കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, April 10, 2012

ന്നാലും മുപ്പതര വെള്ളിക്കാശിന് എന്നെ ഒറ്റിയല്ലോടാ തെണ്ടികളേദൈവ്വേ ., ഈ ബഡ്ക്കൂസ് ഇതെവിടെ പോയിക്കെടക്കണ്..
ബ്ലഡി മൊശകൊടന്‍...

ദിവനേം വിശ്വസിച്ചാ ഞാന്‍ പരിപാടി ഏറ്റത്..

ചെറിയൊരു പ്രോഗ്രാം നടക്കുന്നുണ്ട്.., അതില്‍ ഞങ്ങളൊരു വല്യ ഗമണ്ടന്‍ കലാ(പ) പരിപാടി ചെയ്യാം എന്നൊക്കെ പറഞ്ഞിട്ടിപ്പോള്‍...

ലത്കളോടിനി ഹെന്ത് സമാധാനം പറയും...

റിഹേഴ്‌സവല്‍ നടക്കേണ്ട നേരമായിട്ടും കൂഷ്മാണ്ടത്തെ കാണുന്നില്ല..
ട്രിണാംകുളത്ത് നിന്ന് കാലിക്കറ്റിലെത്താന്‍ ഇത്ര നേരമോ...

-നിങ്ങളിപ്പോള്‍ ആകാംക്ഷയുടെ മുള്‍മുനയിലല്ലേ..
ഞാനാരെയാ ദിങ്ങനെ വെയ്റ്റുന്നതെന്ന ഉത്കണ്ഠയുടെ മുള്ളാണി മുനയില്‍...

എന്നാല്‍ കേട്ടോളൂ.. ബന്ന എന്ന് പറയുന്ന ഒരു തോന്ന്യാസി എനിക്ക് കൂട്ടുകാരനായിട്ടുണ്ട്...

അവനെപറ്റി പറയാന്‍ ഒട്ടേറെയുണ്ട്..
(പാര്‍ട്ടി കോണ്‍ഗ്രസ് നടക്കും നേരത്ത്..,
കോഴിക്കോട് ടൗണാകെ ബ്ലോക്കായി ഹലാക്കായ നേരത്ത്
റെയില്‍വേ സ്‌റ്റേഷനില്‍ വേഗമെത്താന്‍ ഓട്ടോ വിളിച്ചവനാ കക്ഷി..
നടന്നാല്‍ അഞ്ച് മിനുറ്റ്‌കൊണ്ട് എത്താവുന്നതേയുള്ളൂ..
ഓട്ടോയില്‍ ലെവനിരുന്നത്25 മിനുറ്റ്...
ട്രെയിനിനറിയുകേലല്ലോ ബന്ന വരാനുണ്ടെന്ന്... ദത് ദതിന്റെ സമയത്തിന് കൃത്യം പോയി)

- ടാ ഞാന്‍ വൈകും കെട്ടോ.. ഒരു പ്രത്യേക അവസ്ഥാകാലുഷ്യത്തില്‍ ഹെനിക്ക് ട്രെയിനിന്റെ ചെയിനൊന്ന് ചുമ്മാ വലിക്കേണ്ടി വന്നു...
അപ്പോ നില്‍ക്കുക എന്നത് ട്രെയിനിന്റെ ബാധ്യതയാണല്ലോ...
ഹത് ഹതിന്റെ കടമ നിറവേറ്റി..

ഇപ്പൊ ടിടിആറും സ്റ്റേഷന്‍ മാസ്റ്ററും എല്ലാം ചേര്‍ന്ന് അവരുടെ കടമ നിറവേറ്റുന്നു...
എടങ്ങേറിന്റെ അവിലും കഞ്ഞി കുടിച്ചു കൊണ്ടിരിക്കുകയാടാ ഞാനിപ്പൊ..
ഫൈനാണത്രെ ഫൈന്‍...- ബന്നയുടെ ഫോണ്‍ കാള്‍

-സംഭവിച്ചത് ഇതാണ്..
ബന്നയുടെ അടുത്തിരിക്കുന്ന ഒരാള്‍ക്ക് ഫിക്‌സ് വന്ന് ആകെ വിറയെടുത്തു..
അവസ്ഥ കൂടുതല്‍ മോശമാവുന്നത് കണ്ടപ്പോള്‍ ആരോ പറഞ്ഞു ചെയിന്‍ വലിക്കാന്‍...
ദത് കേട്ടതും ബന്ന ചെയിനിലേക്കങ്ങ് ചാടിവീണു...ലെവന്റെ വെയ്റ്റ്ുണ്ടോ ദതിന് താങ്ങാനൊക്കുന്നു..
ട്രെയിന്‍ നിന്നു...

ടിടി ആര്‍ ഓടി വന്നു... ഏത് പണ്ടാറക്കാലനാടാ ചെയിന്‍ വലിച്ചത്..

സഹയാത്രികര്‍ മുപ്പതര വെള്ളിക്കാശിന് ബന്നയെ ഒറ്റിക്കൊടുത്തു..
ദേ ഈ കാലമാടനാ.....

ദൈവ്വേ കുടുങ്ങ്യോ... ബട്ട് ബന്ന വിട്ടു കൊടുത്തില്ല..
മനുഷ്യത്വം, ദയ, കാരുണ്യം,സ്‌നേഹം തുടങ്ങി പ്രസംഗത്തില്‍ മാത്രം കേട്ട് പരിചയമുള്ള കുറേ മുല്യലതാദികളെ പറ്റിയങ്ങ് പ്രഭാഷിച്ചു..

മതമേലധ്യക്ഷന്‍മാര്‍ വരെ നമോവാകം പറയും ദിത് കേട്ടാല്‍..
ഹതിന്റെ മാസ്മരികതയില്‍ ചിലര്‍ ആശുപത്രിയിലേക്കോടി...
ആംബുലന്‍സ് വിളിച്ചു.. കാര്യങ്ങളൊക്കെ അങ്ങ് ഓകെയായി...

ചുരുക്കി പറഞ്ഞാല്‍ ഞങ്ങടെ കലാപരിപാടി അന്ന് നടന്നില്ല...

NB:
pwd എഞ്ചിനീയര്‍ ആയിരുന്നു ആ അസുഖം വന്നയാള്‍.. അദ്ദേഹത്തിന്റെ കോ വര്‍ക്കേര്‍സ് ഒക്കെ ആ കമ്പാര്‍ട്ട്‌മെന്റെില്‍ ഉണ്ടായിരുന്നത്രെ ., ബട്ട് ഒരാളും തിരിഞ്ഞ് നോക്കിയില്ല..

*പരസഹായ തല്‍പരതയില്‍ ഒരു പണത്തൂക്കം മുന്നിലാണെന്നും ബന്ന..
മറ്റുള്ളവരെയൊക്കെ എങ്ങനെ സഹായിക്കാം എന്ന കോഴ്‌സ് അവനില്‍ നിന്നും പഠിച്ച് കൊണ്ടിരിക്കുകയാണ് ഞാനിപ്പോള്‍...
പഠിച്ചു കഴിയട്ടെ .. എന്നിട്ട് വേണം എല്ലാരേം ഒന്ന് ഗമണ്ടനായി സഹായിക്കാന്‍...

22 comments:

നിന്നെ സമ്മതിച്ചെടാ മഖ്ബൂലേ,
എനിക്ക് നിന്റെ കാര്യത്തില്‍ അഭിമാനമുണ്ട്.
ഞാന്‍ പൂര്‍ത്തിയാക്കാത്ത ഒരു കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ എന്നാല്‍ നിര്‍ബന്ധിക്കപ്പെട്ടവരില്‍ ഒരാളാണല്ലോ നീ.
നിന്റെ ഓരോ വളര്‍ച്ചയിലും എനിക്ക് അഭിമാനിക്കാന്‍ വകയുണ്ട്.

pwd എഞ്ചിനീയര്‍ ആയിരുന്നു ആ അസുഖം വന്നയാള്‍.. അദ്ദേഹത്തിന്റെ കോ വര്‍ക്കേര്‍സ് ഒക്കെ ആ കമ്പാര്‍ട്ട്‌മെന്റെില്‍ ഉണ്ടായിരുന്നത്രെ ., ബട്ട് ഒരാളും തിരിഞ്ഞ് നോക്കിയില്ല..

അതാണ് അന്യേഷണാത്മക ജാഡലോകക്കാരാ പോയിന്റ്....

സൂപ്പര്‍ നിരീക്ഷണങ്ങൾ എന്നിങ്ങനെ നിരന്തരം പറയുന്നില്ല....

ഞാൻ ഇവിടെ വരുന്നത് 'ചിലത്' പ്രതീക്ഷിച്ചാ. അത് കിട്ടി. സന്തോഷമായി. ആശംസകൾ.

നെയ്യപ്പം തിന്നാല്‍ രണ്ടുണ്ട് കാര്യം എന്ന് പറഞ്ഞപോലെ ചെയിന്‍ വലിച്ചാലും രണ്ടുണ്ട് കാര്യം എന്ന് മനസ്സിലായി.. ആ നാട്ടുകാര്‍ നിങ്ങളുടെ കലാപം കാണാതെ രക്ഷപ്പെട്ടല്ലോ.

ഈ ട്രിണാംകുളം എന്ന് പറഞ്ഞാല്‍ എറണാകുളം ആണോ തിരുവനന്തപുരം ആണോ??? അതോ ലിതുകളുടെ ജാരസന്തതി വല്ലതുമാണോ??

പരസഹായത്തിനു വല്യ ഫുത്തിമുട്ടൊന്നും ഇല്ലെന്നേ.. എന്‍റെ ബ്ലോഗിലൊക്കെ ഒന്ന് വന്നു കമന്‍റിക്കോളൂ.. എനിക്കൊരു സഹായമാവട്ടെ..

@സജിഫാസില്‍
ഹാവൂ ., അങ്ങനെ ഒരാളെങ്കിലും എന്നെ സമ്മതിച്ചല്ലോ.. ദിവന് തൃപ്തിയായി
@പ്രദീപ്കുമാര്‍
മാഷേ നല്ല വാക്കിന് താങ്ക്‌സ്..
@മണ്ടസന്‍..
ഹമ്പടാ.. ചിലതുകള്‍ കിട്ടാനാല്ലേ ഇവിടെ വരുന്നത്.. ആ..ന്തായാലും ങ്ങക്ക് തന്തോസായല്ലോ.. ഹത് മതി..
@റാഷിദ്
എറണാംകുളം എന്ന് തന്ന്യാ.
പിന്നെ ഹെല്‍പ്പിന്റെ കാര്യം.. എപ്പൊ ഹെല്‍്പ്പി എന്ന് പറഞ്ഞാ പോരെ .

അപ്പൊ നമ്മുടെ ഹീറോ ബന്നയെ കൂടതല്‍ അറിയാന്‍ താല്പര്യം ഉള്ളവരുണ്ടെങ്കില്‍ ടിയാന് ഒരു ബ്ലോഗുണ്ട്. ലിങ്ക് ഇവിടെ കൊടുക്കുന്നു.സന്തര്‍ശിപ്പിന്‍ ....http://chuvarezhu.blogspot.in/

സൌമ്യയുടെ മരണത്തിനു ശേഷം ട്രെയിനില്‍ കാണുന്ന സകല പിച്ചക്കാരനെയും കൈ വെയ്ക്കാന്‍ ആളിടിയായിരുന്നു. ഇപ്പോള്‍ വാര്‍ത്തയുടെ ചൂടാറിയ പോലെ ആത്മരോക്ഷവും കേട്ടടങ്ങിയോ?

പിന്നെ ആരെങ്കിലും ഹാര്‍ട്ടറ്റാക്ക് വന്നു നിലവിളിച്ചാലും ചെയിന്‍ വലിച്ചാല്‍ സമയത്ത് വീടുപറ്റനോക്കുമോ? വലിച്ചവനെ ആദ്യം തല്ലും.ഇതാ കളി!

@ഷാജു,ബഷീര്‍ക്കാ, ജൊസലെറ്റ്
സന്ദര്‍ശനത്തിന് താങ്ക്‌സ് കെട്ടോ

എന്നിട്ട് വേണം എല്ലാരേം ഒന്ന് ഗമണ്ടനായി സഹായിക്കാന്‍...

ഹെല്‍പ് പ്ലീസ്

അറിയാന്‍ വേണ്ടി ചോയിക്കുവാ...മുത്തെ..ഈ “ഗമണ്ടന്‍ “ എന്നതിന്റെ അര്‍ഥം എന്താ...??

@അജിത്
യെസ് പറയൂ .., ഹെന്ത് ഹെല്‍പ്പാണ് ആസന്നസംജാതമായിരിക്കുന്നത്...
(എന്ത്...........ആാ..................)

@ഷബീര്‍
(ദിങ്ങനെ ചോദിച്ചാല്‍ കുടുങ്ങോല്ലെ റബ്ബെ)
ഗുട്ടന്‍ബര്‍ഗിന്റെ നിഘണ്ടുവില്‍ വളരെ വ്യക്തമായും ശക്തമായും അ പദാര്‍ഥം കാണാലോ(പദത്തിന്റെ അര്‍ഥം)

- (ചുമ്മാ നോക്കി ക്കുഴങ്ങട്ടേന്ന്.. എന്നോടാ കളി)

വീണ്ടും കലക്കി.. ട്രെയിനില്‍ എന്തൊക്കെ സംഭവിച്ചാലും, വേണേല്‍ ബീഡി വലിച്ചോ എന്നാലും ചെയിന്‍ വലിക്കരുത് എന്ന അലിഖിത നിയമമാണ് നിങ്ങള്‍ തെറ്റിച്ചത്.. :)
ഞമ്മളുടെ ബ്ലോഗ്ഗില്‍ "അലിയെയും,എലിയെയും,പുലിയേയും" പറ്റി പോസ്റ്റ്‌ ഒരുങ്ങുന്നു..
വരിക, കമന്റ്സ് കൊണ്ട് ആശിര്‍വദിക്കുക.. നന്ദി..
http://kannurpassenger.blogspot.com/

നിങ്ങളുടെ നല്ല നേരം കൊണ്ടാ ബന്ന ചെയിന്‍ വലിച്ചപ്പോ ട്രെയിന്‍ നിന്നത്. ഇപ്പോഴിപ്പോ പല ട്രെയിനിലും അതൊന്നും വര്‍ക്ക്‌ ചെയ്യുന്നില്ലെന്നാ കേട്ടത്. അല്ലെങ്കില്‍ നിങ്ങളുടെ പരിപാടി കണ്ട നാട്ടുകാര്‍ കൈവച്ചതിന്റെ പാടുകൂടി ഫോട്ടോ ഇവിടെ പോസ്റ്റ്‌ ചെയ്യേണ്ടതായിരുന്നില്ലേ?

ചെയിന്‍ വലിച്ചാ വണ്ടി നില്‍ക്കൂന്നും കൃത്യ സമയത്ത് വണ്ടി പുറപ്പെടും എന്ന് സമ്മതിച്ചല്ലോ ,,ദതു മതി ..ദിവന് സന്തോഷമായി ..

@ഫിറോസ്
പോസ്റ്റ് വരട്ടെ .. ഹെന്നിട്ട് വരാം..
@സോണി
ഞങ്ങടെ പരിപാടി നടക്കാത്തതില്‍ മനം നൊന്ത് ചിലര്‍ ................
(ബാക്കി ഞാന്‍ പറയുന്നില്ല.. അവര്‍ക്ക് ആദരാജ്ഞലികള്‍ നേരുന്നു)
@സിയാഫ്ക്ക
ഹ ഹ.. എന്തോ ഹങ്ങനെ സംഭവിച്ചു.. ഖിയാമത്തിന്റെ അടയാളാന്നാ തോന്നണേ...

നല്ല രസകരമായ അവതരണം
ആശംസകള്‍

ട്രൈയിനില്‍ ചെയിന്‍ ഉണ്‌ടാക്കി വെച്ചിരിക്കുന്നത്‌ എടങ്ങേറ്‌ വരുമ്പോള്‍ വലിച്ച്‌ നിര്‍ത്താനല്ലേ? ഇത്‌ വലിച്ച്‌ ഇപ്പോള്‍ ഞമ്മള്‌ എടങ്ങേറായോ കോയാ...

ആരും കാണാത്ത കാഴ്ച്ചയെ ആണ് ബെന്ന കണ്ടത് നല്ല സന്മനസ്സിന് സമാധാനം ദൈവത്തിനു സ്തുതി

@സി വി തങ്കപ്പന്‍
@മൊഹിയുദ്ധീന്‍

സന്ദര്‍ശനത്തിന് താങ്ക്‌സ് കെട്ടോ

@കൊമ്പന്‍
ബന്ന ശരിക്കും ഒരു സംഭവം തന്നെയാ..
ഞാനായിരുന്നു ആ സ്ഥാനത്തെങ്കില്‍ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്..
എങ്കില്‍ ഒരു ചുക്കും സംഭവിക്കുമായിരുന്നില്ല...

ബ്ലോഗില്‍ ചുമ്മാ ബഡായി അടിക്കും ഞാന്‍ എന്നല്ലാതെ...

ശരിയാ, നമ്മളില്‍ പലരും ഇതൊക്കെ കണ്ട്, വേറെയും ആളുകള്‍ കാണുന്നുണ്ടല്ലോ അവരെന്തെങ്കിലും ചെയ്യട്ടെ എന്നൊക്കെ കരുതി അനങ്ങാതിരിക്കും. ബന്നയെപ്പോലെ ചിലരെങ്കിലും ഉള്ളത് ഭാഗ്യം.

നല്ല എഴുത്തും അവതരണവും. നര്‍മ ഭാഷ വളരെ നന്നായിട്ടുണ്ട്. ആശംസകള്‍. ബന്നയോട് എന്‍റെ അന്വേഷണം പറയണേ..

Post a Comment