലെങ്കില്‍ അവരെ ഉടനടി പിരിച്ച്ുവിടാനുള്ള അവകാശവും ഭര്‍ത്താക്കന്‍മാര്‍ക്ക് നല്‍കണം..
പിന്നെ നഷ്ടപരിഹാരം എന്നും പറഞ്ഞ് കുടുംബ കോടതിയില്‍ സീനുണ്ടാക്കാന്‍ വരരുത്..-കിട്ടു പറഞ്ഞു...