കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, April 17, 2012

ഡിയറായ മുഖ്യമന്തിരി അറിയാന്‍ ഞങ്ങള്‍ ഫെമിനിസ്റ്റ് കുണ്ടാമണ്ടീസുകള്‍ എഴുതുന്നത്
ഡിയറായ മുഖ്യമന്തിരി അറിയാന്‍ ഞങ്ങള്‍ ഫെമിനിസ്റ്റ് കുണ്ടാമണ്ടീസുകള്‍ എഴുതുന്നത്..
നിവേദനങ്ങളോട് നിങ്ങള്‍ക്ക് എപ്പിഡപ്പിയാണെന്ന് അറിയാഞ്ഞിട്ടല്ല..

ബട്ട് ഹെന്താ ചെയ്യ്വാ..
സത്രീ വിമോചനം സാധ്യമാകും വരെ ഒരു തുള്ളി സര്‍ബത്തും വെള്ളം കൈ കൊണ്ട് കുടിക്കുകേലെന്ന് പ്രതിജ്ഞ ചെയ്ത സ്ത്രീശാക്തീകരണ തൊഴിലാളികളായിപ്പോയി ഞങ്ങള്‍..
ഞങ്ങടെ ഒരേയൊരു കാര്യപരിപാടി ഈ നിവേദനമെഴുത്തായിപ്പോയി..

ഹതോണ്ട് ലിസണ്‍ പ്ലീസ് .. കെയര്‍ഫുള്ളീ... ഓകെ

(അഞ്ചാം മന്ത്രി പ്രോബഌ പോലെ വലിച്ച് നീട്ടി നീട്ടി അലമ്പാക്കി സാമുദായിക ബാലന്‍സ് തെറ്റിച്ച് ദിവിടെ ഭൂകുലുക്കം തീര്‍ക്കില്ലെന്ന് ഹോപ്പുന്നു)

അപ്പോള്‍ കം റ്റു ദ പോയന്റ്..

ദിവിടെ ആകെ ആണ്‍മേല്‍ക്കോയ്മയാണ്..ലതുകളുടെ താണ്ഡവമാണെങ്ങും,..
പാവം പെണ്ണുങ്ങള്‍.., പീഡനപര്‍വ്വങ്ങള്‍ താണ്ടി താണ്ടി ആകെ എടങ്ങേറിന്റെ കല്‍ക്കണ്ടങ്ങള്‍ നുണയുകയാണ്...

ഹെവിടെ സ്വാതന്ത്രം..?
(കുറച്ച് നേരത്തെ ഹിവിടെ ഉണ്ടായിരുന്നതായിരുന്നല്ലോ.. എവിടെ പോയോ എന്തോ..കണ്ട് കിട്ടുമ്പോള്‍ കുറച്ച് പെണ്ണുങ്ങള്‍ അന്യേഷിച്ചാരുന്നു ന്ന് പറയാട്ടാ)

പുരുഷകാട്ടാളരുടെ പരുഷഹസ്തങ്ങളില്‍ കുരുങ്ങി ജീവിതം തരിപ്പണമായിപ്പോയ ദെത്രയെത്ര സ്ത്രീ ശിരോമണികള്‍..

ഹേ.. മിനിസ്റ്റര്‍.. വേറീസ് സ്വാതന്ത്രം..?

പാതിരാത്രികളില്‍ ലവള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നില്ല..
ഓടാനോ ചാടാനോ പറ്റുന്നില്ല..
ഹെന്തിന് നിലാവിന്റെ കൊമ്പില്‍ ഒന്ന് ഊഞ്ഞാലാടാന്‍ പോലും...

പാതിരാത്രികളില്‍ കുറുക്കനൊപ്പം ഓരിയിടാനുള്ള ഞങ്ങളുടെ സ്വാതന്ത്രത്തെ വിലക്കുന്ന ആഢ്യത്വത്തിന്റെ ആണാധിപത്യത്തെ കുട്ടൂസന്റെ കുപ്പിയിലാക്കാന്‍ ബഹു മുഖ്യന്‍ തയ്യ്വാറാകണം...

നോക്കൂ.. ദിവിടെ ഇപ്പോഴും സമത്വമില്ല..സോഷ്യലിസമാണത്രെ ഫാവി..
അപ്പോള്‍ വര്‍ത്തമാനമോ...
ഫാവി ഫാവി എന്ന് കുറേ കാലമായി കേള്‍ക്കുന്നു...
മാര്‍ക്‌സച്ചായന്റെ കാലം തൊട്ടേ കേള്‍ക്കാന്‍ തുടങ്ങീതാ. ഒര്മാതിരി കോപ്പിലെ ഫാവി...
ഇനിയും ഫാവാന്‍ ഞങ്ങളെ കിട്ടില്ല..

അല്ല, ഇനിയും എനിയും എന്തിനാണ് ഡിയറായ മന്ത്രി സമത്വത്തിന് കാലവിളംബം..
ഐശ്വര്യറായി പ്രസവിച്ചു., സച്ചിന്‍ നൂറ് സെഞ്ചറിച്ചു..അഞ്ചാം മന്ത്രി കാറും സ്റ്റാഫും ഒപ്പിച്ചു..(വകുപ്പെന്തേലും ഒപ്പിച്ചോ എന്തോ.. അല്ലേലും അതിലൊക്കെ എന്തൂട്ട് കാര്യം ല്ലേ..)

ഇനിയും എന്തിന് വെയ്റ്റണം മിസ്റ്റര്‍...

വെയ്റ്റില്ല വെയ്റ്റില്ല വെയ്റ്റാന്‍ ഞങ്ങള്‍ക്കൊക്കില്ല..

-----------------
ഫെമിനിസ്റ്റ് ശോശാമ്മ , ആയ്ശുമ്മ, തങ്കമ്മ
(മൂന്ന് മതത്തീന്നും ഓരോന്നിനെ ചേര്‍ത്തിട്ടുണ്ട്.. ഇനി സന്തുലനത്തിന്റെ പേരില്‍ വഴക്കിനും വക്കാണത്തിനും നില്‍ക്കരുത് പ്ലീസ്)

NB:
'സ്വാതന്ത്രം വേണം.. ന്ന് ച്ചിട്ട് അധികാവരുത്..പണ്ട് ഞങ്ങള് മൊലക്കച്ചയിടാന്‍ വെമ്പല് കൂട്ടി .. ഇന്നത് വേണ്ടാത്രെ .. ഇതിലേതാ സ്വാതന്ത്രം ന്ന് ആര്‍ക്കറിയാം..'- ശ്രീദേവി അന്തര്‍ജനം(വിടി ഭട്ടത്തിരിപ്പാടിന്റെ ഭാര്യ)
-ആഞ്ഞു കൊത്തുന്ന അനുഭവങ്ങള്‍-- കമല്‍ റാം സജീവ്‌
26 comments:

പറ്റില്ല ,,പറ്റില്ല ,,ഞങ്ങള്‍ ബുദ്ധിസ്ടുകള്‍ ,ജൈനന്മാര്‍ ,കമ്മൂനിസ്ടുകള്‍,യുക്തിവാദികള്‍ ,എന്നീ മതക്കാരെ ഒന്നും ഇവിടെ പരിഗണിച്ചിട്ടില്ല ,,ആകപ്പാടെ മൂന്നു മതമോ ?പിന്നെ ആ ഷാള്‍ തലയില്‍ കെട്ടിയപ്പോള്‍ ഒരു ഒത്ത പുരുഷന്‍ ആയി ,,

പാതിരാത്രികളില്‍ കുറുക്കനൊപ്പം ഓരിയിടാനുള്ള ഞങ്ങളുടെ സ്വാതന്ത്രത്തെ വിലക്കുന്ന ആഢ്യത്വത്തിന്റെ ആണാധിപത്യത്തെ കുട്ടൂസന്റെ കുപ്പിയിലാക്കാന്‍ ബഹു മുഖ്യന്‍ തയ്യ്വാറാകണം...

സത്രീ വിമോചനം സാധ്യമാകും വരെ ഒരു തുള്ളി സര്‍ബത്തും വെള്ളം കൈ കൊണ്ട് കുടിക്കുകേലെന്ന് പ്രതിജ്ഞ ചെയ്ത സ്ത്രീശാക്തീകരണ മുതലാളിച്ചികള്‍....

ഇന്നത്തെ വാര്‍ത്ത‍:സ്ത്രീ വിരുദ്ധ പോസ്റ്റിട്ടതിനു ജാഡ മക്ബൂലിനെതിരെ ഫെമിനിസ്റ്റുകള്‍ മുഖ്യ മന്ത്രിക്കു പരാതി നല്‍കി.ആണധികാരത്തിന്റെ ഹുങ്ക് വെച്ച് നടപടികളെടുത്തില്ലെങ്കില്‍ ,നാളെ മുതല്‍ അനിശ്ചിത കാലത്തേക്ക് പ്രസവം,മൂലയൂട്ടല്‍ എന്നിവ നിര്‍ത്തിവെക്കാന്‍ കേരള സ്ത്രീകളോട് ആഹ്യാനം ചെയ്യുമെന്നും മഹിളകള്‍ പത്രപ്രവത്തകരെ അറിയിച്ചു.

(മൂന്ന് മതത്തീന്നും ഓരോന്നിനെ ചേര്‍ത്തിട്ടുണ്ട്.. ഇനി സന്തുലനത്തിന്റെ പേരില്‍ വഴക്കിനും വക്കാണത്തിനും നില്‍ക്കരുത് പ്ലീസ്)

Haha.. Kalakki.. :)

@സിയാഫ്ക്കാ
ഹത് മാത്രല്ല.. ഓരോ മതത്തിലും ഒട്ടേറെ അവാന്തര വിഭാഗങ്ങളും ഉണ്ട്..
തരം തിരിക്കാന്‍ നിന്നാലേ ഹെനിക്ക് വട്ടാകും..
തല്‍ക്കാലം ഇത് മതിയേ..
@പ്രദീപ്കുമാര്‍
മാഷേ ഈ ഫെമിനിസ്റ്റുകള്‍ നമുക്കിട്ട് മുട്ടന്‍ പരുവോ എന്തോ
@ബഷീറുദ്ദീന്‍
ഹ ഹ..
ഹതേതായാലും നടക്കില്ല...
അല്ലേലും ഫെമിനിസ്റ്റുകള്‍ക്ക് വംശനാശം നേരിട്ട് കൊണ്ടിരിക്കുകയാണ് എന്നാ കേട്ടത്
@ഫിറോസ്
കലക്കുവെള്ളത്തിന്‍ മീന്‍ പിടിക്കാന്‍ ബന്നതിന് താങ്ക്‌സ്‌

ഈ എപ്പിഡപ്പി എന്ന് പറഞ്ഞാല്‍ പോലീസുകാരെ കാണുമ്പോള്‍ മുങ്ങുന്ന അസുഖം അല്ലേ??

മെയില്‍ ഷോവനിസ്റ്റ് മാലാഖമാര്‍ മേയുന്ന പുല്‍ത്തകിടിയില്‍ സ്വന്തമായ ഇടം കോറിവരഞ്ഞ ഫെമിനിസ്റ്റ് യക്ഷികളെ നിങ്ങള്‍ക്ക് മാപ്പില്ല..

ലദല്ലേ പറ്റൂ, അല്ലാതെ ഐശ്വര്യറായിയ്ക്ക്‌ സെഞ്ച്വറി അടിക്കാനോ സച്ചിന് പ്രസവിക്കാനോ പറ്റില്ലല്ലോ. അപ്പോള്‍ അവരവര്‍ക്ക് കഴിയുന്ന കാര്യം അവരവര്‍ ചെയ്യുന്നു. അത്രന്നെ. പിന്നെ സ്ത്രീയുടെ ഏറ്റവും വലിയ അസ്വാതന്ത്ര്യം അവളുടെ തലമുടിയാണ് എന്നാ എനിക്ക് തോന്നിയിട്ടുള്ളത്. അത് കുറച്ചുനീളം കുറച്ചുമുറിച്ചാല്‍....
(ഓ, അവളുമാര് ഇത്തിരി കഷ്ടപ്പെടട്ടെ,
എന്നാലും ഈ ബസ്സിലൊക്കെ പോവുമ്പോള്‍ വല്യ ശല്യാന്നെ...)

ലിതിന് മുക്കിയമന്തിരി എന്തര് പറഞ്ഞത്...?

ഇവളുമാരെയൊക്കെ ഒന്ന് സ്ത്രീ ശാക്തീകരണ പ്രക്രിയക്ക്‌ വിധേയമാക്കിയാല്‍ നാട്ടിലെ ആണ്‍പിള്ളാര്‍ക്ക്‌ പണിയാവും... ഒാരിയുടന്നവര്‍ ഒാരിയിടട്ടെ, അടക്കവും ഒതുക്കവുമായി നിന്നാല്‍ ഫെമിനിസ്റ്റുകള്‍ക്ക്‌ കൊള്ളാം... അവരുടെ ആഗ്രഹങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ ഇനിയും വര്‍ഷങ്ങള്‍ ബാക്കി.

@റാഷിദ്
തുറുപ്പൂഗുലാന്‍ ഫിലിം ശരിക്കും കണ്ടല്ലേ....
ഹതന്നെ അലര്‍ജി എന്ന് എപ്പിഡപ്പിയുടെ പരിഭാഷ.. ഹീ ഹാ..
@അരൂപന്‍
ബട്ട് ഇന്ദുലേഖ ഉള്ളിടത്തോളം കാലം രക്ഷയില്ല ചേട്ടാ..
@അജിത്
മുഖ്യമന്തിരി എന്ത് പറയാന്‍..
ഹാലോചിക്കട്ടെ.., അന്യേഷിക്കട്ടെ.., ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്..
ദിതൊക്കെ തന്നെ...
@മൊഹിയുദ്ധീന്‍
ഇങ്ങളും ചൂടിലാണല്ലോ ഭായ്,..
കാര്യമായി എന്തോ ഇടി നടന്നിട്ടുണ്ട്...

അടിച്ചമർത്തപ്പെട്ടവർ സ്വാതന്ത്ര്യം നേടുമ്പോൾ ഭരിച്ചവർ അനുഭവിച്ചിരുന്ന സ്വാതന്ത്ര്യം മാത്രമല്ല, ദു:സ്വാതന്ത്ര്യം കൂടി അവരിൽ വന്നു ചേരും, അത് സ്വാഭാവികമാണ്. അതാണ് സ്വാതന്ത്ര്യത്തിലെ മന:ശാസ്ത്രം. മദ്യപിക്കുകയും പുകവലിക്കുകയും ചെയ്യുന്ന പുരുഷന്മാർ ധാരാളമുള്ള നാട്ടിൽ, വളർന്ന് വലുതാവുമ്പോൾ അതു കൂടി ചെയ്താലെ തങ്ങളുടെ സ്വാതന്ത്ര്യത്തിനു പൂർണ്ണതയുള്ളു എന്നു കുട്ടികൾ കരുതും.അങ്ങിനെ ചെയ്യുകയും ചെയ്യും. നേരെ മറിച്ച്, ഉയരമുള്ള ഒരു തെങ്ങിൽ കയറുകയാണ് പുരുഷനായതിന്റെ ലക്ഷണം എന്നു കരുതുന്ന സമൂഹത്തിൽ , കുട്ടികൾ ( സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവർ ) തെങ്ങിൽ കയറാൻ പരിശ്രമിച്ചു കൊണ്ടിരിക്കും.

അതുകൊണ്ട് സ്ത്രീകൾ ദു:സ്വാതന്ത്ര്യമെടുക്കുന്നു എന്ന് പരിഭവമുള്ള പുരുഷന്മാർ, ആദ്യം തങ്ങളാസ്വദിക്കുന്ന ദു:സ്വാതന്ത്ര്യങ്ങൾ വേണ്ടെന്നു വെക്കുകയാണു വേണ്ടത്..

ഹഹ......കൊല്ലം...ആ സന്തുലനം അതാണ്‌ കലക്കിയത്..

മാണം മാണം സ്വാതന്ത്ര്യം മാണം
മാറ് മറയ്ക്കാന്‍ സമരം ചെയ്ത കേരളത്തില്‍ മറക്കാതിരിക്കാന്‍ സമരം ചെയ്യാന്‍ ലത്‌ വേണം
മുന്നിലെ മാംസ ഗോളങ്ങള്‍ അല്പം ഭാഗം എട്ജോടെ കാണിക്കാന്‍ ലത്‌ വേണം
കൌമാര കുസുമങ്ങള്‍ പ്ലാപ്പ് എന്ന് ഓമന പ്പേരില്‍ വിളിക്കുന്ന വയര്‍ കാണിച്ചു വഴിയെ പോകുന്നവനെ കമ്പി ആക്കാന്‍ പിന്നീട് സ്ത്രീകളെ ശല്യം ചെയ്യുന്നു എന്ന് പറയാനും ലത്‌ വേണം
വേണം വേണം ലത്‌ വേണം

ആ അന്തര്‍ജ്ജനം പറഞ്ഞത് ആലോചിച്ചിരുന്നു പോയി :)

ഉമ്മാന്‍റെ കൂടെ പുതിയസ്ററാന്‍റഇല് നില്‍കുമ്പോ "കൂടെപ്പോരുന്നോ താത്താ..?വേണ്ടത്‌ തരാം.."എന്ന ചോദ്യമെറിഞ്ഞവന്റെ രോമകൂപങ്ങളില്‍ പോലും തിളയ്ക്കുന്ന പൌരുഷത്തിന്‍റെ മാന്യതയെക്കുറിച് നിങ്ങളെന്ത് പറയും?
പച്ചപ്പകല്‍ കോഴിക്കോട്ടങ്ങാടിയിലൂടെ നടക്കെ തുടയില്‍ നുള്ളി ഓടിയകന്നവന്‍റെ കാമഭ്രാന്തിന്‍റെ നിഷ്കളങ്കതയെക്കുറിച്..?
അവനു നേരെ അലറിക്കരയുന്നവളുടെ ഫെമിനിസത്തെക്കുറിച്..?
"വെള്ളമായിരിക്കും,മോളു പൊയ്ക്കോ.." എന്ന ആള്‍ക്കൂട്ടമാകുന്ന പുരുഷന്‍റെ diplomacy യെപ്പറ്റി...?

ഈയൊരു ആണ്‍ലോകത്ത് നിന്ന്‍ നീതി പ്രതീക്ഷിക്കാന്‍ മാത്രം വിഡ്ഢിയാണു ഞാന്‍..ഈ ലോകം എന്‍റെതും കൂടിയാണ്..രാത്രിയും പകലും ആകാശവും ഭൂമിയും എന്‍റെതും കൂടിയാണ്..

@വിഢ്ഢിമാന്‍
സ്വാതന്ത്രത്തെ ശരിക്കും നിര്‍വചിക്കേണ്ടിയിരിക്കുന്നു അല്ലേ ഭായ്..
പുരുഷന്‍മാരിലും അധികവും സ്വാതന്ത്രത്തെ ദുരുപയോഗം ചെയ്യുന്നവര്‍ തന്നെയാണ്..
കള്ള് കുടിച്ച് വന്ന് ഭാര്യയെ ഉപദ്രവിക്കുന്ന ഒരു ബഡ്ക്കൂസ് എനിക്ക് അയല്‍പക്കത്തായിട്ടുണ്ട്
@ആചാര്യന്‍
വന്ന് കണ്ടതിന് താങ്ക്‌സ്
@കൊമ്പന്‍
ന്റെ റബ്ബേ.... നിങ്ങളിപ്പോ പരിധിക്ക് പുറത്താണോ..ഹ ഹ
@ജോസഫ്
സന്ദര്‍ശനത്തിന് താങ്ക്‌സ്
@അണ്‍ക്ണന്‍..
അയ്യോ ചൂടാവല്ലേട്ടോ..
ഞാനെഴുതിയത് ഫെമിനിസ്റ്റുകള്‍ക്കെതിരായിട്ട്ാ..
സ്ത്രീകള്‍ക്കെതിരായിട്ടാന്ന് തെറ്റിദ്ധരിക്കല്ലേ പ്ലീസ്..

ഹെന്റെ വീട്ടില്‍ ഭക്ഷണം കഴിക്കുന്ന പ്ലേറ്റ് അവരവര്‍ തന്നെ കഴുകണം എന്നതാ പോളിസി...


എന്റെ നിലപാട് വ്യക്തമായെന്ന് വിശ്വസിക്കുന്നു..

അല്ല, ഇനിയും എനിയും എന്തിനാണ് ഡിയറായ മന്ത്രി സമത്വത്തിന് കാലവിളംബം..
ഐശ്വര്യറായി പ്രസവിച്ചു., സച്ചിന്‍ നൂറ് സെഞ്ചറിച്ചു..അഞ്ചാം മന്ത്രി കാറും സ്റ്റാഫും ഒപ്പിച്ചു..(വകുപ്പെന്തേലും ഒപ്പിച്ചോ എന്തോ.. അല്ലേലും അതിലൊക്കെ എന്തൂട്ട് കാര്യം ല്ലേ..)

ഹ ഹ ഹ ഗലക്കി :):):):):)

കൊത്താനുപയോഗിച്ച്ച്ച നര്‍മ്മങ്ങള്‍ അടിപൊളി..:)

കേക്കട്ടെ കേക്കട്ടെ ഇമ്മിണി വല്യ വെശേഷ്ങ്ങ്ള്.
ആശംസകള്‍

വ്യക്തമാവുന്നത് ഇതാണ്..ഒന്നുകില്‍ ആധുനികതയുടെ പ്രേതം താങ്കളെ വിട്ടു പോയിട്ടില്ല(there are feminisms of which postmodernists talk)...അല്ലെങ്കില്‍ you are a male chauvinist...ഞാന്‍ പറഞ്ഞതില്‍ വല്ല ശെരിയുമുണ്ടോ?

@അക്ബര്‍
@ജെഫുജൈലാഫ്
@സി വി തങ്കപ്പന്‍
സന്ദര്‍ശനത്തിന് താങ്ക്‌സ് കെട്ടോ..
@unknown
ആധുനികത, മെയില്‍ ഷോവനിസം..
ദൈവ്വേ ഹെന്തൊക്കെയാ ഇത്....

എനിക്ക് തോന്നിയ ചില കാര്യങ്ങള്‍ ഞാന്‍ എഴുതി... അത് ശരിയല്ലാന്ന് ണ്ടങ്കില്‍ നിങ്ങള്‍ക്കൊക്കെ തിരുത്തി തരാവുന്നതേയുള്ളൂ...
ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പ് എന്ന വിചാരം ഒട്ടും ഇല്ലാത്ത ഒരു ബഡ്ക്കൂസാണ് ഞാന്‍....

അതിനിങ്ങനെ പ്രതിക്രിയാ വാതകവും കൊളോണിയലിസവും പറഞ്ഞ് ആളെ ബേജാറാക്കുന്നതെന്തിനാ...

വിവരമില്ലായ്മ ഒരു തെറ്റല്ല..
അത്‌ ഈ "ല" യും "ഹ" യും ഒക്കെ ചേര്‍ത്ത് അങ്ങ് വിളമ്പുമ്പോ വല്ലാതെ അശ്ലീലമാവുന്നു എന്ന്‍ പറയാതെ വയ്യ...

നോക്കൂ.. ദിവിടെ ഇപ്പോഴും സമത്വമില്ല..സോഷ്യലിസമാണത്രെ ഫാവി..
അപ്പോള്‍ വര്‍ത്തമാനമോ...
ഫാവി ഫാവി എന്ന് കുറേ കാലമായി കേള്‍ക്കുന്നു...
മാര്‍ക്‌സച്ചായന്റെ കാലം തൊട്ടേ കേള്‍ക്കാന്‍ തുടങ്ങീതാ. ഒര്മാതിരി കോപ്പിലെ ഫാവി...
ഇനിയും ഫാവാന്‍ ഞങ്ങളെ കിട്ടില്ല.

എനിക്കിങ്ങനേയുള്ള ഓരോ സംഭവങ്ങളും വായിക്കുമ്പോ അങ്ങ് എരച്ച് കയറുവാ ജാഡലോടക. മൂസാക്കയുടെ കമന്റ് കേമായിട്ടുണ്ട്. യ്ക്കിഷ്ടായി. പോസ്റ്റും ആശംസകൾ.

@unknown
വിവരമില്ലായ്മക്ക് ക്ഷമ ചോദിക്കുന്നു.
സന്ദര്‍ശനത്തിനും കമന്റിനും താങ്ക്‌സ്

@മണ്ടസന്‍...
പനിയൊക്കെ മാറിയില്ലേ മനേഷ് ഭായി..
ഈ സ്‌നേഹത്തിനും സന്ദര്‍ശനത്തിനും താങ്ക്‌സ്.. രണ്ടീസം കാണാതായപ്പോ ഞങ്ങളൊക്കെ ആകെ വിഷമിച്ചു..
മ്മടെ മലയാളം ഗ്രൂപ്പ് ആകെ ശോകമൂകമായിരുന്നന്നേ....

അപഥസഞ്ചാരികളായ ഫെമിനിസ്റ്റുകളെ കണക്കിന് പരിഹസിക്കുന്ന പോസ്റ്റ്..എനിയ്ക്കിഷ്ടമായി. ആശംസകള്‍

സ്ത്രീ മനുഷ്യവര്‍ഗ്ഗത്തില്‍പ്പെട്ടതല്ല എന്നും സ്ത്രീക്ക് അസ്ഥിത്വമില്ലാ എന്നും സ്ത്രീ വധിക്കപ്പെടേണ്ടവളും ഭരിക്കപ്പെടേണ്ടവളുമാണെന്നും തുടങ്ങിയുള്ള അവകാശ ധ്വംസനങ്ങള്‍ എമ്പാടുമുണ്ട് പോയ കാലത്തെ ലോക ചരിത്രങ്ങളില്‍ ഇന്നും നില നില്‍ക്കുന്ന പുരുഷാധിപത്യ സമൂഹം കല്പിച്ചിടത്തുനിന്നും ഇങ്ങനെ നിവേദനം എഴുതാനെന്കിലുമുള്ള അവകാശ ബോധം അവള്‍ക്ക് ഉണ്ടായി എങ്കില്‍.. അവള്‍ ആഗ്രഹിക്കുന്നതും സമീപ ഭാവിയില്‍ സാധ്യമാവുക തന്നെ ചെയ്യും..!

Post a Comment