കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, May 29, 2012

എഫ് ബിക്ക് മുമ്പില്‍ ധ്യാനം ചെയ്ത് മസ്തിഷ്‌കത്തില്‍ ചിതലായീ..
കുറിപ്പ്്
-ഫേസ്ബുക്ക് എന്ന സബ്ജക്റ്റില്‍ നടക്കുന്ന എക്‌സാം ആണിത്..
-ഇതില്‍ പാസാകാത്ത ആര്‍ക്കും ഇനിമേല്‍ ഫേസ്ബുക്ക് യൂസ് ചെയ്യാന്‍ അനു വാദമുണ്ടായിരിക്കുന്നതല്ല..
-ആരും കോപ്പിയടിക്കാന്‍ പാടുള്ളതല്ല..
-സപ്ലിക്കുള്ള അവസരം ഉണ്ടായിരിക്കും(ആജീവനാന്തം)
-ചോദിച്ചതിന് മാത്രം ഉത്തരം എഴുതിയാല്‍ മതി... മാഷ് ചോദിക്കാന്‍ വിട്ടതായിരിക്കും എന്നും കരുതി ആരും ഉത്തരിക്കേണ്ടതില്ല...

വിട്ടഭാഗം പൂരിപ്പിക്കുക

1)ഫേസ്ബുക്ക്് ഒരു ------- ആകുന്നു.

2)വല്ലാത്തൊരു------ ആണ് സക്കന്‍ബര്‍ഗ്.

3)ആരാന്റെ വാളില്‍ ടാഗുന്ന പരിപാടിക്ക് മലയാളത്തില്‍ ------- എന്ന് വിളിക്കും.

4)--------ആകുന്നു ഫേസ്ബുക്ക് കൊണ്ടുണ്ടാകുന്ന പ്രധാന രോഗങ്ങള്‍.

സന്ദര്‍ഭം വിവരിക്കുക

1)'എന്നാലും രമണീ..,ഒരേ സമയം പത്തുപേരുമായി നീയെങ്ങനെ ചാറ്റുന്നു'

2)'ഹൊ.. പണ്ടോക്കെ ഒരു ലൗ ലെറ്റര്‍ കൊടുക്കാന്‍ എന്തോരം കഷ്ടപ്പെടണം.. ഇതിപ്പോ ഫേസ് ബുക്ക് തുറക്ക്വാ.. ഹായ് കൂയ്'

കഥ വിപുലീകരിക്കുക

അവന്‍ ആകാംക്ഷയോടെ ഫേസ്ബുക്ക് തുറന്നു........ഒലക്ക... കോപം സഹിക്കവയ്യാതെ അവന്‍ മൗസിനെ പിടിച്ച് ഞെരുക്കി..
നോക്കണം., എനിക്ക് റാങ്ക് കിട്ടി എന്ന എന്റെ സ്റ്റാറ്റസിന് കിട്ടിയത് രണ്ട് ലൈക്കും നാല് കണ്‍ഗ്രാജുലേഷനും...
ആ ജലജേടെ ഗുഡ്‌മോണിങ്ങിന് കിട്ടിയതോ...555 ലൈക്കും അതിലധികം കമന്റും....സങ്കടമെങ്ങനെ കുന്നോള
മില്ലാതിരിക്കും....കോങ്ങന്‍മാര്‍.....പണിയുണ്ട്......................................................
....................................................................................................
................................................................................


പദ്യം എഴുതുക

ഒത്തൊരുമിച്ചീ ഗ്യാനം മൂളാന്‍ ടോട്ടല്‍ നമ്മക്ക് കൊതിയായീ....
ടോട്ടല്‍ നമ്മക്ക് കൊതിയായീ.....
എഫ് ബ്ിക്ക് മുമ്പില്‍ ധ്യാനം ചെയ്ത്
മസ്തിഷ്‌കത്തില്‍ ചിതലായീ..
മൊത്തം പേര്‍ക്കും പ്രാന്തായീ..
...................
.................................................
................................................

ആശയം വീശദമാക്കുക

-ചാറ്റിംഗിലെ ഹായിക്ക് ( hi ) കാമ്പില്ല
-ടാഗിയവനെ ടാഗരുത്
-ചാറ്റിയത് കൊട്ടിഘോഷിക്കരുത്.

ഊഹിച്ചെഴുതുക

സ്വതന്ത്രസമര കാലത്ത് ഫേസ് ബുക്ക് ഉണ്ടായിരുന്നേല്‍ ഗാന്ധിജി അത്‌കൊണ്ട് എന്തൊക്കെ ചെയ്യുമായിരുന്നു..
ഉപ്പുകുറുക്കല്‍ ., ദണ്ഡിയാത്ര, തുടങ്ങിയവയുടെയൊക്കെ രീതിഭേദങ്ങള്‍..

ഒന്നരപുറത്തില്‍ കവിയാതെ ഉപന്യസിക്കുക

1- ചാറ്റുമ്പോള്‍ ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങള്‍ ഏതൊക്കെ?
2-മുല്ലപ്പെരിയാര്‍ പൊട്ടിക്കുന്നതില്‍, ഐശ്വര്യാറായിയെ പ്രസവിപ്പിക്കുന്നതില്‍, സചിനെ കൊണ്ട് നൂറടിപ്പിക്കുന്നതില്‍ ഫേസ്ബുക്കിനുള്ള പങ്ക്..
3-ഫേസ്ബുക്ക് കുടുംബബന്ധങ്ങള്‍ തകര്‍ക്കുന്നു എന്ന വാദം ശരിയാണോ.. തെളിവുകള്‍ നിരത്തുക.
4-ഫേസ്ബുക്കില്ലാത്ത ജീവിതം ഉപ്പില്ലാത്ത കഞ്ഞിപോലെയാണോ.?

Tuesday, May 22, 2012

ഇതെല്ലാം ഞങ്ങടെ പണിസാധനങ്ങളാണ് രാജാവേ..വേദിയില്‍ ഉപവിഷ്ടരായ പ്രമുഖ വ്യക്തിത്വങ്ങളേ ചെയറും മറ്റു സൗകര്യങ്ങളുമില്ല എന്നത് കൊണ്ട് ഉപവിഷ്ടരാകാന്‍ പറ്റാതെ പോയ മാന്യമഹാജനങ്ങളേ നിങ്ങള്‍ക്കീ ബുദ്ധിജീവിയും സാംസ്‌കാരിക പ്രവര്‍ത്തകനും കര്‍മകുശലനും സമൂഹത്തിന് വേണ്ടി അഹോരാത്രം തത്രപ്പെടുന്നവനുമായ എന്റെ നമോവാകം..

ഇന്ന് സമൂഹം നേരിടുന്ന പ്രശ്‌നങ്ങളെ പറ്റി ആലോചന ചെയ്തിട്ടുണ്ടോ നിങ്ങള്‍..?
ഫൈറ്റോ പ്ലാസ്മ എന്ന ബാക്റ്റീരിയയെ പറ്റി എത്ര ബഡ്ക്കൂസുകള്‍ക്കറിയാം..
ആ ഒരു സാധനമാണ് തെങ്ങുകളെ ബാധിക്കുന്ന ഒട്ടേറെ ടിഡാള്‍ഫികള്‍ക്ക് കാരണം..
എന്നിട്ടും ഈ ബാക്റ്റീരിയക്ക് പ്രൊട്ടിസ്റ്റോ മോയിസ്റ്റ എന്ന് ശാസ്ത്രീയ നാമകരണം ചെയ്യാനാണ് ഇവിടത്തെ ഭരണകൂടം ശ്രമിച്ച് കൊണ്ടിരിക്കുന്നത്..

ഈ അനീതിക്കെതിരെ് ശക്തമായൊരു പ്രതികരണം എന്ത്‌കൊണ്ടുണ്ടാവുന്നില്ല...
എവിടെപ്പോയി ഇന്നത്തെ തലമുറ..?യുവത്വം?കൗമാരം? ബാല്യം?ശൈശവം?


പോട്ടെ...
മത്തങ്ങയുടെയൊക്കെ അവസ്ഥയെന്താണ്..
അതിലെ ന്യൂട്രോണുകളും പ്രോട്ടോണുകളും കുറഞ്ഞ്‌കൊണ്ടിരിക്കുന്നു..
എന്തിന് ഇലക്ട്രോണുകള്‍ പോലും ...
ഇന്ന് വരുന്ന മത്തങ്ങകളില്‍ നിറയെ വൈറസും ഫങ്കസുമാണ്..ചിലതില്‍ ഇ കൊലയ് എന്ന അതിഭീകരന്‍ വരെയുണ്ട്...
ഇതിനെല്ലാം ആന്റിവൈറസ് തീര്‍ക്കേണ്ടവരാണ് പുതിയ ഫേസ്ബുക്ക് തലമുറ..
അതെങ്ങനെ ..ഇവന്‍മാര്‍ക്ക് ഒരു മത്തങ്ങയെടുത്ത് സന്ധിയും സമാസവും തിരിക്കാനറിയുമോ..

ഒരു മത്തങ്ങയില്‍ എത്രയധികം കുരുകാണും..
ആ കുരുവെല്ലാം മത്തയായി വ്യാപിച്ച്് കേരളത്തില്‍ മൊത്തം മത്ത പൂത്ത്‌നില്‍ക്കുന്ന ഒരു മത്താത്മകലോകമാണ് ഞാന്‍ കിനാവ് കാണുന്നത്..

നേന്ത്രന്‍വാഴയുടെ കാര്യമെടുക്കൂ..
അതിന്റെ വളര്‍ച്ചക്കാവശ്യമായ ഊഷ്മാവ് 14 ഡിഗ്രി് സെല്‍ഷ്യസില്‍ നിന്ന് പതിമൂന്നാക്കണമെന്ന് ഞാന്‍ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുകയാണ്..
പാഴ്ഭൂമിയിലെ കല്‍പ്പവൃക്ഷം എന്ന്്ാണ് നമ്മുടെ ഭരണകൂടം കശുമാവിനെ വിശേഷിപ്പിച്ച് കൊണ്ടിരിക്കുന്നത്.. ശരിക്കും കശുമാവിനെ അരികുവല്‍
ക്കരിക്കാനുള്ള നീക്കങ്ങളാണ് അണിയറയില്‍ നടന്ന് കൊണ്ടിരിക്കുന്നത്..
ഇതിനെതിരെ ശക്തമായൊരു ബഹുജന മുന്നേറ്റം അനിവാര്യമാണ..
അത്യുല്‍പാദന വിത്തിനങ്ങളെ പറ്റിയും എനിക്ക് സംസാരിക്കണമെന്നുണ്ടായിരുന്നു.. സമയമില്ലാത്തതിനാല്‍ നിര്‍ത്തുന്നു..
ലാല്‍സലാം....

(രാഷ്ട്രീയ കൊലപാതകങ്ങള്‍ അരങ്ങ്തകര്‍ക്കുന്ന നേരത്ത് പ്രശസ്ത ഇടത് പക്ഷ ബുദ്ധിജീവിയായ ശ്രീ ചാത്തന്‍സാര്‍ നടത്തിയ പ്രസംഗത്തിന്റെ സംഗ്രഹം)

NB:
'ബോംബ്.., വെട്ട്കത്തി ., വടിവാള്‍.........................'

പാര്‍ട്ടിക്കാര്‍-'ഇതെല്ലാം ഞങ്ങടെ പണിസാധനങ്ങളാണ് രാജാവേ'


***
ഒരു ഉറുമ്പിനെ പോലും പടക്കാന്‍ കഴിയാത്തവരെന്തിന് കൊന്നും കൊടുത്തും ജീവിക്കുന്നതെന്ന മോഹന്‍ലാലിന്റെ ബ്ലോഗെഴുത്ത് ഒട്ടേറെ വട്ടം വായിച്ചു..
നന്‍മനിറഞ്ഞ എഴുത്തിന് ഭാവുകങ്ങള്‍ നേരുന്നു..

Tuesday, May 15, 2012

നമ്മള്‍ കൊയ്യും തലയെല്ലാം നമ്മുടേതാകും പൈങ്കിളിയേ..
പ്രിയപ്പെട്ട കൂട്ടുകാരെ., വെക്കേഷന്‍കാലം കഴിഞ്ഞു തുടങ്ങുന്നു അല്ലേ..
ഈ വേളയില്‍ കെട്ടിലും മട്ടിലും ഒട്ടേറെ പുതുമകളുമായാണ് പുതിയ ലക്കം ബാലരമ നിങ്ങളുടെ കൈകളിലെത്തുന്നത്.... കൂട്ടുകാര്‍ക്കായി പുതിയ കുറേ പംക്തികളും തുടങ്ങുന്നുണ്ട്.. എല്ലാവരും വായിച്ച് അഭിപ്രായം പറയണേ...
1-നഴ്‌സറി ഗാനം- കുഞ്ഞോളും അഛനും
('ടീച്ചര്‍മാരുടേയും രക്ഷിതാക്കളുടേയും ശ്രദ്ധക്ക്-വളരെ താളത്തിലാണ് ഈ ഗാനം കുട്ടികള്‍ക്ക് ചൊല്ലിക്കൊടുക്കേണ്ടത..ഇടക്കിടക്ക് തല ലെഫ്റ്റ് റൈറ്റ് ചലിപ്പിക്കുന്നത് ഉചിതമാണ്..ഇടതും വലതുമല്ലാത്ത മറ്റൊരു കേരളമില്ലല്ലോ))
കുഞ്ഞോള്‍

അഛാ അഛാ പൊന്നഛാ
ഡാങ്കെയെന്നാല്‍ എന്തഛാ
ഉണ്ണ്ിയപ്പം പോല്‍ വൃത്തത്തില്‍
ഞണ്ണുന്ന സാധനമോ അഛാ

ഇപ്പം പോകുമെന്നുച്ചത്തില്‍
വീയെസ് തുള്ള്ണതെന്തഛാ
പ്രത്യയശാസ്ത്രം തലക്കടിച്ച്്
ചുമ്മാ പറ്റിക്കയല്ലേഛാ..

നമ്മള്് വെട്ട്ണ തലയെല്ലാം
നമ്മുടേതാകോ പൊന്നഛാ..

അഛന്‍

നെയ്യാറ്റിന്‍ കര കണ്ടത്തില്‍
കൊയ്ത്ത് കഴിയട്ടെ കുഞ്ഞോളെ
ആരുടെ ഹെഡ്ഡെല്ലാം മഡ്ഡാകും
വെയ്റ്റിയിരിക്കാം കുഞ്ഞോളെ

2-നിങ്ങള്‍ക്കും തിരക്കഥയെഴുതാം

(കൂട്ടുകാരെ അല്‍പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും തിരക്കഥയെഴുതാം., സിനിമ പിടിക്കാം..
താഴെ കൊടുത്ത ഉദാഹരണം നോക്കി എഴുതി ശീലിക്കൂ
..)
രംഗം- ഒപി ഒളശ തിരക്കഥ പറയുകയാണ്- ചിത്രം ബോയിംഗ് ബോയിംഗ്്

ഡയറക്ടര്‍ സാര്‍ , കഥയുടെ പേര് ചോപ്പില്‍ വിരിഞ്ഞ പൂക്കള്‍ വാടിയപ്പോള്‍..
ഒരഛന്‍, ഒരമ്മ, രണ്ട് കൊച്ചുകുഞ്ഞുങ്ങള്‍,.. ഒരൊന്നൊന്നര പാര്‍ട്ടി കുടുംബം..സംതൃപ്ത കുടുംബം..രാത്രി പന്ത്രണ്ട് മണി.. നിശ്ചലമായ നിശ.. എങ്ങും കനത്ത നിശബ്ദത.. അതാ ഇരുട്ടില്‍ നിന്നും ഒരാള്‍ പ്രത്യക്ഷപ്പെടുന്നു..ഒരു ബോംബ്.. രണ്ട് ബോംബ്.. മൂന്ന് ബോംബ്..
ഠേ ഠേ ഠേ ഠേ.. നാല് ബോംബ്.........................
...................................................................................................................................
കുലം കുത്തികള്‍ക്ക്് വേണമെങ്കില്‍ ബ്ലഡ് ക്യാന്‍സറോ കിഡ്‌നി ട്രബിളോ ആകാം.. അതിനുള്ള സൈഡ് ട്രാക്ക് ഞാന്‍ കൊടുത്തിട്ടുണ്ട്...ഓകെ..

3-ഈസി ലേണിംഗ്- ഇംഗ്ലിഷ് സുഗമമായി പഠിക്കാം..

അങ്ങാടി സിനിമയില്‍ കുലംകുത്തി എന്ന് വിളിച്ച മുതലാളിയുടെ മകനോടുള്ള നടന്‍ ജയന്റെ പ്രതികരണം ശ്രദ്ധിക്കൂ..

May be we are poor.coolies,trawly pullers,but we are not koolam kuthi(കുലം കുത്തി)..
you enjoy this status in life,because of your sweat and blood. let it be the last time.if you dare to say that word once again , i will pullout your bloody tongue..

4-വഴി കാണിക്കാമോ
ഡാങ്കെയുടെ അടുത്തെത്താനാവാതെ ആകെ കഷ്ടപ്പെട്ടിരിപ്പാണ് സഖാവ് പിണറായി.. കൂട്ടുകാര്‍ക്കൊന്ന് സഹായിക്കാമോ.. വീയെസിന് പുറത്തേക്കുള്ള വഴിയും കാണിച്ച്് കൊടുക്കണേ..

5-ട്രിവിയ
(ചരിത്രത്തില്‍ നടന്ന ചില അപ്രധാന സംഭവങ്ങള്‍ പരിചയപ്പെടുത്തുന്ന പംക്തിയാണിത്)
- 1962 ഇന്ത്യാ ചൈനാ യുദ്ധകാലത്ത് വീയെസ് ജയിലിലായിരുന്നു.. ഇന്ത്യന്‍ സൈനികര്‍ക്ക് രക്തം നല്‍കാന്‍ സംഘടിത നീക്കം നടത്തി അദ്ദേഹം..
എന്നാല്‍ പാര്‍ട്ടി ഈ നീക്കം തടഞ്ഞു..- ചൈനയുടെ പക്ഷത്തായിരുന്നു അന്ന് പാര്‍ട്ടി- ഈ സംഭവത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ അങ്ങേരെ തരംതാഴ്ത്തുകയും ചെയ്തു.. ഒതുക്കലും മറ്റും വീയെസിന് പുത്തരിയല്ല എന്ന് കൂട്ടുകാര്‍ക്ക് മനസ്സിലായില്ലേ..

6-സര്‍പ്രൈസ് സോംഗ്

ഡാങ്കെ പറഞ്ഞതും സ്റ്റാലിന്‍ പറഞ്ഞതും വീയെസ് പറഞ്ഞതും പൊള്ളാണേ.. വീയെസ് പറഞ്ഞതും പൊള്ളാണേ...


- ഈ പാട്ടില്‍ രണ്ട് സര്‍പ്രൈസ് ആണുള്ളത്
1-എന്താണവര്‍ പറഞ്ഞത്
2- എന്ത്‌കൊണ്ട്ാണവര്‍ പറഞ്ഞത് പൊള്ളാണെന്ന് പറഞ്ഞത്...

Tuesday, May 8, 2012

താങ്ക്‌സ് പ്രിയരേ താങ്ക്‌സ് ഈ ബഡ്ക്കൂസിന്റെ ഗമണ്ടന്‍ താങ്ക്‌സ്‌വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഒരു രാത്രി നേരം..
ഒര് എട്ടരയായിക്കാണും..
ഞാനന്നൊരു കുഞ്ഞ് കൂഷ്മാണ്ടമായിരുന്നു...

ഉപ്പ പള്ളിയില്‍ നിന്നും മന്ദംമന്ദം കടന്ന് വന്നു..
കയ്യില്‍ മലര്‍വാടി ബാലമാസികയും ഉണ്ട്..

ഒര് രക്ഷാകര്‍ത്താവിന്റെ സവര്‍ണഫാഷിസ്റ്റ് മൂലശിലയില്‍ ഉരുവം കൊണ്ട ആഢ്യ മനോഭാവത്തോടെ ഉപ്പ എന്നെ വിളിച്ചു..
ഡാ ബട്ക്കൂസേ.. ഇങ്ങട് വന്നേ...
ഞാന്‍ ചെന്നു.. വാട്ട് ഹാപ്പന്‍ഡ് യാര്‍...

ദിങ്ങട് നോക്ക്യേ.. -ഉപ്പ മലര്‍വാടി മറിച്ചു...

എന്റെ റബ്ബുല്‍ ആലമീനായ തമ്പുരാനേ ഞാനെഴുതിയ കഥ.. ഞാന്‍ മാത്രമെഴുതിയ കഥ...
അച്ചടിയുടെ ആ സുവര്‍ണരേഖകള്‍ എന്നെ വിജൃംഭിപ്പിച്ചു...ഹര്‍ഷപുളകിതനാക്കി...
എന്റെ ഉമ്മയും ബ്ലഡി സിസ്റ്റേഴ്‌സും ഓടി വന്നു...
അഭിമാനതാരകമായ ഈ സഹോദരനെ നോക്കി, സല്‍സന്താനത്തെ നോക്കി അവരങ്ങനെ നിര്‍ന്നിമേഷരായി നിന്ന് പോയി...

ഞാനപ്പോള്‍ എന്ത് ചെയ്യുകയായിരുന്നു...
നില്‍ക്കുകയായിരുന്നോ - അല്ല
ഇരിക്കുകയായിരുന്നോ - അല്ല
പിന്നെ...
ആകാശാഴങ്ങളിലൂടെ .., അതിലെ മേഘസൗന്ദര്യങ്ങളിലൂടെ..
അങ്ങനെ ഒഴുകിയൊഴുകി.....

ഉറക്കം കണ്ണില്‍ നിന്നൊഴിഞ്ഞ് നിന്ന ആരാത്രി ഇന്നും മനസ്സിലുണ്ട്..
മലര്‍വാടി നെഞ്ചത്തണച്ച് പിടിച്ച് ഒട്ടേറെ കിനാവ് കണ്ട ആ രാത്രി...

NB:
ഹങ്ങനെ കൂലങ്കഷം എന്ന പംക്തി ദേ യാത്ര തുടങ്ങി..
താങ്ക്‌സ് പറയേണ്ടവരുടെ നിര അല്‍പ്പം വലുപ്പം കൂടിയതാണ്..

ഒ അബ്ദുറഹ്മാന്‍, പികെ പാറക്കടവ്, ഇഖ്ബാല്‍ ചേന്നര
എന്റെ ഓണ്‍ലൈന്‍ ലൈക്കേര്‍സ്,
ബ്ലോഗ് കമന്റേഴ്‌സ്..
പാതിരാത്രി പോലും പകലാക്കി കാര്‍ട്ടൂണ്‍ വരച്ച യാസിര്‍പാടൂര്‍
മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പ്
കോഴിക്കോട് ബീച്ചിലേയും മാനാഞ്ചിറ സ്‌ക്വയറിലേയും ഞങ്ങളുടെ ചര്‍ച്ചാവട്ടങ്ങളില്‍ സ്ഥിരം സാന്നിധ്യമായ സബീര്‍ അഹ്മദ്..
ഷമീംക്ക, മന്‍സൂര്‍ക്ക,ബന്ന,ജലീല്‍ക്ക,അന്‍ഷാദ്ക്ക,ബഷീര്‍ ടിപി..
യാസിറിന് കോഴിക്കോട് അഭയം നല്‍കിയ വിദ്യാര്‍ഥി ഭവനം.. അതിന്റെ നടത്തിപ്പുകാരായ എസ് ഐ ഒ പ്രവര്‍ത്തകര്‍..

അങ്ങനെയങ്ങനെ....

താങ്ക്‌സ് പ്രിയരേ താങ്ക്‌സ് ഈ ബഡ്ക്കൂസിന്റെ ഗമണ്ടന്‍ താങ്ക്‌സ്‌

Tuesday, May 1, 2012

സിന്ധുലേഖ ഹെയറോയില്‍ വന്നേപിന്നെ കാര്യങ്ങള്‍ ആകെപ്പാടെ മാറുകയാണ്‌
ഹെന്റെ പ്രിയപ്പെട്ട റീഡേഴ്‌സുകളേ നിങ്ങളോടുള്ള മൊഹബ്ബത്തോണ്ട് പറയ്യ്വാ..
ജീവിതത്തെ നിങ്ങള്‍ സഗൗരവത്തിലെടുക്കണം..
ഒന്നുകൂടി കെയര്‍ഫുള്ളാവണം..

അറിഞ്ഞില്ലേ..
സിന്ധുലേഖ ഹെയര്‍ഓയില്‍ വന്നേപിന്നെ കാര്യങ്ങള്‍ ആകെപ്പാടെ മാറുകയാണ്..

മുടി എന്നൊക്കെ പറഞ്ഞാല്‍ ഹത് സ്ത്രീകളുടെ മാത്രം സ്വത്താണെന്ന്..
(കാന്തപുരം ഉസ്താദ് കേള്‍ക്കണ്ട)
അത് നീട്ടി വളര്‍ത്തിത്തന്നെ കാര്യങ്ങളെ നേരിടാനാണ് പെണ്ണൂസുകളുടെ തീരുമാനം..
ചിലവന്‍മാര്‍ക്ക് ഈ മുടി കണ്ടാല്‍ ചുവപ്പ്കണ്ട കാളയെപ്പോലെയാണത്രെ ...
വല്ലാത്തൊരു ഇളക്കമാണ് പോലും..

ലതുകളുടെ ഇളക്കം കൂട്ടാന്‍ തന്ന്യാ പെണ്‍ബുജികള്‍ തീരുമാനിച്ചിരിക്കുന്നത്..

അഞ്ചാറ് മീറ്റര്‍ നീളമുള്ള മുടിയും വെച്ചായിരിക്കും ഇനി പെണ്ണുങ്ങളുടെ സഞ്ചാരപ്പോരാട്ടങ്ങള്‍..

ബസ്സിലും ട്രെയിനിലുമൊക്കെ സ്വസ്ഥതയോടെ യാത്രിക്കാം എന്നിനി ആണൂസുകള്‍ കിനാവ് കാണണ്ട..
ഇളങ്കാറ്റുകള്‍ ആഞ്ഞുവീശുംനേരം ഒരൊന്നൊന്നര സിന്ധുലേഖ മുടി ചാഞ്ചാടിയാടി ഇങ്ങ് പാറി വരും ..

മുടി മൂക്കില്‍ കയറി തുമ്മാന്‍ മുട്ടിയാലും ശബ്ദിച്ചേക്കരുത്..
തിരിച്ചൊരക്ഷരം പറഞ്ഞേക്കരുത്..

ലതുകള്‍ സിന്ധുലേഖ തലയില്‍ പുരട്ടുക മാത്രമല്ല .,
തേനില്‍ കലര്‍ത്തി അവ മൂന്ന്‌നേരം വെട്ടിവിഴുങ്ങുന്നുമുണ്ട്..
അപ്പൊ കോണ്‍ഫിഡന്‍സ് കിട്ടും..
ആണുങ്ങളുടെ കൈക്ക് പിടിക്കാനുള്ള ഉള്‍ക്കരുത്ത് കിട്ടും..
ആണുങ്ങളെ ഇടിച്ചങ്ങ് പൊടിച്ച് പപ്പടപരുവമാക്കും...

പൊട്ടിപ്പാളീസായ പപ്പടം കാണാന്‍ ഒരു ഗ്ലാമറും ഉണ്ടാവില്ലന്നേ..

ഞാനിനി ബസ്സാദി ട്രെയിനാദി യാത്രകളൊക്കെയും എവോയ്ഡ് ചെയ്യുകയാ..
ലതുകള്‍ക്കെങ്ങാനും കലിപ്പ്‌കേറി ഇടിക്കാന്‍ തോന്നിയാല്‍ ..ന്റെ ശിബനേ

ന്റുമ്മാക്കും ന്റുപ്പാക്കും കൂടി ആകെയുള്ള ആണ്‍തരിയാണേ ഞാന്‍
(നഞ്ഞെന്തിനാ നാനാഴി എന്ന് വീട്ടുകാര്‍.,
ഒന്നൊള്ളൂവെങ്കില്‍ ഉലക്കകൊണ്ട് പെടക്കണമെന്ന് നാട്ടുകാര്‍)

അപ്പൊ.. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.. അത്രന്നെ..

അഡൈ്വസ്:ഡിയറായ ഗേള്‍സ് ആന്റ് വിമന്‍സ് ., ഇമ്മാതിരി പരസ്യോം കണ്ട് ഒന്നിനും ചാടിപ്പുറപ്പെടല്ലേ കെട്ടോ..
ചുമ്മാ ധൈര്യം തന്ന് ആളെ കൊല്ലാന്‍ നോക്കുവാന്നേ..

NB:
കഴിഞ്ഞ വാരാദ്യമാധ്യമത്തില്‍ സ്ത്രീധനപീഢനത്തിരയായി മരണപ്പെട്ട സഫരിയ എന്ന പെണ്‍കുട്ടിയുടെ കഥ വായിച്ച് ഉള്ള് പിടഞ്ഞു..എന്തേ ഇതിനെതിരെ ഒറ്റ ഫെമിനിസ്റ്റുകളും രംഗത്ത് വന്നില്ല..
ഈ പെണ്‍കുട്ടിയെ അടിച്ചതും പീഡിപ്പിച്ചതും കോണിപ്പടിയിലുടെ വലിച്ചിഴച്ചതുമെല്ലാം അമ്മായിത്തള്ളയും നാത്തൂന്‍മാരുമെല്ലാം ചേര്‍ന്നായിരുന്നു.. വേട്ടക്കാര്‍
പെണ്ണുങ്ങളാകുമ്പോള്‍ ഫെമിനിസ്റ്റുകളുടെ നാവൊടിഞ്ഞ് പോവുക സ്വാഭാവികമല്ലേ..