കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, May 29, 2012

എഫ് ബിക്ക് മുമ്പില്‍ ധ്യാനം ചെയ്ത് മസ്തിഷ്‌കത്തില്‍ ചിതലായീ..
കുറിപ്പ്്
-ഫേസ്ബുക്ക് എന്ന സബ്ജക്റ്റില്‍ നടക്കുന്ന എക്‌സാം ആണിത്..
-ഇതില്‍ പാസാകാത്ത ആര്‍ക്കും ഇനിമേല്‍ ഫേസ്ബുക്ക് യൂസ് ചെയ്യാന്‍ അനു വാദമുണ്ടായിരിക്കുന്നതല്ല..
-ആരും കോപ്പിയടിക്കാന്‍ പാടുള്ളതല്ല..
-സപ്ലിക്കുള്ള അവസരം ഉണ്ടായിരിക്കും(ആജീവനാന്തം)
-ചോദിച്ചതിന് മാത്രം ഉത്തരം എഴുതിയാല്‍ മതി... മാഷ് ചോദിക്കാന്‍ വിട്ടതായിരിക്കും എന്നും കരുതി ആരും ഉത്തരിക്കേണ്ടതില്ല...

വിട്ടഭാഗം പൂരിപ്പിക്കുക

1)ഫേസ്ബുക്ക്് ഒരു ------- ആകുന്നു.

2)വല്ലാത്തൊരു------ ആണ് സക്കന്‍ബര്‍ഗ്.

3)ആരാന്റെ വാളില്‍ ടാഗുന്ന പരിപാടിക്ക് മലയാളത്തില്‍ ------- എന്ന് വിളിക്കും.

4)--------ആകുന്നു ഫേസ്ബുക്ക് കൊണ്ടുണ്ടാകുന്ന പ്രധാന രോഗങ്ങള്‍.

സന്ദര്‍ഭം വിവരിക്കുക

1)'എന്നാലും രമണീ..,ഒരേ സമയം പത്തുപേരുമായി നീയെങ്ങനെ ചാറ്റുന്നു'

2)'ഹൊ.. പണ്ടോക്കെ ഒരു ലൗ ലെറ്റര്‍ കൊടുക്കാന്‍ എന്തോരം കഷ്ടപ്പെടണം.. ഇതിപ്പോ ഫേസ് ബുക്ക് തുറക്ക്വാ.. ഹായ് കൂയ്'

കഥ വിപുലീകരിക്കുക

അവന്‍ ആകാംക്ഷയോടെ ഫേസ്ബുക്ക് തുറന്നു........ഒലക്ക... കോപം സഹിക്കവയ്യാതെ അവന്‍ മൗസിനെ പിടിച്ച് ഞെരുക്കി..
നോക്കണം., എനിക്ക് റാങ്ക് കിട്ടി എന്ന എന്റെ സ്റ്റാറ്റസിന് കിട്ടിയത് രണ്ട് ലൈക്കും നാല് കണ്‍ഗ്രാജുലേഷനും...
ആ ജലജേടെ ഗുഡ്‌മോണിങ്ങിന് കിട്ടിയതോ...555 ലൈക്കും അതിലധികം കമന്റും....സങ്കടമെങ്ങനെ കുന്നോള
മില്ലാതിരിക്കും....കോങ്ങന്‍മാര്‍.....പണിയുണ്ട്......................................................
....................................................................................................
................................................................................


പദ്യം എഴുതുക

ഒത്തൊരുമിച്ചീ ഗ്യാനം മൂളാന്‍ ടോട്ടല്‍ നമ്മക്ക് കൊതിയായീ....
ടോട്ടല്‍ നമ്മക്ക് കൊതിയായീ.....
എഫ് ബ്ിക്ക് മുമ്പില്‍ ധ്യാനം ചെയ്ത്
മസ്തിഷ്‌കത്തില്‍ ചിതലായീ..
മൊത്തം പേര്‍ക്കും പ്രാന്തായീ..
...................
.................................................
................................................

ആശയം വീശദമാക്കുക

-ചാറ്റിംഗിലെ ഹായിക്ക് ( hi ) കാമ്പില്ല
-ടാഗിയവനെ ടാഗരുത്
-ചാറ്റിയത് കൊട്ടിഘോഷിക്കരുത്.

ഊഹിച്ചെഴുതുക

സ്വതന്ത്രസമര കാലത്ത് ഫേസ് ബുക്ക് ഉണ്ടായിരുന്നേല്‍ ഗാന്ധിജി അത്‌കൊണ്ട് എന്തൊക്കെ ചെയ്യുമായിരുന്നു..
ഉപ്പുകുറുക്കല്‍ ., ദണ്ഡിയാത്ര, തുടങ്ങിയവയുടെയൊക്കെ രീതിഭേദങ്ങള്‍..

ഒന്നരപുറത്തില്‍ കവിയാതെ ഉപന്യസിക്കുക

1- ചാറ്റുമ്പോള്‍ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങള്‍ ഏതൊക്കെ?
2-മുല്ലപ്പെരിയാര്‍ പൊട്ടിക്കുന്നതില്‍, ഐശ്വര്യാറായിയെ പ്രസവിപ്പിക്കുന്നതില്‍, സചിനെ കൊണ്ട് നൂറടിപ്പിക്കുന്നതില്‍ ഫേസ്ബുക്കിനുള്ള പങ്ക്..
3-ഫേസ്ബുക്ക് കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്നു എന്ന വാദം ശരിയാണോ.. തെളിവുകള്‍ നിരത്തുക.
4-ഫേസ്ബുക്കില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞിപോലെയാണോ.?

29 comments:

സ്വതന്ത്രസമര കാലത്ത് ഫേസ് ബുക്ക് ഉണ്ടായിരുന്നേല്‍ ഗാന്ധിജി അത്‌കൊണ്ട് എന്തൊക്കെ ചെയ്യുമായിരുന്നു..
ഉപ്പുകുറുക്കല്‍ ., ദണ്ഡിയാത്ര, തുടങ്ങിയവയുടെയൊക്കെ രീതിഭേദങ്ങള്‍..

നീ ഇങ്ങനെ നാൾക്ക് നാൾ പോസ്റ്റിടാൻ വിഷയമുണ്ടാക്കുന്നത് എങ്ങനേയാടാ മഖ്ബൂ ? അപാരമാ ട്ടോ. നീയിങ്ങനെ ആലോചിച്ചൊപ്പിക്കുന്നുണ്ടല്ലോ ? നന്നായിട്ടുണ്ട്. ഞാൻ ആ പേസ്റ്റീത ഭാഗം വേണ്ടായിരുന്നു ട്ടോ.
ആശംസകൾ.

മഖ്‌ബൂ..ഇത്തവണയും നീ പ്രതീക്ഷ തെറ്റിച്ചില്ല. എന്‍റെ പോന്നൂ..മനുഷ്യനെ ചിരിപ്പിച്ചു കൊല്ലാ കൊല ചെയ്യാന്‍ നീ കഴിഞ്ഞേ ഉള്ളൂ ഇപ്പൊ ബൂലോകത്ത് എന്ന സ്ഥിതി ആയിരിക്കുന്നു. സംഭവം ഈ ചിരിക്കിടയിലും ഒരുപാട് കാര്യം ചിന്തിക്കാന്‍ ഉണ്ട് എന്നതാണ് മറ്റൊരു സത്യം. ഫേസ് ബുക്ക്‌ ഇല്ലെങ്കില്‍ ഒരു കാരുഅവും നടക്കില്ല എന്ന അവസ്ഥ തന്നെയാണ് ഇപ്പൊ. പണ്ട് ഈ ഫേസ് ബുക്ക് ഉണ്ടായിരുന്നെങ്കില്‍ പല ചരിത്ര നായകന്മാരും സ്വന്തം പേജ് ഉണ്ടാക്കി ലൈക്കാന്‍ വിളിക്കുമായേനെ. എല്ലാ സമരങ്ങളും ഫേസ് ബുക്കില്‍ ആണ് ഇപ്പോള്‍..

വളരെ നന്നായി ഹാസ്യാത്മകമായി വിമര്‍ശിക്കുന്ന സമയത്തും അതില്‍ ചിന്തിക്കാന്‍ ഒരുപാട് വക തരുന്നു എന്നതാണ് ജാഡ ലോകത്തിന്റെ പ്ലസ്‌ പോയിന്റ്‌ ട്ടോ. പണ്ട് എഴുതിയ ശൈലിയില്‍ നിന്നും ഓരോ തവണയും പുതിയ ആശയങ്ങളുടെ ഫ്രൈം വര്‍ക്കില്‍ പുതുമയോടെ എഴുതുന്നതിനു പ്രത്യേക ആശംസകള്‍..അഭിനന്ദനങ്ങള്‍..

Maqbu Rox Again... :)
നന്നായി അവതരിപ്പിച്ചു,ചിരിപ്പിച്ചു, അതിനെക്കാള്‍ കൂടുതല്‍ ചിന്തിപ്പിച്ചു.. ഇനിയും ഇങ്ങട് പോരട്ടെ.. :)
http://kannurpassenger.blogspot.com/

ചിരിപ്പിച്ചു..

ഇപ്പം രാവിലെ ഓഫീസിൽ വന്നാൽ ആദ്യത്തെ പണി FB നോക്കൽ തന്നെ ആയിട്ടുണ്ട് ഏതാണ്ട് എല്ലാരുടേയും കാര്യം..

സ്വതന്ത്രസമര കാലത്ത് ഫേസ് ബുക്ക് ഉണ്ടായിരുന്നേല്‍ ഗാന്ധിജി അത്‌കൊണ്ട് എന്തൊക്കെ ചെയ്യുമായിരുന്നു..
ഉപ്പുകുറുക്കല്‍ ., ദണ്ഡിയാത്ര, തുടങ്ങിയവയുടെയൊക്കെ രീതിഭേദങ്ങള്‍..ഇതാണ് സൂപ്പര്‍

@മണ്ടസന്‍
കമന്റിടല്‍ മാമാങ്കത്തിന് തുടക്കം കുറിച്ചതിന് താങ്ക്‌സ്
@റോഷന്‍
ആ മൗനത്തില്‍ നിഗൂഢതകള്‍ ഒളിഞ്ഞ് കിടപ്പുണ്ടോ.. ഹി ഹി
@പ്രവീണ്‍ ശേഖര്‍
ഹൊ.. ഹാപ്പിയായി ഭായീ ഹാപ്പിയായി..
ആനന്ദലബ്ധിക്കിനി എന്ത് വേണം..
@ഫിറോസ്
@വിഡ്ഢിമാന്‍
@ആയിരങ്ങളില്‍ ാെരുവന്‍
@ആചാര്യന്‍..

സന്ദര്‍ശനങ്ങള്‍ക്ക് താങ്ക്‌സ് കെട്ടോ

ചോദ്യപ്പേപ്പര്‍ ഇഷ്ടമായി, ഉത്തരത്തിനായി ഒന്ന് ഗൂഗ്ളട്ടെ!

ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന ചോദ്യപ്പേപ്പര്‍..!
ആശംസകള്‍

ഹഹഹ..

"മുല്ലപ്പെരിയാര്‍ പൊട്ടിക്കുന്നതില്‍, ഐശ്വര്യാറായിയെ പ്രസവിപ്പിക്കുന്നതില്‍, സചിനെ കൊണ്ട് നൂറടിപ്പിക്കുന്നതില്‍ ഫേസ്ബുക്കിനുള്ള പങ്ക്.."

രസായെടോ...

മോഡറേഷന്‍ തരണം. ഞാനുമൊന്ന് പാസ് ആയിക്കോട്ടെ

ഹ ഹ ചിരിപ്പിച്ചല്ലോ .....:)) പരീക്ഷ എഴുതണം എന്നുണ്ട് പക്ഷെ ........:)))

ഹി...ഹി,ഹി
വളരെ നല്ലത്

@ജോസെലെറ്റ് എം ജൊസഫ്
@സിവി തങ്കപ്പന്‍
@ശ്രദ്ധേയന്‍
@അജിത്
@ഒരു കുഞ്ഞുമയില്‍പീലി
@അമാന്‍ ശഫീഫ്

എല്ലാവര്‍ക്കും താങ്ക്‌സ്‌

മഖ്‌ബൂ ഞാനൊന്നു മുങ്ങി വന്നപ്പോഴേക്കും നീ ബീഡി എടുത്തോ ?
പേടിക്കേണ്ട ബീഡി എന്നാല്‍ ബ്ലോഗ്ഗര്‍ ഡിഗ്രി........
എഴുത്ത് കലക്ക്ന്നുണ്ട് ട്ടോ മുടുക്കന്‍

ഞാന്‍ പരീക്ഷക്ക്‌ തോറ്റു ,,ഇനി സപ്ലി എഴുതാം അല്ലെ

ഹഹ ചിരിപ്പിച്ചു... സത്യത്തിൽ ഫേസ്ബുക്ക് ഒരു ഡാഷ് ആണു...

പക്ഷേ ഒന്നുണ്ടു കെട്ടോ... ഈ ബാച്ചി പ്രവാസലോകത്തിൽ ഞങ്ങൾക്ക് ഒരാശ്വാസം തന്നെയാണു ഇത്..

എഫ് ബ്ിക്ക് മുമ്പില്‍ ധ്യാനം ചെയ്ത്
മസ്തിഷ്‌കത്തില്‍ ചിതലായീ..
മൊത്തം പേര്‍ക്കും പ്രാന്തായീ..
ഞമ്മക്കെല്ലാവര്‍ക്കും പ്രാന്തായതാണോ അതോ മഖ്ബൂലിന്‌ മാത്രമോ? :) വല്ലാത്തൊരു വൃത്തികെട്ടവനാണീ സുക്കര്‍ ബര്‍ഗ്‌... എന്നേ എനിക്ക്‌ വിട്ട്‌ പോയ ഭാഗത്ത്‌ പൂരിപ്പിക്കാന്‍ കഴിയൂ... മനുഷ്യനെ മയക്കുന്ന ഒരു കറുപ്പായി ഈ ഫേസ്ബുക്ക്‌ മാറിക്കൊണ്‌ടിരിക്കുന്നുണ്‌ടോ എന്ന് ഈ വേളയില്‍ ഞാന്‍ സംശയിക്കുന്നു...

@ഹസീന്‍
@നാരദന്‍
അല്ല മാഷേ ..നിങ്ങളിടക്കിടക്ക് മുങ്ങുന്നുണ്ടല്ലോ.. വനവാസം ശീലിക്കുന്നുണ്ടെന്ന് തോന്നുന്നു...
@സിയാഫ്ക്കാ
സപ്ലിയുടെ അപേക്ഷാ ഫോം കഥവണ്ടിയില്‍ ലഭ്യമാണ്
@സുമേഷ്വ് വാസു
@മൊഹിയുദ്ദിന്‍
സത്യത്തില്‍ എനിക്ക് മാത്രമാണോ വട്ടായത്.. അതോ.. ഹി ഹി..
മായാവി ഡയലോഗ് ഗലക്കി..

എല്ലാവര്‍ക്കും താങ്ക്‌സ്..

ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന ചോദ്യപ്പേപ്പര്‍..!

വിട്ടഭാഗം പൂരിപ്പിക്കുക

1)

2)

3)

4)

സന്ദര്‍ഭം വിവരിക്കുക

1)

2)

കഥ വിപുലീകരിക്കുക

അവന്‍ ആകാംക്ഷയോടെ ഫേസ്ബുക്ക് തുറന്നു........ഒലക്ക... കോപം സഹിക്കവയ്യാതെ അവന്‍ മൗസിനെ പിടിച്ച് ഞെരുക്കി..
നോക്കണം., എനിക്ക് റാങ്ക് കിട്ടി എന്ന എന്റെ സ്റ്റാറ്റസിന് കിട്ടിയത് രണ്ട് ലൈക്കും നാല് കണ്‍ഗ്രാജുലേഷനും...
ആ ജലജേടെ ഗുഡ്‌മോണിങ്ങിന് കിട്ടിയതോ...555 ലൈക്കും അതിലധികം കമന്റും....സങ്കടമെങ്ങനെ കുന്നോള
മില്ലാതിരിക്കും....കോങ്ങന്‍മാര്‍.....പണിയുണ്ട്......................................................
....................................................................................................
................................................................................


പദ്യം എഴുതുക

ഒത്തൊരുമിച്ചീ ഗ്യാനം മൂളാന്‍ ടോട്ടല്‍ നമ്മക്ക് കൊതിയായീ....
ടോട്ടല്‍ നമ്മക്ക് കൊതിയായീ.....
എഫ് ബ്ിക്ക് മുമ്പില്‍ ധ്യാനം ചെയ്ത്
മസ്തിഷ്‌കത്തില്‍ ചിതലായീ..
മൊത്തം പേര്‍ക്കും പ്രാന്തായീ..
...................
.................................................
................................................

ആശയം വീശദമാക്കുക

-ചാറ്റിംഗിലെ ഹായിക്ക് ( hi ) കാമ്പില്ല


-ടാഗിയവനെ ടാഗരുത്


-ചാറ്റിയത് കൊട്ടിഘോഷിക്കരുത്.


ഊഹിച്ചെഴുതുക

സ്വതന്ത്രസമര കാലത്ത് ഫേസ് ബുക്ക് ഉണ്ടായിരുന്നേല്‍ ഗാന്ധിജി അത്‌കൊണ്ട് എന്തൊക്കെ ചെയ്യുമായിരുന്നു..
ഉപ്പുകുറുക്കല്‍ ., ദണ്ഡിയാത്ര, തുടങ്ങിയവയുടെയൊക്കെ രീതിഭേദങ്ങള്‍..


ഒന്നരപുറത്തില്‍ കവിയാതെ ഉപന്യസിക്കുക

1-
2-
3-
4-
(എന്നെ ജയിപ്പിക്കേണ്ടത് ഉത്തരകടലാസ് നോക്കുന്നവരുടെ ബാധ്യതയാണ്,കാരണം....ഞാന്‍ എല്ലാ ചോദ്യങ്ങളുടെയും നമ്പര്‍ പേപ്പറില്‍ ഇട്ടിട്ടുണ്ട്!)

മനോഹര രചന ..
ചിരിപ്പിച്ചു കൊല്ലാനുള്ള കൊട്ടേഷന്‍ ആണല്ലേ ..

സമയം കിട്ടുവാണേല്‍ കിട്ടുവാണേല്‍ മാത്രം ഈ വഴിക്കൊന്നു പോരെ ..
http://ilapozhikkal.co.cc

ഈ ചോദ്യ പേപ്പറിനു ഉത്തരമെഴുതി റാങ്ക് വാങ്ങണം എന്നൊക്കെ ആഗ്രഹമില്ലാഞ്ഞിട്ടല്ല...എന്ത് ചെയ്യാം ഫ ബിക്കു മുന്നില്‍ കുത്തിയിരുന്നു മസ്തിഷ്കത്തില്‍ ചിതലായി പോയില്ലേ....ചിരിച്ചൂട്ടാ...ആശംസകള്‍...

ദെന്തൂട്ട് ചോദ്യാടാ... ഒരൊന്നൊന്നര ചോദ്യാട്ടോ ദ്.....ഗമണ്ടനായി
ഞമ്മള് ന്തായാലൂം ഈ പരൂക്ഷക്ക് തോക്കുംട്ടോ...
കാര്യം ഞമ്മ ബല്ലാണ്ടൊന്നും ഈ മുഖശാലയില്‍ കപടമുഖം
കാണിക്കാറില്ലേയ്....

Post a Comment