കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, July 17, 2012

ഫേസ്ബുക്ക്‌ കിട്ടുവിന്റെ സത്യാന്യേഷണ പരീക്ഷണങ്ങള്‍
കഥ ഇത്‌വരെ
ഒരിടത്തൊരിടത്ത് കിട്ടു എന്ന കുട്ടിയുണ്ടായിരുന്നു.
അവനൊരു പാവമായിരുന്നു.
എല്ലാവരേയും പോലെ തന്നെ അവനും സ്‌കൂളില്‍ പോയി.
മെല്ലെമെല്ലെയാണെങ്കിലും അവനും മുതിര്‍ന്നു.
അഞ്ചാംക്ലാസില്‍ പഠിക്കുമ്പോഴാണ് ലൗ ലെറ്റര്‍ എന്നൊരു ഹുന്ത്രാപ്പി അവന്റെ കണ്ണില്‍പെടുന്നത്.
ഇക്കമാരും ഏട്ടന്‍മാരും സ്ഥിരം അതിന്റെ രചനയിലേര്‍പ്പെടുന്നത് അവന്‍ ശ്രദ്ധിച്ചു.പെണ്‍കുട്ടികള്‍ക്കാണത്രെ ആ ലെറ്റര്‍ കൊടുക്കുക.
കിട്ടുവും മനോരാജ്യം കണ്ടു.
ഏട്ടന്‍മാരെ പോലെ വലുതായാല്‍ എനിക്കും എഴുതണം ഒരു ഗമണ്ടന്‍ ലൊ ലെറ്റര്‍... പ്കഷേ ആര്‍ക്കാണത് കൊടുക്കുക..?
ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിക്ക്‌ കൊടുത്താല്‍ മതിയെന്ന് കൂട്ടുകാരന്‍ ഷുക്കൂറാണ് അവന് പറഞ്ഞ് കൊടുത്തത്.
എന്നെ ഇഷ്ടപ്പെടുന്നവര്‍ക്കോ അതോ ഞാനിഷ്ടപ്പെടുന്നവര്‍ക്കോ.. കിട്ടുവിന് പിന്നെയും സംശയം ബാക്കി..
ഏട്ടന്‍മാരെ പോലെ കിട്ടുവും വലുതായി.
പക്ഷെ അപ്പോഴേക്കും കത്തെഴുത്ത് എന്ന കലാപരിപാടി തന്നെ എടുത്ത് പോയിരുന്നു.വി എസ് അഛുദാനന്ദന്‍ മാത്രം ഇടക്കിടെ പോളിറ്റ് ബ്യൂറോവിലേക്ക് കത്തെഴുതും.അത്രമാത്രം..

കിട്ടുവിന്റെ ഹൃദയം പൊട്ടി.. ഇനി ഞാനെങ്ങനെ ലെറ്റര്‍ എഴുതും..
ഷുക്കൂര്‍ തന്നെ പറഞ്ഞ് കൊടുത്തു..
മോനേ , ഇപ്പോള്‍ ഫേസ്ബുക്കാ..
എല്ലാം എളുപ്പമാണെന്നേ..ലൗ ലെറ്റര്‍ കാലത്തെ റിസ്‌കും എടങ്ങേറുമില്ല..
ചുമ്മാ പേഴ്‌സണല്‍ ചാറ്റിംഗില്‍ ചെല്ലുക..ഹായ്കൂയ് എന്നും പറഞ്ഞ് തുടങ്ങുക.
അങ്ങനെ ഷുക്കൂര്‍ തന്നെയാണ് കിട്ടുവിന് ഫേസ്ബുക്ക് അക്കൗണ്ട്് ഉണ്ടാക്കി കൊടുത്തത്..
പ്രൊഫൈല്‍ നൈം kittu k kittu ...

ഇപ്പോഴത്തെ കഥ

പാവം കിട്ടു. അവനിപ്പോള്‍ ഊണില്ല., ഉറക്കമില്ല..
ഒരേസമയം അഞ്ചാറ് പെമ്പിള്ളേരുമായി ചാറ്റുന്നതിലെ എടങ്ങേറ് അവനല്ലേ അറിയൂ..കടയില്‍ പോടാ എന്നൊച്ചയിടുന്ന അമ്മക്കിതെങ്ങാനും അറിയുമോ..
(ആ അഞ്ചാറ് പേരില്‍ അഞ്ചെണ്ണവും ഫേക്ക് ആണെന്ന കാര്യം കിട്ടുവിനറിയില്ല., ഗീതു എന്ന പേരില്‍ അവനോട് ചാറ്റുന്നത് അവന്റെ ഫ്രണ്ട് ഷുക്കൂര്‍ തന്നെയാണ്.. ഷുക്കൂറിനോട് പറയാത്ത എത്രയെത്ര രഹസ്യങ്ങളാണ് കിട്ടു ഗീതുവിനോട് പറഞ്ഞിരിക്കുന്നത്)

എന്തായാലും കിട്ടുവിനിപ്പോള്‍ ഒട്ടും സമയമില്ല., വായിക്കാനും പഠിക്കാനും..
പോരാത്തതിന് ഗ്രൂപ്പ് വഴക്കുകളും അവന് മാനേജ് ചെയ്യണം.
(രാഷ്ട്രീയത്തില്‍ മാത്രമല്ല ഗ്രൂപ്പിസം)
ഒരാള്‍ ഒരു ഗ്രൂപ്പുണ്ട്ാക്കി..കുറേപേരെ ആഡ് ചെയ്തു..പിന്നെ പലരേയും പുറത്താക്കി.. ആകെ ഇടിയും കുത്തും...
നീയെന്തിനാ ലൈക്കിയേ .. നീയെന്തിനാ കമന്റിയേ..നീയെന്തിനാ ഡീലീറ്റിയേ.. നീയെന്തിനാ ബ്ലോക്കിയേ..
ആകെ മൊത്തം ടോട്ടല്‍ ബഹളമയം..
ഈ ഗ്രൂപ്പിസം കണ്ട് നില്‍ക്കുന്നതിനിടയിലതാ വരുന്നു സൗമ്യയുടെ മെസേജ്.. hi hru...
ഉടനെ റീപ്ലേ കൊടുത്തു.. hi dear ... out of rain (പുറത്ത് മഴയാണ് എന്നാണ് കിട്ടു ഉദ്ദേശിച്ചത്)

ഇനിയത്തെ കഥ

കിട്ടു ഒരു ഗമണ്ടന്‍ യുവാവായി. ഗവണ്‍മെന്റ് ഉദ്യോഗം കിട്ടി. ഏതോ ഒരു വനജയെ കല്യാണം കഴിച്ചു.
ഒരു ദിവസം കിട്ടുവും വനജയും എന്തോ കാര്യത്തില്‍ വഴക്കിട്ടു.
വനജ- നിങ്ങളെ എനിക്കറിയാം.., നീങ്ങളാ സൗമ്യയുമായി എന്തോരം പ്ഞ്ചാര വര്‍ത്തമാനങ്ങളാ പറഞ്ഞിരുന്നേ.. മൊശകൊടന്‍..

കിട്ടു അന്തം വിട്ടു നിന്നു...
(വനജയുടെ ഫ്രണ്ടായിരുന്നത്രെ സൗമ്യ. .. സൗമ്യ കോളേജ് കാലത്ത് എന്നും വനജയോട് പറയുമായിരുന്നു.. ഒരു പൊട്ടന്‍ കിട്ടു എന്റെ വലയില്‍ കുരുങ്ങിയിട്ടുണ്ടെടീ.. അവനെയൊന്ന് വട്ടം കറക്കട്ടെ)

28 comments:

എന്റെ മഖ് ബൂൽ - സമ്മതിച്ചു...... ഇതു തന്നെ ഫേസ് ബുക്ക് ലോകം.

This comment has been removed by the author.

വനജയുടെ ഫ്രണ്ടായിരുന്നത്രെ സൗമ്യ. .. സൗമ്യ കോളേജ് കാലത്ത് എന്നും വനജയോട് പറയുമായിരുന്നു.. ഒരു പൊട്ടന്‍ കിട്ടു എന്റെ വലയില്‍ കുരുങ്ങിയിട്ടുണ്ടെടീ.. അവനെയൊന്ന് വട്ടം കറക്കട്ടെ.

ന്റെ മഖ്ബൂലേ നീ കേക്കണോ ?
യ്യൊരു സംഭവം മാത്രല്ല മാനേ ഒരു പ്രസ്ഥാനാ, അതുമല്ല ഒരു രാജ്യാ രാജ്യം.!
കണ്ട്രിയല്ല ട്ടോ ഇതൊറിജിനൽ രാജ്യം.! ആശംസകൾ.

കഥയില്‍ ഒരു ട്വിസ്ടൊക്കെ ആകാമായിരുന്നു. പെട്ടെന്നങ്ങ് തീര്‍ത്തത് പോലെ..

കിട്ടു സ്വന്തം ആയി പാടലോ(ട)കം എന്നാ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയ വിവരം ഈ കഥയില്‍ ഇല്ല ..:(

@പ്രദീപ് കുമാര്‍
@മണ്ടസന്‍
@ഷംസി
@സിയാഫ്ക്കാ..
അയ്യോ കിട്ടു ഞാനല്ലാ.. ഞാനല്ലാ.. ഞാനല്ലാ...

വന്ന് കണ്ടവര്‍ക്കൊക്കെയും താങ്ക്‌സ്...

വി എസ് അഛുദാനന്ദന്‍ മാത്രം ഇടക്കിടെ പോളിറ്റ് ബ്യൂറോവിലേക്ക് കത്തെഴുതും.അത്രമാത്രം..

ചിരിപ്പിച്ചിഷ്ടാ

വി എസ് അഛുദാനന്ദന്‍ മാത്രം ഇടക്കിടെ പോളിറ്റ് ബ്യൂറോവിലേക്ക് കത്തെഴുതും.അത്രമാത്രം..

കലക്കി മോനെ കലക്കി.. ഇജ്ജു പുലിയാടാ.. :)
http://kannurpassenger.blogspot.in/2012/07/blog-post.html

രസമായി വായിച്ചു.
ഇത്രവേഗം കഥ...............?
ആശംസകള്‍

ശരിയാണല്ലോ...
ഇപ്പോ അച്ചുമാമന്‍ മാത്രമേ കത്തെഴുതാറുള്ളു

ചെലപ്പോഴൊക്കെ ജയാമ്മയും

ഹഹഹ വനജയും സൌമിയയുമാണ് എവിടേയും താരം... ;) അതിൽ പെടാൻ പാവം കുറെ കിട്ടുമാർ, അല്ലേ...

@സുമേഷ് വാസു
@ഫിറോസ്
@സിവി തങ്കപ്പന്‍
@അജിത്
@മൊഹിയുദ്ദീന്‍

വന്ന് കണ്ടവര്‍ക്കൊക്കെയും താങ്ക്‌സ് കെട്ടോ..

തന്റെ പോസ്റ്റ്‌ വായിക്കാന്‍ വേണ്ടി മാത്രല്ല, ആ പ്രൊഫൈല്‍ വായിക്കാന്‍ കൂടിയാ ഞാനീ ടാസ്ക്കിയും പിടിച്ചു ഇങ്ങോട്ട് വരുന്നത്.
കലക്കീടാ മക്കൂ.

(നിനക്കെന്റെ റമദാന്‍ കരീം)

ഇത് തന്നെ ബൂലോക 'ഫേസ്ബുക്കിംഗ്'......

കിട്ടു കലക്കി.
സ്വന്തം പ്രൊഫൈലില്‍ ഫേസ് ബുക്ക്‌ ഉപയോഗിക്കാന്‍ പാടില്ല എന്ന് മനസ്സിലായില്ലേ.....

അതുപോലെ എത്രയെത്ര സൗമ്യമാർ...!!!

makboool....porichu...ttaaa

അതാണ്‌! ഫേസ്ബുക്ക്,!! കൊള്ളാം മെഹദ്!

@ഷെമ്മി
കണ്ണൂരാന്‍
വിഗ്നേഷ് ജി നായര്‍
ഫയാസ്
ആയിരങ്ങളില്‍ ാെരുവന്‍
അനണി
ജോസലെറ്റ്

വന്ന് കണ്ടതിന് എല്ലാവര്‍ക്കും താങ്ക്‌സ് കെട്ടോ..

രസകരം, ഈ പോസ്റ്റ്‌.
വട്ടം കറക്കുന്നവരുടേയും വട്ടം കറങ്ങുന്നവരുടേയും ലോകത്തെപ്പറ്റി ഇതിലും നന്നായി പറയുന്നത്‌ എങ്ങനെ?
അഭിനന്ദനങ്ങൾ.

ഡാ മഖ്ബൂ ഈ പോസ്റ്റ്‌ ഗമണ്ടന്‍ തന്നെ.കൊള്ളേണ്ടവര്‍ക്കൊക്കെ ഇത് കൊണ്ടിരിക്കണം

jjjj odukkathe sambhavam thanne...........

This comment has been removed by the author.

മാളികമുകളേറിയ മന്നന്റെ...

@പി വിജയകുമാര്‍
@ഷാജി
@ഹാബി
@റയ്യാന്‍
@സോണ്

വന്ന് കണ്ടവര്‍ക്കൊക്കെയും താങ്ക്‌സ് കെട്ടോ..

Post a Comment