കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, August 28, 2012

കഥ ഇത്രടം വരെ
കാര്‍ണിമ- ഇതാണത്രെ കഥ എന്ന നമ്മുടെ പ്രോഗ്രാമിലേക്ക് ഇന്നെത്തിച്ചേര്‍ന്നിരിക്കുന്നത് മിസ്റ്റര്‍ ഡാള്‍ഡ വിനോദ് ആണ്,.
സിനിമയുടെ വെള്ളിത്തിരയില്‍ ഇടക്കിടെ മിന്നിമറയുന്ന ഒരു ശുഭ്ര നക്ഷത്രമാണ് ഡാള്‍ഡ വിനോദ്. മിസ്റ്റര്‍ മരുമകന്‍ പ്ലീസ് കം..

.... മിസ്റ്റര്‍ വിനോദ് ., ന്ിങ്ങളെങ്ങിനെയാണ് ഇങ്ങനെ വളര്‍ന്ന് പോത്തുപോലെയായത്.. പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എന്തു തോന്നുന്നു.

വിനോദ്- പിന്നിലേക്ക് തല തിരിക്കുമ്പോള്‍ കഴുത്തിന് വല്ലാത്തൊരു വിമ്മിഷ്ടം..
മസ്തിഷ്‌കപ്രക്ഷാളനമാണെന്നാ ഡോക്ടര്‍ പറഞ്ഞത്..

പിന്നെ വളര്‍ന്നത്..
വീടിനടുത്ത് തന്നെ വേലായുധേട്ടന്റെ
ഒരു ഹോട്ടലുണ്ട്....
അവിടുന്ന് നേന്ത്രപ്പഴം കട്ടു തിന്നും..
കോംപ്ലാനൊന്നും ഇല്ലാത്ത കാലമല്ലേ.. നമ്മള് സടേന്ന് വളരണങ്കില്‍ നേന്ത്രക്കുല തന്നെ ശരണം....

പിന്നെ അവിടത്തെ പുളിച്ച മത്തിക്കറിയും പൊറോട്ടയും..
അഛന്റെ ട്രൗസറില്‍ നിന്ന് കാശടിച്ച് മാറ്റിയിട്ടായിരുന്നു ഈ മൃഷ്ടാന്ന ഭോജനം(അതെന്തോന്നാ... ആ...ഇടക്കൊക്കെ ഒരു സാഹിത്യം കെടക്കട്ട്.. അതല്ലേ അതിന്റൈയൊരു ഇത്)

കാര്‍ണിമ-ദാ ഒരു സര്‍പ്രൈസ് ഉണ്ട്.. അത് കഴിഞ്ഞിട്ട് നമുക്ക് സംസാരത്തിലേക്ക് വരാം..

(ഹോട്ടലുടമ വേലായുധേട്ടന്‍ വരുന്നു)

ഡാള്‍ഡ വിനോദ്- ഹൊ.. ഫന്റാസ്റ്റിക്.., മിസ്റ്റിക്.. അലാസ്റ്റിക്.. റിയലി ബോതേഡ്..വാട്ടെ പിറ്റി മൊമന്റ്..ഹാന്‍ഡ് സം.. വ്വ .. ക്രുവല്‍ ടൈം...

(രണ്ടും കെട്ടിപ്പിടിക്കുന്നു.. ഇരിക്കുന്നു)

വിനോദ്- എപ്പോഴും ഡാള്‍ഡ ഒലിപ്പിച്ച് നടന്നിരുന്ന എനിക്ക് ഡാള്‍ഡ വിനോദ് എന്ന് പേരിട്ടത് വേലായുധേട്ടനാണ്.(പണ്ടാറക്കാലാ ., മരിച്ചാലും മറക്കില്ല.)
ജീവിതത്തിന്റെ നീര്‍ച്ചുഴിയില്‍ നിന്ന്എന്നെ മുന്നിലേക്ക് തള്ളിയിട്ടതും ഈ അന്തം വിട്ടിരിക്കുന്ന വേലായുധേട്ടനായിരുന്നു(അന്ന് തള്ളിയതിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ല..പൊറോട്ട തിന്നതിന്റെ കാശ് കൊടുക്കാഞ്ഞതിന് കഴുത്തിന് പിടിച്ചല്ലായിരുന്നോ തള്ള്.. സര്‍പ്രൈസ് ആണെന്നും പറഞ്ഞ് കൊണ്ട് വന്നിരിക്കുന്നു.)

വേലായുധന്‍- വല്ലാത്ത വാസനയായിരുന്നു അന്നും ഇവന്(നാറ്റം എന്നും മൊഴി മാറ്റാം)
ഇവന്റെ ഈ വളര്‍ച്ച എന്നെ അല്‍ഭുത പരതന്ത്രനാക്കുന്നു.

(വേലായുധേട്ടനോട് പോകാന്‍ പറയുന്നു.)

കാര്‍ണിമ- എങ്ങനെയായിരുന്നു സിനിമാ പ്രവേശനം..

വിനോദ്-കോടമ്പാക്കത്ത് ഞാനങ്ങനെ അലഞ്ഞു നടക്കുമ്പോഴാണ് ഞങ്ങളൊക്കെ സുക്രു എന്ന് വിളിക്കുന്ന സുകുമാരന്‍ മാഷെ കണ്ടത്..
അദ്ദേഹം എന്റെ വാസന തിരിച്ചറിഞ്ഞ് ചെന്ന് കുളിക്കാന്‍ പറഞ്ഞു..
ചന്ദ്രിക സോപ്പും വാങ്ങിത്തന്നു...കൂടെ കോള്‍ഗേറ്റും അഞ്ച് രൂപേടെ ബ്രഷും..

പിന്നെ വെച്ചടി കയറ്റമല്ലായിരുന്നോ..

-അടുത്ത സര്‍പ്രൈസിന് മുമ്പ് ഒരിടവേള

19 comments:

ഹൊ.. ഫന്റാസ്റ്റിക്.., മിസ്റ്റിക്.. അലാസ്റ്റിക്.. റിയലി ബോതേഡ്.. :)

ഡാല്‍ഡാ വിനോദിന്‍റെ ഫാന്‍സ്‌ നിന്‍റെ ഫോണ്‍ നമ്പര്‍ ചോദിച്ചിട്ടുണ്ട് ,കൊടുക്കണോ ?എന്തോ സര്‍പ്രൈസ്‌ തരാനുണ്ട് പോലും..

സിയാഫ്ക്കാ.. കൊന്നാലും ന്റെ നമ്പര്‍ കൊടുത്തേക്കല്ലേ..

ആ സര്‍പ്രൈസ് മ്മക്ക് വേണ്ടേയ്........

എന്നാലും....കടുപ്പായി....
ആശംസകള്‍

ഡാല്‍ഡാ വിനോദാണു താരം

അല്ല അപ്പോള്‍ ആരാ ഈ ഡാല്‍ഡാ വിനോദ് :).. എന്തായാലും നല്ല വാസന ഉള്ള ആളാ ലെ

ഹ്ഹ്ഹ് ....പരിപാടി കൊള്ളാലോ ബാക്കി കൂടി എഴുതാമായിരുന്നു ...ഒരു സ്കിട്ടിനു തിരക്കഥ എഴുതാന്‍ ഉള്ള വാസന കാണുന്നു :)

ഹ്ഹ്ഉം...
സംഭവം ജോറായിട്ടുണ്ട്..
:)


@അനാമിക..
ഈ വാസന എന്നതുകൊണ്ട് വാട്ട് യു മീന്‍ - ഹിഹി

വന്ന് കണ്ടവര്‍ക്കൊക്കെയും താങ്ക്‌സ് കെട്ടോ..

ഫന്റാസ്റ്റിക്.., മിസ്റ്റിക്.. അലാസ്റ്റിക്.. റിയലി ബോതേഡ്..വാട്ടെ പിറ്റി മൊമന്റ്..ഹാന്‍ഡ് സം.. വ്വ .. ക്രുവല്‍ ടൈം...

haha.. Kalakki Machu.. :P

ഈ കലാവാസനയില്‍ ഇവിടെ നിര്‍ത്തരുത്. മുഴുനീള സ്കിറ്റ് എഴുതാമായിരുന്നല്ലോ. ഈ ഇടവേള കഴിഞ്ഞു തിരികെ വരുമ്പോള്‍ മുഴുവന്‍ സര്‍പ്രൈസുകളും ഉണ്ടാകുമല്ലോ അല്ലെ...!

താങ്കള്‍ക്കും ഉണ്ട് നല്ല വാസന(നാറ്റം അല്ല), കലാവാസന...

ചെറിയതാണെങ്കിലും വലിയ പോസ്റ്റ്‌..

ഇത് വിനോദിന് ചുറ്റിക കൊണ്ട് തലയ്ക്കു അടിച്ച ഒരു ഫീലിംഗ് ആയി കാണും, അതാണല്ലോ പുള്ളി അവാര്‍ഡ്‌ കിട്ടിയപ്പോം പറഞ്ഞത്.

ഇപ്പണിയും വഴങ്ങും ല്ലേ? നന്നായിട്ടുണ്ട്.

ഹഹ ... ആ കുടുംബത്തിലെ അംഗങ്ങളെ തൊട്ടു കളിക്കെണ്ടാ... സൗത്ത്‌ ഇന്ത്യയില്‍ ഏറ്റവും നാന്നായി ഇംഗ്ലീഷ്‌ സംസാരിക്കുന്ന കുടുംബാംഗമാണ് മോനേ....
അവരോടു കളിക്കേണ്ട... ഇംഗ്ലീഷില്‍ പണി കിട്ടും !!!

വെയ്റ്റ് , വരാനുള്ള പോസ്റ്റ്‌ വഴിയില്‍ തങ്ങില്ല...
days passed away... i am still waiting...

ആരാപ്പോ ഈ ഡാള്‍ഡ വിനോദ്‌, എന്‌റെ ഒരു കൂട്ടുകാരനും ഇതു പോലെ ഒലിപ്പിച്ച്‌ നടന്നിരുന്നു, അവന്‌റെ പേരും ഡാള്‍ഡ എന്നാ.... :))))

hintammeeeee...... chirichu. nallonam chirichu

Post a Comment