കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, July 24, 2012

അപ്പൂപ്പനെന്താ ഇപ്പൊ കൊട്ടകേലൊന്നും പോവ്വ്വാത്തേ?'


അങ്ങനെ രണ്ടും മൂന്നും ദിവസം എട്ടും പത്തും മൈല്‍ നടന്നാണ് കുഞ്ഞുമോനെ ഈ അപ്പൂപ്പന്‍ കൊട്ടകയിലെത്തിയിരുന്നത്..
ഞങ്ങളൊക്കെ അന്ന് തറ ബഞ്ചുകാരാ..(എന്ന് വെച്ചാല്‍ കൂതറ എന്ന്)

പ്രേം നസീര്‍,സത്യന്‍,മധു,വിന്‍സെന്റ്, ഷീല, ശാരദ, ജയാഭാരതി,....
ഹൊ ... അന്നത്തെ കാലം ഓര്‍ക്കുമ്പോള്‍ കുളിര് പോരുന്നു.

ഒരു മരം കാണാം.. അതിന് ചുറ്റും പ്രേം നസീറും ശീലയുമൊക്കെ അങ്ങനെ മണ്ടി നടക്കും..
മോന്‍ ടോം ആന്റ് ജറി കണ്ടിട്ടില്ലേ .. അത്‌പോലെ ..
ഷീലയെ കാണുമ്പോള്‍ എനിക്ക് അയലത്തെ വാസന്തീനെ ഓര്‍മ്മ വരും..
പിന്നെ കൊട്ടക നിറയെ ഞാനും വാസന്തിയും..

ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍..
എന്നില്‍ നിന്നും പറന്നകന്നൊരു പൈങ്കിളി മലര്‍ തേന്‍കിളി
മഞ്ഞുവീണതറിഞ്ഞില്ല,, വെയില്‍ വന്ന്് പോയതറിഞ്ഞില്ല..
ഓമനേ നീ വരും നാളുമെണ്ണിയിരുന്നു ഞാന്‍..
(അങ്ങനെ നാളെണ്ണിയിരിക്കും നേരത്ത് വന്നത് ഓമനയായിരുന്നില്ല., അവളുടെ ബ്ലഡി ഫാദര്‍ ആന്റ് ബ്രദേഴ്‌സ്.. എന്തിനോ വേണ്ടി തിളക്കുകയായിരുന്നു അവരുടെ കൈകാലുകള്‍... പിന്നെ അരമണിക്കൂര്‍ നേരത്തേക്ക് ഒന്നും ഓര്‍മയില്ല.. മഞ്ഞുവീണതറിഞ്ഞില്ല.. വെയില്‍ പോയതറിഞ്ഞില്ല..)

സിനിമ എന്ന് പറഞ്ഞാല്‍ എനിക്കന്നൊരു കമ്പമായിരുന്നു.. കമ്പമല്ല.. ഒരുമാതിരി പ്രാന്തന്നെ...
ഓര്‍മ്മ വരുന്നു എനിക്കാ കുട്ടിക്കാലം ..ഒരോ ദിവസവും ഒരോ പടം..

പിന്നെ റേഡിയോ വന്നു.. ടി വി വന്നു...
പണ്ടൊരു ദൂരദര്‍ശന്‍ ഉണ്ടായിരുന്നു..(ഇപ്പോ മയ്യത്തായോ എന്നറീല്ല)
ഒരു പടം കാണണേല്‍ ഞായറാഴ്ച നാല്മണി വരെ വെയ്റ്റണം...
വീടിന്റെ ഉമ്മറത്ത് നാലായിരം പേരുംണ്ടാവും..
എന്തായിരുന്നു അതിന്റെയൊക്കെ ഒരു ചന്തം....


പ്രവാചകന്‍മാരെ പറയൂ പ്രഭാതമകലെയാണോ..
പ്രപഞ്ചശില്‍പികളേ പറയൂ പ്രകാശമകലെയാണോ...'അപ്പൂപ്പനെന്താ ഇപ്പൊ കൊട്ടകേലൊന്നും പോവ്വ്വാത്തേ?'

ഇപ്പൊ ഇതല്ലേ നമ്മുടെ കൊട്ടക-
ഇന്നലെകള്‍ ഇന്നിനോട് പറയും --നമ്മുടെ തീയേറ്റര്‍ ഏഷണി നെറ്റ് മൂവീസ്

NB:
അല്ലെങ്കിലേ കിട്ടുവിന് ഒന്നിനും ടൈമില്ല.. ഫേസ് പുത്തകം തന്നെ പഠിച്ച് തീര്‍ക്കാനുണ്ട് ഒട്ടേറെ...അപ്പൊ ദേ വരുന്നു.. ഏഷണി നെറ്റ് മൂവീസ്..
ദൈവ്വേ.. ഇതെല്ലാം കിട്ടൂനേം കൊണ്ടേ പോകൂ....


Tuesday, July 17, 2012

ഫേസ്ബുക്ക്‌ കിട്ടുവിന്റെ സത്യാന്യേഷണ പരീക്ഷണങ്ങള്‍
കഥ ഇത്‌വരെ
ഒരിടത്തൊരിടത്ത് കിട്ടു എന്ന കുട്ടിയുണ്ടായിരുന്നു.
അവനൊരു പാവമായിരുന്നു.
എല്ലാവരേയും പോലെ തന്നെ അവനും സ്‌കൂളില്‍ പോയി.
മെല്ലെമെല്ലെയാണെങ്കിലും അവനും മുതിര്‍ന്നു.
അഞ്ചാംക്ലാസില്‍ പഠിക്കുമ്പോഴാണ് ലൗ ലെറ്റര്‍ എന്നൊരു ഹുന്ത്രാപ്പി അവന്റെ കണ്ണില്‍പെടുന്നത്.
ഇക്കമാരും ഏട്ടന്‍മാരും സ്ഥിരം അതിന്റെ രചനയിലേര്‍പ്പെടുന്നത് അവന്‍ ശ്രദ്ധിച്ചു.പെണ്‍കുട്ടികള്‍ക്കാണത്രെ ആ ലെറ്റര്‍ കൊടുക്കുക.
കിട്ടുവും മനോരാജ്യം കണ്ടു.
ഏട്ടന്‍മാരെ പോലെ വലുതായാല്‍ എനിക്കും എഴുതണം ഒരു ഗമണ്ടന്‍ ലൊ ലെറ്റര്‍... പ്കഷേ ആര്‍ക്കാണത് കൊടുക്കുക..?
ഇഷ്ടപ്പെടുന്ന പെണ്‍കുട്ടിക്ക്‌ കൊടുത്താല്‍ മതിയെന്ന് കൂട്ടുകാരന്‍ ഷുക്കൂറാണ് അവന് പറഞ്ഞ് കൊടുത്തത്.
എന്നെ ഇഷ്ടപ്പെടുന്നവര്‍ക്കോ അതോ ഞാനിഷ്ടപ്പെടുന്നവര്‍ക്കോ.. കിട്ടുവിന് പിന്നെയും സംശയം ബാക്കി..
ഏട്ടന്‍മാരെ പോലെ കിട്ടുവും വലുതായി.
പക്ഷെ അപ്പോഴേക്കും കത്തെഴുത്ത് എന്ന കലാപരിപാടി തന്നെ എടുത്ത് പോയിരുന്നു.വി എസ് അഛുദാനന്ദന്‍ മാത്രം ഇടക്കിടെ പോളിറ്റ് ബ്യൂറോവിലേക്ക് കത്തെഴുതും.അത്രമാത്രം..

കിട്ടുവിന്റെ ഹൃദയം പൊട്ടി.. ഇനി ഞാനെങ്ങനെ ലെറ്റര്‍ എഴുതും..
ഷുക്കൂര്‍ തന്നെ പറഞ്ഞ് കൊടുത്തു..
മോനേ , ഇപ്പോള്‍ ഫേസ്ബുക്കാ..
എല്ലാം എളുപ്പമാണെന്നേ..ലൗ ലെറ്റര്‍ കാലത്തെ റിസ്‌കും എടങ്ങേറുമില്ല..
ചുമ്മാ പേഴ്‌സണല്‍ ചാറ്റിംഗില്‍ ചെല്ലുക..ഹായ്കൂയ് എന്നും പറഞ്ഞ് തുടങ്ങുക.
അങ്ങനെ ഷുക്കൂര്‍ തന്നെയാണ് കിട്ടുവിന് ഫേസ്ബുക്ക് അക്കൗണ്ട്് ഉണ്ടാക്കി കൊടുത്തത്..
പ്രൊഫൈല്‍ നൈം kittu k kittu ...

ഇപ്പോഴത്തെ കഥ

പാവം കിട്ടു. അവനിപ്പോള്‍ ഊണില്ല., ഉറക്കമില്ല..
ഒരേസമയം അഞ്ചാറ് പെമ്പിള്ളേരുമായി ചാറ്റുന്നതിലെ എടങ്ങേറ് അവനല്ലേ അറിയൂ..കടയില്‍ പോടാ എന്നൊച്ചയിടുന്ന അമ്മക്കിതെങ്ങാനും അറിയുമോ..
(ആ അഞ്ചാറ് പേരില്‍ അഞ്ചെണ്ണവും ഫേക്ക് ആണെന്ന കാര്യം കിട്ടുവിനറിയില്ല., ഗീതു എന്ന പേരില്‍ അവനോട് ചാറ്റുന്നത് അവന്റെ ഫ്രണ്ട് ഷുക്കൂര്‍ തന്നെയാണ്.. ഷുക്കൂറിനോട് പറയാത്ത എത്രയെത്ര രഹസ്യങ്ങളാണ് കിട്ടു ഗീതുവിനോട് പറഞ്ഞിരിക്കുന്നത്)

എന്തായാലും കിട്ടുവിനിപ്പോള്‍ ഒട്ടും സമയമില്ല., വായിക്കാനും പഠിക്കാനും..
പോരാത്തതിന് ഗ്രൂപ്പ് വഴക്കുകളും അവന് മാനേജ് ചെയ്യണം.
(രാഷ്ട്രീയത്തില്‍ മാത്രമല്ല ഗ്രൂപ്പിസം)
ഒരാള്‍ ഒരു ഗ്രൂപ്പുണ്ട്ാക്കി..കുറേപേരെ ആഡ് ചെയ്തു..പിന്നെ പലരേയും പുറത്താക്കി.. ആകെ ഇടിയും കുത്തും...
നീയെന്തിനാ ലൈക്കിയേ .. നീയെന്തിനാ കമന്റിയേ..നീയെന്തിനാ ഡീലീറ്റിയേ.. നീയെന്തിനാ ബ്ലോക്കിയേ..
ആകെ മൊത്തം ടോട്ടല്‍ ബഹളമയം..
ഈ ഗ്രൂപ്പിസം കണ്ട് നില്‍ക്കുന്നതിനിടയിലതാ വരുന്നു സൗമ്യയുടെ മെസേജ്.. hi hru...
ഉടനെ റീപ്ലേ കൊടുത്തു.. hi dear ... out of rain (പുറത്ത് മഴയാണ് എന്നാണ് കിട്ടു ഉദ്ദേശിച്ചത്)

ഇനിയത്തെ കഥ

കിട്ടു ഒരു ഗമണ്ടന്‍ യുവാവായി. ഗവണ്‍മെന്റ് ഉദ്യോഗം കിട്ടി. ഏതോ ഒരു വനജയെ കല്യാണം കഴിച്ചു.
ഒരു ദിവസം കിട്ടുവും വനജയും എന്തോ കാര്യത്തില്‍ വഴക്കിട്ടു.
വനജ- നിങ്ങളെ എനിക്കറിയാം.., നീങ്ങളാ സൗമ്യയുമായി എന്തോരം പ്ഞ്ചാര വര്‍ത്തമാനങ്ങളാ പറഞ്ഞിരുന്നേ.. മൊശകൊടന്‍..

കിട്ടു അന്തം വിട്ടു നിന്നു...
(വനജയുടെ ഫ്രണ്ടായിരുന്നത്രെ സൗമ്യ. .. സൗമ്യ കോളേജ് കാലത്ത് എന്നും വനജയോട് പറയുമായിരുന്നു.. ഒരു പൊട്ടന്‍ കിട്ടു എന്റെ വലയില്‍ കുരുങ്ങിയിട്ടുണ്ടെടീ.. അവനെയൊന്ന് വട്ടം കറക്കട്ടെ)

Tuesday, July 10, 2012

വൈഫിന്റെ ലൈഫ് സെയ്ഫാണോ ?വൈഫിന്റെ ലൈഫ് ഫര്‍ത്താവില്‍ സൈഫാണോ എന്ന ചാനല്‍ പ്രോഗ്രാമിലേക്ക് സ്വാഗതം..
ഏറ്റവും മികച്ച ദമ്പതുകള്‍ക്ക് ഫ്‌ലാറ്റ് കിട്ടുന്നതാണ്.
മല്‍സരത്തിന്റെ ആദ്യ ഇനം..ലൗലെറ്റര്‍ രചന..
ഭര്‍ത്താവ് ഭാര്യക്ക് ഒരു ഗമണ്ടന്‍ ലൗ ലെറ്റര്‍ എഴുതണം..
ഏറ്റവും നല്ല ലൊ ലെറ്റര്‍ രചയിതാവിന് സമ്മാനമേ സമ്മാനം., സമ്മാനമേ സമ്മാനം..
അപ്പോള്‍ തുടങ്ങാം.. മൊയ്തു ആന്റ് കദീസു ഓണ്‍ ദ സ്‌റ്റേജ്...

'മിസ്റ്റര്‍ മൊയ്തു ആന്റ് കദീസു ., നിങ്ങള്‍ മുഖത്തോട് മുഖം നോക്കി അന്തം വിട്ടിരിക്കൂ.. ഇനി റീഡ് ചെയ്യു..'

മൊയ്തു - എന്റെ പ്രിയപ്പെട്ട കദീസുവിന്.. എന്റെ അകതാരില്‍ ആകെ മൊത്തം ടോട്ടല്‍ നീയാണ്.. ഒരു ബീഫും പൊറോട്ടയും അടിക്കാമെന്ന് വെച്ചിട്ട് അതിന്ന് പോലും എന്റെ ഉള്ളില്‍ ഇടമില്ല... അതെ എന്റെ ഉള്ളത്തില്‍ നീയാണ്..
കാലിലും നീയേ.. ഖല്‍ബിലും നീയേ...
നീ കേട്ടിട്ടില്ലേ ആ പാട്ട്.. കാതല്‍ പിശാശ്.. കാതല്‍ പിശാശ്...(സത്യായിട്ടും നീ പിശാശ് ആണെന്നല്ല)..
നിന്റെ കാലില്‍ ഒരു മുള്ള് തറക്കുമ്പോ അതെന്റെ ഹൃദയത്തിലാണ് തറക്കുന്നത്..
പണ്ട് തന്നെ അമ്മായിത്തള്ള (എന്റെ ഉമ്മ) സിറ്റൗട്ടിലേക്ക് തള്ളിയിട്ടപ്പോ സത്യായിട്ടും എനിക്ക് ചിരിക്കാന്‍ മുട്ടിയതാ..
ബട്ട് ഞാന്‍ ചിരിച്ചില്ല.. കാരണം..നിന്നോടുള്ള ഹുബ്ബ് തന്നെ...

നീയുണ്ടാക്കുന്ന ഓരോ പരിപ്പ് വടയിലും മൊഹബ്ബത്തുണ്ട്....
ചോറിലും കറിയിലും മൊഹബ്ബത്തുണ്ട്(വേണ്ടത്ര ഉപ്പും മുളകുമില്ലെങ്കിലും)

നിന്നെ കിട്ടിയ (കെട്ടിയ) ഞാന്‍ എന്തുമാത്രം ഭാഗ്യവാനാണ്. പ്രിയതമേ...
നിന്റെ കണ്ണുകള്‍ നിറയുമ്പോള്‍ എന്റെ ഉള്ളം നിറയുന്നു.(ഹി ഹി)

നിന്റെ സ്‌നേഹം, സഹിഷ്ണുത, വിനയം,എളിമ, മഹിമ എല്ലാം എന്നെ വിജൃംഭിപ്പിക്കുന്നു.(കോപ്പാണ്).

നീയില്ലാതെ ഞാനില്ല. ഞാനില്ലാതെ നീയില്ല..ഞാനും നീയുമില്ലേല്‍ പിന്നെ ഈ വേള്‍ഡില്ല...

- എല്ലാം കേട്ട് കദീസു പൊട്ടിക്കരയുന്നു-

കദീസു- എനിക്കറിയാം എന്റെ മൊയ്തുക്കാക്ക് എന്നെ പെരുത്തിഷ്ടാണെന്ന്..(പശ്ചാത്തല സംഗീതമായി കരച്ചില്‍).
ഞാന്‍ പൊരിച്ച (കരിച്ച) മീന്‍ തിന്ന് ഉഗ്രനായിട്ടുണ്ട് എന്ന് ഇക്ക പറഞ്ഞപ്പോള്‍ ശരിക്കും ഞാന്‍ എഞ്ചോയ് ചെയ്തു.എന്റെയും ഭാഗ്യമാണ് ഈ ഇക്കയെ കിട്ടിയത്. ഇക്കയുടെ തമാശകളും എനിക്കിഷ്ടമാണ്. ആ നര്‍മ്മബോധം. ഇടക്കിടെ ഇക്ക വിറ്റ് പറയും. ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ഷാപ്പില്‍ കയറി.........ശരിക്കും ഞാന്‍ ചിരിച്ച് ചിരിച്ച് ഹലാക്കാകും..ഒരു സംഭവം തന്നെയാണ് ഇക്ക...
(കരച്ചില്‍ സ്റ്റോപ്പ് ചെയ്യുന്നു)

ഇനി ജഡ്ജസ്് പറയൂ....

ശോശാമ്മ- കദീസു , ശരിക്കും കരഞ്ഞു, കരയുമ്പോഴും മേക്കപ്പ് ഇളകാതിരിക്കാന്‍ ഒന്ന്് ശ്രദ്ധിക്കാമായിരുന്നു. ബാക്കിയെല്ലാം ഓകെ..

തങ്കമ്മ- ശരിക്കും കദീസു എന്നേം കരയിപ്പിച്ചു. കദീസുവിന്റെ കരച്ചില്‍ കണ്ട് ഭര്‍ത്താവിന്റെ മുട്ടന്‍ ഇടികള്‍ കൊണ്ട്് അലറിക്കരയുന്ന എന്നെ തന്നെയാണ് എനിക്കോര്‍മ്മ വന്നത്..

ആയ്ശുമ്മ- സത്യം പറയാമല്ലോ കദീസു., നിങ്ങളുടെ കരച്ചില്‍ കണ്ട് ശരിക്കും ഞങ്ങള്‍ എഞ്ചോയ് ചെയ്തു.. ബെസ്‌റ്റോഫ് ലക്ക്...