കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Monday, April 23, 2012

ഇത്തിരി കണ്ണീരും കിനാവും സമം ചേര്‍ത്തൊരു നോവല്‍വേലി വരച്ചേ ഒക്കൂ നമുക്ക് ..
എഴുത്തിനേയും വായനയേയും വരെ
അതിര് കെട്ടാതെ വിടാന്‍ ഭാവമില്ല..
കഥ,ചെറുകഥ,നോവല്‍,നോവലെറ്റ്,ആണെഴുത്ത് ,പെണ്ണെഴുത്ത്,.......

ഭിത്തി കെട്ടിക്കെട്ടി നമുക്ക് പരസ്പരം വായിക്കാന്‍ വയ്യാതായിരിക്കുന്നു..


"എഴുത്ത് രണ്ട് വിധമേയുള്ളൂ.. നല്ലതും തിയ്യതും.."
ഓര്‍മ്മ വരുന്നത് പ്രിയ എഴുത്തുകാരി കമലാ സുരയ്യയുടെ വരികള്‍..

ഇതെന്റെ കവിതയാണ്.. ഇതിലെന്റെ കഥയും.
എന്ന് പറയുംവിധം കഥകവിതകള്‍ക്കിടയിലുള്ള
ബര്‍ലിന്‍ വേലികള്‍ വരെ തകര്‍ച്ച് കൊള്ളുന്നു ഈ പുതിയ എഴുത്ത്കാലങ്ങളില്‍...

'മതിലുകള്‍ ഇല്ലാതായിത്തീരുകയാണ്...
ആര്‍ക്കും ആരുമായിത്തീരാം.. ആര്‍ ആരാണെന്ന്് ചോദിക്കരുത്..
എല്ലാവരും എല്ലാവരുമാണ്'-(അപഹരിക്കപ്പെട്ട ദൈവങ്ങള്‍- ആനന്ദ്)

ഇപ്പോള്‍ മോഡേണില്ല്.. പോസ്റ്റ് മോഡേണും..
ഉള്ളത് പുതിയപുതിയ ഉള്‍ഭവങ്ങളാണ്..
കഥയേക്കാള്‍ കഥയുള്ള കവിതകള്‍..
കവിതയേക്കാള്‍ കവിത്വമുള്ള കഥകള്‍..
രണ്ടും ഇഴുക്കം ചേര്‍ന്ന നോവലുകള്‍..

ഓരോ കലാസൃഷ്ടിയും ഓരോരോ പ്രവണതകളെ വെളിച്ചം കാണിക്കുന്നുണ്ട്..

പികെ പാറക്കടവിന്റെ ആദ്യ നോവല്‍ മീസാന്‍ കല്ലുകളുടെ കാവല്‍ പ്രസക്തമാവുന്നത്
സാമ്പ്രദായിക എഴുത്ത്ശീലങ്ങളില്‍ നിന്നുള്ള
ചലന വ്യതിയാനത്തെ പ്രകാശനം ചെയ്യുന്നു അത് എന്നത് കൊണ്ടാണ്..

"ജീവിതം പിഴിഞ്ഞ് സത്തുണ്ടാക്കി
ഇത്തിരി കണ്ണീരും കിനാവും ചേര്‍ത്ത് തപസ്സുചെയ്യുമ്പോള്‍
ഒരു കലാസൃഷ്ടിയുണ്ടാകുന്നു..
കവിതയാണോ..
കഥയാണോ ..
നോവലാണോ..
ദൈവമേ എനിക്കറിയില്ലല്ലോ.".- പി കെ

"ഭൂതകാലം കുഴിച്ചെടുത്താല്‍ നിറയെ കഥകളാണ്.."
ഷഹന്‍സാദയുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് സുല്‍ത്താന്‍ മൊഴിഞ്ഞു..
"നമ്മുടെ രണ്ടാളുകളുടേയും പേരുകള്‍ നമ്മുടെ ഉമ്മ ബാപ്പമാര്‍ ഭൂതകാലം കുഴിച്ച് കുഴിച്ച് കണ്ടെടുത്തതാണ്."..

കഴിഞ്ഞകാലങ്ങളെ കുഴികുത്തിയെടുത്താണ് കഥയുടെ,കവിതയുടെ, നോവലിന്റെ വഴിപ്പോക്കുകള്‍..

ഇടവഴിയുടെ ഒരു മൂലയില്‍ നിന്ന് വെള്ളിലകള്‍ നുള്ളിയെടുത്ത് സുല്‍ത്താന്‍ പറഞ്ഞു...
"ഒരാളുടെ കുട്ടിക്കാലമാണ് അവന്‍..കുട്ടിക്കാലത്തെ കഥകള്‍ ഖബ്‌റോളം യാത്രചെയ്യും "

ഇങ്ങനെ , ബാല്യവും കൗമാരവും യൗവ്വനവും കടന്ന് ഒടുക്കജീവിതത്തിന്റെ അടയാളക്കുറിയായ മീസാന്‍ കല്ലുകള്‍ വരെ നീളുന്ന നോവല്‍ നടത്തങ്ങള്‍..

തീക്ഷണാശയവാഹിയായ കഥകളിലൂടെ നമുക്ക് പരിചയമുണ്ട്
പികെ പാറക്കടവ് എന്ന എഴുത്ത്കാരനെ .
ഈ നോവലിലൂടെയും അദ്ദേഹം നമ്മില്‍ നിര്‍മാണം ചെയ്യുന്നത്
അതിശയങ്ങളുടെ ആകാശാഴങ്ങളെയാണ്..

note;ഡി സി ബുക്‌സ് ആണ് പ്രസാധകര്‍..


NB:
ഈ ബുധനാഴ്ച ജാഡലോടകം ബ്ലോഗിന് അവധിയായതിനാലാണ്് ചൊവ്വാഴ്ച തന്നെ പോസ്‌റ്റേണ്ടി വന്നത്.. കമാല്‍ ഹസ്സന്‍ ., ഷാറൂഖ്ഖാന്‍ പ്രശ്‌നം ഒത്ത് തീര്‍ക്കാന്‍ ന്യൂയോര്‍ക്ക് വരെ ഒന്ന് പോകേണ്ടിയിരുന്നു..

റീഡേഴ്‌സിന് ബുധന്‍ അവധി ദിവസമല്ല...


25 comments:

നല്ല ഒരു നോവൽ പരിചയപ്പെടുത്തിയറ്റിന് നന്ദി.
എല്ലാവരും എല്ലാവരുമാണ്-(അപഹരിക്കപ്പെട്ട ദൈവങ്ങള്‍- ആനന്ദ്. നല്ല രസകരമായ കുറിപ്പുകളുടെ ശേഖരം അതാണീ പോസ്റ്റ്. ആശംസകൾ.

"ഒരാളുടെ കുട്ടിക്കാലമാണ് അവന്‍..കുട്ടിക്കാലത്തെ കഥകള്‍ ഖബ്‌റോളം യാത്രചെയ്യും "

പരിചയപ്പെടുത്തല്‍ നന്നായി..

പുസ്തക പരിചയം ഇഷ്ടമായി, എന്നിട്ട് കീഴേ നോട്ടെഴുതി വായനക്കാരുടെ ചിന്തയെ വഴിതെറ്റിക്കുകയും ചെയ്തു! കശ്മലന്‍.:)

ശരിക്കും ധ്യാനിച്ച് വായിക്കേണ്ട നോവലാണിത്..
ഒന്നാം വായന ബഹളങ്ങള്‍ക്കിടയില്‍ വെച്ചായിരുന്നു,,
അത് കൊണ്ട് വല്ലാതെ ക്യാച്ച് ചെയ്യാന്‍ കഴിഞ്ഞില്ല..

പിന്നെയും വായിച്ചു.. നാല് തവണ...
കമ്യൂണിസത്തെ പറ്റിയൊക്കെ മലക്കുകള്‍ ചോദിക്കുന്ന ഒരു രംഗമുണ്ട്....

നോവല്‍ പ്രേമികള്‍ ശരിക്കും വായിക്കേണ്ടുന്ന ഒന്ന്..

മഖ്ബൂ നമ്മള്‍ വായനക്കാര്‍ ആണ് മതിലുകള്‍ കെട്ടി തിരിച്ചത് എഴുത്തുക്കാര്‍ അല്ല നമ്മള്‍ നമ്മുടെ മനോഭാവത്തെ മാറ്റുമ്പോള്‍ ഇങ്ങനെ ഒരു പ്രശ്നം ഉണ്ടാവില്ല

ജോസഫ്‌ അത് പറഞ്ഞു ..
'കുല തത്തനെ" എന്നതാണ് മഖ്ബൂലിയന്‍ ആഖ്യാന ശൈലി. കുറെ കാലം കഴിഞ്ഞാല്‍ 'ഇതൊക്കെ' വലിയ പഠന വിഷയങ്ങളാവും പില്കാലക്കാര്‍ ഡോക്ടരേടു നേടും ... :)
പരിചയപ്പെടുത്തലിനു നന്ദി ട്ടോ മക്കൂ..

@മണ്ടസന്‍,ജെഫുക്കാ,കൊമ്പന്‍,ജോസഫ് ഭായ്
സന്ദര്‍ശനത്തിന് താങ്ക്‌സ് കെട്ടോ
@കബീര്‍സാഹബ്..
മിടിപ്പ് എന്നൊരു ബ്ലോഗ് നിങ്ങക്കുണ്ടല്ലേ.. ദിപ്പഴാ അതറിയുന്നത്..
അപ്‌ഡേറ്റ് ചെയ്യുന്നില്ലല്ലോ...

ഗുഡ്‌.
ഇന്ന് ബുധന്‍ അല്ലല്ലോ എന്നാണ് ഡാഷ് ബോര്‍ഡില്‍ പോസ്റ്റ്‌ കണ്ടപ്പോള്‍ ആദ്യം ഓര്‍ത്തത്‌. ഒടുവില്‍ അത് പറഞ്ഞത് നന്നായി. അല്ലെങ്കില്‍ ജാഡലോഡകക്കാരന് അംനീഷ്യ ബാധിച്ചു എന്ന് കരുതേണ്ടിവരുമായിരുന്നു...

നോവല്‍ കണ്ടിട്ടില്ല...സംഗതി കൊള്ളാമെന്ന് തോന്നുന്നല്ലോ ഇത് വായിച്ചിട്ട്.

കടല്ക്കരയില്‍ കാറ്റിന്റെ അറ്റത്തു നിന്ന്‌ കഥ മെനയുന്നതും സ്വര്‍ണത്തിരമാലകളിലെ ഇളകിയാട്ടങ്ങളില്‍ നിന്ന്‌ കഥ പറയുന്നതും ആകാശക്കീറിലൂടെ ദൈവം ചൊരിഞ്ഞു തരുന്ന മഴത്തുള്ളികള്‍ പൊട്ടിച്ച് കഥ പറയുകയും ചെയ്യുന്നത്..പാറക്കടവെന്ന വലിയ എഴുത്തുകാരനാണെന്ന് നൊവലിന്റെ വായനാനുഭവം സാക്ഷ്യപ്പെടുത്തുന്നു.....

അല്പം കൂടി വിശദമായി എഴുതാമായിരുന്നു ..നര്‍മ്മം തന്നെ ആയുധം !

വായിച്ചു.പുസ്തകം ഞങ്ങളുടെ ലൈബ്രറിയില്‍ വാങ്ങിച്ചിരുന്നു.
ആശംസകള്‍

superb reveiw..all the best&expecting more from you..

പാറക്കടവിന്റെ ക്യാപ്സ്യൂള്‍ കഥകള്‍ എനിക്ക് വളരെ ഇഷ്ട്ടമാണ് ....മീസാന്‍ കല്ലുകള്‍ വായിച്ചിട്ടില്ല തീര്‍ച്ചയായും വായിക്കണം പരിചയപ്പെടുത്തലിനു നന്ദി ....

@അനൂപന്‍
ഹഹ... എന്നാലും എന്നെ പറ്റി ഹങ്ങനെയൊക്കെ വിചാരം കൊള്ളല്‍ ശ്ശി കഷ്ടാണേ..
@അജിത്,സബീന എം സാലി,സിവി തങ്കപ്പന്‍
സന്ദര്‍ശനത്തിന് താങ്ക്‌സ് കെട്ടോ
@നിസ്താര്‍ കെ ചേലേരി...
ചില നോവലുകള്‍ വിശദമായി എഴുതുന്നതിന് ചില തടസ്സങ്ങളുണ്ട്..
സുഭാഷ്ചന്ദ്രന്റെ മനുഷ്യന് ഒരു ആമുഖം എന്നതിന്റെ റിവ്യൂ ചെയ്തപ്പോള്‍ ഞാന്‍ അതെഴുതിയിരുന്നു...

ചില നോവലുകള്‍ അനുഭവിച്ചറിയേണ്ടുന്ന ഒന്നാണ്,..

പിന്നെ നര്‍മം .. അതെന്റെ വീക്‌നെസ്സാണ്...
വന്ന് കണ്ടതിന് താങ്ക്‌സ് കെട്ടോ..

മഖ്‌ബൂല്‍ നല്ല പരിചയപ്പെടുത്തല്‍ ..നന്ദിയുണ്ട്, ആശംസകള്‍

പുസ്തകം വായിച്ചിട്ടില്ല... വായിക്കണം...

ഇപ്രാവശ്യം പുസ്തക പരിചയമാണോ മഖ്ബൂലെ.... പാറക്കടവിന്‌റെ നോവല്‍ വിജയിക്കട്ടെ എന്നാശംസിക്കുന്നു... :))))

@സുഹൈല്‍, പാറക്കണ്ടി,ഷാജിക്കാ, അബ്‌സാര്‍ക്കാ,മൊഹ്യു ഭായ്
എല്ലാവര്‍ക്കും സന്ദര്‍ശനത്തിന് ഗമണ്ടന്‍ താങ്ക്‌സ് കെട്ടോ..

ഇത് കഴിഞ്ഞ ലക്കം പ്രബോധനത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ.. ആശംസകള്‍ മഖ്‌ബൂ..

ഈ പുസ്തക പരിചയം നന്നായി ...
വായിക്കാന്‍ ശ്രമിക്കുന്നു .

ആശംസകള്‍

@ശരിയാ റാഷി... നല്ല വായനാശീലം ഉള്ള ആളാലേ...
@വേണുഗോപാല്‍
മാഷേ സന്ദര്‍ശനത്തിന് താങ്ക്‌സ്...

നോവലിനെ പറ്റി അല്പം കൂടെ പറയാമായിരുന്നു മെഹദ്.. പുസ്തകവിചാരത്തില്‍ ഉള്‍പ്പെടുത്തട്ടെ.. വിരോധമില്ലെങ്കില്‍ അറിയിക്കുക..

@manoraj

പുസ്തകവിചാരത്തില്‍ ചേര്‍ക്കുന്നതിന് യാതൊരു വിരോധവും ഇല്ലാട്ടോ.. സന്ദര്‍ശനത്തിന് താങ്ക്‌സ്..

തീര്‍ച്ചയായും വാങ്ങും, വായിക്കും ഈ നോവല്‍.. കാരണം പരിചയപ്പെടുത്തല്‍ തന്നെ അത്രമേല്‍ മനോഹരം..
ആടുജീവിതവും മഞ്ഞവെയില്‍ മരണങ്ങളും വായിച്ചതില്‍ പിന്നെ നല്ലൊരു നോവല്‍ വായിക്കാന്‍ പറ്റിയിട്ടില്ല.. ഇതെന്തായാലും ട്രൈ ചെയ്യാം,..
http://kannurpassenger.blogspot.com/

Post a Comment