കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, May 15, 2012

നമ്മള്‍ കൊയ്യും തലയെല്ലാം നമ്മുടേതാകും പൈങ്കിളിയേ..
പ്രിയപ്പെട്ട കൂട്ടുകാരെ., വെക്കേഷന്‍കാലം കഴിഞ്ഞു തുടങ്ങുന്നു അല്ലേ..
ഈ വേളയില്‍ കെട്ടിലും മട്ടിലും ഒട്ടേറെ പുതുമകളുമായാണ് പുതിയ ലക്കം ബാലരമ നിങ്ങളുടെ കൈകളിലെത്തുന്നത്.... കൂട്ടുകാര്‍ക്കായി പുതിയ കുറേ പംക്തികളും തുടങ്ങുന്നുണ്ട്.. എല്ലാവരും വായിച്ച് അഭിപ്രായം പറയണേ...
1-നഴ്‌സറി ഗാനം- കുഞ്ഞോളും അഛനും
('ടീച്ചര്‍മാരുടേയും രക്ഷിതാക്കളുടേയും ശ്രദ്ധക്ക്-വളരെ താളത്തിലാണ് ഈ ഗാനം കുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കേണ്ടത..ഇടക്കിടക്ക് തല ലെഫ്റ്റ് റൈറ്റ് ചലിപ്പിക്കുന്നത് ഉചിതമാണ്..ഇടതും വലതുമല്ലാത്ത മറ്റൊരു കേരളമില്ലല്ലോ))
കുഞ്ഞോള്‍

അഛാ അഛാ പൊന്നഛാ
ഡാങ്കെയെന്നാല്‍ എന്തഛാ
ഉണ്ണ്ിയപ്പം പോല്‍ വൃത്തത്തില്‍
ഞണ്ണുന്ന സാധനമോ അഛാ

ഇപ്പം പോകുമെന്നുച്ചത്തില്‍
വീയെസ് തുള്ള്ണതെന്തഛാ
പ്രത്യയശാസ്ത്രം തലക്കടിച്ച്്
ചുമ്മാ പറ്റിക്കയല്ലേഛാ..

നമ്മള്് വെട്ട്ണ തലയെല്ലാം
നമ്മുടേതാകോ പൊന്നഛാ..

അഛന്‍

നെയ്യാറ്റിന്‍ കര കണ്ടത്തില്‍
കൊയ്ത്ത് കഴിയട്ടെ കുഞ്ഞോളെ
ആരുടെ ഹെഡ്ഡെല്ലാം മഡ്ഡാകും
വെയ്റ്റിയിരിക്കാം കുഞ്ഞോളെ

2-നിങ്ങള്‍ക്കും തിരക്കഥയെഴുതാം

(കൂട്ടുകാരെ അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും തിരക്കഥയെഴുതാം., സിനിമ പിടിക്കാം..
താഴെ കൊടുത്ത ഉദാഹരണം നോക്കി എഴുതി ശീലിക്കൂ
..)
രംഗം- ഒപി ഒളശ തിരക്കഥ പറയുകയാണ്- ചിത്രം ബോയിംഗ് ബോയിംഗ്്

ഡയറക്ടര്‍ സാര്‍ , കഥയുടെ പേര് ചോപ്പില്‍ വിരിഞ്ഞ പൂക്കള്‍ വാടിയപ്പോള്‍..
ഒരഛന്‍, ഒരമ്മ, രണ്ട് കൊച്ചുകുഞ്ഞുങ്ങള്‍,.. ഒരൊന്നൊന്നര പാര്‍ട്ടി കുടുംബം..സംതൃപ്ത കുടുംബം..രാത്രി പന്ത്രണ്ട് മണി.. നിശ്ചലമായ നിശ.. എങ്ങും കനത്ത നിശബ്ദത.. അതാ ഇരുട്ടില്‍ നിന്നും ഒരാള്‍ പ്രത്യക്ഷപ്പെടുന്നു..ഒരു ബോംബ്.. രണ്ട് ബോംബ്.. മൂന്ന് ബോംബ്..
ഠേ ഠേ ഠേ ഠേ.. നാല് ബോംബ്.........................
...................................................................................................................................
കുലം കുത്തികള്‍ക്ക്് വേണമെങ്കില്‍ ബ്ലഡ് ക്യാന്‍സറോ കിഡ്‌നി ട്രബിളോ ആകാം.. അതിനുള്ള സൈഡ് ട്രാക്ക് ഞാന്‍ കൊടുത്തിട്ടുണ്ട്...ഓകെ..

3-ഈസി ലേണിംഗ്- ഇംഗ്ലിഷ് സുഗമമായി പഠിക്കാം..

അങ്ങാടി സിനിമയില്‍ കുലംകുത്തി എന്ന് വിളിച്ച മുതലാളിയുടെ മകനോടുള്ള നടന്‍ ജയന്റെ പ്രതികരണം ശ്രദ്ധിക്കൂ..

May be we are poor.coolies,trawly pullers,but we are not koolam kuthi(കുലം കുത്തി)..
you enjoy this status in life,because of your sweat and blood. let it be the last time.if you dare to say that word once again , i will pullout your bloody tongue..

4-വഴി കാണിക്കാമോ
ഡാങ്കെയുടെ അടുത്തെത്താനാവാതെ ആകെ കഷ്ടപ്പെട്ടിരിപ്പാണ് സഖാവ് പിണറായി.. കൂട്ടുകാര്‍ക്കൊന്ന് സഹായിക്കാമോ.. വീയെസിന് പുറത്തേക്കുള്ള വഴിയും കാണിച്ച്് കൊടുക്കണേ..

5-ട്രിവിയ
(ചരിത്രത്തില്‍ നടന്ന ചില അപ്രധാന സംഭവങ്ങള്‍ പരിചയപ്പെടുത്തുന്ന പംക്തിയാണിത്)
- 1962 ഇന്ത്യാ ചൈനാ യുദ്ധകാലത്ത് വീയെസ് ജയിലിലായിരുന്നു.. ഇന്ത്യന്‍ സൈനികര്‍ക്ക് രക്തം നല്‍കാന്‍ സംഘടിത നീക്കം നടത്തി അദ്ദേഹം..
എന്നാല്‍ പാര്‍ട്ടി ഈ നീക്കം തടഞ്ഞു..- ചൈനയുടെ പക്ഷത്തായിരുന്നു അന്ന് പാര്‍ട്ടി- ഈ സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ അങ്ങേരെ തരംതാഴ്ത്തുകയും ചെയ്തു.. ഒതുക്കലും മറ്റും വീയെസിന് പുത്തരിയല്ല എന്ന് കൂട്ടുകാര്‍ക്ക് മനസ്സിലായില്ലേ..

6-സര്‍പ്രൈസ് സോംഗ്

ഡാങ്കെ പറഞ്ഞതും സ്റ്റാലിന്‍ പറഞ്ഞതും വീയെസ് പറഞ്ഞതും പൊള്ളാണേ.. വീയെസ് പറഞ്ഞതും പൊള്ളാണേ...


- ഈ പാട്ടില്‍ രണ്ട് സര്‍പ്രൈസ് ആണുള്ളത്
1-എന്താണവര്‍ പറഞ്ഞത്
2- എന്ത്‌കൊണ്ട്ാണവര്‍ പറഞ്ഞത് പൊള്ളാണെന്ന് പറഞ്ഞത്...

31 comments:

കൂലം കുത്തി കുത്തി കുത്തി മുറത്തില്‍ കേറി കൊത്തി ...
ബാലരമ യുടെ കെട്ടിലും മട്ടിലും ജാഡ കാണുന്നു .....

അങ്ങാടി സിനിമയില്‍ കുലംകുത്തി എന്ന് വിളിച്ച മുതലാളിയുടെ മകനോടുള്ള നടന്‍ ജയന്റെ പ്രതികരണം ശ്രദ്ധിക്കൂ..

May be we are poor.coolies,trawly pullers,but we are not koolam kuthi(കുലം കുത്തി)..


ഹഹ.......


ഇതിന്റെ തലക്കെട്ട് താ ? "കടലു പറഞ്ഞതും കാറ്റു പറഞ്ഞതും " ആ സോംങ്ങിന്റെ ഈണമാ ?

@തുശാരം ഫെയിം പാറക്കണ്ടി സര്‍
@ഓരോ തോന്നലുകള്‍ ഫെയിം സര്‍ സുമേഷ് വാസു
(അതേന്നേ ... ആ പാട്ടിന്റെ ട്വൂണ്‍ തന്നെ)

സന്ദര്‍ശനത്തിന് താങ്ക്‌സ് കെട്ടോ

ഡാങ്കെ പറഞ്ഞതും സ്റ്റാലിന്‍ പറഞ്ഞതും വീയെസ് പറഞ്ഞതും പൊള്ളാണേ.. വീയെസ് പറഞ്ഞതും പൊള്ളാണേ...

എന്നതായിത്....?????!!!!!!!
ജാഡലോടകം പ്രത്യേക പതിപ്പ്.ഉടൻ പുറത്തിറങ്ങുന്നു,എല്ലാവർക്കും മതിമറന്നാസ്വദിച്ചാസ്വദിച്ച് ഓർത്തോർത്ത് ചിരിക്കാൻ,കെട്ടിലും മട്ടിലും ഏറെ പുതുമകളുമായി ജാഡലോടകത്തിന്റെ പ്രത്യേക പതിപ്പ് ഉടൻ പുറത്തിറങ്ങുന്നു. ആശംസകൾ.

മെഹദ്‌ മഖ്‌ബൂല്‍ ജൈത്രയാത്ര തുടരുന്നു......

ippo jada keri kalikkunnathu rashtriyathila...

അല്ല പിന്നെ. എത്രയൊക്കെ എന്ന് വെച്ചാ പിടിച്ചു നിര്‍ത്തുക. അപ്രധാന ചരിത്രം ഇഷ്ടായി. അത് ശരിക്കും നടന്നതാന്നോ??

മഖ്‌ബൂ..ഇത് കലക്കി ഡാ..ഞാന്‍ വായിക്കുന്നതിലേറെ ഈ എഴുതിയത് ഒരു കോമഡി സ്കിറ്റ് കാണും പോലെയാണ് ആസ്വദിച്ചത്. സൂപ്പര്‍. ചിരിച്ചു മലാക്കി കളഞ്ഞു പഹയന്‍..ഇനി എന്താ പറയുക..ബാലരമ ക്കാര് ഇത് കണ്ടിട്ട് നിന്നെ അങ്ങോട്ട്‌ കൊണ്ട് പോകുമോടെ...ഏറ്റവും ഇഷ്ടമായത് , ബോയിംഗ് ബോയിംഗ് , അങ്ങാടി , പിന്നെ ഈസി ലേണിംഗ് , ..ഹ ..ഹ..ചുരുക്കം പറഞ്ഞാല്‍ എല്ലാം ഇഷ്ടമായി മുത്തെ..കലക്കി..ഇനീം ഇത് പോലുള്ളവ പ്രതീക്ഷിക്കുന്നു. എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും ....

ഇതു ബ്ലോഗല്ല ബോംബാ........
നിന്‍റെ ജാഡ വെറും "ലോടകമല്ല" ഒറിജിനല്‍ പെടലിക്കുപിടി തന്നെയാ..........
നീ വെറും മക്ബൂലല്ല ബാലരമ വായിക്കുന്ന കുഞ്ഞു കുട്ടികളെ കുലംകുത്തികളാക്കുന്ന മഹാ ശുംഭന്‍!!!!!

ങാഹാ...അത്രയ്ക്കായോ, ഞാനിപ്പോ തന്നെ ഇതിന്റെ ലിങ്ക് പിണറായിയ്ക്ക് അയച്ചുകൊടുക്കാന്‍ പോകുന്നു. സി സി റ്റു വീയെസ്

നന്നായി മഖ്ബൂൽ.. :) ഇത്രമാത്രം ക്രിയേറ്റീവ് ആയ ബാലരമ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല.

@മണ്ടസന്‍ ഫെയിം മനേഷ്
@നിഴലുകള്‍ ഫെയിം പ്രദീപ് സര്‍
@കോലാഹലം ഫെയിം ഒച്ചപ്പാട്
@മദിരാസി ഫെയിം റാഷിദ്
@തോന്നല്‍ ഫെയിം പ്രവീണ്‍ശേഖര്‍
@പുഞ്ചപ്പാടം ഫെയിം ജോസഫ്
@സ്വന്തം ഫെയിം അജിത്
@അടയാളം ഫെയിം ഷാജു അത്താണിക്കല്‍
@ചെമ്മാട് എക്‌സ്പ്രസ് ഫെയിം ഇസ്മയില്‍ ചെമ്മാട്
@ചേരുന്നിടം ഫെയിം ജെഫുക്കാ

എല്ലാവര്‍ക്കും ഗമണ്ടന്‍ താങ്ക്‌സ് കെട്ടോ..

മഖ്ബൂലെ കാര്യങ്ങളെല്ലാം കൈ വിട്ട്‌ പോകരുത്‌... പതിവ്‌ നിലവാരത്തിലേക്കെത്തിയോ.... ആശംസകള്‍

മനോരമയുടെ ബാലരമക്കു ഇങ്ങിനെയേ പറയാന്‍ പറ്റൂ എന്ന് മറുപക്ഷം ;)
നന്നായി മഖ്ബൂല്‍

rashtreeyavum payattithudangiyo....... blogil puthiya post..... HERO- PRITHVIRAJINTE PUTHIYA MUKHAM..... vaayikkane...............

ആക്ഷേപ ഹാസ്യത്തിന്റെ അടിയിലുള്ളതു കേവലം ചിരിയല്ല. അമര്‍ഷത്തിന്റെ അട്ടികളും കൂടെയെന്ന് മഖ്ബൂലും‍. നന്നായിട്ടുണ്ട്,സുഹൃത്തേ..
പിന്നെ,ചെറുവാടി പറഞ്ഞതില്‍ കാര്യമില്ലാതില്ല.

ഇതാണ് തിരിച്ചടി മഖ്ബൂല്‍!

@പാവം പ്രവാസി ഫെയിം മൊഹ്യു ഭായ്
@സെന്റര്‍ കോര്‍ട്ട് ഫെയിം മന്‍സൂര്‍ക്ക
@സ്‌നേഹഗീതം ഫെയിം ജയരാജ്
@തൗദാരം ഫെയിം നാമൂസ്
@കരിനാക്ക് ഫെയിം ശ്രദ്ധേയന്‍

എല്ലാവര്‍ക്കും താങ്ക്‌സ്....

സംഭവം കൊള്ളാം :)
ഇപ്പുറത്ത് എതിര്‍ക്കുന്നവനെ കളയുന്നവരും, അപ്പുറത്ത് കളയുന്നവരെ എടുക്കുന്നവരും :( ജനം ത്രാസും കൊണ്ടിനിയും കൊറേ നടക്കേണ്ടി വരും

ഗമണ്ടൻ പോസ്റ്റ് മക്കൂ...ഗ കഴിഞ്ഞ് സ്പേസ് ഇല്ലേ...

അന്റെ ഒരു കാര്യം...:)
തകര്‍ത്തു മച്ചൂ..

തകര്‍ത്തു മക്ബൂല്‍ ,,,, നല്ല ഹാസ്യം , ജട വിടാത്ത ഹാസ്യം അഭിനന്തനങ്ങള്‍

രസകരമായി അവതരിപ്പിച്ചു പുതിയ ലക്കം ബാലരമ
കുട്ടികള്‍ക്കും,മുതിര്‍ന്നവര്‍ക്കും ആസ്വാദ്യകരമാകും!
ആശംസകള്‍

@റോഷന്‍
@സുഹൈര്‍ക്കാ
@യാത്രക്കാരന്‍ ഫെയിം യാത്രക്കാരന്‍
@അബസ്വരങ്ങള്‍ ഫെയിം അബ്‌സാര്‍ക്കാ
@കിനാവ് ഫെയിം സാലിം ഹംസ
@കൈലാസ് ഫെയിം സിവി തങ്കപ്പന്‍


എല്ലാവര്‍ക്കും ഗമണ്ടന്‍ താങ്ക്‌സ് കെട്ടോ..

കുലം കുത്തികള്‍ കൂലം കുത്തി ഒഴുകുകയാണല്ലോ..?!!

അയ്യോ ഇത് പ്രശ്നമാകുമല്ലോ ..

പുതിയലക്കം ബാലരമേടെ കാശ് മുതലായി.. പിന്നല്ല..!!

നമ്മളുമാറ്റും കാലുപോലും നമ്മുടേതല്ല.
പിന്നല്ലേ, നമ്മളുവെട്ടും തല.

ആകെ ചുവന്ന ബാലരമ.

Post a Comment