കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, June 13, 2012

മഴപെയ്യുമ്പോള്‍ പ്രണയം കുത്തിയൊലിക്കുന്നു പോലും..ചുമ്മാ ബഡായി

ഹോ... മഴ...
നിര്‍വൃതിയുടെ എവറസ്റ്റാകുന്നു മഴ..
ഉള്ളിലെ ഉല്‍ക്കകളെ കെടുത്താന്‍ പോന്ന കുളിര്‍മയുടെ കൂക്ക്് വിളിയാകുന്നു മഴ....

മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു..
മഴയെത്തും മുമ്പേ(വീടെത്തണം ., അല്ലേല്‍ പനി പിടിക്കുംന്നേ)

ചന്നം പിന്നം മഴപെയ്യമ്പോള്‍ എന്നിലെ കവി കവിതയെഴുതുന്നു..
കവിതയെ എഴുതുന്നു..(അതാരാണെന്ന് ചോദിക്കരുത് ., പ്ലീസ്)
എന്നിലെ കഥാകൃത്ത് കഥകളെ കൃത്തിക്കുന്നു..
എന്നിലെ ലേഖനിസ്റ്റ് ലേഖനം വിളമ്പുന്നു..
(ബട്ട് എല്ലാം അണ്‍സഹിക്കബ്ള്‍)

പൊന്നാരമഴയേ വായോ വായോ..
എന്നോടൊന്ന് മിണ്ടാന്‍ വായോ..
എന്നോടൊപ്പം ഡാന്‍സാന്‍ വായോ..
(മഴപെയ്യുമ്പോള്‍ വെയിറ്റിംഗ് ഷെഡില്‍ കയറിക്കൂടുന്നവനാണ് ഗമണ്ടന്‍ പാട്ടിറക്കുന്നത്)

ചിലര്‍ക്ക് പ്രണയമാണ് മഴ..
മഴപെയ്യുമ്പോള്‍ പ്രണയം കുത്തിയൊലിക്കുന്നു പോലും...

ഓര്‍മ്മയുണ്ടോ സഖീ..
ആ .. മഴക്കാലം...
അന്ന് നിനക്ക് തരാനായി ഞാന്‍ കരുതി വെച്ച ആ ലൗ ലെറ്റര്‍ ചാറ്റല്‍മഴയേറ്റ് നനഞ്ഞ് കുതിര്‍ന്ന് ജീവനറ്റ് ....
പാടവരമ്പില്‍ കിടപ്പുണ്ടാകുമോ സഖീ ഇപ്പോഴും ആ ലൗ ലെറ്റര്‍..
ലൗ ലെറ്റര്‍ ഇല്ലേലും അതിന്റെ ആത്മാവ് ഉണ്ടാകും .. തീര്‍ച്ച...
ഞാന്‍ അതിനരികെ ഇരുന്ന് ഒന്ന് ചിന്നം വിളിക്കട്ടെ..
പ്രിയ സഖീ ഒരു ഡൗട്ട് കൂടെ ചോദിക്കട്ടെ.. എന്ത് കൊണ്ടാണ് മഴപെയ്യുമ്പോള്‍ നമ്മളിങ്ങനെ നനയുന്നത്..
(ഇറങ്ങുമ്പോഴേ പറഞ്ഞതാ കുട കൂടെ കരുതാന്‍.. കേട്ടില്ല
എന്നിട്ടിപ്പോ നനയുന്നു പോലും.. ബ്ലഡി കാമുകന്‍)

ചില എഴുത്തുകള്‍ അല്‍പം കൂടി തീവ്രമാണ്.. ദാ കേട്ടോളൂ..
(ഇത് നടന്‍ ജഗതിച്ചേട്ടന്റെ വകയാണ്)

ആ പെരും മഴയത്ത്്..
അപരാഹ്നത്തിന്റെ അനന്തപഥങ്ങളില്‍ അവന്‍ നടന്നകന്നു..
ഭീമനും യുധിഷ്ഠിരനും ബീഡിവലിച്ചു..
പാറിവന്ന മഴതട്ടി ആ ബീഡി കെട്ടുപോയി...
സീതയുടെ മാറ്പിളര്‍ന്ന് രക്തം കുടിച്ചു ദുര്യോധനന്‍..
മഴപെയ്തിട്ടാണെന്ന് തോന്നുന്നു
ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്..
അമ്പലത്തിന്റെ അകാല്‍വിളക്കുകള്‍
തെളിയുന്ന സന്ധ്യയില്‍ അവനവളോട് ചോദിച്ചു.....
ഇനിയും നീ ഇതിലേ വരുമോ..
ആനയേയും തെളിച്ച് കൊണ്ട്....
ആനക്ക് പനി പിടിക്കാതിരിക്കാന്‍ പോപ്പിക്കുടയും കരുതണം....
.....................................................................

22 comments:

വായിക്കാൻ നല്ല രസമുണ്ട്...

താഴെ കൊടുത്ത എന്റെ പോസ്റ്റ് ഞാന്‍ ഒഴിവാക്കണോ ?

എന്റെ പ്രണയം ഇടി വെട്ടി പെയ്യുന്നു ...

നൃത്തത്തിന്റെ ചുവടു ദൃതഗതിയിലാക്കി അവള്‍ എന്റെ മുഖത്തേക്ക് മഴനാരെറിഞ്ഞു.ബാല്യം മുതല്‍ സ്പര്‍ശിച്ച ആ നനുത്ത പ്രണയ തുള്ളികള്‍ എന്റെ ശ്യാസം മുട്ടിച്ചു.അകം പൊള്ളിയ ഓര്‍മ്മകള്‍ പെയ്തിറങ്ങുന്നതിനു മുന്‍പേ ഈര്‍ഷ്യതയോടെ ഞാന്‍ ജനവാതില്‍ കൊട്ടിയടച്ചു .
അപ്രതീക്ഷമായ എന്റെ പ്രണയനിരാസത്തില്‍ പ്രതിഷേധിച്ചു പുലര്‍ച്ച വരെ പുറത്തു അമര്‍ത്തിയും മൂളിയും കൈകാലിട്ടടിച്ചും അവള്‍ സീല്‍ക്കാരം തുടര്‍ന്നു . നേരം വൈകിയുണര്‍ന്നു പുറത്തിറങ്ങിയപ്പോഴാണ് തലേന്ന് രാത്രിയവള്‍ ഒഴുകിപരന്നതിന്റെ നനവ്‌ വറ്റാത്ത പാടുകള്‍ കണ്ടത് .
ഇനി നാളെ മുതല്‍ രാത്രിയും പകലും അവളെനിക്കു മുന്‍പില്‍ ഈറനുടുത്തു നൃത്തം ചെയ്യുമ്പോള്‍ ഞാനെന്തു ചെയ്യും ? നിങ്ങള്‍ തന്നെ പറയൂ ...
read more http://basheerudheen.blogspot.in/2012/06/blog-post.html

പ്രിയ സഖാ മഴപെയ്യുമ്പോള്‍ കുടചൂടാതെ നടന്നാല്‍ നനയും കേട്ടോ ...

എടാ പഹയാ.. ഇജ്ജു ഞമ്മളെ പോലെ കുഞ്ഞു പ്രണയ കഥകളും എഴുതി നടക്കുന്ന കഥാകാരന്മാരെ ബെര്‍തെ ബിടൂല അല്ലെ.. ഹമുക്കെ.. എന്തായാലും എന്നും പോലും ഇതും കലക്കി.. ചിരിപ്പിച്ചു കളഞ്ഞു.. :)
ഇനിയും നീ ഇതിലേ വരുമോ..
ബ്ലോഗ്ഗും എഴുതി കൊണ്ട്....??? :P

http://www.kannurpassenger.blogspot.in/2012/05/blog-post_30.html

@സുമേഷ് വാസു
@ബഷീര്‍ തൃപ്പനച്ചി
@ജെഫുക്കാ
@പാറക്കണ്ടി
@ഫിറോസ്
@ജൊസലെറ്റ്
(മഴയെ എനിക്കും പെരുത്തിഷ്ടമാണ്..)


വന്ന് കണ്ടവര്‍ക്കൊക്കെയും താങ്ക്‌സ് കെട്ടോ..

മഴയെ ഇഷ്ടപ്പെടാത്തവര്‍ ആരുണ്ട്‌ ?മഴ പോലെ , പുഴപോലെ ഒഴുകട്ടെ എഴുത്തും.ആശംസകള്‍ !

മഴപ്പെയ്യുമ്പോള്‍ നമുക്കും ചാകരയാണ്....
പ്രത്യേകിച്ചു മാലിന്യം വിളയാടുന്ന കേരളത്തില്‍....
ജലദോഷം, ചിക്കുന്‍ ഗുനിയ, മഞ്ഞപ്പിത്തം, പനി.....:)

പെയ്യട്ടങ്ങനെ പെയ്യട്ടെ...

ഹി..ഹി..ഇഷ്ടായി പതിവ് പോലെ.. ഏറ്റവും ഇഷ്ടമായ്തും ചിരിച്ചു പോയതും..

"പൊന്നാരമഴയേ വായോ വായോ..
എന്നോടൊന്ന് മിണ്ടാന്‍ വായോ..
എന്നോടൊപ്പം ഡാന്‍സാന്‍ വായോ.."

ഈ വരികള്‍ വായിച്ചപ്പോഴാണ്..അതെഴുതുമ്പോള്‍ നിന്‍റെ മുഖത്തും മനസ്സിലും വന്ന പുച്ഛവും ആക്ഷേപവും പരിഹാസവം ഹാസ്യവും കലര്‍ന്ന ആ ഭാവം ഈ വരികളിലാണ് കൂടുതല്‍ തിളങ്ങി നിന്നത്. എനിക്ക് അങ്ങനെയാണ് തോന്നിയത് ട്ടോ. എല്ലാരും മഴയെ കുറിച്ച് ഗൃഹാതുരവും പ്രണയവും പിന്നെ മറ്റ് ഗമണ്ടന്‍ സാഹിത്യവും പറഞ്ഞപ്പോള്‍, നീ നിന്‍റെ ശൈലിയില്‍ നിനക്ക് പറ്റുന്ന പോലൊരു സാധനം അങ്ങ് കാച്ചി ല്ലേ..ഹി ഹി..ആ ചങ്കൂറ്റത്തിനു ആശംസകള്‍..അഭിനന്ദനങ്ങള്‍ ...

ഇനി ഇപ്പൊ കുറച്ചു കാല്ത്തെക്കൊന്നും ആര്‍ക്കും മഴയെ കുറിച്ച് എഴുതാന്‍ തോന്നുന്നില്ലേ..നിന്നെ കൊണ്ട് കിട്ടുന്ന ഓരോ ഉപകാരമേ..ഹോ..

രസകരമായി അവതരിപ്പിച്ചു.
ശല്ല്യം മഴ തെല്ലൊന്ന് മാറിമറഞ്ഞാല്‍ എന്ന് ചൊല്ലാറുമുണ്ട് അല്ലേ!
ആശംസകള്‍

കേറിക്കിടക്കാന്‍ നല്ലൊരു ഷെല്‍ട്ടറും, കലവറയില്‍ നിറയെ ധാന്യങ്ങളും, പുതയ്ക്കാന്‍ നല്ല പുതപ്പും, ധരിയ്ക്കാന്‍ നല്ല വസ്ത്രങ്ങളും ഉണ്ടെങ്കില്‍ മഴ നല്ലതാണ്. പുറത്ത് പോയി സാധിക്കേണ്ട മറ്റ് പരിപാടികള്‍ ഒന്നും ഉണ്ടായിരിക്കയുമരുത്. എങ്കില്‍ മഴ നല്ലതാണ്. അപ്പോ കവിതയും സാഹിത്യവുമൊക്കെ വരും. അല്ലെങ്കില്‍.....@*(&!#$%*## ഈ നശിച്ച മഴ.

ഗദ്യമോ പദ്യമോ വേര്‍തിരിക്കാനാവുന്നില്ല; എങ്കിലും ആസ്വദിച്ചു.

ദദാണു അജിത്‌ ചേട്ടന്‍ പറഞ്ഞതാ ത്തിന്റെ ശരി ..മഴ നല്ലതാണ് ..

@മൂഹമ്മദ് കുട്ടി ഇരിമ്പിളിയം
@അബ്‌സാര്‍ മുഹമ്മദ്
@പ്രവീണ്‍ശേഖര്‍
@സിവി തങ്കപ്പന്‍
@അജിത്
@ശംസി
@സിയാഫ് അബ്ദുല്‍ഖാദര്‍


വന്ന്കണ്ട് മിണ്ടിപ്പറഞ്ഞതിന് എല്ലാവര്‍ക്കും താങ്ക്‌സ്..

പൊന്നാരമഴയേ വായോ വായോ..
എന്നോടൊന്ന് മിണ്ടാന്‍ വായോ..
എന്നോടൊപ്പം ഡാന്‍സാന്‍ വായോ..

അപരാഹ്നത്തിന്റെ അനന്തപഥങ്ങളില്‍ അവന്‍ നടന്നകന്നു..
ഭീമനും യുധിഷ്ഠിരനും ബീഡിവലിച്ചു..
പാറിവന്ന മഴതട്ടി ആ ബീഡി കെട്ടുപോയി...
സീതയുടെ മാറ്പിളര്‍ന്ന് രക്തം കുടിച്ചു ദുര്യോധനന്‍..
മഴപെയ്തിട്ടാണെന്ന് തോന്നുന്നു
ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്..

എടേയ് എന്തായിത് തട്ടുതകർപ്പൻ ഫോമിലാണല്ലോ ? ഓരോന്നെഴുതിവയ്ക്കുന്നത്.!
എനിക്കിതിലെ ഇഷ്ടമായ എന്നല്ല കൂടുതൽ ഇഷ്ടമായത് ഇതൊന്നുമല്ല.

മഴപെയ്യുമ്പോള്‍ വെയിറ്റിംഗ് ഷെഡില്‍ കയറിക്കൂടുന്നവനാണ് ഗമണ്ടന്‍ പാട്ടിറക്കുന്നത്.
ഈ ഒരൊറ്റ വാചകമാണ് എന്റെ മാർക്ക് മുഴുവൻ നേടിയത്. സൂപ്പറായിട്ടോ എഴുത്തെല്ലാം. ആശംസകൾ.

മഴ അങ്ങിനെയാണ്, പല  ഭാവങ്ങളാൽ അവളങ്ങനെ തുള്ളും

അപരാഹ്നത്തിന്റെ അനന്തപഥങ്ങളില്‍ അവന്‍ നടന്നകന്നു..
ഭീമനും യുധിഷ്ഠിരനും ബീഡിവലിച്ചു..
പാറിവന്ന മഴതട്ടി ആ ബീഡി കെട്ടുപോയി...


:)))

മഴയെ പ്രണയിക്കാത്തവരാര്

ജാഡലോടകം ...ഓടലോടലോടകം.

താളുകളില്‍ നിറയുന്ന മഴ

@മണ്ടസന്‍
@ഷാജു അത്താണിക്കല്‍
@മൊഹിയുദ്ദീന്‍ എംപി
@മുഹമ്മദ് ഷാജി
@എം ടി മനാഫ്

വന്ന് കണ്ടവര്‍ക്കൊക്കെയും താങ്ക്‌സ്‌

ജഗതിയുടെ ഈ ഡയലോഗു തേടി മഴനനഞ്ഞു ഞാനലയാത്ത രാത്രികലില്ല.നന്ദി.:)

Post a Comment