കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, June 5, 2012

ക്രിക്കുട്ടന്‍

തിനാലാം നൂറ്റാണ്ടില്‍ ഉടലെടുത്ത ഒരു വല്ലാത്ത കളിയാകുന്നു ക്രിക്കറ്റ് ..
ഇംഗ്ലണ്ട്കാരാകു്ന്നു ഈ മഹാസംഭവം കണ്ട്പിടിച്ചത്..
മൂന്ന് സുപ്രധാന വകഭേദങ്ങളാകുന്നു ക്രിക്കറ്റിനുള്ളത്..
ടെസ്റ്റ്,ഏകദിനം,ട്വന്റ്ി20......

(അഞ്ച് ദിവസത്തെ ക്രിക്കറ്റ് കളി കാണുംവരെ നാലുദിവസത്തെ നളചരിതം കഥകളിയാണ് ലോകം കണ്ട ഏറ്റവും വലിയ കളി എന്നായിരുന്നു അലമേലു മങ്കതാരുയമ്മയുടെ വിചാരം- വികെഎന്‍ )

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്,ദക്ഷിണാഫ്രിക്ക, വെസ്റ്റന്‍ഡീസ്,ന്യൂസിലന്റ്,ഇന്ത്യ,പാക്കിസ്ഥാന്‍,ശ്രീലങ്ക,സിംബാബ്വെ,ബംഗ്ലാദേശ്, എന്നിവരാകുന്നു പ്രധാന ടീമുകള്‍,

നാല് വര്‍ഷം കൂടുമ്പോള്‍ ലോകകപ്പ് എന്ന മഹാമാമാങ്കം നടക്കും.
196 രാജ്യങ്ങളുള്ള ലോകത്ത് 14 രാഷ്ട്രങ്ങളെ വെച്ചാകുന്നു 'വേള്‍ഡ്' കപ്പ് നടക്കാറ്...

ഒരു ടീമില്‍ പതിനൊന്ന് പേര്‍ ഇമ്പോര്‍ട്ടന്റാകുന്നു

പിച്ചിന്‌ ഏകദേശം 20 മീറ്റര്‍ നീളം വേണം...
സ്റ്റമ്പുകള്‍ക്ക് തറനിരപ്പില്‍ നിന്ന് 71.1 സെന്റീമീറ്റര്‍ ഉയരംകാണണം...

155.9 ഗ്രാം കനമുള്ള പന്ത് കൊണ്ടുള്ള ഏറ് 38 ഇഞ്ച് നീളമുള്ള ബാറ്റ്‌കൊണ്ട് അടിച്ച് തൂഫാനാക്കുക എന്നതാകുന്നു ക്രിക്കറ്റ് കളിയുടെ പോളിസി..

ഈ മഹത്തായ കളിയുടെ ബര്‍ക്കത്ത് കൊണ്ടാകുന്നു നമ്മള്‍ ഭാരതീയര്‍ ലോകത്തിന് മുന്നില്‍ നമ്മുടെ അന്തസ്സ് ഇടക്കിടെ ഉയര്‍ത്തിപ്പിടിക്കുന്നത്..
ക്രിക്കറ്റ് കളിയിലൂടെ ഇപ്പോഴും ഇന്ത്യയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നത് സചിന്‍ എ്ന്ന വലിയ മനുഷ്യനാകുന്നു..

(ആദ്യ ഏകദിനത്തില്‍ തന്നെ പൂജ്യനായ കളിക്കാരനായിരുന്നു സചിന്‍.ആദ്യ ടെസ്റ്റില്‍ 15 റണ്‍സ്്)

ഈയിടെ അദ്ദേഹം വളരെ കഷ്ടപ്പെട്ട് നൂറ് സെഞ്ചറികള്‍ പൂര്‍ത്തിയാക്കി വീണ്ടാമതും ഭാരതത്തിന്റെ അന്തസ്സ്് ഉയര്‍ത്തിപ്പിടിക്കുകയുണ്ടായി..

ഒരു കൊല്ലം മുമ്പാകുന്നു അദ്ദേഹം 99 സെഞ്ച്വറികള്‍ തികച്ചത്..
നൂറിലേക്കെത്താനെടുത്ത ഒരു കൊല്ലം അന്തസ്സില്ലാതെ നമ്മുടെ മഹാഭാരതം ആകെ കഷ്ടപ്പെടുകയായിരുന്നു..
ആ കഷ്ടപ്പാടുകള്‍ക്കും ദുരിതങ്ങള്‍ക്കുമാകുന്നു ഇപ്പോള്‍ സചിന്‍ അറുതി വരുതിയിരിക്കുന്നത്..
ഇേപ്പാഴദ്ദേഹം രാജ്യസഭാ എംപിയായി പിന്നെയും രാജ്യത്തിന്റെ അന്തസ്സുയര്‍ത്തി തന്നെ പിടിച്ചിരിക്കുന്നു..

അദ്ദേഹത്തിന് വേണ്ടി എല്ലാവരും മുട്ടിപ്പായിരുന്ന് പ്രാര്‍ഥിക്കുവിന്‍..NB:
പണ്ട് ഹോക്കിയിലൂടെ നമ്മള്‍ നമ്മുടെ അന്തസ്സുയര്‍ത്തിപ്പിടിച്ചിരുന്നു..ബട്ട് ഇപ്പോഴെന്തോ ഒന്നും പണ്ടേപോലെ ഫലിക്കുന്നില്ല..
ഫുട്ബള്‍ പിന്നെ ഒട്ടും അന്തസ്സില്ലാത്ത കള്ിയാകയാല്‍ അതിനെ എവോയ്ഡ് ചെയ്യുക..

15 comments:

ക്രിക്കറ്റ് ദൈവങ്ങളുടെ സ്വന്തം നാട്

എന്തൊക്കെ പറഞ്ഞാലും കിരിക്കറ്റ്‌ പോലെ ബോറന്‍ ഒരു കളിയില്ല .ബോറന്മാരെയല്ലേ നാം രാജ്യസഭയിലേക്ക് വിടാറു,,പോട്ടെ സച്ചിന്‍ ഭായിയും ,,പെന്‍ഷന്‍ വാങ്ങിച്ചു കഴിഞ്ഞു കൂടട്ടെ പാവം ...

ക്രിക്കറ്റിലൂടെ ഇന്ത്യയുടെ അന്തസ്സ് കാക്കട്ടെ!
ആശംസകള്‍

അതെങ്കി അത് ഇന്ത്യയെ നാലാൾ കാണുന്നലൊ

@അജിത്
@സിയാഫ്ക്ക
@പ്രവീണ്‍ശേഖര്‍
@സിവി തങ്കപ്പന്‍ മാഷ്
@ഷാജു അത്താണിക്കല്‍

സന്ദര്‍ശനത്തിന് താങ്ക്‌സ്..

അറിയാവുന്ന കാര്യങ്ങളാണേലും ചിരിയുണർത്തുന്ന എഴുത്ത്...

ആ വികെ എൻ പരാമർശം ... അഹാ....

പക്ഷേ എനിക്ക് സച്ചിന്റെ കളിയേക്കാൾ ആ കമ്മിറ്റ്മെന്റും, പേർസണാലിറ്റിയും ഇഷ്ടമാണു.

This comment has been removed by the author.

നീ അതിലും കേറി കൈവെച്ചു അല്ലെ മക്ബൂ..
ഐശ്വര്യറായുടെ പേറും ,സച്ചിന്‍ നൂറും കഴിഞ്ഞപ്പോള്‍ തന്നെ നമ്മുടെ എല്ലാ പ്രശ്നങ്ങളും തീര്‍ന്നതാ.. ഇനി നീയായിട്ടു ഇങ്ങനെ ഓരോന്ന് പറഞ്ഞു പ്രശ്നമാക്കരുത്.. ഹാ.. :)
ഏതായാലും പതിവ് പോലെ, കലക്കിയിട്ടുണ്ട്.. :)

ആ മകന്‍റെ കരച്ചില്‍ കേട്ടപ്പോള്‍ ആ അമ്മ എന്ത് ചെയ്യുകയായിരിക്കും??
http://www.kannurpassenger.blogspot.in/2012/05/blog-post_30.html

ഇത്തിരി കാശ് കയ്യിലുള്ളവരാകുമ്പോള്‍ കയ്യിട്ടുവാരല് ഇശ്ശി കുറയുവാരിക്കും!

ക്രിക്കറ്റ്‌ കളിക്കാര്‍ക്കെന്താ രാജ്യ സഭയില്‍ കാര്യമെന്ന് ഈ പാവം പ്രവാസിക്ക്‌ ഇടക്കിടെ തോന്നാറുണ്‌ട്‌... പിന്നെ ഇതുമാതിരി സെലിബ്രൈറ്റീസിന്‌റെ പറുദീസയാണ്‌ രാജ്യസഭ എന്ന് മനസ്സിലായപ്പോള്‍ തല്‍ക്കാലം മിണ്‌ടതെ നിന്നു. അടുത്ത എം പി കിംഗ്‌ ഖാനാവാനുള്ള സാധ്യത ഞാന്‍ തള്ളിക്കളയുന്നില്ല... ആമിറിനേയും അവിടെ ഈ പതിറ്റാണ്‌ടില്‍ തന്നെ കാണാനുള്ള സാധ്യതയുണ്‌ട്‌... ക്രിക്കറ്റ്‌ വിജയിക്കട്ടെ....

എല്ലാം കുട്ടി ക്കളി ആയോ? ന്നു ഒരു തംശ്യം

@സുമേഷ് വാസു
@ഫിറോസ്
@ജോസെലെറ്റ്
@മൊഹിയുദ്ദീന്‍
@കൊമ്പന്‍

വന്ന് കണ്ടതിന് എല്ലാവര്‍ക്കും താങ്ക്‌സ്

ഹ ഹ ഹ ഹ കഞ്ഞി കുടിച്ച് ജീവിച്ച് പോട്ടെന്നേയ്...! പാവം, അതിന് പോലും നമ്മൾ സമ്മതിക്കുന്നില്ല ന്ന് പറഞ്ഞാൽ, കലാപവും ബന്ദും ഹർത്താലും നടത്തുക എന്ന് പറഞ്ഞാൽ നാണക്കേട്. ഹോ...! താങ്ങാൻ വയ്യ.! ഈ ഇന്ത്യയിൽ ഒരു പാവം പിടിച്ച മനുഷ്യന് കഞ്ഞിക്കുള്ള വക തേടാനും ജനങ്ങളെ ഉദ്ധരിക്കാനും രാജ്യസഭയിൽ പോയിരിക്കാനും ആരും സമ്മതിക്കില്ലാ ന്ന് പറഞ്ഞാൽ നാണക്കേട് കൊണ്ട് എന്റെ തൊലിയുരിയുന്നു. നല്ല എഴുത്ത് മക്ഹ്ബൂൽ. ആശംസകൾ.

എനിക്കു മടുത്തു, സഹിക്കാൻ വയ്യായേ എന്നു പറഞ്ഞു സച്ചിൻ ഇറങ്ങി വരില്ലെന്നു ആരു കണ്ടു.

Post a Comment