കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, August 14, 2012

ആള്‍ ബ്രദേഴ്‌സ് ആര്‍ മൈ സിസ്‌റ്റേഴ്‌സ്‌

ഞാന്‍ എന്റെ രാജ്യമായ മിസ്ടര്‍ ഇന്ത്യയെ വല്ലാതെ സ്നേഹിക്കുന്നു ..

അതുകൊണ്ടുതന്നെ ഇന്ത്യയെ സ്നേഹിക്കുന്ന സകലമാന 
മണ്ണുഗൂസന്മാരെയും ഞാന്‍ സ്നേഹിക്കുന്നു ..

(രാജ , കനിമൊഴി ,വീരപ്പന്‍ റഹീം,മൃഗം സാജു,കൊടി സുനി, ട്രൗസര്‍ മേേനാജ്‌
ഗോവിന്ദ ചാമി ,കല്‍മാഡി,പാന്പ് വേലായുധന്‍ ,
പ്രവീണ്‍ സ്വാമി ,നരേന്ദ്ര മോഡി ,താക്കറെ ,
ബാബാ രാംദേവ് - എല്ലാവരും മൊത്തത്തില്‍ ഇന്ത്യ 
എന്നാ പ്ലട്ഫോമില്‍ പെടും കേട്ടോ _ നോട്ട് ദ പോയിന്റ്‌ )

ഇന്ത്യയില്‍ തന്നെ ജീവിക്കുന്നവരായത് കൊണ്ട് 
കടുവ ,പോത്ത്‌,ആന ,സിംഹം ,കണ്ടാമ്രിഗം,പുള്ളിപ്പുലി 
ഇത്യാദി എല്ലാ മൃഗാധി മൃഗങ്ങളെയും 
നമ്മെ രാഷ്ട്രീയമായി നവജാഗരിക്കുന്നവരായത് കൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍ , 
ലതിനെ നയിക്കുന്ന സോണിയ,
സോണ്യാജിയുടെ കുടുംബം(ആ കുടുംബം വിട്ടുള്ള കളി പണ്ടേ കോണ്‍ഗ്രസ്സിനില്ല)
 ,ചിദംബരം,കാരാട്ട് ,അദ്വാനി 
തുടങ്ങി മനുഷ്യ മഹാന്മാരെയും ഞാന്‍ അതിരറ്റു സ്നേഹിക്കുന്നു ..

നിന്റെ സ്നേഹമോന്നും വേണ്ടടാ കോപ്പേ എന്ന മുഖഭാവമുള്ള 
അച്ചുമാമനെയും 
അങ്ങേരെ കണ്ടാല്‍ തന്നെ സ്നേഹം ഒലിച്ചിറങ്ങുന്ന 
പിണറായി സഖാവിനെയും 
പിണറായിക്ക് അങ്ങേയറ്റം പ്രണയമുള്ള
ബെര്‍ലിന്‍ നായരെയും ഞാന്‍ സ്നേഹിക്കുന്നു .

രക്തസാക്ഷിയായ ടിപി ചന്ദ്രശേഖരന്‍ സഖാവിനേയും
അദ്ദേഹത്തെ വെട്ടിമലര്‍ത്തിയ രക്തദാഹം തീരാത്ത സഖാക്കളേയും ഞാന്‍ സ്‌നേഹിക്കുന്നു..(എന്ത് ചെയ്യാം ഇന്ത്യക്കാരായിപ്പോയില്ലേ)

ഉമ്മന്‍ ചാണ്ടി -ചെന്നിത്തല 
കുഞ്ഞാലിക്കുട്ടി -സി എച് മകന്‍മുനീര്‍
 മമ്മൂട്ടി -തിലകന്‍ 
പൃഥ്വിരാജ് -പ്രേക്ഷകര്‍
സതീശന്‍- പിസി ജോര്‍ജ്
ബാലകൃഷ്ണപ്പിള്ള-ഗണേശ്‌
( ഈ നിര തീരില്ല കേട്ടോ ..
ടയ്പ്പ് ചെയ്തു കൈ കഴക്കുന്നു എന്നത് കൊണ്ട് നിര്‍ത്തി , അത്രമാത്രം )
തുടങ്ങി ആദ്യ കാഴ്ചയില്‍ തന്നെ സ്നേഹം ഉരുകിയൊലിക്കുന്ന 
സര്‍വ ചരാചരങ്ങളെയും ഞാന്‍ സ്നേഹിക്കുന്നു ..

അതോടൊപ്പം മേല്‍പ്പറഞ്ഞ കക്ഷികളെല്ലാം(പറയാത്തവരും )
എന്റെ 
സഹോദരീ സഹോദരന്മാരാണ് എന്നും 
ഞങ്ങള്‍ തമ്മില്‍ ഒരു ഉഡായ്പുകളും ഉണ്ടാകില്ല എന്നും 
ഞാനീ ബ്ലോഗിലൂടെ പ്രതിന്ജ ചെയ്യുന്നു 

NB-നിങ്ങള്‍ കാണുന്ന ഇന്ത്യ യൊന്നുമല്ല കേട്ടോ ഒറിജിനല്‍ ഇന്ത്യ ......
ബാക്കി മമ്മൂട്ടി യോട് ചോദിക്ക്

12 comments:

ഞാനും എല്ലാവരെയും സ്നേഹിക്കുന്നു. സ്വാതന്ത്ര്യ ദിനാശംസകള്‍..

ഞാന്‍ തന്നെ നീ; നീ തന്നെ ഞാന്‍!!!!! !
ആശംസകള്‍

സ്വാതന്ത്ര്യദിനാശംസകള്‍

നിന്നെ ഞങ്ങളും സ്നേഹിക്കുന്നു

മേരാ ഭാരത് മഹാന്‍

അല്ലേ......?

ഞാനും സ്നേഹിക്കുന്നു ഇന്ത്യയില ദരിദ്ര നാരായണന്‍ മാരെ അല്ലാതെ നീ മുകളില്‍ പറഞ്ഞ എല്ലാ ആളുകളോടും അത്ര വലിയ സ്നേഹം ഒന്നും ഇല്ല

ഞാന്‍ സ്നേഹിക്കുന്നു നമ്മുടെ ഇന്ത്യയെ... സാരെ ജഹാന്‍സെ അച്ഛാ...

ഞാന്‍ രാജ്യമോ മതമോ ലിംഗമോ നിറമോ നോക്കാതെ എല്ലാ മനുഷ്യരെയും സ്നേഹിക്കുന്നു..

അനാമിക പറഞ്ഞതിനോട് ഞാന്‍ സപ്പോര്‍ട്ട്..

അതാണ് കറക്റ്റ്....


വന്ന് കണ്ടവര്‍ക്കെല്ലാം താങ്ക്‌സ്..

താങ്കളെപ്പോലെയുള്ളവരുടെ ബ്ലോഗ്‌ രചനകള്‍ വായിച്ചു വായിച്ചു ഈ എളിയ ഞാനും ഒരു പുതിയ ബ്ലോഗ്‌ തുടങ്ങി.കഥപ്പച്ച..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌ . ..അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു. (ക്ഷണിക്കുവാന്‍ വൈകിപ്പോയി ..എങ്കിലും ഒന്നവിടം വരെ വരണേ പ്ലീസ് )

കഥപ്പച്ചക്ക് സര്‍വ്വവിധ ആശംസകളും..

ഞാന്‍ ദാ വന്നു..

സ്വാതന്ത്ര്യദിനാശംസകള്‍

Post a Comment