കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Monday, August 6, 2012

രക്തസാക്ഷികളെ ആവശ്യമുണ്ട്, താല്‍പ്പര്യമുള്ളവര്‍ പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെടുക


പിണറായി സഖാവ് പറഞ്ഞതാ ശരി..
അത്കളെ ഇല്ലായ്മ ചെയ്യാന്‍ ഒരു മീഡിയസിന്‍ഡിക്കേറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
(കൊടി സുനിയും ട്രൗസര്‍ മനോജുമൊക്കെ പേര് കേട്ട ജേണലിസ്റ്റുകളാണെന്നേ)
വെസ്റ്റ് ബംഗാളില്‍ ഇടതിനെ ഒതുക്കിയതും ഇവരുടെ ബീനാമികള്‍ തന്നെ..
ഇവര്‍ എന്ന് പറഞ്ഞാല്‍ റിപ്പോര്‍ട്ടര്‍ , ഇന്ത്യാവിഷന്‍,മനോരമ ന്യൂസ്, മാധ്യമം,മനോരമ, മാതൃഭൂമി...തുടങ്ങി ഇത്യാദികള്‍..
വെറും മഞ്ഞപ്പത്രങ്ങളും മഞ്ഞച്ചാനലുകളും..
മഞ്ഞ എന്നു കേള്‍ക്കുമ്പോഴേക്ക് എസ് എന്‍ ഡി പി എന്ന് പര്യായം വെക്കരുതേ..
അതൊരു 'പയേ' പ്രയോഗമാണ്..

ജോസഫ് പ്യുലിറ്റ്‌സര്‍ എന്ന് കേട്ടിട്ടില്ലേ..
(അങ്ങോരുടെ പേരിലാണ് പത്രപ്രവര്‍ത്തകര്‍ക്കുള്ള ഏറ്റവും വലിയ പ്രൈസ്- പ്യുലിറ്റ്‌സര്‍ പ്രൈസ്)
അമേരിക്കയിലെ വേഡ് പത്രത്തിന്റെ എഡിറ്ററായിരുന്നു ടിയാന്‍..
സംഭവാമി യുഗേയുഗേയായി പത്രം നടക്കുന്നതിനിടയിലാണ് ജേണല്‍ പത്രവുമായി ഹേഴ്സ്റ്റ് വരുന്നത്..
പിന്നെ മുടിഞ്ഞ മല്‍സരമായി.
പ്യുലിറ്റ്‌സറിന്റെ പത്രത്തിലെ കാര്‍ട്ടൂണ്‍ കഥാപാത്രമായിരുന്നു യെല്ലോകിഡ്(മഞ്ഞപ്പയ്യന്‍).
ഹേഴ്സ്റ്റ് വലിയ സാലറി വാഗ്ദാനം ചെയ്ത് ആ കാര്‍ട്ടൂണിസ്റ്റിനെയങ്ങ് വലിച്ചു.

അന്നുമുതല്‍ വലിച്ചും വാരിയുമുള്ള പത്രപ്രവര്‍ത്തന ശൈലിക്ക് മഞ്ഞ എന്ന് വിളിക്കാന്‍ തുടങ്ങി.

അപ്പോള്‍ ആ മഞ്ഞപ്പണിയാണ് ഈ ജേണലിസ്റ്റ് കുണ്ടാമണ്ടീസുകള്‍ ചെയ്ത് കൊണ്ടിരിക്കുന്നത് എന്ന് സാരം ..
കൈരളിയും ദേശാഭിമാനിയും ഇല്ലായിരുന്നുവെങ്കില്‍ ആളോള് സത്യമറിയാന്‍ എന്തോ ചെയ്യുമായിരുന്നു.
(ഈ ശൈലിക്ക് ചോപ്പന്‍ എന്ന് പറയും)

NB:
രക്തസാക്ഷികളെ ആവശ്യമുണ്ട്

മീഡിയാ സിന്‍ഡിക്കേറ്റുകളുടെ പ്രതികരണ കോലാഹലങ്ങളില്‍ സമ്മര്‍ദത്തിലായ പാര്‍ട്ടിക്ക് രക്തസാക്ഷികളെ ആവശ്യമുണ്ട്.
കാണുന്നതെല്ലാം തല്ലിപ്പൊട്ടിച്ചും ബോംബെറിഞ്ഞും ഹര്‍ത്താല്‍ പ്രഖ്യാപിച്ചുമുള്ള വിപ്ലവാന്തരീക്ഷം പാര്‍ട്ടി ഒരുക്കിത്തരുന്നതാണ്.ആകര്‍ഷകമായ ഓഫര്‍.താല്‍പ്പര്യമുള്ളവര്‍ പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെടുക.

14 comments:

രാഷ്ട്രീയം ദു:ഖമാണുണ്ണീ....രാജ ഭരണമല്ലോ സുഖപ്രദം!!

കുറച്ചു കഴിഞ്ഞാല്‍ ഇനി മഞ്ഞ ബ്ലോഗും വരുമായിരിക്കും അല്ലെ.. :) ഇപ്പൊ മാര്‍ക്കറ്റു പച്ചക്കാ.. എല്ലാ കലരും കൂടി രക്തത്തിന് വിലയില്ലാണ്ടാക്കി.

ഞാൻ ഇപ്പൊ ഒരു പച്ച പോസ്റ്റിലാ

കടന്നു വരൂ കടന്നു വരൂ ........രക്തസാക്ഷിക്കളെ .....................ഞാനും ഒരു മഞ്ഞയാ

സൂക്ഷിച്ചും കണ്ടുമൊക്കെ വേണം കേട്ടോ വല്യേട്ടനിട്ട് ചൊറിയാന്‍...

ഇപ്പൊ റോഡില്‍ വീണാ പോയി പിന്നെ രക്ത സാക്ഷി മണ്ഡപത്തില്‍ പേര് കൊത്തിയെ അടങ്ങൂ എന്നാ....

അജിത്തേട്ടാ.., ഫയപ്പെടുത്തല്ലേ....

നോം ക്ഷമിച്ചിരിക്കുന്നു.

പച്ച മഞ്ഞ ചുവപ്പ് .......... കേരളം ആകെ കളര്‍ മയമായിരിക്കുന്നു....

രക്തസാക്ഷികളെക്കുറിച്ചു ഒരക്ഷരം മിണ്ടരുത്.

രാഷ്ട്രീയം..ഒരു പിടിയുമില്ല...ജീവിതത്തില്‍ ഒരു ഓട്ടുപോലും ചെയ്യാത്തതിനാല്‍ തന്നെ അഭിപ്രായവുമില്ല.... :)

ആ വാല്‍ക്കഷണം പതിവുപോലെ കിടു.

പിന്നെ, ജെഫുവിന്റെ കമന്റ് കലക്കി.
ഇവിടെ റിപ്ലൈ ബട്ടന്‍ വര്‍ക്ക്‌ ചെയ്യുന്നില്ല മഖ്ബൂ

രക്തസാക്ഷികൾ സിന്ദാബാദ്

Post a Comment