കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, August 28, 2012

കഥ ഇത്രടം വരെ
കാര്‍ണിമ- ഇതാണത്രെ കഥ എന്ന നമ്മുടെ പ്രോഗ്രാമിലേക്ക് ഇന്നെത്തിച്ചേര്‍ന്നിരിക്കുന്നത് മിസ്റ്റര്‍ ഡാള്‍ഡ വിനോദ് ആണ്,.
സിനിമയുടെ വെള്ളിത്തിരയില്‍ ഇടക്കിടെ മിന്നിമറയുന്ന ഒരു ശുഭ്ര നക്ഷത്രമാണ് ഡാള്‍ഡ വിനോദ്. മിസ്റ്റര്‍ മരുമകന്‍ പ്ലീസ് കം..

.... മിസ്റ്റര്‍ വിനോദ് ., ന്ിങ്ങളെങ്ങിനെയാണ് ഇങ്ങനെ വളര്‍ന്ന് പോത്തുപോലെയായത്.. പിന്നിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ എന്തു തോന്നുന്നു.

വിനോദ്- പിന്നിലേക്ക് തല തിരിക്കുമ്പോള്‍ കഴുത്തിന് വല്ലാത്തൊരു വിമ്മിഷ്ടം..
മസ്തിഷ്‌കപ്രക്ഷാളനമാണെന്നാ ഡോക്ടര്‍ പറഞ്ഞത്..

പിന്നെ വളര്‍ന്നത്..
വീടിനടുത്ത് തന്നെ വേലായുധേട്ടന്റെ
ഒരു ഹോട്ടലുണ്ട്....
അവിടുന്ന് നേന്ത്രപ്പഴം കട്ടു തിന്നും..
കോംപ്ലാനൊന്നും ഇല്ലാത്ത കാലമല്ലേ.. നമ്മള് സടേന്ന് വളരണങ്കില്‍ നേന്ത്രക്കുല തന്നെ ശരണം....

പിന്നെ അവിടത്തെ പുളിച്ച മത്തിക്കറിയും പൊറോട്ടയും..
അഛന്റെ ട്രൗസറില്‍ നിന്ന് കാശടിച്ച് മാറ്റിയിട്ടായിരുന്നു ഈ മൃഷ്ടാന്ന ഭോജനം(അതെന്തോന്നാ... ആ...ഇടക്കൊക്കെ ഒരു സാഹിത്യം കെടക്കട്ട്.. അതല്ലേ അതിന്റൈയൊരു ഇത്)

കാര്‍ണിമ-ദാ ഒരു സര്‍പ്രൈസ് ഉണ്ട്.. അത് കഴിഞ്ഞിട്ട് നമുക്ക് സംസാരത്തിലേക്ക് വരാം..

(ഹോട്ടലുടമ വേലായുധേട്ടന്‍ വരുന്നു)

ഡാള്‍ഡ വിനോദ്- ഹൊ.. ഫന്റാസ്റ്റിക്.., മിസ്റ്റിക്.. അലാസ്റ്റിക്.. റിയലി ബോതേഡ്..വാട്ടെ പിറ്റി മൊമന്റ്..ഹാന്‍ഡ് സം.. വ്വ .. ക്രുവല്‍ ടൈം...

(രണ്ടും കെട്ടിപ്പിടിക്കുന്നു.. ഇരിക്കുന്നു)

വിനോദ്- എപ്പോഴും ഡാള്‍ഡ ഒലിപ്പിച്ച് നടന്നിരുന്ന എനിക്ക് ഡാള്‍ഡ വിനോദ് എന്ന് പേരിട്ടത് വേലായുധേട്ടനാണ്.(പണ്ടാറക്കാലാ ., മരിച്ചാലും മറക്കില്ല.)
ജീവിതത്തിന്റെ നീര്‍ച്ചുഴിയില്‍ നിന്ന്എന്നെ മുന്നിലേക്ക് തള്ളിയിട്ടതും ഈ അന്തം വിട്ടിരിക്കുന്ന വേലായുധേട്ടനായിരുന്നു(അന്ന് തള്ളിയതിന്റെ വേദന ഇപ്പോഴും മാറിയിട്ടില്ല..പൊറോട്ട തിന്നതിന്റെ കാശ് കൊടുക്കാഞ്ഞതിന് കഴുത്തിന് പിടിച്ചല്ലായിരുന്നോ തള്ള്.. സര്‍പ്രൈസ് ആണെന്നും പറഞ്ഞ് കൊണ്ട് വന്നിരിക്കുന്നു.)

വേലായുധന്‍- വല്ലാത്ത വാസനയായിരുന്നു അന്നും ഇവന്(നാറ്റം എന്നും മൊഴി മാറ്റാം)
ഇവന്റെ ഈ വളര്‍ച്ച എന്നെ അല്‍ഭുത പരതന്ത്രനാക്കുന്നു.

(വേലായുധേട്ടനോട് പോകാന്‍ പറയുന്നു.)

കാര്‍ണിമ- എങ്ങനെയായിരുന്നു സിനിമാ പ്രവേശനം..

വിനോദ്-കോടമ്പാക്കത്ത് ഞാനങ്ങനെ അലഞ്ഞു നടക്കുമ്പോഴാണ് ഞങ്ങളൊക്കെ സുക്രു എന്ന് വിളിക്കുന്ന സുകുമാരന്‍ മാഷെ കണ്ടത്..
അദ്ദേഹം എന്റെ വാസന തിരിച്ചറിഞ്ഞ് ചെന്ന് കുളിക്കാന്‍ പറഞ്ഞു..
ചന്ദ്രിക സോപ്പും വാങ്ങിത്തന്നു...കൂടെ കോള്‍ഗേറ്റും അഞ്ച് രൂപേടെ ബ്രഷും..

പിന്നെ വെച്ചടി കയറ്റമല്ലായിരുന്നോ..

-അടുത്ത സര്‍പ്രൈസിന് മുമ്പ് ഒരിടവേള

Tuesday, August 14, 2012

ആള്‍ ബ്രദേഴ്‌സ് ആര്‍ മൈ സിസ്‌റ്റേഴ്‌സ്‌

ഞാന്‍ എന്റെ രാജ്യമായ മിസ്ടര്‍ ഇന്ത്യയെ വല്ലാതെ സ്നേഹിക്കുന്നു ..

അതുകൊണ്ടുതന്നെ ഇന്ത്യയെ സ്നേഹിക്കുന്ന സകലമാന 
മണ്ണുഗൂസന്മാരെയും ഞാന്‍ സ്നേഹിക്കുന്നു ..

(രാജ , കനിമൊഴി ,വീരപ്പന്‍ റഹീം,മൃഗം സാജു,കൊടി സുനി, ട്രൗസര്‍ മേേനാജ്‌
ഗോവിന്ദ ചാമി ,കല്‍മാഡി,പാന്പ് വേലായുധന്‍ ,
പ്രവീണ്‍ സ്വാമി ,നരേന്ദ്ര മോഡി ,താക്കറെ ,
ബാബാ രാംദേവ് - എല്ലാവരും മൊത്തത്തില്‍ ഇന്ത്യ 
എന്നാ പ്ലട്ഫോമില്‍ പെടും കേട്ടോ _ നോട്ട് ദ പോയിന്റ്‌ )

ഇന്ത്യയില്‍ തന്നെ ജീവിക്കുന്നവരായത് കൊണ്ട് 
കടുവ ,പോത്ത്‌,ആന ,സിംഹം ,കണ്ടാമ്രിഗം,പുള്ളിപ്പുലി 
ഇത്യാദി എല്ലാ മൃഗാധി മൃഗങ്ങളെയും 
നമ്മെ രാഷ്ട്രീയമായി നവജാഗരിക്കുന്നവരായത് കൊണ്ട് പ്രധാനമന്ത്രി മന്‍മോഹന്‍ , 
ലതിനെ നയിക്കുന്ന സോണിയ,
സോണ്യാജിയുടെ കുടുംബം(ആ കുടുംബം വിട്ടുള്ള കളി പണ്ടേ കോണ്‍ഗ്രസ്സിനില്ല)
 ,ചിദംബരം,കാരാട്ട് ,അദ്വാനി 
തുടങ്ങി മനുഷ്യ മഹാന്മാരെയും ഞാന്‍ അതിരറ്റു സ്നേഹിക്കുന്നു ..

നിന്റെ സ്നേഹമോന്നും വേണ്ടടാ കോപ്പേ എന്ന മുഖഭാവമുള്ള 
അച്ചുമാമനെയും 
അങ്ങേരെ കണ്ടാല്‍ തന്നെ സ്നേഹം ഒലിച്ചിറങ്ങുന്ന 
പിണറായി സഖാവിനെയും 
പിണറായിക്ക് അങ്ങേയറ്റം പ്രണയമുള്ള
ബെര്‍ലിന്‍ നായരെയും ഞാന്‍ സ്നേഹിക്കുന്നു .

രക്തസാക്ഷിയായ ടിപി ചന്ദ്രശേഖരന്‍ സഖാവിനേയും
അദ്ദേഹത്തെ വെട്ടിമലര്‍ത്തിയ രക്തദാഹം തീരാത്ത സഖാക്കളേയും ഞാന്‍ സ്‌നേഹിക്കുന്നു..(എന്ത് ചെയ്യാം ഇന്ത്യക്കാരായിപ്പോയില്ലേ)

ഉമ്മന്‍ ചാണ്ടി -ചെന്നിത്തല 
കുഞ്ഞാലിക്കുട്ടി -സി എച് മകന്‍മുനീര്‍
 മമ്മൂട്ടി -തിലകന്‍ 
പൃഥ്വിരാജ് -പ്രേക്ഷകര്‍
സതീശന്‍- പിസി ജോര്‍ജ്
ബാലകൃഷ്ണപ്പിള്ള-ഗണേശ്‌
( ഈ നിര തീരില്ല കേട്ടോ ..
ടയ്പ്പ് ചെയ്തു കൈ കഴക്കുന്നു എന്നത് കൊണ്ട് നിര്‍ത്തി , അത്രമാത്രം )
തുടങ്ങി ആദ്യ കാഴ്ചയില്‍ തന്നെ സ്നേഹം ഉരുകിയൊലിക്കുന്ന 
സര്‍വ ചരാചരങ്ങളെയും ഞാന്‍ സ്നേഹിക്കുന്നു ..

അതോടൊപ്പം മേല്‍പ്പറഞ്ഞ കക്ഷികളെല്ലാം(പറയാത്തവരും )
എന്റെ 
സഹോദരീ സഹോദരന്മാരാണ് എന്നും 
ഞങ്ങള്‍ തമ്മില്‍ ഒരു ഉഡായ്പുകളും ഉണ്ടാകില്ല എന്നും 
ഞാനീ ബ്ലോഗിലൂടെ പ്രതിന്ജ ചെയ്യുന്നു 

NB-നിങ്ങള്‍ കാണുന്ന ഇന്ത്യ യൊന്നുമല്ല കേട്ടോ ഒറിജിനല്‍ ഇന്ത്യ ......
ബാക്കി മമ്മൂട്ടി യോട് ചോദിക്ക്

Monday, August 6, 2012

രക്തസാക്ഷികളെ ആവശ്യമുണ്ട്, താല്‍പ്പര്യമുള്ളവര്‍ പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെടുക


പിണറായി സഖാവ് പറഞ്ഞതാ ശരി..
അത്കളെ ഇല്ലായ്മ ചെയ്യാന്‍ ഒരു മീഡിയസിന്‍ഡിക്കേറ്റ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
(കൊടി സുനിയും ട്രൗസര്‍ മനോജുമൊക്കെ പേര് കേട്ട ജേണലിസ്റ്റുകളാണെന്നേ)
വെസ്റ്റ് ബംഗാളില്‍ ഇടതിനെ ഒതുക്കിയതും ഇവരുടെ ബീനാമികള്‍ തന്നെ..
ഇവര്‍ എന്ന് പറഞ്ഞാല്‍ റിപ്പോര്‍ട്ടര്‍ , ഇന്ത്യാവിഷന്‍,മനോരമ ന്യൂസ്, മാധ്യമം,മനോരമ, മാതൃഭൂമി...തുടങ്ങി ഇത്യാദികള്‍..
വെറും മഞ്ഞപ്പത്രങ്ങളും മഞ്ഞച്ചാനലുകളും..
മഞ്ഞ എന്നു കേള്‍ക്കുമ്പോഴേക്ക് എസ് എന്‍ ഡി പി എന്ന് പര്യായം വെക്കരുതേ..
അതൊരു 'പയേ' പ്രയോഗമാണ്..

ജോസഫ് പ്യുലിറ്റ്‌സര്‍ എന്ന് കേട്ടിട്ടില്ലേ..
(അങ്ങോരുടെ പേരിലാണ് പത്രപ്രവര്‍ത്തകര്‍ക്കുള്ള ഏറ്റവും വലിയ പ്രൈസ്- പ്യുലിറ്റ്‌സര്‍ പ്രൈസ്)
അമേരിക്കയിലെ വേഡ് പത്രത്തിന്റെ എഡിറ്ററായിരുന്നു ടിയാന്‍..
സംഭവാമി യുഗേയുഗേയായി പത്രം നടക്കുന്നതിനിടയിലാണ് ജേണല്‍ പത്രവുമായി ഹേഴ്സ്റ്റ് വരുന്നത്..
പിന്നെ മുടിഞ്ഞ മല്‍സരമായി.
പ്യുലിറ്റ്‌സറിന്റെ പത്രത്തിലെ കാര്‍ട്ടൂണ്‍ കഥാപാത്രമായിരുന്നു യെല്ലോകിഡ്(മഞ്ഞപ്പയ്യന്‍).
ഹേഴ്സ്റ്റ് വലിയ സാലറി വാഗ്ദാനം ചെയ്ത് ആ കാര്‍ട്ടൂണിസ്റ്റിനെയങ്ങ് വലിച്ചു.

അന്നുമുതല്‍ വലിച്ചും വാരിയുമുള്ള പത്രപ്രവര്‍ത്തന ശൈലിക്ക് മഞ്ഞ എന്ന് വിളിക്കാന്‍ തുടങ്ങി.

അപ്പോള്‍ ആ മഞ്ഞപ്പണിയാണ് ഈ ജേണലിസ്റ്റ് കുണ്ടാമണ്ടീസുകള്‍ ചെയ്ത് കൊണ്ടിരിക്കുന്നത് എന്ന് സാരം ..
കൈരളിയും ദേശാഭിമാനിയും ഇല്ലായിരുന്നുവെങ്കില്‍ ആളോള് സത്യമറിയാന്‍ എന്തോ ചെയ്യുമായിരുന്നു.
(ഈ ശൈലിക്ക് ചോപ്പന്‍ എന്ന് പറയും)

NB:
രക്തസാക്ഷികളെ ആവശ്യമുണ്ട്

മീഡിയാ സിന്‍ഡിക്കേറ്റുകളുടെ പ്രതികരണ കോലാഹലങ്ങളില്‍ സമ്മര്‍ദത്തിലായ പാര്‍ട്ടിക്ക് രക്തസാക്ഷികളെ ആവശ്യമുണ്ട്.
കാണുന്നതെല്ലാം തല്ലിപ്പൊട്ടിച്ചും ബോംബെറിഞ്ഞും ഹര്‍ത്താല്‍ പ്രഖ്യാപിച്ചുമുള്ള വിപ്ലവാന്തരീക്ഷം പാര്‍ട്ടി ഒരുക്കിത്തരുന്നതാണ്.ആകര്‍ഷകമായ ഓഫര്‍.താല്‍പ്പര്യമുള്ളവര്‍ പാര്‍ട്ടി ഓഫീസുമായി ബന്ധപ്പെടുക.

Thursday, August 2, 2012

ഹര്‍ത്താലുണ്ടാല്‍ പോരേ മക്കളേ .. കുഴിയെണ്ണണോ.?


ഖദീസാത്താക്ക് വല്ലാത്ത ആശ്ചര്യം ..

പത്ത്മണിയായിട്ടും മോന്‍ ജമാല്‍ പണിക്കൊന്നും പോകുന്നത് കാണുന്നില്ല....
ലെവന്‍ പുതപ്പിന്നടിയില്‍ ഗമണ്ടന്‍ ഉറക്കം തന്നെ..

'അല്ല മോനേ ജമാലേ നിനക്ക് പെയിന്റും പണിക്കൊന്നും പോണ്ടേ..'

'ഈ ഉമ്മാടെ ഒരുകാര്യം., ഇന്ന് ഹര്‍ത്താലല്ലേ ഉമ്മാ'

'റബ്ബൂല്‍ ആലമീനായ തമ്പുരാനേ., ഈ റമദാന്‍ മാസത്തിലും ഹര്‍ത്താലോ ..
അല്ല മോനേ ഇതിപ്പോ എന്തിനാ',

'അതിപ്പോ ., ഒരു പാര്‍ട്ടി നേതാവിനെ കൊലക്കേസില്‍ പ്രതിയായങ്ങ് പിടിച്ചു..
പോലീസ് അറസ്റ്റ് ചെയ്തു., അതിനാ ഹര്‍ത്താല്‍'

'പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തതിന് ഹര്‍ത്താലോ
...നീ പണിക്ക് പോകാതിരിക്കാന്‍ ഓരോ കള്ളങ്ങള്‍ പറയാണ് ല്ലേ ബലാലേ'

'അല്ലുമ്മാ.., സത്യാ.. ങ്ങളെ കൊണ്ട് തോറ്റു.. ആ പത്രം എടുത്തൊന്ന് നോക്ക്.. അല്ല പിന്നെ'

'ന്റെ റബ്ബേ ഇത് വല്ലാത്ത കഷ്ടായല്ലോ..അപ്പൊ എന്താ അവര് ഹര്‍ത്താല്‍ നടത്തി പറയുന്നേ.. ആളേളെ കൊല്ലാനുള്ള ലൈസന്‍സ് അവര്‍ക്ക് കൊടുക്കണം ന്നോ..'

'ആ ., എനിക്കറിയില്ല.. ഹര്‍ത്താന്‍ തിന്നാല്‍ പോരേ.. കുഴിയെണ്ണണോ'

'പടച്ചോനേ എന്തൊക്കെയാ കേള്‍ക്കുന്നേ.. ഖിയാമം തന്നെ ഖിയാമം'

NB:
വണ്‍ ടു ത്രീ ഫോര്‍..
ഹര്‍ത്താലങ്ങട് പ്രഖ്യാപിച്ചു..


(ഇതെന്താ വെള്ളരിക്കാ പട്ടണമോ)


ഈ ഹര്‍ത്താല്‍ എന്ന് വെച്ചാല്‍ എന്നതാന്നറിയ്യ്വോ..
(അതറിയണേല്‍ സെന്‍സ് വേണം)

 സ്റ്റഡിക്ലാസിന് കൃത്യമായി വരാത്തത് കൊണ്ടാ നിങ്ങള്‍ക്കിതൊന്നും അറിയാത്തത്.. അതിന്റെ സൈദ്ധാന്തിക വിവക്ഷ തിരിയണേല്‍ സ്റ്റഡി ക്ലാസിന് തന്നെ വരണം..
സോഷ്യലിസം ഹര്‍ത്താലിലൂടെ എന്ന് കേട്ടിട്ടില്ലേ..
അതാണ്.. സ്‌കൂളില്ല..ഓഫീസില്ല., ഒരു കുന്തോമില്ല..
എല്ലാവര്‍ക്കും ഏഷ്യാനെറ്റ് മൂവീസും കണ്ടിരിക്കാം.. സമ്പൂര്‍ണ സമത്വം ..
ഹൊ തൊഴിലാളി വര്‍ഗത്തിന് തൊഴിലില്ലാ കാലം ....
മാര്‍ക്‌സച്ചായന്‍ കിനാവ് കണ്ടാ സൈം കാലം..

- ഈ തിരുവഞ്ചൂര്‍ പോലീസിനെയെങ്ങാനും ലത്കളുടെ കയ്യില്‍ കിട്ടിയാല്‍.. ദൈവ്വ്വേ.. അല്ലേലും ഈ പോലീസിന് ഹെല്‍മറ്റിടാ്ത്ത ബൈക്കന്‍മാരെ പിടിച്ചാല്‍ പോരേ..
ഇവരിങ്ങനെ കള്ളന്‍മാരേം കൊള്ളക്കാരേം കൊലയാളികളേം പിടിക്കാന്‍ തുടങ്ങിയാല്‍ അത്കളുടെ ഭാവി എന്താകും..
അല്ല ., എന്താകും..?