കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, May 8, 2012

താങ്ക്‌സ് പ്രിയരേ താങ്ക്‌സ് ഈ ബഡ്ക്കൂസിന്റെ ഗമണ്ടന്‍ താങ്ക്‌സ്‌വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു രാത്രി നേരം..
ഒര് എട്ടരയായിക്കാണും..
ഞാനന്നൊരു കുഞ്ഞ് കൂഷ്മാണ്ടമായിരുന്നു...

ഉപ്പ പള്ളിയില്‍ നിന്നും മന്ദംമന്ദം കടന്ന് വന്നു..
കയ്യില്‍ മലര്‍വാടി ബാലമാസികയും ഉണ്ട്..

ഒര് രക്ഷാകര്‍ത്താവിന്റെ സവര്‍ണഫാഷിസ്റ്റ് മൂലശിലയില്‍ ഉരുവം കൊണ്ട ആഢ്യ മനോഭാവത്തോടെ ഉപ്പ എന്നെ വിളിച്ചു..
ഡാ ബട്ക്കൂസേ.. ഇങ്ങട് വന്നേ...
ഞാന്‍ ചെന്നു.. വാട്ട് ഹാപ്പന്‍ഡ് യാര്‍...

ദിങ്ങട് നോക്ക്യേ.. -ഉപ്പ മലര്‍വാടി മറിച്ചു...

എന്റെ റബ്ബുല്‍ ആലമീനായ തമ്പുരാനേ ഞാനെഴുതിയ കഥ.. ഞാന്‍ മാത്രമെഴുതിയ കഥ...
അച്ചടിയുടെ ആ സുവര്‍ണരേഖകള്‍ എന്നെ വിജൃംഭിപ്പിച്ചു...ഹര്‍ഷപുളകിതനാക്കി...
എന്റെ ഉമ്മയും ബ്ലഡി സിസ്റ്റേഴ്‌സും ഓടി വന്നു...
അഭിമാനതാരകമായ ഈ സഹോദരനെ നോക്കി, സല്‍സന്താനത്തെ നോക്കി അവരങ്ങനെ നിര്‍ന്നിമേഷരായി നിന്ന് പോയി...

ഞാനപ്പോള്‍ എന്ത് ചെയ്യുകയായിരുന്നു...
നില്‍ക്കുകയായിരുന്നോ - അല്ല
ഇരിക്കുകയായിരുന്നോ - അല്ല
പിന്നെ...
ആകാശാഴങ്ങളിലൂടെ .., അതിലെ മേഘസൗന്ദര്യങ്ങളിലൂടെ..
അങ്ങനെ ഒഴുകിയൊഴുകി.....

ഉറക്കം കണ്ണില്‍ നിന്നൊഴിഞ്ഞ് നിന്ന ആരാത്രി ഇന്നും മനസ്സിലുണ്ട്..
മലര്‍വാടി നെഞ്ചത്തണച്ച് പിടിച്ച് ഒട്ടേറെ കിനാവ് കണ്ട ആ രാത്രി...

NB:
ഹങ്ങനെ കൂലങ്കഷം എന്ന പംക്തി ദേ യാത്ര തുടങ്ങി..
താങ്ക്‌സ് പറയേണ്ടവരുടെ നിര അല്‍പ്പം വലുപ്പം കൂടിയതാണ്..

ഒ അബ്ദുറഹ്മാന്‍, പികെ പാറക്കടവ്, ഇഖ്ബാല്‍ ചേന്നര
എന്റെ ഓണ്‍ലൈന്‍ ലൈക്കേര്‍സ്,
ബ്ലോഗ് കമന്റേഴ്‌സ്..
പാതിരാത്രി പോലും പകലാക്കി കാര്‍ട്ടൂണ്‍ വരച്ച യാസിര്‍പാടൂര്‍
മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പ്
കോഴിക്കോട് ബീച്ചിലേയും മാനാഞ്ചിറ സ്‌ക്വയറിലേയും ഞങ്ങളുടെ ചര്‍ച്ചാവട്ടങ്ങളില്‍ സ്ഥിരം സാന്നിധ്യമായ സബീര്‍ അഹ്മദ്..
ഷമീംക്ക, മന്‍സൂര്‍ക്ക,ബന്ന,ജലീല്‍ക്ക,അന്‍ഷാദ്ക്ക,ബഷീര്‍ ടിപി..
യാസിറിന് കോഴിക്കോട് അഭയം നല്‍കിയ വിദ്യാര്‍ഥി ഭവനം.. അതിന്റെ നടത്തിപ്പുകാരായ എസ് ഐ ഒ പ്രവര്‍ത്തകര്‍..

അങ്ങനെയങ്ങനെ....

താങ്ക്‌സ് പ്രിയരേ താങ്ക്‌സ് ഈ ബഡ്ക്കൂസിന്റെ ഗമണ്ടന്‍ താങ്ക്‌സ്‌

19 comments:

മഖ്‌ബൂല്‍..ആശംസകള്‍..വിജയ ജൈത്ര യാത്ര തുടരുക..എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

ജൈത്ര യാത്ര തുടരട്ടെ

ഇനിയും ഒരു പാട് ചവിട്ടു പടികള്‍ കയറാന്‍ അങ്ങേക്ക് സാധിക്കട്ടെ

മുന്നോട്ടുള്ള യാത്ര വിജയങ്ങള്‍ മാത്രം നല്‍കട്ടെ സുഹൃത്തേ.. ആശംസകള്‍..
http://kannurpassenger.blogspot.com/

@തോന്നല്‍ ഫെയിം പ്രവീണ്‍ഭായി..,
@ സൈനോക്കുലര്‍ ഫെയിം ആരിഫ് സൈന്‍
@ അടയാളം ഫെയിം ഷാജുഭായ്
@വമ്പത്തരം ഫെയിം കൊമ്പന്‍ മുസ
@കണ്ണൂര്‍ പാസഞ്ചര്‍ ഫെയിം ബാച്ചു ഫിറോസ്

എല്ലാവര്‍ക്കും താങ്ക്‌സ് കെട്ടോ..

എനിക്ക് താങ്ക്സ് വേണ്ടാ ,കോഴിക്കോട്ട് വരുമ്പോള്‍ ഒരു കോയിബിരിയാണി വാങ്ങിത്തന്നാല്‍ മതി

അഭിപ്രായമെഴുതാനും പേടിയാണ്. ....എന്നു സ്വന്തം ഫെയിം അജിത് എന്ന് വിളിച്ചാലോ. എന്തായാലും ആശംസകള്‍.

ചെറുപ്പത്തിലേ സിദ്ധിച്ച സര്‍ഗ്ഗാത്മകമായ വാസന അണയാതെ,
അഭംഗുരം കൂടുതല്‍ ശോഭ പരത്തട്ടെ എന്നാശംസിക്കുന്നു,
ആശംസകള്‍

@കഥവണ്ടി ഫെയിം സിയാഫ്ക്ക
കോഴിയൊന്നും ഇക്കാലത്ത് തിന്നാന്‍ പറ്റില്ലാന്നേ.. ട്രിനാഡി പടാടി എന്ന ഉദരസംബന്ധമായ അസുഖം വരാന്‍ സാധ്യത കൂടുതലാണത്രെ..
പ്രത്യേകിച്ചും കോഴിക്കോട്ടെ കോഴി....
@എന്ന് സ്വന്തം ഫെയിം ഭാഷാ പണ്ഡിറ്റ് അജിത് സാര്‍..
ഫയപ്പെടാതെന്ന്.. ആശംസകള്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു..
@കൈലാസ് ഫെയിം സിവി തങ്കപ്പന്‍ മാഷ്...
നിങ്ങടെയൊക്കെ സ്‌നേഹവും പ്രാര്‍ഥനയും മാത്രം മതിയില്ലേ എനിക്ക്‌

മഖ്ബൂല്‍ ഇജ്ജ്‌ വല്യ ആളാടാ... വല്യ ആള്‌,,, ഇജ്ജൊന്നും ഈ നാട്ടില്‍ ജനിക്കേണ്‌ടവനായിരുന്നില്ല... :))) എന്തായാലും ജൈത്രയാത്രക്ക്‌ എന്‌റേയും വക പിന്തുണ. .

അപ്പോള്‍ യാത്ര തുടരട്ടെ.
വിജയ പര്‍വ്വങ്ങള്‍ തേടി
അഭിനന്ദനങ്ങള്‍ മഖ്ബൂല്‍

വരിയും വരയുമായി മുന്നേറുന്ന കൂലങ്കഷം നിന്റെ നരക്കപ്പുറവും നീണ്ടു പോകട്ടെ എന്ന് ആശംസിക്കുന്നു .

@പാവം പ്രവാസി ഫെയിം മൊഹ്യൂബായ്
(ഈ നാട്ടില്‍ ജനിക്കേണ്ടവനല്ല.., ജനിക്കേണ്ടവനേ അല്ല എന്നല്ലേ.. ഡോണ്ടു ഡോണ്ടു)
@സെന്റര്‍കോര്‍ട്ട് ഫെയിം മന്‍സൂര്‍ക്ക
@വഴിപ്പോക്കന്‍ ഫെയിം ബഷീര്‍ തൃപ്പനച്ച്ി
(_ആശയങ്ങള്‍ക്ക് നരകേറുന്ന അന്ന് ഞാനീ പണി നിര്‍ത്തുവേ)

എല്ലാവര്‍ക്കും ഗമണ്ടന്‍ താങ്ക്‌സ് കെട്ടോ

കൊള്ളാം.. നന്നായിട്ടുണ്ട്. ഇനിയും എഴുതുക. നല്ല ചിന്തകള്‍ വളരട്ടെ...

നോൺ സ്റ്റോപ് യാത്ര ആശംസിക്കുന്നു..

എനിക്കൊരു പ്രത്യേക താങ്ക്സ് ഒക്കെ ആവാമായിരുന്നു.. വളര്‍ച്ചയുടെ പടവുകള്‍ ഓരോന്നായി ചവിട്ടിക്കേറി അത്യുന്നതങ്ങളില്‍ എത്തട്ടെ.

@നജീം പാരഡൈസ് ഫെയിം കെപി നജീമുദ്ദീന്‍
@പറഞ്ഞ്‌പോകും ഫെയിം ആയിരത്തില്‍ ഒരുവന്‍
(ഇവിടെ നിങ്ങള്‍ക്ക് പ്രസക്തിയില്ലാന്നൊക്കെ ചുമ്മാ പറയല്ലേന്ന്)
@മദിരാസി ഫെയിം റാശിദ്- തെക്കേവീട്ടില്‍ അല്ല വെടക്ക് വീട്ടില്‍-
(കെടക്കട്ട് നിനക്കൊരു സ്‌പെഷ്യല്‍ താങ്ക്‌സ്.. അങ്ങനെ നെന്റെ വെശപ്പ് മാറോങ്കില്‍ മാറട്ട്)

എല്ലാവര്‍ക്കും ഗമണ്ടന്‍ താങ്ക്‌സ് കെട്ടോ..

കൂലങ്കഷംകണ്ടു, നന്നായിട്ടുണ്ട്,
ആശംസകള്‍

Post a Comment