കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, July 10, 2012

വൈഫിന്റെ ലൈഫ് സെയ്ഫാണോ ?വൈഫിന്റെ ലൈഫ് ഫര്‍ത്താവില്‍ സൈഫാണോ എന്ന ചാനല്‍ പ്രോഗ്രാമിലേക്ക് സ്വാഗതം..
ഏറ്റവും മികച്ച ദമ്പതുകള്‍ക്ക് ഫ്‌ലാറ്റ് കിട്ടുന്നതാണ്.
മല്‍സരത്തിന്റെ ആദ്യ ഇനം..ലൗലെറ്റര്‍ രചന..
ഭര്‍ത്താവ് ഭാര്യക്ക് ഒരു ഗമണ്ടന്‍ ലൗ ലെറ്റര്‍ എഴുതണം..
ഏറ്റവും നല്ല ലൊ ലെറ്റര്‍ രചയിതാവിന് സമ്മാനമേ സമ്മാനം., സമ്മാനമേ സമ്മാനം..
അപ്പോള്‍ തുടങ്ങാം.. മൊയ്തു ആന്റ് കദീസു ഓണ്‍ ദ സ്‌റ്റേജ്...

'മിസ്റ്റര്‍ മൊയ്തു ആന്റ് കദീസു ., നിങ്ങള്‍ മുഖത്തോട് മുഖം നോക്കി അന്തം വിട്ടിരിക്കൂ.. ഇനി റീഡ് ചെയ്യു..'

മൊയ്തു - എന്റെ പ്രിയപ്പെട്ട കദീസുവിന്.. എന്റെ അകതാരില്‍ ആകെ മൊത്തം ടോട്ടല്‍ നീയാണ്.. ഒരു ബീഫും പൊറോട്ടയും അടിക്കാമെന്ന് വെച്ചിട്ട് അതിന്ന് പോലും എന്റെ ഉള്ളില്‍ ഇടമില്ല... അതെ എന്റെ ഉള്ളത്തില്‍ നീയാണ്..
കാലിലും നീയേ.. ഖല്‍ബിലും നീയേ...
നീ കേട്ടിട്ടില്ലേ ആ പാട്ട്.. കാതല്‍ പിശാശ്.. കാതല്‍ പിശാശ്...(സത്യായിട്ടും നീ പിശാശ് ആണെന്നല്ല)..
നിന്റെ കാലില്‍ ഒരു മുള്ള് തറക്കുമ്പോ അതെന്റെ ഹൃദയത്തിലാണ് തറക്കുന്നത്..
പണ്ട് തന്നെ അമ്മായിത്തള്ള (എന്റെ ഉമ്മ) സിറ്റൗട്ടിലേക്ക് തള്ളിയിട്ടപ്പോ സത്യായിട്ടും എനിക്ക് ചിരിക്കാന്‍ മുട്ടിയതാ..
ബട്ട് ഞാന്‍ ചിരിച്ചില്ല.. കാരണം..നിന്നോടുള്ള ഹുബ്ബ് തന്നെ...

നീയുണ്ടാക്കുന്ന ഓരോ പരിപ്പ് വടയിലും മൊഹബ്ബത്തുണ്ട്....
ചോറിലും കറിയിലും മൊഹബ്ബത്തുണ്ട്(വേണ്ടത്ര ഉപ്പും മുളകുമില്ലെങ്കിലും)

നിന്നെ കിട്ടിയ (കെട്ടിയ) ഞാന്‍ എന്തുമാത്രം ഭാഗ്യവാനാണ്. പ്രിയതമേ...
നിന്റെ കണ്ണുകള്‍ നിറയുമ്പോള്‍ എന്റെ ഉള്ളം നിറയുന്നു.(ഹി ഹി)

നിന്റെ സ്‌നേഹം, സഹിഷ്ണുത, വിനയം,എളിമ, മഹിമ എല്ലാം എന്നെ വിജൃംഭിപ്പിക്കുന്നു.(കോപ്പാണ്).

നീയില്ലാതെ ഞാനില്ല. ഞാനില്ലാതെ നീയില്ല..ഞാനും നീയുമില്ലേല്‍ പിന്നെ ഈ വേള്‍ഡില്ല...

- എല്ലാം കേട്ട് കദീസു പൊട്ടിക്കരയുന്നു-

കദീസു- എനിക്കറിയാം എന്റെ മൊയ്തുക്കാക്ക് എന്നെ പെരുത്തിഷ്ടാണെന്ന്..(പശ്ചാത്തല സംഗീതമായി കരച്ചില്‍).
ഞാന്‍ പൊരിച്ച (കരിച്ച) മീന്‍ തിന്ന് ഉഗ്രനായിട്ടുണ്ട് എന്ന് ഇക്ക പറഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ എഞ്ചോയ് ചെയ്തു.എന്റെയും ഭാഗ്യമാണ് ഈ ഇക്കയെ കിട്ടിയത്. ഇക്കയുടെ തമാശകളും എനിക്കിഷ്ടമാണ്. ആ നര്‍മ്മബോധം. ഇടക്കിടെ ഇക്ക വിറ്റ് പറയും. ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ഷാപ്പില്‍ കയറി.........ശരിക്കും ഞാന്‍ ചിരിച്ച് ചിരിച്ച് ഹലാക്കാകും..ഒരു സംഭവം തന്നെയാണ് ഇക്ക...
(കരച്ചില്‍ സ്റ്റോപ്പ് ചെയ്യുന്നു)

ഇനി ജഡ്ജസ്് പറയൂ....

ശോശാമ്മ- കദീസു , ശരിക്കും കരഞ്ഞു, കരയുമ്പോഴും മേക്കപ്പ് ഇളകാതിരിക്കാന്‍ ഒന്ന്് ശ്രദ്ധിക്കാമായിരുന്നു. ബാക്കിയെല്ലാം ഓകെ..

തങ്കമ്മ- ശരിക്കും കദീസു എന്നേം കരയിപ്പിച്ചു. കദീസുവിന്റെ കരച്ചില്‍ കണ്ട് ഭര്‍ത്താവിന്റെ മുട്ടന്‍ ഇടികള്‍ കൊണ്ട്് അലറിക്കരയുന്ന എന്നെ തന്നെയാണ് എനിക്കോര്‍മ്മ വന്നത്..

ആയ്ശുമ്മ- സത്യം പറയാമല്ലോ കദീസു., നിങ്ങളുടെ കരച്ചില്‍ കണ്ട് ശരിക്കും ഞങ്ങള്‍ എഞ്ചോയ് ചെയ്തു.. ബെസ്‌റ്റോഫ് ലക്ക്...

31 comments:

മഖ്‌ബൂ..നന്നായി മച്ചൂ..ഒടുക്കം നീ തന്നെ വേണ്ടി വന്നു നമ്മുടെ ഇടയില്‍ നിന്ന് ഈ വിഷയത്തെ ഒന്ന് വിമര്‍ശിക്കാനായിട്ടു.. ഈ വക പരിപാടിയിലൂടെ പങ്കെടുക്കുന്നവരും അവതരിപ്പിക്കുന്ന പ്രിയ നടിയും മറ്റ് പിന്നണി പ്രവര്‍ത്തകരും എന്താണ് ഉദ്ദേശിക്കുന്നത് ?

ഭാര്യ ഭര്‍തൃ ബന്ധം ബലപ്പെടുത്തുകയോ, അതോ കിംഗ്‌ സിനിമയില്‍ മമ്മൂട്ടി പറയുന്നത് പോലെ ഒരു ക്യാമറക്ക് മുന്നില്‍ എന്തൊക്കെയോ തുറന്നു കാണിക്കാന്‍ സന്നദ്ധത കാണിക്കുകയോ ....ഇതൊക്കെ വല്ലതും പറഞ്ഞാല്‍ അപ്പോള്‍ നമ്മള്‍ സദാചാരവാദിയും സദാചാര പോലീസും ഒക്കെയാകും..എന്താ ചെയ്യുക..

പത്രത്തില്‍ വായിച്ചു, ശ്വേത മേനോന്‍ ബ്ലെസ്സിയുടെ പുതിയ സിനിമയില്‍ തന്‍റെ പ്രസവം ഷൂട്ട്‌ ചെയ്യാന്‍ അനുമതി കൊടുത്ത് എന്ന്. ഒരു യഥാര്‍ത്ഥ കലാ സ്നേഹി ഇങ്ങനെ തന്നെയാകണം എന്നാണു അവരുടെ പ്രസ്താവന..

വേറൊരു പരിപാടിയുണ്ട് , സിറ്റി ഗേര്‍ല്സ്...മല്ലൂസ്..ഞാന്‍ ഒന്നും പറയുന്നില്ല മഖ്‌ബൂ..എന്നെ വെറുതെ വിട്ടേക്ക്..

അഹ ഹ ഹ ...മക്ബു,ഇതാണിപ്പോള്‍ സകല തെമ്മാടിത്തരം അഴിഞാടുന്ന ചാനലുകളില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്.”ആയ്ശുമ്മ- സത്യം പറയാമല്ലോ കദീസു., നിങ്ങളുടെ കരച്ചില്‍ കണ്ട് ശരിക്കും ഞങ്ങള്‍ എഞ്ചോയ് ചെയ്തു.. ബെസ്‌റ്റോഫ് ലക്ക്...!!

ഹഹഹ..... എനിക്കാ പരിപാടി കണ്ടപ്പോ... പറയേണ്ടത് ആ മണുകുണാഞ്ചന്മാരെയാണു

ചാനല്‍ തുടങ്ങിയപ്പോള്‍ ആദ്യമേ "വെറുതെ അല്ല ഭാര്യ" എന്ന തലക്കെട്ട്‌ കേട്ടപ്പോഴേ മനസിലായി, "വെറുതെ ആണ് ഭര്‍ത്താവ്" എന്ന് സ്ഥാപിക്കാന്‍ ഉള്ള പുറപ്പാടാണോ എന്ന്!

പങ്കെടുക്കുന്ന ആണുങ്ങളെ മൊത്തം ഒരുമാതിരി മണ്ടന്മാര്‍ ആക്കുന്ന പരിപാടി ആണെന്ന് പലപ്പോഴും തോന്നാറുണ്ട്.

ഇങ്ങനെ ഒരു പ്രതികരണം നന്നായി!

പിന്നേം കലക്കി മോനെ കലക്കി..
ആ പ്രോഗ്രാം കാണുമ്പോള്‍ തന്നെ കലി പെരുവിരലില്‍ നിന്നും തിളച്ചു കേറും..അത്രയ്ക്ക് നാണവും, മാനവും,ഉളുപ്പും ഇല്ലാത്ത പരിപാടി.. ഛെ.. 'ചംബൂര്‍ണ ചാച്ചരത' ഉള്ള മലയാളിയുടെ ഒരോ ഗതികേട്..
http://kannurpassenger.blogspot.com/

ആരും വെറുതെയല്ല .. ചാനലുകാരും പണം മുടക്കുന്നവരും വെറുതെയാവില്ല.. ഫര്‍ത്താക്കന്‍മാര്‍ ഇത്ര ഫൂളന്മാരോ..!?

ശരിക്കും എന്‍ജോയ് ചെയ്തു..

നന്നായിരിക്കുന്നു...........

@പ്രവീണ്‍ ശേഖര്‍
@പടന്നക്കാരന്‍
@സുമേഷ് വാസു
@വിഷ്ണു ലോകം
്@ഫിറോസ്
@സഹയാത്രികന്‍
@അജിത്
@റയ്യാന്‍ തസ്‌നീം

വന്ന് കണ്ടവര്‍ക്കൊക്കെയും താങ്ക്‌സ് കെട്ടോ..

ആ പ്രോഗ്രാം കണ്ടാല്‍ നമുക്കും കരച്ചില് വരും എന്റെ മലയാളി ദംബതന്മാരെയും ദമ്പതിമാരെയും ഓര്‍ത്ത് .അവര്‍ ക്യാമറക്ക്‌ മുന്നില്‍ കെട്ടിയാടുന്ന വേഷങ്ങള്‍ ഓര്‍ത്ത്‌ ... വെറുതെ അല്ല ഭാര്യ വെറുതെ അല്ല ഭര്‍ത്താവ് ഇങ്ങനെ വേദികളില്‍ അറുബോറന്‍ പരിപാടികളുമായി വന്നു സമ്മാനം വങ്ങേണ്ട വരാണ് എന്ന് മഴവില്‍ മലോരമ നമ്മെ പഠിപ്പിക്കുന്നു . എന്ത് ചെയ്യാം കണ്ടു വിജയിപ്പിക്കാന്‍ നമ്മള്‍ ഉള്ളപ്പോള്‍ മലോരമക്ക് എന്തുമാകാമല്ലോ ?

പടച്ചോനെ ന്റെ ശോശാമ്മ ജഡ്ജി ആയി പോയോ.. ഇനി ആരാ ക്ലിനിക്കില് മരുന്ന് എടുത്ത്‌ കൊടുക്കുക !!!

എന്ജോയ്‌ ചെയ്യൂ ..അത് മതിയല്ലോ !

ഉം ,ചിരിച്ചു എപ്പോഴത്തെയും പോലെ ?പക്ഷെ മഖ്‌ബൂ ,അത് മതിയോ ?

വായിച്ചു....നല്ല വിഷയം കുലുക്കി

@പാറക്കണ്ടി
@അബ്‌സാര്‍ മുഹമ്മദ്
@സിദ്ധീഖ് തൊഴിയൂര്‍
@സിയാഫ് അബ്ദുല്‍ഖാദര്‍
@കോയാസ്

മിണ്ടിപ്പറഞ്ഞവര്‍ക്കൊക്കെയും താങ്ക്‌സ് കെട്ടോ..

hihihiih ഇവരെ ഒക്കെ എന്താ ചെയ്യാ

മഖ് ബൂ പഹയാ ഒരു റിയാലിറ്റി ശോ യെയും നീ വെറുതെ വിടില്ലലോ
അല്ലെ
എന്നാലും പ്രമം തുളുമ്പുന്ന പ്രേമലേഖനം വായിച്ചു എന്റെ ഖല്‍ ബു ഖുല്‍ബായി

കിടു മച്ചു കിടു.................ഇങ്ങനത്തെ പിരാന്തന്‍ ഷോക്കും ഇരിക്കട്ടെ ഒരു പണി ...................:))))

കൊള്ളാം..മക്ബൂല്‍ നന്നായിരിക്കുന്നു.ഇന്നു നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന അര്‍ബുദമാണ് റിയാലിറ്റി ഷോകള്‍. കാമറക്കു മുന്‍പില്‍ എന്തിനും ഏതിനും തയ്യാറാകുന്ന കുറെ വിഡ്ഢികള്‍. ഇതെല്ലാം കണ്ടു ആസ്വദിക്കാനും ചിലര്‍! സമൂഹത്തിന്റെ മൂല്യച്ചുതിയില്‍ നമുക്ക് സഹതപിക്കാം!!

പോസ്റ്റ് ഇഷ്ടായീട്ടോ.
ആശംസകള്‍നേരുന്നു..

കലക്കി മറിച്ചു എന്നല്ലാതെ എന്താ പറയുക.....

@ഷാജു അത്താണിക്കല്‍
@കൊമ്പന്‍
@ജോമോന്‍ ജോസഫ്
@ശമിം
@പ്രഭന്‍ കൃഷ്ണന്‍
@കണ്ണൂരാന്‍
@നിഷ്താര്‍
@പ്രദീപ് കുമാര്‍

വന്ന്കണ്ടവര്‍ക്കൊക്കെയും താങ്ക്‌സ് കെട്ടോ..

ആ ചാനല്‍ തുറക്കുന്നതേ അറപ്പാ...
ഒരുമാതിരി ആളെക്കളിയാക്കുന്ന പരിപാടി..
തനി പൈങ്കിളി...

ഹഹഹ, വായിച്ച് രസിച്ചു, രസിച്ചു വായിച്ചു, കദീസുവും മൊയ്തുവും നീണാൾ വാഴട്ടെ !!!

ആശംസകൽ മഖ്ബൂൽ

@അഷ്‌റഫ് സല്‍വ
@കൊച്ചുമോള്‍
@ശ്രീജിത്ത്
@മൊഹിയുദ്ദീന്‍
@അശ്ഫാഖ്

വന്ന് കണ്ടവര്‍ക്കൊക്കെയും താങ്ക്‌സ് കെട്ടോ..

ഈ കൂതറ പരിപാടിയില്‍ പങ്കെടുക്കുന്ന ആണുങ്ങള്‍ എന്ന് പറയുന്നവന്മാര്‍ക്കിട്ട് നാല് പൊട്ടിക്കണം എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട് ....കലക്കി പ്രിയ നാട്ടുകാരാ മഖ്‌ബൂ ..കീപ്‌ ഇറ്റ്‌ അപ്പ്‌

Post a Comment