കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, May 22, 2012

ഇതെല്ലാം ഞങ്ങടെ പണിസാധനങ്ങളാണ് രാജാവേ..വേദിയില്‍ ഉപവിഷ്ടരായ പ്രമുഖ വ്യക്തിത്വങ്ങളേ ചെയറും മറ്റു സൗകര്യങ്ങളുമില്ല എന്നത് കൊണ്ട് ഉപവിഷ്ടരാകാന്‍ പറ്റാതെ പോയ മാന്യമഹാജനങ്ങളേ നിങ്ങള്‍ക്കീ ബുദ്ധിജീവിയും സാംസ്‌കാരിക പ്രവര്‍ത്തകനും കര്‍മകുശലനും സമൂഹത്തിന് വേണ്ടി അഹോരാത്രം തത്രപ്പെടുന്നവനുമായ എന്റെ നമോവാകം..

ഇന്ന് സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ പറ്റി ആലോചന ചെയ്തിട്ടുണ്ടോ നിങ്ങള്‍..?
ഫൈറ്റോ പ്ലാസ്മ എന്ന ബാക്റ്റീരിയയെ പറ്റി എത്ര ബഡ്ക്കൂസുകള്‍ക്കറിയാം..
ആ ഒരു സാധനമാണ് തെങ്ങുകളെ ബാധിക്കുന്ന ഒട്ടേറെ ടിഡാള്‍ഫികള്‍ക്ക് കാരണം..
എന്നിട്ടും ഈ ബാക്റ്റീരിയക്ക് പ്രൊട്ടിസ്റ്റോ മോയിസ്റ്റ എന്ന് ശാസ്ത്രീയ നാമകരണം ചെയ്യാനാണ് ഇവിടത്തെ ഭരണകൂടം ശ്രമിച്ച് കൊണ്ടിരിക്കുന്നത്..

ഈ അനീതിക്കെതിരെ് ശക്തമായൊരു പ്രതികരണം എന്ത്‌കൊണ്ടുണ്ടാവുന്നില്ല...
എവിടെപ്പോയി ഇന്നത്തെ തലമുറ..?യുവത്വം?കൗമാരം? ബാല്യം?ശൈശവം?


പോട്ടെ...
മത്തങ്ങയുടെയൊക്കെ അവസ്ഥയെന്താണ്..
അതിലെ ന്യൂട്രോണുകളും പ്രോട്ടോണുകളും കുറഞ്ഞ്‌കൊണ്ടിരിക്കുന്നു..
എന്തിന് ഇലക്ട്രോണുകള്‍ പോലും ...
ഇന്ന് വരുന്ന മത്തങ്ങകളില്‍ നിറയെ വൈറസും ഫങ്കസുമാണ്..ചിലതില്‍ ഇ കൊലയ് എന്ന അതിഭീകരന്‍ വരെയുണ്ട്...
ഇതിനെല്ലാം ആന്റിവൈറസ് തീര്‍ക്കേണ്ടവരാണ് പുതിയ ഫേസ്ബുക്ക് തലമുറ..
അതെങ്ങനെ ..ഇവന്‍മാര്‍ക്ക് ഒരു മത്തങ്ങയെടുത്ത് സന്ധിയും സമാസവും തിരിക്കാനറിയുമോ..

ഒരു മത്തങ്ങയില്‍ എത്രയധികം കുരുകാണും..
ആ കുരുവെല്ലാം മത്തയായി വ്യാപിച്ച്് കേരളത്തില്‍ മൊത്തം മത്ത പൂത്ത്‌നില്‍ക്കുന്ന ഒരു മത്താത്മകലോകമാണ് ഞാന്‍ കിനാവ് കാണുന്നത്..

നേന്ത്രന്‍വാഴയുടെ കാര്യമെടുക്കൂ..
അതിന്റെ വളര്‍ച്ചക്കാവശ്യമായ ഊഷ്മാവ് 14 ഡിഗ്രി് സെല്‍ഷ്യസില്‍ നിന്ന് പതിമൂന്നാക്കണമെന്ന് ഞാന്‍ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയാണ്..
പാഴ്ഭൂമിയിലെ കല്‍പ്പവൃക്ഷം എന്ന്്ാണ് നമ്മുടെ ഭരണകൂടം കശുമാവിനെ വിശേഷിപ്പിച്ച് കൊണ്ടിരിക്കുന്നത്.. ശരിക്കും കശുമാവിനെ അരികുവല്‍
ക്കരിക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടന്ന് കൊണ്ടിരിക്കുന്നത്..
ഇതിനെതിരെ ശക്തമായൊരു ബഹുജന മുന്നേറ്റം അനിവാര്യമാണ..
അത്യുല്‍പാദന വിത്തിനങ്ങളെ പറ്റിയും എനിക്ക് സംസാരിക്കണമെന്നുണ്ടായിരുന്നു.. സമയമില്ലാത്തതിനാല്‍ നിര്‍ത്തുന്നു..
ലാല്‍സലാം....

(രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങ്തകര്‍ക്കുന്ന നേരത്ത് പ്രശസ്ത ഇടത് പക്ഷ ബുദ്ധിജീവിയായ ശ്രീ ചാത്തന്‍സാര്‍ നടത്തിയ പ്രസംഗത്തിന്റെ സംഗ്രഹം)

NB:
'ബോംബ്.., വെട്ട്കത്തി ., വടിവാള്‍.........................'

പാര്‍ട്ടിക്കാര്‍-'ഇതെല്ലാം ഞങ്ങടെ പണിസാധനങ്ങളാണ് രാജാവേ'


***
ഒരു ഉറുമ്പിനെ പോലും പടക്കാന്‍ കഴിയാത്തവരെന്തിന് കൊന്നും കൊടുത്തും ജീവിക്കുന്നതെന്ന മോഹന്‍ലാലിന്റെ ബ്ലോഗെഴുത്ത് ഒട്ടേറെ വട്ടം വായിച്ചു..
നന്‍മനിറഞ്ഞ എഴുത്തിന് ഭാവുകങ്ങള്‍ നേരുന്നു..

24 comments:

ayathinal namukkini mathangaye kurichu samsarikkam.....

vegitables vachu oru sambar usharai...

നന്നായിരിക്കുന്നു താത്വികമായ അവലോകനം, ഒന്നും മനസിലായില്ല

മഖ്‌ബൂ..ഹി ഹി..നീ പറഞ്ഞു തുടങ്ങിയപ്പോഴേ ഞാന്‍ ആലോചിക്കുകയായിരുന്നു ഇന്നീ പഹയന്‍ ആരുടെ തലയ്ക്കു വെട്ടാനാണ് ഈ എഴുതുന്നത്‌ എന്ന് ...ചിന്തിച്ചു മുഴുമിപ്പിച്ചില്ല തുരു തുരാ വെട്ടോ വെട്ടു തുടങ്ങി ...അത് കൊല്ലാതെ കൊല്ലും പോലെ തികഞ്ഞ ആക്ഷേപ ഹാസ്യത്തോടെ എഴുതിയിരിക്കുന്നു. ചക്ക എന്ന് പറഞ്ഞാല്‍ ചുക്കാ എന്ന് പറയാന്‍ താല്‍പ്പര്യമുള്ള ഈ സമൂഹത്തോട് ഇതിലും നന്നായി കാര്യങ്ങള്‍ പറയാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അപ്പോള്‍ പിന്നെ നമുക്ക് ചുക്കാ എന്ന് പറഞ്ഞു നോക്കാം..ഇനി ചിലപ്പോള്‍ ബിരിയാണി കൊടുത്താലോ ? ഹി ഹി..ആശംസകള്‍..അഭിനന്ദനങ്ങള്‍ ...

പിന്നെ, ആ അവസാന ഡയലോഗ് എനിക്ക് അങ്ങട് ബോധിച്ചു ട്ടോ..ഹി ഹി..പറഞ്ഞത് ശരിയാ ..അതാണിപ്പൊ അവരുടെ പണിയായുധങ്ങള്‍..

പ്രതിക്രിയാവാദികളും വിഘടന വാദികളും പ്രത്യക്ഷത്തിൽ അകൽച്ചയിലായിരുന്നുവെങ്കിലും അവർ തമ്മിലുള്ള അന്ധർധാര വളരെ സുഗമമായിരുന്നൂ എന്ന് വേണം കരുതാൻ.! ഇപ്പോഴെന്തു മനസ്സിലായി ? ഹെന്ത് ഞാൻ പാർട്ടീ ക്ലാസ്സിൽ വരാത്തതോണ്ടാ എനിക്കൊന്നും മനസ്സിലാവാത്തേ ന്നോ ? ന്നാ ശരി പാർടി ക്ലാസ്സുകൾ എല്ലാം അറ്റൻഡ് ചെയ്ത പ്രവീൺ പറഞ്ഞു താ..... ആശംസകൾ ട്ടോ മഖ്ബൂൽ.

ടിടാല്ഫിക്ക് കാരണമായ ബാക്ടീരിയ ഹി ഹി കൊള്ളാം ..
അന്റെ ഓരോ ലീലാ വിലാസങ്ങള്‍

കാലികപ്രസക്തം

@അക്മല്‍ അക്കു
@റോഷന്‍ പിഎം
@പ്രവീണ്‍ശേഖര്‍
@മണ്ടസന്‍
@റഷീദ് എംആര്‍കെ
@തിര

വന്ന് കണ്ടതിന് എല്ലാവര്‍ക്കും ഗമണ്ടന്‍ താങ്ക്‌സ്..

കൊട്ടിന് കൊട്ട്.. സാഹിത്യ ബാടക്കൂസുകളുടെ തലക്കിട്ടു തന്നെ കൊടുത്ത കൊട്ടിന് അഭിനന്ദനങ്ങള്‍..:)
പക്ഷെ എട്ടിന്റെ കൊട്ട് കിട്ടാതെ മക്ബു സൂക്ഷിച്ചോ, എനിക്ക് കിട്ടിയത് പോലെ,

ജോസപ്പും പായിസും*...!!! (കുട്ടികള്‍ക്കുള്ള കഥ..)
http://kannurpassenger.blogspot.in/2012/05/blog-post_21.html

നീ വായിത്തോന്നുന്നതോക്കെയെഴുതി ആളെ ബെടക്കാക്കല്ലേ മക്ബൂലേ.......

നല്ല "പണി " യാ മഖ്ബൂ..

എനിക്ക് തേങ്ങയുടെയും മത്തങ്ങയുടെയും ഒരു തേങ്ങയും അറിയില്ല ഏതായാലും സാംസ്കാരിക പ്രവര്‍ത്തകര്‍ പ്രതി കരിക്കട്ടെ അതാണല്ലോ അതിന്‍റെ ഇപ്പോഴാത്തെ ഒരു ലൈന്‍

ലാല്‍ സലാം....


പിന്നെ, എന്താണീ ടിഡാള്‍ഫി?????

@ഫിറോസ്
@ജോസഫ്
@ഷബീര്‍
@കൊമ്പന്‍
@അജിത്
(ഹിഹി.. പാര്‍ട്ടിയില്‍ ഉള്‍പാര്‍ട്ടി ജനാധിപത്യം അനുവദിച്ചിട്ടുണ്ട് .. എന്ന് വെച്ച് പാര്‍ട്ടിയിലെ ബുജികളെ ചോദ്യം ചെയ്യുവാണോ,,ഈ ടിഡാള്‍ഫി എന്താണെന്നൊക്കെ ചോദിച്ച്..)

കാലോചിതമായ ഈ വേദനയും,അമര്‍ഷവും പുരണ്ട
ഹാസ്യരചനയ്ക്ക് അഭിനന്ദനങ്ങള്‍.
ആശംസകളോടെ

മഖ്ബൂ.. നിന്നെ കാണാന്‍ ഇനി ബേബിയിലോ മെഡിക്കല്‍ കോളേജിലോ വരേണ്ടി വരുമോ?? കുറെ കാലമായി നീ ചിലര്‍ക്കിട്ടു കൊട്ടാന്‍ തുടങ്ങിയിട്ട്..

ഇത്രയും ബുദ്ധി ഉപയോഗിച്ച്‌ ഉല്‍പേക്ഷ കൊടുത്ത്‌ എഴുതി നിന്‌റെ തലയിലെ ടിടി കുറയുമോ എന്നാണ്‌ എന്‌റെ ആശങ്ക

കാര്യം അവസാനമാണു തിരിഞ്ഞത്.... രസായി

@സിവി തങ്കപ്പന്‍
@റാഷിദ്
@മൊഹിയുദ്ദീന്‍
@സുമേഷ് വാസു

എല്ലാവര്‍ക്കും താങ്ക്‌സ് കെട്ടോ..

'അരികുവല്‍ക്കരിക്കുക' - ആ പ്രയോഗം കൊള്ളാം.

സംഗതി പിടികിട്ടാന്‍ അവസാനത്തെ വരിയെത്തെണ്ടി വന്നു...കലക്കി ട്ടോ

കൊള്ളാാാാാാാാാാാാാാാാാാാം

ഹര്‍ത്താല്‍ദിന സ്പെഷ്യല്‍ സപ്പ്ലിമെന്റ്റ്‌ ആണോ മഖ്‌ബൂ ???? :)

Post a Comment