കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, June 19, 2012

നടക്കുമ്പോഴും കൂടെകൂടുന്ന കാണാകസേരകള്‍

ഇരുന്നെണീറ്റതിന് ശേഷവും ചില കസേരകള്‍ നമ്മുടെ പിറകെ കൂടാറുണ്ട്.
ആഢ്യത്വവും ഹുങ്കഹന്തയും ഉള്ളടക്കം ചെയ്ത ചില കാണാകസേരകള്‍..
ഈ കറങ്ങും കസേരയുടെ പേബാധ കൊണ്ടാവണം മുഖത്ത് ചിരി ചിന്താത്തത്...വായില്‍ വാക്കുദിക്കാത്തത്..
ബസില്‍, ട്രെയിനില്‍,
വഴിനടത്തത്തിന്നിടയില്‍,
അരികെയുള്ളവര്‍ക്ക് മുഖം കൊടുക്കാത്തത്..

മനുഷ്യന്റെ വ്യക്തിത്വത്തിലേക്ക് കുടിയേറിപ്പാര്‍ക്കുന്നു പലപ്പോഴും കസേരകള്‍..
വികലവിചാരങ്ങളുടെ എന്തോ ഒന്നായി അതവനെ രൂപം ചെയ്യുന്നു.അങ്ങനെ ഇരിക്കാനുള്ള കേവലമൊരിടം മാത്രമല്ല കസേര എന്ന് വരുന്നു..

സോക്രട്ടീസ് കെ വാലത്തിന്റെ കാണാകസേര എന്ന കഥ അകങ്ങളില്‍ കുരുങ്ങിക്കിടക്കുന്നു ഇപ്പോഴും.

'കസേര ഇനിയും നിങ്ങളെ ഉയരങ്ങളിലെത്തിക്കും ഘന്‍ശ്യാം..അഹംബോധത്തിന്റെ നൂറ്റൊന്നാം പടിക്കെട്ട്ില്‍ നിന്ന് നിങ്ങള്‍ കട്ടിമീശ തലോടി , കഷണ്ടിത്തലയാട്ടി , സ്വന്തം ജീവനക്കാരുടെ പുഴുത്തജീവിതത്തെ നോക്കി ചിരിക്കും '

അധികാരത്തിന്റെ പര്യായമാണ് കഥയിലെ കസേര..
ആ കസേക്കൊത്ത്
അത് പ്രകടനം ചെയ്യുന്ന പദവിക്കൊത്ത്
ആ പദവിയുടെ മിനുമിനുപ്പിനൊത്ത് എങ്ങനെ അതിലിരിക്കുന്നവന്‍ പാകപ്പെടുന്നു.. അവനില്‍ പരുക്കത കയറിപ്പറ്റുന്നു എന്ന് കഥാകൃത്ത് അതിശയമെഴുതുന്നു..

അന്യരില്‍ അധികാരം പ്രയോഗിക്കാനുള്ള മനുഷ്യന്റെ പ്രവണതോര്‍ജത്തെ പറയുന്നൊരു കഥയുണ്ട്.
ജോലിസ്ഥലത്ത്‌ എന്തോ ഒരു കാര്യത്ത്ില്‍ സ്റ്റാഫിനോട് ചൂടാകുന്നു ഓഫീസര്‍..
ഓഫീസറോടുള്ള പകയും ദേഷ്യവും അകം ചെയ്ത മനസ്സുമായാണയാള്‍
പിന്നീട് വീട്ടിലെത്തുന്നത്..
അല്ല, ഇതെന്ത് പറ്റിയെന്ന് ഭാര്യ.. നിന്റെ തലയെന്നും പറഞ്ഞയാള്‍ഭാര്യയോട് കയര്‍ക്കുന്നു..
കേട് വന്ന കളിപ്പാട്ടം ശരിയാക്കിത്തരുമോ എന്ന് കൊഞ്ചി അന്നേരമാണ് അമ്മയുടെ അടുത്ത് അവരുടെ മകനെത്തുന്നത്..
ഭര്‍ത്താവിന്റെ ദേഷ്യം പറച്ചിലില്‍ ക്രമം തെറ്റി നില്‍ക്കുന്ന അവര്‍ ആ കളിപ്പാട്ടം വലിച്ചെറിയുന്നു.
അടുത്തുള്ള പട്ടിക്കുട്ടിയെ ആഞ്ഞ്ചവിട്ടി മകനും തനിക്കുള്ള അധികാരത്തെ വെളിച്ചം കാട്ടുന്നു..

രവീന്ദ്രനാഥ ടാഗോറും ഒരു കസേരക്കഥ പറയുന്നുണ്ട്..
മകളുടെ വിവാഹം പ്രമാണിച്ച് തനിക്ക് ഏതാനും ദിവസത്തെ ലീവ് വേണമെന്ന് പറഞ്ഞ് ഹെഡ് ഓഫീസിലേക്ക് അപേക്ഷ അയക്കുന്ന ഈശാനന്റെ കഥ..
ആവശ്യം വളരെ നിസാരമെന്ന് പറഞ്ഞ് മേലധികാരി അവധി നിഷേധിക്കുന്നു..വേണേല്‍ നവരാത്രികാലത്ത് അവധി തരാം.

നിയമങ്ങള്‍., വ്യവസ്ഥകള്‍..എല്ലാം മനുഷ്യന്ന് വേണ്ടിയാണ്..
അല്ലാതെ അവക്ക് വേണ്ടിയല്ലല്ലോ മനുഷ്യന്‍ എന്ന് അരിശം പറയുന്നു സോക്രട്ടീസ് കെ വാലത്ത് ഈ കഥയില്‍..

'പാട്രിയോര്‍ക്കാ രാജാവിന്റെ കാലത്ത് കറങ്ങി ഭരിക്കുന്ന ഏര്‍പ്പാടില്ല.ഭരിച്ച് കറക്കലേ ഉണ്ടായിരുന്നുള്ളൂ'

ഒന്നും സ്ഥിരമല്ലാത്ത ലോകത്ത് കസേരകള്‍ക്ക് മാത്രമായിട്ടെന്ത്‌ എന്ന പൊള്ളുന്ന ചോദ്യം ശേഷം ചെയ്തിട്ടാണ് കഥയൊടുങ്ങുന്നത്.

'ഇന്നേക്ക് കൃത്യം 364 ദിവസവും 11 മണിക്കൂറും 30 മിനുറ്റും 3 സെക്കന്റും തികയുന്ന നേരം , കടലോരത്തെ നിങ്ങളുടെ നെടുങ്കന്‍ ഫ്ഌറ്റിന്റെ പതിനാറാം നിലയിലെ വര്‍ക് ഏരിയക്ക് പിന്നിലുള്ള കൈവരിയില്ലാത്ത് ബാല്‍ക്കണിയില്‍ വെച്ച് ഒരു കടന്നല്‍, ഒരു കുഞ്ഞ്് കടന്നല്‍ മൂളിക്കൊണ്ട് നിങ്ങളെ വട്ടം ചുറ്റി പറന്ന്്‌പോകും.പിന്നോട്ടുള്ള ആയലില്‍ ഒരിക്കലും താഴേക്ക്് പോകാന്‍ ആഗ്രഹിക്കാത്ത നിങ്ങള്‍ ഒരു ദിവസത്തെ ഫഌറ്റ്‌ ജീവിതത്തിന്റെ അവശിഷ്ടങ്ങളൊക്കെയും നിറച്ച് ഒരു വെയ്‌സ്റ്റ് കിറ്റ് എന്നപോലെ അതിവേഗം താഴേക്ക് പോരുമ്പോള്‍ ഒരു ആറുനില സ്ഥാപനത്തിന്റെയത്ര വ്യാപ്തിയുള്ള ശാപം ഇരമ്പിയാര്‍ക്കുന്ന കടന്നലുകളെന്നോണം നിങ്ങളെ വിടാതെ പൊതിഞ്ഞെന്ന് വരും ..
ശേഷം....? നിങ്ങളുടെ കസേര അടുത്ത ഊഴക്കാരനെ കാത്ത് നിവര്‍ന്ന് തന്നെ ഇരിക്കും '

Wednesday, June 13, 2012

മഴപെയ്യുമ്പോള്‍ പ്രണയം കുത്തിയൊലിക്കുന്നു പോലും..ചുമ്മാ ബഡായി

ഹോ... മഴ...
നിര്‍വൃതിയുടെ എവറസ്റ്റാകുന്നു മഴ..
ഉള്ളിലെ ഉല്‍ക്കകളെ കെടുത്താന്‍ പോന്ന കുളിര്‍മയുടെ കൂക്ക്് വിളിയാകുന്നു മഴ....

മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു..
മഴയെത്തും മുമ്പേ(വീടെത്തണം ., അല്ലേല്‍ പനി പിടിക്കുംന്നേ)

ചന്നം പിന്നം മഴപെയ്യമ്പോള്‍ എന്നിലെ കവി കവിതയെഴുതുന്നു..
കവിതയെ എഴുതുന്നു..(അതാരാണെന്ന് ചോദിക്കരുത് ., പ്ലീസ്)
എന്നിലെ കഥാകൃത്ത് കഥകളെ കൃത്തിക്കുന്നു..
എന്നിലെ ലേഖനിസ്റ്റ് ലേഖനം വിളമ്പുന്നു..
(ബട്ട് എല്ലാം അണ്‍സഹിക്കബ്ള്‍)

പൊന്നാരമഴയേ വായോ വായോ..
എന്നോടൊന്ന് മിണ്ടാന്‍ വായോ..
എന്നോടൊപ്പം ഡാന്‍സാന്‍ വായോ..
(മഴപെയ്യുമ്പോള്‍ വെയിറ്റിംഗ് ഷെഡില്‍ കയറിക്കൂടുന്നവനാണ് ഗമണ്ടന്‍ പാട്ടിറക്കുന്നത്)

ചിലര്‍ക്ക് പ്രണയമാണ് മഴ..
മഴപെയ്യുമ്പോള്‍ പ്രണയം കുത്തിയൊലിക്കുന്നു പോലും...

ഓര്‍മ്മയുണ്ടോ സഖീ..
ആ .. മഴക്കാലം...
അന്ന് നിനക്ക് തരാനായി ഞാന്‍ കരുതി വെച്ച ആ ലൗ ലെറ്റര്‍ ചാറ്റല്‍മഴയേറ്റ് നനഞ്ഞ് കുതിര്‍ന്ന് ജീവനറ്റ് ....
പാടവരമ്പില്‍ കിടപ്പുണ്ടാകുമോ സഖീ ഇപ്പോഴും ആ ലൗ ലെറ്റര്‍..
ലൗ ലെറ്റര്‍ ഇല്ലേലും അതിന്റെ ആത്മാവ് ഉണ്ടാകും .. തീര്‍ച്ച...
ഞാന്‍ അതിനരികെ ഇരുന്ന് ഒന്ന് ചിന്നം വിളിക്കട്ടെ..
പ്രിയ സഖീ ഒരു ഡൗട്ട് കൂടെ ചോദിക്കട്ടെ.. എന്ത് കൊണ്ടാണ് മഴപെയ്യുമ്പോള്‍ നമ്മളിങ്ങനെ നനയുന്നത്..
(ഇറങ്ങുമ്പോഴേ പറഞ്ഞതാ കുട കൂടെ കരുതാന്‍.. കേട്ടില്ല
എന്നിട്ടിപ്പോ നനയുന്നു പോലും.. ബ്ലഡി കാമുകന്‍)

ചില എഴുത്തുകള്‍ അല്‍പം കൂടി തീവ്രമാണ്.. ദാ കേട്ടോളൂ..
(ഇത് നടന്‍ ജഗതിച്ചേട്ടന്റെ വകയാണ്)

ആ പെരും മഴയത്ത്്..
അപരാഹ്നത്തിന്റെ അനന്തപഥങ്ങളില്‍ അവന്‍ നടന്നകന്നു..
ഭീമനും യുധിഷ്ഠിരനും ബീഡിവലിച്ചു..
പാറിവന്ന മഴതട്ടി ആ ബീഡി കെട്ടുപോയി...
സീതയുടെ മാറ്പിളര്‍ന്ന് രക്തം കുടിച്ചു ദുര്യോധനന്‍..
മഴപെയ്തിട്ടാണെന്ന് തോന്നുന്നു
ഗുരുവായൂരപ്പന് ജലദോഷമായിരുന്നു അന്ന്..
അമ്പലത്തിന്റെ അകാല്‍വിളക്കുകള്‍
തെളിയുന്ന സന്ധ്യയില്‍ അവനവളോട് ചോദിച്ചു.....
ഇനിയും നീ ഇതിലേ വരുമോ..
ആനയേയും തെളിച്ച് കൊണ്ട്....
ആനക്ക് പനി പിടിക്കാതിരിക്കാന്‍ പോപ്പിക്കുടയും കരുതണം....
.....................................................................

Tuesday, June 5, 2012

ക്രിക്കുട്ടന്‍

തിനാലാം നൂറ്റാണ്ടില്‍ ഉടലെടുത്ത ഒരു വല്ലാത്ത കളിയാകുന്നു ക്രിക്കറ്റ് ..
ഇംഗ്ലണ്ട്കാരാകു്ന്നു ഈ മഹാസംഭവം കണ്ട്പിടിച്ചത്..
മൂന്ന് സുപ്രധാന വകഭേദങ്ങളാകുന്നു ക്രിക്കറ്റിനുള്ളത്..
ടെസ്റ്റ്,ഏകദിനം,ട്വന്റ്ി20......

(അഞ്ച് ദിവസത്തെ ക്രിക്കറ്റ് കളി കാണുംവരെ നാലുദിവസത്തെ നളചരിതം കഥകളിയാണ് ലോകം കണ്ട ഏറ്റവും വലിയ കളി എന്നായിരുന്നു അലമേലു മങ്കതാരുയമ്മയുടെ വിചാരം- വികെഎന്‍ )

ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്,ദക്ഷിണാഫ്രിക്ക, വെസ്റ്റന്‍ഡീസ്,ന്യൂസിലന്റ്,ഇന്ത്യ,പാക്കിസ്ഥാന്‍,ശ്രീലങ്ക,സിംബാബ്വെ,ബംഗ്ലാദേശ്, എന്നിവരാകുന്നു പ്രധാന ടീമുകള്‍,

നാല് വര്‍ഷം കൂടുമ്പോള്‍ ലോകകപ്പ് എന്ന മഹാമാമാങ്കം നടക്കും.
196 രാജ്യങ്ങളുള്ള ലോകത്ത് 14 രാഷ്ട്രങ്ങളെ വെച്ചാകുന്നു 'വേള്‍ഡ്' കപ്പ് നടക്കാറ്...

ഒരു ടീമില്‍ പതിനൊന്ന് പേര്‍ ഇമ്പോര്‍ട്ടന്റാകുന്നു

പിച്ചിന്‌ ഏകദേശം 20 മീറ്റര്‍ നീളം വേണം...
സ്റ്റമ്പുകള്‍ക്ക് തറനിരപ്പില്‍ നിന്ന് 71.1 സെന്റീമീറ്റര്‍ ഉയരംകാണണം...

155.9 ഗ്രാം കനമുള്ള പന്ത് കൊണ്ടുള്ള ഏറ് 38 ഇഞ്ച് നീളമുള്ള ബാറ്റ്‌കൊണ്ട് അടിച്ച് തൂഫാനാക്കുക എന്നതാകുന്നു ക്രിക്കറ്റ് കളിയുടെ പോളിസി..

ഈ മഹത്തായ കളിയുടെ ബര്‍ക്കത്ത് കൊണ്ടാകുന്നു നമ്മള്‍ ഭാരതീയര്‍ ലോകത്തിന് മുന്നില്‍ നമ്മുടെ അന്തസ്സ് ഇടക്കിടെ ഉയര്‍ത്തിപ്പിടിക്കുന്നത്..
ക്രിക്കറ്റ് കളിയിലൂടെ ഇപ്പോഴും ഇന്ത്യയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുന്നത് സചിന്‍ എ്ന്ന വലിയ മനുഷ്യനാകുന്നു..

(ആദ്യ ഏകദിനത്തില്‍ തന്നെ പൂജ്യനായ കളിക്കാരനായിരുന്നു സചിന്‍.ആദ്യ ടെസ്റ്റില്‍ 15 റണ്‍സ്്)

ഈയിടെ അദ്ദേഹം വളരെ കഷ്ടപ്പെട്ട് നൂറ് സെഞ്ചറികള്‍ പൂര്‍ത്തിയാക്കി വീണ്ടാമതും ഭാരതത്തിന്റെ അന്തസ്സ്് ഉയര്‍ത്തിപ്പിടിക്കുകയുണ്ടായി..

ഒരു കൊല്ലം മുമ്പാകുന്നു അദ്ദേഹം 99 സെഞ്ച്വറികള്‍ തികച്ചത്..
നൂറിലേക്കെത്താനെടുത്ത ഒരു കൊല്ലം അന്തസ്സില്ലാതെ നമ്മുടെ മഹാഭാരതം ആകെ കഷ്ടപ്പെടുകയായിരുന്നു..
ആ കഷ്ടപ്പാടുകള്‍ക്കും ദുരിതങ്ങള്‍ക്കുമാകുന്നു ഇപ്പോള്‍ സചിന്‍ അറുതി വരുതിയിരിക്കുന്നത്..
ഇേപ്പാഴദ്ദേഹം രാജ്യസഭാ എംപിയായി പിന്നെയും രാജ്യത്തിന്റെ അന്തസ്സുയര്‍ത്തി തന്നെ പിടിച്ചിരിക്കുന്നു..

അദ്ദേഹത്തിന് വേണ്ടി എല്ലാവരും മുട്ടിപ്പായിരുന്ന് പ്രാര്‍ഥിക്കുവിന്‍..NB:
പണ്ട് ഹോക്കിയിലൂടെ നമ്മള്‍ നമ്മുടെ അന്തസ്സുയര്‍ത്തിപ്പിടിച്ചിരുന്നു..ബട്ട് ഇപ്പോഴെന്തോ ഒന്നും പണ്ടേപോലെ ഫലിക്കുന്നില്ല..
ഫുട്ബള്‍ പിന്നെ ഒട്ടും അന്തസ്സില്ലാത്ത കള്ിയാകയാല്‍ അതിനെ എവോയ്ഡ് ചെയ്യുക..