കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, May 1, 2012

സിന്ധുലേഖ ഹെയറോയില്‍ വന്നേപിന്നെ കാര്യങ്ങള്‍ ആകെപ്പാടെ മാറുകയാണ്‌
ഹെന്റെ പ്രിയപ്പെട്ട റീഡേഴ്‌സുകളേ നിങ്ങളോടുള്ള മൊഹബ്ബത്തോണ്ട് പറയ്യ്വാ..
ജീവിതത്തെ നിങ്ങള്‍ സഗൗരവത്തിലെടുക്കണം..
ഒന്നുകൂടി കെയര്‍ഫുള്ളാവണം..

അറിഞ്ഞില്ലേ..
സിന്ധുലേഖ ഹെയര്‍ഓയില്‍ വന്നേപിന്നെ കാര്യങ്ങള്‍ ആകെപ്പാടെ മാറുകയാണ്..

മുടി എന്നൊക്കെ പറഞ്ഞാല്‍ ഹത് സ്ത്രീകളുടെ മാത്രം സ്വത്താണെന്ന്..
(കാന്തപുരം ഉസ്താദ് കേള്‍ക്കണ്ട)
അത് നീട്ടി വളര്‍ത്തിത്തന്നെ കാര്യങ്ങളെ നേരിടാനാണ് പെണ്ണൂസുകളുടെ തീരുമാനം..
ചിലവന്‍മാര്‍ക്ക് ഈ മുടി കണ്ടാല്‍ ചുവപ്പ്കണ്ട കാളയെപ്പോലെയാണത്രെ ...
വല്ലാത്തൊരു ഇളക്കമാണ് പോലും..

ലതുകളുടെ ഇളക്കം കൂട്ടാന്‍ തന്ന്യാ പെണ്‍ബുജികള്‍ തീരുമാനിച്ചിരിക്കുന്നത്..

അഞ്ചാറ് മീറ്റര്‍ നീളമുള്ള മുടിയും വെച്ചായിരിക്കും ഇനി പെണ്ണുങ്ങളുടെ സഞ്ചാരപ്പോരാട്ടങ്ങള്‍..

ബസ്സിലും ട്രെയിനിലുമൊക്കെ സ്വസ്ഥതയോടെ യാത്രിക്കാം എന്നിനി ആണൂസുകള്‍ കിനാവ് കാണണ്ട..
ഇളങ്കാറ്റുകള്‍ ആഞ്ഞുവീശുംനേരം ഒരൊന്നൊന്നര സിന്ധുലേഖ മുടി ചാഞ്ചാടിയാടി ഇങ്ങ് പാറി വരും ..

മുടി മൂക്കില്‍ കയറി തുമ്മാന്‍ മുട്ടിയാലും ശബ്ദിച്ചേക്കരുത്..
തിരിച്ചൊരക്ഷരം പറഞ്ഞേക്കരുത്..

ലതുകള്‍ സിന്ധുലേഖ തലയില്‍ പുരട്ടുക മാത്രമല്ല .,
തേനില്‍ കലര്‍ത്തി അവ മൂന്ന്‌നേരം വെട്ടിവിഴുങ്ങുന്നുമുണ്ട്..
അപ്പൊ കോണ്‍ഫിഡന്‍സ് കിട്ടും..
ആണുങ്ങളുടെ കൈക്ക് പിടിക്കാനുള്ള ഉള്‍ക്കരുത്ത് കിട്ടും..
ആണുങ്ങളെ ഇടിച്ചങ്ങ് പൊടിച്ച് പപ്പടപരുവമാക്കും...

പൊട്ടിപ്പാളീസായ പപ്പടം കാണാന്‍ ഒരു ഗ്ലാമറും ഉണ്ടാവില്ലന്നേ..

ഞാനിനി ബസ്സാദി ട്രെയിനാദി യാത്രകളൊക്കെയും എവോയ്ഡ് ചെയ്യുകയാ..
ലതുകള്‍ക്കെങ്ങാനും കലിപ്പ്‌കേറി ഇടിക്കാന്‍ തോന്നിയാല്‍ ..ന്റെ ശിബനേ

ന്റുമ്മാക്കും ന്റുപ്പാക്കും കൂടി ആകെയുള്ള ആണ്‍തരിയാണേ ഞാന്‍
(നഞ്ഞെന്തിനാ നാനാഴി എന്ന് വീട്ടുകാര്‍.,
ഒന്നൊള്ളൂവെങ്കില്‍ ഉലക്കകൊണ്ട് പെടക്കണമെന്ന് നാട്ടുകാര്‍)

അപ്പൊ.. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.. അത്രന്നെ..

അഡൈ്വസ്:ഡിയറായ ഗേള്‍സ് ആന്റ് വിമന്‍സ് ., ഇമ്മാതിരി പരസ്യോം കണ്ട് ഒന്നിനും ചാടിപ്പുറപ്പെടല്ലേ കെട്ടോ..
ചുമ്മാ ധൈര്യം തന്ന് ആളെ കൊല്ലാന്‍ നോക്കുവാന്നേ..

NB:
കഴിഞ്ഞ വാരാദ്യമാധ്യമത്തില്‍ സ്ത്രീധനപീഢനത്തിരയായി മരണപ്പെട്ട സഫരിയ എന്ന പെണ്‍കുട്ടിയുടെ കഥ വായിച്ച് ഉള്ള് പിടഞ്ഞു..എന്തേ ഇതിനെതിരെ ഒറ്റ ഫെമിനിസ്റ്റുകളും രംഗത്ത് വന്നില്ല..
ഈ പെണ്‍കുട്ടിയെ അടിച്ചതും പീഡിപ്പിച്ചതും കോണിപ്പടിയിലുടെ വലിച്ചിഴച്ചതുമെല്ലാം അമ്മായിത്തള്ളയും നാത്തൂന്‍മാരുമെല്ലാം ചേര്‍ന്നായിരുന്നു.. വേട്ടക്കാര്‍
പെണ്ണുങ്ങളാകുമ്പോള്‍ ഫെമിനിസ്റ്റുകളുടെ നാവൊടിഞ്ഞ് പോവുക സ്വാഭാവികമല്ലേ..

29 comments:

ന്റെ റബ്ബില്‍ ആലമീനായ തമ്പിരാനെ ഇനി എന്തൊക്കെ കാണണ്ടി വരും ഏതയാലും തലയില്‍ മാത്രം ആയി ഒതുക്കിയത് നന്നായി വല്ല കണ്‍ പുരികം വല്ലതും ആയിരുന്നു എങ്കില്‍ ഒന്ന് ആലോചിച്ചു നോക്കിക്കേ

എന്തായാലും ഞാന്‍ ഒരു ബോട്ടില്‍ വാങ്ങിയിട്ടുണ്ട്. നോക്കട്ടെ

ഇനിയിപ്പോള്‍ എന്ത് ചെയ്യും .ആണുങ്ങള്‍ക്കായി ഇനി എന്തെങ്കിലും മരുന്ന് കണ്ടു പിടിച്ചേ മതിയാകു

എല്ലാ പെണ്ണുങ്ങളും സിന്ധുലേഖയുടെ കരുത്തില്‍ കരുത്തരായിരിക്കുന്നു. ഈ ബുള്ളറ്റു പ്രൂഫ്‌ പോലെ ഏതോ സംഭവമാണ് സിന്ധു ലേഖ തരുന്ന മുടി എന്നാണു എനിക്ക് തോന്നുന്നത്.

ഇതിലെ ഈ ഫോട്ടോ...ഇതാരുടെ??

@കൊമ്പന്‍,അജിത്,ബന്ന,റോസാപൂക്കള്‍
സന്ദര്‍ശനത്തിന് താങ്ക്‌സ്
@കുസുമം
ഫോട്ടോ സജിത മഠത്തിലിന്റേതാണ്..
ഇന്ദുലേഖ പരസ്യത്തിലെ മോഡലാണ് കക്ഷി..

ഗള്‍ഫ്‌ ഗേറ്ടുകാരന്റെ പണി പൂട്ടിക്കുമോ ഈ സിന്ധുവും ലേഖയും കൂടി ?

ഇന്ദുലേഖയാണു താരം..... പരസ്യങ്ങൾ പലവിധം...നാട്ട്കാരുടെ പണം മുതലാളിയുടെ കീശയിൽ

പരസ്യത്തിന്‍റെ സ്വാധീനം 'ഭയങ്കരം'!
ആശംസകള്‍

GOOD ADVERTISEMENT FOR USELESS PRODUCT

എരുമ എരുമ എരുമ എന്നു സ്പീഡില്‍ ഒരു പത്തു തവണ പറയുക!! അതിലാണിപ്പോള്‍ ഉസ്താദുമുതല്‍ അടുക്കള്യിലെ പെണ്ണ് വരെ കളിക്കുന്നത്!!എന്നോട് ക്ഷമീ......

മുടിവെള്ളം വില്‍കാ മെങ്കില്‍ ഇവിടെ സിന്ദു ലേഖയല്ല ഏതു ലേഖയും വില്‍ക്കാം എന്താ വിറ്റൂടെ ? ?

@ജോസഫ്
മിക്കവാറും ദത് സംഭവിക്കും എന്നാ തോന്നുന്നത്
@ചന്തുനായര്‍
പരസ്യങ്ങള്‍ നാട്വാണീടും കാലം...
@സിവി തങ്കപ്പന്‍
ചെറിയ പിള്ളേര്‍ വരെ ബൂസ്റ്റിന് പകരം ഇന്ദുലേഖ മതീന്നാ ഇപ്പൊ പറയണേ
@ഷാജിമോന്‍
ഹ ഹ.. ആ ക്യാപ്ഷന്‍ ഇഷ്ടപ്പെട്ടു..
@ഷബീര്‍
അപ്പൊ ഈ കുളിമുറിയില്‍ നഗ്നരാണെല്ലാരും എന്ന് ല്ലേ..
@പാറക്കണ്ടി
ലതുകള്‍ വിറ്റു തുലക്കട്ടേന്ന്.. ഹല്ലപിന്നെ..

ഇതൊക്കെ എന്ത്!! കാണാന്‍ പോകുന്ന പൂരമല്ലേ രസം.. ഞാന്‍ ഈ പരസ്യം കണ്ടപ്പോ ആദ്യം വിചാരിച്ചു ഏതേലും ഫെമിനിസ്റ്റ് കുണ്ടാമണ്ടികള്‍ നടത്തുന്ന പരസ്യം ആണെന്ന്....

ഒരു ചേഞ്ചിന് പുരുഷന്മാര്‍ കൂടി മുടി വളര്‍ത്തി തുടങ്ങിയാലോ...?

സാധാരണക്കാരെ ഒരു മാതിരി “മുടി”യായിക്കൊണ്ടിരിക്കുന്നു.

എനിക്കുമീ ഒായില്‍ കുറച്ച്‌ വാങ്ങണമെന്നുണ്‌ട്‌, കാരണം ഈയിടെയായി മുടി കൊഴിച്ചില്‍ ഇച്ചിരി കൂടുതലാണ്‌..... എന്നാല്‍ പിന്നെ ഈ ഓയില്‍ ഒന്ന് സേവിച്ച്‌ കളയാം.. എന്തേയ്‌...

പക്ഷെ ഈ മുടിയുള്ള പെണ്ണുങ്ങളെ കാണുമ്പോള്‍ മാത്രം എന്താ ലീ കഷ്മലന്മാര്‍ക്ക് ദിത്ര ക്രിമികടി ..ബുദ്ധി ജീവികല്‍ക്കെതിരെ ,ഫെമിനിസ്ടുകല്‍ക്കെതിരെ ഒറ്റയാള്‍പട്ടാളം ആയ മഖ്‌ബുവിനു എന്റെ വിപ്ലവാഭിവാദ്യങ്ങള്‍

ഇത് കാണുന്ന ഏതാളാണോ ആവോ, ഭാര്യക്ക് നീണ്ട മുടിയുണ്ടാക്കി ബസ്സിലും ട്രൈനിലുമൊക്കെ കണ്ടവന്റെ 'അത്' തീർക്കാൻ വിടുന്നത് ? ഇത് കാണുന്ന ആരും സ്വന്തം ഭാര്യക്കും പെങ്ങൾമ്മാരുക്കും ഒരിക്കലും നീണ്ട മുട്ഇ വളരാൻ ഇത് വാങ്ങിച്ച് കൊടുക്കില്ല. വെറുതേയെന്തിനാ പ്രിയപ്പെട്ടവരെ മറ്റുള്ള ചില 'അവന്മാരുടെ' ഇടയിലേക്ക് ഇറക്കി വിടുന്നത് ?! നിണ്ട മുടിയുള്ളോരെ കണ്ടാലല്ലേ 'അവന്മാർ'ക്കൊക്കെ കുഴപ്പം ?!!!!

അതിലൂന്നിപ്പറയുന്ന ഒരു കാര്യം മുടി നീട്ടി വളർത്തിയാൽ ചില 'അവന്മാർ'ക്ക് തുടങ്ങും സൂക്കേടെന്നാ. അപ്പൊ കണ്ടവന്മാരുടെ സുക്കേടിന് ആരേലും സ്വന്തക്കാരെ മുടി നീട്ടിവലർത്തി പറഞ്ഞ് വിടുമോ ?

അതിലൂന്നിപ്പറയുന്ന ഒരു കാര്യം മുടി നീട്ടി വളർത്തിയാൽ ചില 'അവന്മാർ'ക്ക് തുടങ്ങും സൂക്കേടെന്നാ. അപ്പൊ കണ്ടവന്മാരുടെ സുക്കേടിന് ആരേലും സ്വന്തക്കാരെ മുടി നീട്ടിവലർത്തി പറഞ്ഞ് വിടുമോ ? അപ്പൊ കണ്ടവന്മാരുടെ അടുത്ത് 'കളിക്കാൻ' താല്പര്യമുള്ള പെണ്ണുങ്ങളല്ലേ മുടി നീട്ടി വളർത്തി പോകൂ ?

ഞാനിന്നലെ ഇതിനെ പറ്റി ഒരു പോസ്റ്റിട്ടിരുന്നൂ. വായിച്ച് കാണുമല്ലോ ? അതിൽ ഞാൻ പറഞ്ഞ കമന്റുകളിൽ കൂടുതലായി ഒന്നും എനിക്ക് പറയാനില്ല. ആശംസകൾ.

പെണ്‍ ശരീരത്തിലെ മുടികള്‍ കളയാന്‍ എത്രയെത്ര ഓയിലുകളും ക്രീമുകളും ഉപകരണങ്ങളുമാ മാര്‍കറ്റിലുള്ളത്.. ഈ തലയിലെ മുടി കൂടിയങ്ങ് കളഞ്ഞാലെന്താ.. മുടി വളരാനും വളരാതിരിക്കാനും മരുന്ന് .. തല തിരിഞ്ഞ ലോകമേ..

@റാഷിദ്, അരൂപന്‍, ജെഫുക്കാ,മൊഹിയുദ്ദീന്‍ ഭായി,സിയാഫ്ക്കാ,മണ്ടസന്‍, മജീദ് ഭായ് ... സന്ദര്‍ശനത്തിന് എല്ലാവര്‍ക്കും താങ്ക്‌സ് കെട്ടോ..

ഇപ്പോഴിതാ ലേറ്റസ്റ്റ് ന്യൂസ്
-
വ്യാജപരസ്യം നല്‍കി കബളിപ്പിക്കല്‍ : ഇന്ദുലേഖ, ധാത്രി, ശ്രീധരീയം ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു ...

അടുക്കളയിൽ നിന്നോടി പോകുന്ന കരടിയെ കണ്ട് ചേടത്തി :

"അയ്യോ..എല്ലാരും ഓടി വായോ..സിന്ധുലേഖ തൈലം ദേഹത്തു വീണപ്പോ ദേ അതിയാന്റെ മുടിയെല്ലാം ശക്തിപ്പെട്ടേ."

സിന്ധുലേഖ തേച്ചാൽ ഒടനടി കൈ സോപ്പിട്ടു കഴുകണമത്രെ..ഇല്ലെങ്കിൽ കൈവെള്ളയിലെ എരുമകൾ ശക്തിപ്പെടും പോലും !

എരുമ എരുമ എരുമ...( കട : പടന്നക്കാരൻ )

കഴിഞ്ഞ വാരാദ്യമാധ്യമത്തില്‍ സ്ത്രീധനപീഢനത്തിരയായി മരണപ്പെട്ട സഫരിയ എന്ന പെണ്‍കുട്ടിയുടെ കഥ വായിച്ച് ഉള്ള് പിടഞ്ഞു..എന്തേ ഇതിനെതിരെ ഒറ്റ ഫെമിനിസ്റ്റുകളും രംഗത്ത് വന്നില്ല..
ഈ പെണ്‍കുട്ടിയെ അടിച്ചതും പീഡിപ്പിച്ചതും കോണിപ്പടിയിലുടെ വലിച്ചിഴച്ചതുമെല്ലാം അമ്മായിത്തള്ളയും നാത്തൂന്‍മാരുമെല്ലാം ചേര്‍ന്നായിരുന്നു.. വേട്ടക്കാര്‍
പെണ്ണുങ്ങളാകുമ്പോള്‍ ഫെമിനിസ്റ്റുകളുടെ നാവൊടിഞ്ഞ് പോവുക സ്വാഭാവികമല്ലേ..

@വിഡ്ഢിമാന്‍, ആചാര്യന്‍
സന്ദര്‍ശനത്തിന് താങ്ക്‌സ്
@ഇരിപ്പിടം വാരിക
ഇതിപ്പോള്‍ മൂന്നാം തവണയാണ് ജാഡലോടകം ബ്ലോഗിനെ ഇരിപ്പിടം വിലയിരുത്തുന്നത്.. ഈ സ്‌നേഹത്തിനും പ്രോല്‍സാഹത്തിനും എത്ര തവണ നന്ദി പറഞ്ഞാലും അധികമാവില്ല.. .. ഉള്ളറിഞ്ഞ താങ്ക്‌സ്..

എല്ലാ അവൻമാരും വ്യാജൻമാരാണ് പോലും.. പിന്നെങ്ങിനെ ഇതൊക്കെ വാരി തേച്ചാൽ മുടി വളരും..

ഇനി ഞാനൊരു സത്യം പറയാം,
അല്ലെങ്കില്‍ വേണ്ട ചെവിയില്‍ പറയാം
(ഈ നീണ്ട മുടിയെന്നു പറയുന്നത് സ്ത്രീകളുടെ മിനക്കേട്‌ കൂട്ടാന്‍വേണ്ടിമാത്രം പുരുഷന്‍ ഭരിക്കുന്ന സമൂഹം അടിച്ചേല്‍പ്പിച്ചിരിക്കുന്ന ഒരു ഏര്‍പ്പാടാണ്... :) അവര്‍ക്ക് മുഖം സുന്ദരമാക്കാന്‍ ഷേവ്‌ ചെയ്യേണ്ടിവരുന്നതിനു പകരമായി)

Post a Comment