കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, July 24, 2012

അപ്പൂപ്പനെന്താ ഇപ്പൊ കൊട്ടകേലൊന്നും പോവ്വ്വാത്തേ?'


അങ്ങനെ രണ്ടും മൂന്നും ദിവസം എട്ടും പത്തും മൈല്‍ നടന്നാണ് കുഞ്ഞുമോനെ ഈ അപ്പൂപ്പന്‍ കൊട്ടകയിലെത്തിയിരുന്നത്..
ഞങ്ങളൊക്കെ അന്ന് തറ ബഞ്ചുകാരാ..(എന്ന് വെച്ചാല്‍ കൂതറ എന്ന്)

പ്രേം നസീര്‍,സത്യന്‍,മധു,വിന്‍സെന്റ്, ഷീല, ശാരദ, ജയാഭാരതി,....
ഹൊ ... അന്നത്തെ കാലം ഓര്‍ക്കുമ്പോള്‍ കുളിര് പോരുന്നു.

ഒരു മരം കാണാം.. അതിന് ചുറ്റും പ്രേം നസീറും ശീലയുമൊക്കെ അങ്ങനെ മണ്ടി നടക്കും..
മോന്‍ ടോം ആന്റ് ജറി കണ്ടിട്ടില്ലേ .. അത്‌പോലെ ..
ഷീലയെ കാണുമ്പോള്‍ എനിക്ക് അയലത്തെ വാസന്തീനെ ഓര്‍മ്മ വരും..
പിന്നെ കൊട്ടക നിറയെ ഞാനും വാസന്തിയും..

ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍..
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളി മലര്‍ തേന്‍കിളി
മഞ്ഞുവീണതറിഞ്ഞില്ല,, വെയില്‍ വന്ന്് പോയതറിഞ്ഞില്ല..
ഓമനേ നീ വരും നാളുമെണ്ണിയിരുന്നു ഞാന്‍..
(അങ്ങനെ നാളെണ്ണിയിരിക്കും നേരത്ത് വന്നത് ഓമനയായിരുന്നില്ല., അവളുടെ ബ്ലഡി ഫാദര്‍ ആന്റ് ബ്രദേഴ്‌സ്.. എന്തിനോ വേണ്ടി തിളക്കുകയായിരുന്നു അവരുടെ കൈകാലുകള്‍... പിന്നെ അരമണിക്കൂര്‍ നേരത്തേക്ക് ഒന്നും ഓര്‍മയില്ല.. മഞ്ഞുവീണതറിഞ്ഞില്ല.. വെയില്‍ പോയതറിഞ്ഞില്ല..)

സിനിമ എന്ന് പറഞ്ഞാല്‍ എനിക്കന്നൊരു കമ്പമായിരുന്നു.. കമ്പമല്ല.. ഒരുമാതിരി പ്രാന്തന്നെ...
ഓര്‍മ്മ വരുന്നു എനിക്കാ കുട്ടിക്കാലം ..ഒരോ ദിവസവും ഒരോ പടം..

പിന്നെ റേഡിയോ വന്നു.. ടി വി വന്നു...
പണ്ടൊരു ദൂരദര്‍ശന്‍ ഉണ്ടായിരുന്നു..(ഇപ്പോ മയ്യത്തായോ എന്നറീല്ല)
ഒരു പടം കാണണേല്‍ ഞായറാഴ്ച നാല്മണി വരെ വെയ്റ്റണം...
വീടിന്റെ ഉമ്മറത്ത് നാലായിരം പേരുംണ്ടാവും..
എന്തായിരുന്നു അതിന്റെയൊക്കെ ഒരു ചന്തം....


പ്രവാചകന്‍മാരെ പറയൂ പ്രഭാതമകലെയാണോ..
പ്രപഞ്ചശില്‍പികളേ പറയൂ പ്രകാശമകലെയാണോ...'അപ്പൂപ്പനെന്താ ഇപ്പൊ കൊട്ടകേലൊന്നും പോവ്വ്വാത്തേ?'

ഇപ്പൊ ഇതല്ലേ നമ്മുടെ കൊട്ടക-
ഇന്നലെകള്‍ ഇന്നിനോട് പറയും --നമ്മുടെ തീയേറ്റര്‍ ഏഷണി നെറ്റ് മൂവീസ്

NB:
അല്ലെങ്കിലേ കിട്ടുവിന് ഒന്നിനും ടൈമില്ല.. ഫേസ് പുത്തകം തന്നെ പഠിച്ച് തീര്‍ക്കാനുണ്ട് ഒട്ടേറെ...അപ്പൊ ദേ വരുന്നു.. ഏഷണി നെറ്റ് മൂവീസ്..
ദൈവ്വേ.. ഇതെല്ലാം കിട്ടൂനേം കൊണ്ടേ പോകൂ....


23 comments:

ഹ്ഹഹഹാ ഇനി അതും കണ്ടൊ. സമയം 24

purathu maza peyyunnundennu kootukara paranjathu...

ഇനിയിപ്പോ പൊറത്തെറങ്ങണ്ടല്ലോ

ദൂരദർശൻ മയ്യത്തായില്ലാന്ന് തോന്നുന്നു. ഇന്ത്യേന്റെ കളി ഒള്ളപ്പം ചിലപ്പം കാണാറുണ്ട്.

ഇതെല്ലാം കൂടെ എങ്ങനെ കണ്ടു തീര്‍ക്കുമെന്നാ..ഇപ്പൊ .. :(

@ഷാജു
അക്മല്‍
ആരിഫ്‌സൈന്‍
സുമേഷ് വാസു
ഷലീര്‍

വന്ന് കണ്ടതിന് താങ്ക്‌സ് കെട്ടോ

ദൂരദര്‍ശനും ചിത്രഹാറും ഖാന്‍ദാന്‍ സീരിയലും....അന്നൊന്നും മലയാളം പ്രക്ഷേപണമില്ല. ഞാന്‍ 1984-86 കാലമൊക്കെയാണോര്‍ക്കുന്നത്. എത്രജനങ്ങളായിരുന്നു വീട്ടുമുറ്റത്തും വരാന്തയിലുമായി. ഇന്ദിരാഗാന്ധിയുടെ ഫ്യൂണറല്‍ നടക്കുന്ന സമയത്ത് ഞാന്‍ വീട്ടിനടുത്തുള്ള ചെറിയ ജംഗ്ഷനില്‍ ഒരു നോട്ടീസിട്ടു. “ടിവിയില്‍ ശവസംസ്കാരം കാണാനുള്ള സൌകര്യമുണ്ട്“ എന്ന്. ഇപ്പോഴുമോര്‍ക്കുന്നു ഗ്രാമം മുഴുവനുമായി വീട്ടിലേയ്ക്ക് വന്നത്. ഉയരമുള്ള ഒരു പ്ലാവിന്റെ തലപ്പത്തായിരുന്നു 10 മീറ്റര്‍ പൈപ്പ് നാട്ടി അതിന്റെ മേല്‍ ആന്റിന വച്ചിരുന്നത്.

ഇപ്പോള്‍ കൈക്കുള്ളില്‍ ഒതുങ്ങുന്നു ഉലകകാഴ്ച്ചകള്‍...

വലിയ മാറ്റങ്ങള്‍ നടക്കുന്ന ഒരു കാലത്ത് ജീവിക്കാനായത് ഭാഗ്യമോ നിര്‍ഭാഗ്യമോ...അറിയില്ല

പണ്ടത്തെ ദൂരദര്‍ശനിലെ സിനിമ, (അത് ഞായറാഴ്ച ആയിരുന്നില്ല എന്നാണു എന്റെ ഓര്‍മ്മ, ശനിയാഴ്ച വൈകുന്നേരം ആയിരുന്നില്ലേ? അതോ പിന്നീട് ശനിയും ഞായറും ആക്കിയതോ ? ഓര്‍മ്മകള്‍ മങ്ങുന്നു...)ഒരു സംഭവം തന്നെ ആയിരുന്നു...

@അജിത്
മാഷേ.. നിങ്ങടെ ആ പഴയ ഓര്‍മകളൊക്കെ ഒന്ന് പോസ്റ്റിയാല്‍ ഞങ്ങള്‍ക്കതൊക്കെ ഒന്നറിയാമായിരുന്നു.. പഴയകാലം പങ്ക് വെച്ചതിന് താങ്ക്‌സ്..
@അബ്‌സാര്‍
എനിക്കോര്‍മവെച്ചകാലത്ത് ഞായറാഴ്ച നാല് മണിക്കാണ് സിനിമ.. രാവിലെ 8.30 ന് സീരിയല്‍ സദാനന്ദന്റെ സമയം .9 ന് ശ്രീകൃഷ്ണന്‍.. പിന്നെ ശക്തിമാന്‍..
രാത്രി സീരിയല്‍ മാനസി..- 1999..2000 കാലം-

ദൂര ദര്‍ശനത്തെയും വിടില്ല അല്ലെ ,ഏഷണിക്കാരുടെ ചാനെല്‍ തന്നെ സഹിക്കാന്‍ വലിയ പാട് .കുളിക്കടവില്‍ ഉണ്ടായിരുന്നതിനെക്കാലും വില കുറഞ്ഞ ചര്‍ച്ചകളും ,പഴയ ഒളിഞ്ഞു നോട്ടക്കാരുടെ ചേലില്‍ പ്രശസ്തരുടെ സ്വകാര്യങ്ങളിലേക്ക് അശ്ലീലചോദ്യങ്ങളും ഒക്കെയായി അവര്‍ ഇപ്പോള്‍ത്തന്നെ വേണ്ടത്ര മാലിന്യം സൃഷ്ടിക്കുന്നുണ്ട് .ഇനി മൂവീസ് കൂടി ?ഓര്‍ക്കാന്‍ വയ്യ ..

ദൂരദര്‍ശന്‍ ഒരു സംഭവം തന്നാണേ!

ഓരോ വെള്ളിയാഴ്ചയും ചിത്രഗീതം കാണാന്‍ കാത്തിരിക്കും. വേഴാമ്പലിനെ വെല്ലുന്ന കാത്തിരിപ്പായിരുന്നു അത്. ഇപ്പൊ അതോര്‍ക്കുമ്പോള്‍ തമാശ!

കാലം മാറിയപ്പോള്‍ ഏഷണി നെറ്റിന് ഒരു ചാനല്‍ കൂടി - ഇനി 24 മണിക്കൂറും പരസ്യം കാണിക്കാം!

പുതിയ സിനിമ ചൂടാറും മുമ്പ്‌ ഈ ഏഷണിനെറ്റില്‍ എത്തുന്നതോടെ നമ്മുടെ വിഡിയോ ഷോപ്പുകള്‍ നോക്കുകുത്തികളാകും...നന്നായി എഴുതി.

പിന്നേം ചിരിപ്പിച്ചു.. ഏഷണി ചാനല്‍ നമ്മളെല്ലരേം കൊണ്ടേ പോകൂ മോനെ.. :)
http://kannurpassenger.blogspot.in

24 മണിക്കൂറും മലയാളീസിന് കണ്ട പടം തന്നെ കണ്ട് കണ്ട് അർമാദിക്കാലോ.. കൊട്ടക വീട്ടിലേക്ക് വന്നിരിക്കല്ലിയോ?

സിനിമ കൊട്ടക..ആ പേരില്‍ തന്നെ ഒരു നോസ്ടാല്ജിയ ഉണ്ട്..

അല്ലെങ്കിലേ കിട്ടുവിന് ഒന്നിനും ടൈമില്ല.. ഫേസ് പുത്തകം തന്നെ പഠിച്ച് തീര്‍ക്കാനുണ്ട് ഒട്ടേറെ...അപ്പൊ ദേ വരുന്നു.. ഏഷണി നെറ്റ് മൂവീസ്..
ദൈവ്വേ.. ഇതെല്ലാം കിട്ടൂനേം കൊണ്ടേ പോകൂ..

അല്ലേലേ ഒന്നിനും ബടെ സമേമില്ല്യാ, അതിനിടയ്ക്കാ ഇമ്മാതിരി ഓരോ ഗുലുമാൽ പോസ്റ്റുകൾ!
രവിലെ ണീറ്റ് കഴിഞ്ഞാ രാത്ര്യാവ്ണ വരെ എന്തൊക്കെ പ്രാന്ത്വോളാ നോക്കണ്ട് ന്നറിയ്വോ അണക്ക്. അതിന്റടെക്ക് മന്ഷ്യ്അനെ മക്കാറാക്കാൻ വേണ്ടി ഇമ്മാതിരി എഴുത്തും. നന്നായിക്ക്ണു ന്ന് പറഞ്ഞിലെങ്കി അണക്ക് വെഷമാവൂലേ ?
ആശംസകൾ.

ഓര്‍മ്മകളെ ഇളക്കി വിട്ടല്ലോ....................!!!
ആശംസകള്‍

കുറഞ്ഞ മുതല്‍ മുടക്ക് കൂടുതല്‍ പണം അതാണ്‌ ഏഷ്യാനെറ്റ് മൂവിസ്.....
കുറച്ചു ജീവനക്കാര്‍ മതി.പുതിയ പ്രോഗ്രാം ഉണ്ടാക്കേണ്ട.പണ്ട് വാങ്ങിയ സിനിമകള്‍ സ്റ്റോക്ക്‌ ഉണ്ട്.ബാക്കി സ്റ്റാര്‍ നെറ്റ്‌വര്‍ക്കിന്റെ പത്തായത്തിലും ഉണ്ട്.സി ഡി ഇട്ട് വെറുതെ ഇരുന്നാല്‍ മതി പരസ്യം തോന്നിയത് പോലെ കൊടുക്കാം.ചെറിയ മുതല്‍ മുടക്ക് വലിയ ലാഭം....

എന്തൊക്കെ പറഞ്ഞാലും ദൂരദര്‍ശന്‍ ഒരു നൊസ്റ്റു തന്നാണേ.....

സിയാഫ്ക്ക്#
വിഷ്ണുലോകം
ഷാജിക്കാ
ഫിറോസ്
മുഹ്യുദ്ദീന്‍
അബ്ദുസ്സലാം
മണ്ടസന്‍
സിവി തങ്കപ്പന്‍
സഹയാത്രികന്‍
ഞാന്‍

എല്ലാവര്‍ക്കും താങ്ക്‌സ്..

അരികൂടെ ഫ്രീ കൂടുത്താല്‍ സുഭിക്ഷായി.. ഒരു പടവും മിസ്സ്‌ ആവില്ല..

എന്താപ്പോ പറ? ജ്ജ് ആ പഴയ കാലം ഒന്നും ഓര്‍മ്മിപ്പിച്ചണ്ടാ.അതൊക്കെ ബല്ലാത്ത ഒരു കാലം തന്നെ. അന്നൊക്കെ ഒരു സിനിമ കാണാച്ചാല്‍ ബാലല്യ സംഭവാ. ഇന്നിപ്പോ ആര്‍ക്കാ ആ കുന്ത്രാണ്ട പെട്ടിക്ക് മുന്നില്‍ ഇരിക്കാന്‍ സമയം.ആരാപ്പൊ ഇതൊക്കെ ഇരുപത്തി നാലും മണിക്കൂറും കുത്തിയിരുന്ന് കാണാ? എന്തായാലും അന്റെ എഴുത്ത് ഇസ്ടപെട്ടു.

ഹും!
ഒരുത്തനേം നന്നാവാന്‍ സമ്മതിക്കരുത്,
അതും ചെലവില്ലാതെ :)

Post a Comment