കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Thursday, August 2, 2012

ഹര്‍ത്താലുണ്ടാല്‍ പോരേ മക്കളേ .. കുഴിയെണ്ണണോ.?


ഖദീസാത്താക്ക് വല്ലാത്ത ആശ്ചര്യം ..

പത്ത്മണിയായിട്ടും മോന്‍ ജമാല്‍ പണിക്കൊന്നും പോകുന്നത് കാണുന്നില്ല....
ലെവന്‍ പുതപ്പിന്നടിയില്‍ ഗമണ്ടന്‍ ഉറക്കം തന്നെ..

'അല്ല മോനേ ജമാലേ നിനക്ക് പെയിന്റും പണിക്കൊന്നും പോണ്ടേ..'

'ഈ ഉമ്മാടെ ഒരുകാര്യം., ഇന്ന് ഹര്‍ത്താലല്ലേ ഉമ്മാ'

'റബ്ബൂല്‍ ആലമീനായ തമ്പുരാനേ., ഈ റമദാന്‍ മാസത്തിലും ഹര്‍ത്താലോ ..
അല്ല മോനേ ഇതിപ്പോ എന്തിനാ',

'അതിപ്പോ ., ഒരു പാര്‍ട്ടി നേതാവിനെ കൊലക്കേസില്‍ പ്രതിയായങ്ങ് പിടിച്ചു..
പോലീസ് അറസ്റ്റ് ചെയ്തു., അതിനാ ഹര്‍ത്താല്‍'

'പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതിന് ഹര്‍ത്താലോ
...നീ പണിക്ക് പോകാതിരിക്കാന്‍ ഓരോ കള്ളങ്ങള്‍ പറയാണ് ല്ലേ ബലാലേ'

'അല്ലുമ്മാ.., സത്യാ.. ങ്ങളെ കൊണ്ട് തോറ്റു.. ആ പത്രം എടുത്തൊന്ന് നോക്ക്.. അല്ല പിന്നെ'

'ന്റെ റബ്ബേ ഇത് വല്ലാത്ത കഷ്ടായല്ലോ..അപ്പൊ എന്താ അവര് ഹര്‍ത്താല്‍ നടത്തി പറയുന്നേ.. ആളേളെ കൊല്ലാനുള്ള ലൈസന്‍സ് അവര്‍ക്ക് കൊടുക്കണം ന്നോ..'

'ആ ., എനിക്കറിയില്ല.. ഹര്‍ത്താന്‍ തിന്നാല്‍ പോരേ.. കുഴിയെണ്ണണോ'

'പടച്ചോനേ എന്തൊക്കെയാ കേള്‍ക്കുന്നേ.. ഖിയാമം തന്നെ ഖിയാമം'

NB:
വണ്‍ ടു ത്രീ ഫോര്‍..
ഹര്‍ത്താലങ്ങട് പ്രഖ്യാപിച്ചു..


(ഇതെന്താ വെള്ളരിക്കാ പട്ടണമോ)


ഈ ഹര്‍ത്താല്‍ എന്ന് വെച്ചാല്‍ എന്നതാന്നറിയ്യ്വോ..
(അതറിയണേല്‍ സെന്‍സ് വേണം)

 സ്റ്റഡിക്ലാസിന് കൃത്യമായി വരാത്തത് കൊണ്ടാ നിങ്ങള്‍ക്കിതൊന്നും അറിയാത്തത്.. അതിന്റെ സൈദ്ധാന്തിക വിവക്ഷ തിരിയണേല്‍ സ്റ്റഡി ക്ലാസിന് തന്നെ വരണം..
സോഷ്യലിസം ഹര്‍ത്താലിലൂടെ എന്ന് കേട്ടിട്ടില്ലേ..
അതാണ്.. സ്‌കൂളില്ല..ഓഫീസില്ല., ഒരു കുന്തോമില്ല..
എല്ലാവര്‍ക്കും ഏഷ്യാനെറ്റ് മൂവീസും കണ്ടിരിക്കാം.. സമ്പൂര്‍ണ സമത്വം ..
ഹൊ തൊഴിലാളി വര്‍ഗത്തിന് തൊഴിലില്ലാ കാലം ....
മാര്‍ക്‌സച്ചായന്‍ കിനാവ് കണ്ടാ സൈം കാലം..

- ഈ തിരുവഞ്ചൂര്‍ പോലീസിനെയെങ്ങാനും ലത്കളുടെ കയ്യില്‍ കിട്ടിയാല്‍.. ദൈവ്വ്വേ.. അല്ലേലും ഈ പോലീസിന് ഹെല്‍മറ്റിടാ്ത്ത ബൈക്കന്‍മാരെ പിടിച്ചാല്‍ പോരേ..
ഇവരിങ്ങനെ കള്ളന്‍മാരേം കൊള്ളക്കാരേം കൊലയാളികളേം പിടിക്കാന്‍ തുടങ്ങിയാല്‍ അത്കളുടെ ഭാവി എന്താകും..
അല്ല ., എന്താകും..?20 comments:

ഇങ്ങനെ തൊടങ്ങിയാല്‍ ഭാവി എന്താകും.. അതന്യാ ഞാനും ചോദിക്കണേ..
ഗമണ്ടാനായിട്ടുണ്ടുട്ടോ...

ഹര്‍ത്താല്‍ എന്‍റെ ജന്മാവകാശം എന്ന് പ്രഖ്യാപിച്ച മഹാന്‍ ആര്?

എന്റെ പടച്ചോനേ? എന്താപ്പോ ഈ കാണുന്നത്? ഈ മനസ്സ്മ്മാരോക്കെ ഇങ്ങനെ തോട്ടീനും പുടിച്ചീനും ഹര്‍ത്താല്‍ ബെച്ചാല്‍ ഇമ്മളെന്താ ചെയ്യാ? ഇതിപ്പോ ഒരുത്തനെ ബെട്ടികൊന്ന കുറ്റത്തിന് പോലീസ് പിടിച്ചതിനു ഹര്‍ത്താല്‍. എന്തായാലും കുട്ട്യോള്‍ക്ക് പെരുത്തിസ്ട്ടാവും. സ്കൂളിലും പോകണ്ട, ടിവി കണ്ട്, ഫേസ്ബുക്കും നോക്കി ഇബടെ കുത്തിയിരുന്ന് ആഘോസികാല്ലോ?

ഹഹ പോസ്റ്റ്‌ ജോരായിക്ക്ണെ..

'പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതിന് അറസ്‌റ്റോ"
അതില്‍ രണ്ടാമത്തെ അറസ്റ്റിന്റെ അവിടെ ഹര്‍ത്താലോ എന്നല്ലേ ഉദ്ദേശിച്ചത് മേഹദ്‌?

അറുത്ത് കൊന്നാല്‍ ഹര്‍ത്താല്‍.....,,, അറുത്തവനെ പിടിച്ചാലും ഹര്‍ത്താല്‍.........

ഹര്‍ത്താല്‍ ആശംസകള്‍

ഹര്‍ത്താല്‍ നടക്കട്ടെ ,

ജ്ജ് ഹര്‍ത്താല്‍ പുലിയന്നെ കേട്ട ,,വീണ്ടും വരാം

നമ്പി ആരെന്ന് ചോദിച്ചു നമ്പിയാരെന്ന് ചൊല്ലി ഞാൻ. ജയ് ഹർത്താൽ. പിന്നെ പറയാനുണ്ട് കുറച്ച്,ചാറ്റിലാവാം. ആശംസകൾ.

- ഈ തിരുവഞ്ചൂര്‍ പോലീസിനെയെങ്ങാനും ലത്കളുടെ കയ്യില്‍ കിട്ടിയാല്‍.. ദൈവ്വ്വേ.. അല്ലേലും ഈ പോലീസിന് ഹെല്‍മറ്റിടാ്ത്ത ബൈക്കന്‍മാരെ പിടിച്ചാല്‍ പോരേ..
ഇവരിങ്ങനെ കള്ളന്‍മാരേം കൊള്ളക്കാരേം കൊലയാളികളേം പിടിക്കാന്‍ തുടങ്ങിയാല്‍ അത്കളുടെ ഭാവി എന്താകും..
അല്ല ., എന്താകും..?

haha.. :)

നന്നായിരിക്കുന്നു.............

ഹർത്താലില്ലാതെ നമുകെന്താഘോഷം.... ഹർത്താലനുകൂലികൾ സിന്ദാബാദ്

ഇപ്പോ ഹാര്‍ത്താല് മൊടക്ക് ആഘോഷാക്ക്വാ!!!
ആശംസകള്‍

ഹര്‍ത്താന്‍ തിന്നാല്‍ പോരേ.. കുഴിയെണ്ണണോ...
സത്യം.
സമരം വരുമ്പോഴും കുഴി എണ്ണാതെ ശീലിച്ചവരാ പണ്ടേ നമ്മള്‍.

ഹര്‍ത്താല്‍ നമ്മുടെ ദേശീയ ഉത്സവം ആണല്ലോ???? എന്ത് ചെയ്യാനാ.... കലികാലം

ഹര്‍ത്താല്‍ കഥ ബഹുത്ത് ജോര്‍ !!!
ഇജ്ജ്‌ ആള്‍ പുലിയാണ് പഹയാ !!!

interesting blogs..... cheriya oru vaikom muhammed basheer chuvayundu pala postukalkum...but lots of original ideas....looking forward for future blogs...

ഹി ഹി തന്റെ ഓരോ പോസ്റ്റും രസകരം എവിടെയാ കമന്റ് ചാംബുക എല്ലാം ഇഷ്ട്ടായി
നല്ലൊരു ശൈലി യുണ്ട് അത് തന്നെ ഇഷ്ട്ടായതും കൂടുതല്‍ പോരട്ടെ
ആശംസകള്‍ മുത്തെ

Post a Comment