കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, June 19, 2012

നടക്കുമ്പോഴും കൂടെകൂടുന്ന കാണാകസേരകള്‍

ഇരുന്നെണീറ്റതിന് ശേഷവും ചില കസേരകള്‍ നമ്മുടെ പിറകെ കൂടാറുണ്ട്.
ആഢ്യത്വവും ഹുങ്കഹന്തയും ഉള്ളടക്കം ചെയ്ത ചില കാണാകസേരകള്‍..
ഈ കറങ്ങും കസേരയുടെ പേബാധ കൊണ്ടാവണം മുഖത്ത് ചിരി ചിന്താത്തത്...വായില്‍ വാക്കുദിക്കാത്തത്..
ബസില്‍, ട്രെയിനില്‍,
വഴിനടത്തത്തിന്നിടയില്‍,
അരികെയുള്ളവര്‍ക്ക് മുഖം കൊടുക്കാത്തത്..

മനുഷ്യന്റെ വ്യക്തിത്വത്തിലേക്ക് കുടിയേറിപ്പാര്‍ക്കുന്നു പലപ്പോഴും കസേരകള്‍..
വികലവിചാരങ്ങളുടെ എന്തോ ഒന്നായി അതവനെ രൂപം ചെയ്യുന്നു.അങ്ങനെ ഇരിക്കാനുള്ള കേവലമൊരിടം മാത്രമല്ല കസേര എന്ന് വരുന്നു..

സോക്രട്ടീസ് കെ വാലത്തിന്റെ കാണാകസേര എന്ന കഥ അകങ്ങളില്‍ കുരുങ്ങിക്കിടക്കുന്നു ഇപ്പോഴും.

'കസേര ഇനിയും നിങ്ങളെ ഉയരങ്ങളിലെത്തിക്കും ഘന്‍ശ്യാം..അഹംബോധത്തിന്റെ നൂറ്റൊന്നാം പടിക്കെട്ട്ില്‍ നിന്ന് നിങ്ങള്‍ കട്ടിമീശ തലോടി , കഷണ്ടിത്തലയാട്ടി , സ്വന്തം ജീവനക്കാരുടെ പുഴുത്തജീവിതത്തെ നോക്കി ചിരിക്കും '

അധികാരത്തിന്റെ പര്യായമാണ് കഥയിലെ കസേര..
ആ കസേക്കൊത്ത്
അത് പ്രകടനം ചെയ്യുന്ന പദവിക്കൊത്ത്
ആ പദവിയുടെ മിനുമിനുപ്പിനൊത്ത് എങ്ങനെ അതിലിരിക്കുന്നവന്‍ പാകപ്പെടുന്നു.. അവനില്‍ പരുക്കത കയറിപ്പറ്റുന്നു എന്ന് കഥാകൃത്ത് അതിശയമെഴുതുന്നു..

അന്യരില്‍ അധികാരം പ്രയോഗിക്കാനുള്ള മനുഷ്യന്റെ പ്രവണതോര്‍ജത്തെ പറയുന്നൊരു കഥയുണ്ട്.
ജോലിസ്ഥലത്ത്‌ എന്തോ ഒരു കാര്യത്ത്ില്‍ സ്റ്റാഫിനോട് ചൂടാകുന്നു ഓഫീസര്‍..
ഓഫീസറോടുള്ള പകയും ദേഷ്യവും അകം ചെയ്ത മനസ്സുമായാണയാള്‍
പിന്നീട് വീട്ടിലെത്തുന്നത്..
അല്ല, ഇതെന്ത് പറ്റിയെന്ന് ഭാര്യ.. നിന്റെ തലയെന്നും പറഞ്ഞയാള്‍ഭാര്യയോട് കയര്‍ക്കുന്നു..
കേട് വന്ന കളിപ്പാട്ടം ശരിയാക്കിത്തരുമോ എന്ന് കൊഞ്ചി അന്നേരമാണ് അമ്മയുടെ അടുത്ത് അവരുടെ മകനെത്തുന്നത്..
ഭര്‍ത്താവിന്റെ ദേഷ്യം പറച്ചിലില്‍ ക്രമം തെറ്റി നില്‍ക്കുന്ന അവര്‍ ആ കളിപ്പാട്ടം വലിച്ചെറിയുന്നു.
അടുത്തുള്ള പട്ടിക്കുട്ടിയെ ആഞ്ഞ്ചവിട്ടി മകനും തനിക്കുള്ള അധികാരത്തെ വെളിച്ചം കാട്ടുന്നു..

രവീന്ദ്രനാഥ ടാഗോറും ഒരു കസേരക്കഥ പറയുന്നുണ്ട്..
മകളുടെ വിവാഹം പ്രമാണിച്ച് തനിക്ക് ഏതാനും ദിവസത്തെ ലീവ് വേണമെന്ന് പറഞ്ഞ് ഹെഡ് ഓഫീസിലേക്ക് അപേക്ഷ അയക്കുന്ന ഈശാനന്റെ കഥ..
ആവശ്യം വളരെ നിസാരമെന്ന് പറഞ്ഞ് മേലധികാരി അവധി നിഷേധിക്കുന്നു..വേണേല്‍ നവരാത്രികാലത്ത് അവധി തരാം.

നിയമങ്ങള്‍., വ്യവസ്ഥകള്‍..എല്ലാം മനുഷ്യന്ന് വേണ്ടിയാണ്..
അല്ലാതെ അവക്ക് വേണ്ടിയല്ലല്ലോ മനുഷ്യന്‍ എന്ന് അരിശം പറയുന്നു സോക്രട്ടീസ് കെ വാലത്ത് ഈ കഥയില്‍..

'പാട്രിയോര്‍ക്കാ രാജാവിന്റെ കാലത്ത് കറങ്ങി ഭരിക്കുന്ന ഏര്‍പ്പാടില്ല.ഭരിച്ച് കറക്കലേ ഉണ്ടായിരുന്നുള്ളൂ'

ഒന്നും സ്ഥിരമല്ലാത്ത ലോകത്ത് കസേരകള്‍ക്ക് മാത്രമായിട്ടെന്ത്‌ എന്ന പൊള്ളുന്ന ചോദ്യം ശേഷം ചെയ്തിട്ടാണ് കഥയൊടുങ്ങുന്നത്.

'ഇന്നേക്ക് കൃത്യം 364 ദിവസവും 11 മണിക്കൂറും 30 മിനുറ്റും 3 സെക്കന്റും തികയുന്ന നേരം , കടലോരത്തെ നിങ്ങളുടെ നെടുങ്കന്‍ ഫ്ഌറ്റിന്റെ പതിനാറാം നിലയിലെ വര്‍ക് ഏരിയക്ക് പിന്നിലുള്ള കൈവരിയില്ലാത്ത് ബാല്‍ക്കണിയില്‍ വെച്ച് ഒരു കടന്നല്‍, ഒരു കുഞ്ഞ്് കടന്നല്‍ മൂളിക്കൊണ്ട് നിങ്ങളെ വട്ടം ചുറ്റി പറന്ന്്‌പോകും.പിന്നോട്ടുള്ള ആയലില്‍ ഒരിക്കലും താഴേക്ക്് പോകാന്‍ ആഗ്രഹിക്കാത്ത നിങ്ങള്‍ ഒരു ദിവസത്തെ ഫഌറ്റ്‌ ജീവിതത്തിന്റെ അവശിഷ്ടങ്ങളൊക്കെയും നിറച്ച് ഒരു വെയ്‌സ്റ്റ് കിറ്റ് എന്നപോലെ അതിവേഗം താഴേക്ക് പോരുമ്പോള്‍ ഒരു ആറുനില സ്ഥാപനത്തിന്റെയത്ര വ്യാപ്തിയുള്ള ശാപം ഇരമ്പിയാര്‍ക്കുന്ന കടന്നലുകളെന്നോണം നിങ്ങളെ വിടാതെ പൊതിഞ്ഞെന്ന് വരും ..
ശേഷം....? നിങ്ങളുടെ കസേര അടുത്ത ഊഴക്കാരനെ കാത്ത് നിവര്‍ന്ന് തന്നെ ഇരിക്കും '

17 comments:

കസേര പോസ്റ്റ്‌ വളരെ ഇഷ്ടായി. അതില്‍ കൊടുത്തിരിക്കുന്ന കഥകള്‍ അതിലേറെ രസകരവും. ചുരുക്കത്തില്‍ എല്ലാവരുടെ കൂടെയും ഉണ്ടാകും ഈ കസേര അല്ലേ..?

he he... porato makku ninte nilavarathiletheelenoru doubt...?

കസേരയില്‍ ഇരിക്കുന്നവര്‍, ഇരിക്കാന്‍ കാത്തുനില്‍ക്കുന്നവര്‍, ഇരുന്നിട്ടും മതി വരാത്തവര്‍ അങ്ങിനെ പലവിധം :)

മഖ്‌ബൂ..ഇത്തവണയും യ്യ് റോക്കി ട്ടോ..ഇനീം ഇത്തരം ഗമണ്ടന്‍ വിഷയങ്ങളുമായി വന്നു റോക്ക്.

സംഭവം ഒരു ചെറിയ കസേരയാനെങ്കിലും അതിനെ ചുറ്റി പറ്റി പറയാന്‍ ഒരുപാടുണ്ട് എന്ന തരത്തില്‍ പഴയ മഹാന്മാരുടെ കഥകളെ കൂടി ഓര്‍മിപ്പിച്ചു കൊണ്ടുള്ള ഈ വിവരണം വളരെ നന്നായിരിക്കുന്നു.

ആശംസകള്‍.

കഥകളുടെ ലിങ്ക് ഉണ്ടെങ്കിൽ അതു കൂടി ഇടാമായിരുന്നു..

ഒരു കസേര ലിട്ടിയാൽ എന്തൊക്കെ നേട്ടം അല്ലേ...

ഒരു 'കസേര'കിട്ടാനല്ലേ കൊലവിളികള്‍ ...കുളംകലക്കികള്‍ ,കുലംകുത്തികള്‍ ...!!!

@ഷംസി
@ജുമൈല്‍
@മന്‍സൂര്‍ ചെറുവാടി
@പ്രവീണ്‍ശേഖര്‍
@വിഡ്ഢിമാന്‍
@ഷാജു അത്താണിക്കല്‍
@മുഹമ്മദ്കുട്ടി ഇരിമ്പിളിയം

വന്ന് കണ്ടവര്‍ക്കൊക്കെയും താങ്ക്‌സ് കെട്ടോ..

അല്പം കാര്യമായ ഒരു പോസ്റ്റ്‌!
അഭിനന്ദനങ്ങള്‍ മക്ബൂല്‍

കിസാ കുര്‍സീ കാ....(ഇതിന്റെ ചരിത്രമറിയണമെങ്കില്‍ ഇരുപത്തഞ്ചു വര്‍ഷം പിന്നോട്ട് സഞ്ചരിക്കണം കേട്ടോ)

കേരളം മൊത്തം കസേരക്കളി, ഇനിയിപ്പോ നമ്മളായിട്ടെന്തിനാ കുറക്കുന്നതല്ലെ.. സംഗതി ഉസാർ

ആര്‍ക്കോ വേണ്ടി തിരിയുന്ന, ഭാരം താങ്ങുന്ന കസേരകള്‍ !!!

മക്ബൂ.. ഇത്തവണ ചിരിക്കഥ അല്ലല്ലോ.. എന്തായാലെന്താ, എന്നത്തേയും പോലെ ബോറടിക്കാതെ വായിച്ചു.. കഥ പറച്ചില്‍ കേമമായി എന്ന് ചുരുക്കം.. :)

http://www.kannurpassenger.blogspot.in/2012/05/blog-post_30.html

@ജോസലെറ്റ
@അജിത്
@ജെഫുക്കാ
@അബസാര്‍ മുഹമ്മദ
@ഫിറോസ്

സന്ദര്‍ശനത്തിന് താങ്ക്‌സ്

@വിഡ്ഢിമാന്‍- കാണാക്കസേര എന്ന കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നതാണ്..
രവീന്ദ്രനാഥ ടാഗോറിന്റെ കഥ .. കഥാരത്‌നം എന്ന ടാഗോറിന്റെ സമ്പൂര്‍ണ്ണകൃതികളില്‍ വായിച്ചതാണ്.. പിന്നെ കുട്ടിയുടെ കഥ .. അത് ബാലമംഗളത്തില്‍ നിന്ന് വായിച്ചതും

എന്നെ അത്ഭുതപ്പെടുത്തിയ ആദ്യ കസേര ബാർബർ ഷോപ്പിലേതായിരുന്നു. എന്നാൽ ഇന്ന് ഞാൻ ഇഷ്ടപ്പെടുന്ന കസേര എന്റെ സുപ്പീരിയർ ഓഫീസേഴ്സിന്റേതാണ്...

ആശംസകൾ ഈ കസേര കളിക്ക് :)))

അധികാര കസേരകള്‍..........
അതിലേക്കു ചാടിക്കയറിയിരിക്കാന്‍.......!
ആശംസകള്‍

കസേരകളി തന്നെ ജീവിതം

Post a Comment