കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, April 3, 2012

വധുവിനെ ആവശ്യമുണ്ട് ഒത്തവണ്ണം,നിറം,ചുറ്റളവ്,വിസ്തീര്‍ണ്ണം


വൈവാഹിക പംക്തിയിലേക്ക് സകല കൂഷ്മാണ്ടങ്ങള്‍ക്കും സ്വാഗതം..
പെണ്‍കുട്ടികളോ ,ലത്കളുടെ പേരന്റ്‌സോ, ബ്ലഡി ബ്രദ്‌ഴ്‌സ് ആന്റ് സിസ്റ്റേഴ്‌സോ വായിക്കാനാണ് ദീ പോസ്റ്റ്..

കെട്ടിക്കുടുങ്ങിയ ദമ്പതുകള്‍ക്ക് വായിക്കാനുള്ള പംക്തിയല്ല ദിതെന്ന് ആദ്യമേ ലാസ്റ്റ് വാണിംഗ് തരികയാണ്..

ആകെ ആറ്റിക്കുറുക്കി സംഗ്രഹിച്ച് ഷോര്‍ട്ടാക്കി പറഞ്ഞാല്‍
ഒരു വധുവിനെ ആവശ്യമുണ്ട്
(ദിത് പറയാനെന്തിനാ നാണിക്കണേ..)

വധു എന്ന് പറയപ്പെടുന്ന ബഡ്ക്കൂസിന് ഉണ്ടായിക്കേണ്ട മിനിമം ക്വാളിഫിക്കേഷന്‍സ് താഴെ പറയുന്നതാണ്...

--ലെവളൊരു പെണ്ണായിരിക്കണം..എന്ന കാര്യം ആദ്യമേ ഓര്‍മപ്പെടുത്തുകയാണ്--
(ന്ന് വെച്ചാല്‍ ഫെമിനിസ്റ്റ് ആകരുതെന്ന്... തിരിഞ്ഞോ)

1-ഒത്ത വണ്ണം
(ഈ ഒത്തവണ്ണം ന്ന് വെച്ചാല്‍ ആര്‍ക്ക് ഒത്തവണ്ണമെന്നാ.. ലാലേട്ടനോ അതോ ഇന്ദ്രന്‍സിനോ)

2-ഒത്ത നിറം
(മമ്മൂട്ടിക്ക് ഒത്തനിറമൊ.സലീംകുമാറിന് ഒത്ത നിറമോ)

3-ഒത്ത ചുറ്റളവ് വിസ്തീര്‍ണ്ണം
4-ഒത്ത ആരവും വ്യാസവും
(ഒത്ത് പിടിച്ചാല്‍ മലയും പോരും എന്നല്ലേ.. ഹതോണ്ടാ ഒത്തത് തന്നെ വേണം ന്ന് ത്ര വാശി)

5-അഞ്ചടി രണ്ടിഞ്ച്...
(അതോ അഞ്ചരടിയോ.. ആ ഹെന്തായാലും അടി ഒറപ്പാ)

6-സുമുഖി,സുശീല,സുന്ദരി,സുഷുപ്തി,സുഗ്രാഹിണി,സുമതി..
(ദിതൊക്കെ ആയിരിക്കണം)


മിശ്ര വിവാഹമാണ് ഉദ്ദേശിക്കുന്നത്., ഹതോണ്ട് മതം പ്രശ്‌നമല്ല..
-മതമല്ല., മതമല്ല., മതമല്ല പ്രശ്‌നം..
എരിയുന്ന പൊരിയുന്ന വയറാണ് പ്രശ്‌നം..
(കമ്യൂണിസ്റ്റ് നായരായത് കൊണ്ട് കമ്യൂണിസ്റ്റ് നായരികള്‍ക്ക് മുന്‍ഗണന)

ഹല്ല.. മിശ്രവിവാഹം നടക്കണേലും രണ്ടും രണ്ട് ജാതിയിലായിരിക്കണ്ടേ..
അപ്പോഴും ജാതിയാണ് താരം..നിരീക്ഷര വിശ്വാസികളേ നിങ്ങള് തോറ്റു...

അപ്പോള്‍ മൈ ഫോണ്‍ നമ്പറീസ് ഡബിള്‍ റ്റു ഡബിള്‍ ഫോര്‍..

NB:
മാട്രിമോണിയല്‍ പരസ്യത്തിന്റെ കോലവും ശൈലിയും കണ്ട് കലിപ്പ് കേറി ഇട്ട പോസ്റ്റാണിത് കെട്ടോ..
ഞാന്‍ പെണ്ണന്യേഷിച്ച് നടക്കുന്നുവെന്നും പറഞ്ഞ്് ദയവ് ചെയ്ത് എന്റെ പേരന്റ്‌സിന് കോളരുത്.. വീട്ടില്‍ വേള്‍ഡ് വാറും കോള്‍ഡ് വാറും തീര്‍ക്കരുത്..
പ്ലീസ്.... കാല് പിടിക്കാം..(കാര്യം കാണാന്‍  കഴുതക്കാലും പിടിക്കണം ന്നല്ലേ..- ഹിഹി
.........)

47 comments:

--ലെവളൊരു പെണ്ണായിരിക്കണം..എന്ന കാര്യം ആദ്യമേ ഓര്‍മപ്പെടുത്തുകയാണ്--
(ന്ന് വെച്ചാല്‍ ഫെമിനിസ്റ്റ് ആകരുതെന്ന്... തിരിഞ്ഞോ)adh pidichu.....

ഹിതു കൊള്ളാല്ലോടോ ...

'കമ്യൂണിസ്റ്റ് നായരായത് കൊണ്ട് കമ്യൂണിസ്റ്റ് നായരികള്‍ക്ക് മുന്‍ഗണന'.

കൊട്ടി ഘോഷിക്കുന്ന കേരളനവോത്ഥാനത്തെ ഈ ഒറ്റ വരിയില്‍ മകബൂ ...നീ തകര്‍ത്തു കളഞ്ഞു.ഇനിയുമുണ്ട് തകര്‍ക്കപെടെണ്ട കേരളീയ വ്യാജ വിഗ്രഹങ്ങള്‍ .

എല്ലാം 'ഒത്ത'മായി വേണം അല്ലേ ? ഇയാളെന്താ പെണ്ണന്വേഷിക്കുവാണോ ? അതോ പെണ്ണിനെ അന്വേഷിക്കുവാണോ ? ആദ്യം അതിലൊരു തീരുമാനമാവട്ടെ. നന്നായിട്ട്ണ്ട് ട്ടോ. ആശംസകൾ.

ഇങ്ങേരു പെണ്ണ് കിട്ടാതെ നിന്ന് പോകുവേയുള്ളൂ .

@ജുമൈല്‍
നിനക്ക് പിടിക്കും.. അല്ലേല്‍ തന്നെ നീയൊരു സ്ത്രീ വിരോധിയാ
@ഷമീംക്കാ
കൊള്ളാലേ(മമ്മൂട്ടി സ്‌റ്റൈല്‍-മായാവി)
@ബഷീര്‍ക്കാ
വിഗ്രഹം തകര്‍ക്കണേല്‍ ഇങ്ങ് കാലിക്കറ്റ് പോര്...
പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുകല്ലേ.. എല്ലായിടത്തും ഉണ്ട് വിഗ്രഹങ്ങള്‍
@മണ്ടസന്‍
ഈ ഫെമിനിസ്റ്റ് കാലത്ത് ആദ്യം പെണ്ണിനെ തന്നെ അന്യേഷിക്കേണ്ടി വരുമെന്നേ
@സിയാഫ്ക്കാ
മിക്കവാറും ദത് തന്നെ സംഭവിക്കും
@സിവി തങ്കപ്പന്‍
മാഷേ ആശംസകള്‍ ദേ സ്വീകരിച്ചിരിക്കുന്നു

കൊള്ളാം.. ഒരു ബാച്ചിയുടെ വിഷമങ്ങള്‍ എന്നല്ലാതെ എന്ത് പറയാന്‍... :)
വേറൊരു ബാച്ചിയുടെ വിഷമം അറിയാന്‍ ഇങ്ങോട്ട് വന്നാല്‍ മതി..
http://www.kannurpassenger.blogspot.in/2011/11/blog-post.html

കമ്യൂണിസ്റ്റ്നായരും നായരിയും...ഇഷ്ടപ്പെട്ടു

കഷ്ടം മനുഷ്യന്റെ ഓരോരോ ആഗ്രഹങ്ങളെ ...:)

നീ പെണ്ണിനെ നോക്കി നോക്കി മരിക്കും..

@ഫിറോസ്, ,ഷാജു അത്താണിക്കല്‍, അജിത്, കൊച്ചുമോള്‍
സന്ദര്‍ശനത്തിന് താങ്ക്‌സ്
@ഷാജിക്കാ
ഇതൊരു ബല്ലാത്ത വര്‍ത്താനായിപ്പോയി..
അതും ഈ പാവം എന്നോട്...(സെന്റി)

തന്റേതല്ല എന്ന പ്രശ്നത്താൽ വിവാഹമോചനം നേടിയ പെൺകുട്ടികളെ പരിഗണിക്കുമോ ?

( കുട്ടി തന്റേതല്ല എന്നതാണൂ ആദ്യ ഭർത്താവിന്റെ പ്രശ്നം )

കട : റ്റോംസ്

ജാതി ഇല്ല എന്ന് പറയുംബോയും ജാതി കൂടാതെ കഴിയുന്നില്ല അല്ലെ

@വിഢ്ിമാന്‍
ഹ ഹ.. ആ വിറ്റിന് നൂറായിരം മാര്‍ക്ക്..
@ശരിയാ കൊമ്പന്‍ ഭായ്..
ലതുകള്‍ ചുമമാ തൊള്ളബഡായി വിടുകല്ലേ..

ഞാനിപ്പൊ മഖ്ബൂലിന്റെ ആരാധകനാണ്....

@പ്രദീപ് കുമാര്‍
അയ്യോ മാഷേ .., ഇങ്ങനെ ഓരോന്ന് പറഞ്ഞ് ഫയപ്പെടുത്തല്ലേന്ന്..
ദൈവമാകാന്‍ മാത്രം എനിക്ക് പക്വതയോ പാകതയോ ആവട്ടെ.. അപ്പൊ ഒരു കൈ നോക്കാം...

പിന്നെ പ്രിയ വായനക്കാരെ നിങ്ങടെ പ്രോല്‍സാഹനവും സ്‌നേഹവും തന്നെയാണ് എന്റെ വഴിയിന്ധനം....

നന്ദിയുണ്ട് എല്ലാവരോടും.... എത്രയെത്ര പറഞ്ഞാലും തീരാത്ത നന്ദി..

ഹാസ്യം നന്നായി മക്ബൂല്‍..

@ trippanachi basheerudheen...

പ്രസ്ഥാന ബന്ധുക്കളെ മാത്രം ആവശ്യപ്പെട്ട് പ്രബോധനത്തിലും, "മതവൃക്ക" ചോദിച്ച് മാധ്യമത്തിലും പരസ്യം നല്‍കുന്നവരെ ആണോ ഇനിയും തകര്‍ക്കപ്പെടേണ്ട വ്യാജ വിഗ്രഹങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത്.. :-)

അപ്പോള്‍ ഞങ്ങള്‍ സ്ത്രീ ജനങ്ങള്‍ രണ്ടും കല്‍പ്പിച്ചു വേണം ഇരിക്കാന്‍ അല്ലെ??
സംഗതി കൊള്ളാം

പ്രൊഫൈലിലെ പരിചയപ്പെടുത്തലും പോസ്റ്റുകളും തലവാചകങ്ങളും ഒക്കെ വായിച്ച് ഊറിച്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. നന്നായിട്ടുണ്ട്. ആശംസകളോടെ :)

@ശ്രീജിത് കൊണ്ടോട്ടി
വ്യാജദൈവങ്ങളല്ലേ ഈ വിഗ്രഹങ്ങള്‍
അപ്പോള്‍ വിഗ്രഹങ്ങളും വ്യാജമായി തുടങ്ങിയാല്‍ നമ്മളെന്തോ ചെയ്യും ല്ലേ..
@അനാമിക..
നീങ്ങള്‍ രണ്ടും നാലും കല്‍പ്പിച്ച് അവടെ ഇരുന്നോളൂ...
ഫേസ്ബുക്ക്, ബ്ലോഗ് തുടങ്ങിയവ ഉപയോഗിക്കാത്ത പെമ്പിള്ളേര്‍ക്ക് മുന്‍ഗണന എന്ന് കൂടി ചേര്‍ക്കേണ്ടതായിരുന്നു...
നിങ്ങള്‍ ബ്ലോഗിനികളുടെ ചീത്ത കേള്‍ക്കണ്ടല്ലോന്ന് കരുതി ഒഴിവാക്കിയതാന്നേ...
@കെ പി സുകുമാരന്‍
മാഷേ , നല്ല വാക്കുകള്‍ക്ക് ഒത്തിരി താങ്ക്‌സ്..

കെട്ടിക്കുടുങ്ങിയതായിരുന്നിട്ടും മുന്നറിയിപ്പ് അവഗണിച്ചു വായിച്ചു.
മനുഷ്യരില്‍ ആകെ രണ്ടു ജാതിയേയുള്ളൂ എന്നും അവ ആണ്, പെണ്ണ് ഇവയാണെന്നും ആരാ പറഞ്ഞത്?
അപ്പോള്‍ ലോകത്ത്‌ നടക്കുന്നതെല്ലാം മിശ്രവിവാഹങ്ങള്‍ അല്ലേ?
ഫേസ്‌ബുക്കും ബ്ലോഗും ഉപയോഗിക്കാത്തവര്‍ക്ക് മുന്‍ഗണന എന്നല്ല, ഇങ്ങനെ പോയാല്‍ മഖ്ബൂലിന്റെ ബ്ലോഗ്‌ വായിക്കാത്തവര്‍ മാത്രം എന്ന് വയ്ക്കെണ്ടിവരും.
അല്ല, എനിക്ക് മനസ്സിലാവാത്തത്, ഈ കല്യാണം കഴിയാത്ത പയ്യന്മാരൊക്കെ ഈയിടെയായി പെണ്ണുകാണലും ആദ്യരാത്രിയും മാത്രം വിഷയമാക്കി എഴുതുന്നല്ലോ...

ചുറ്റളവും വിസ്തീര്‍ണ്ണവും ഒന്നും അല്ല പ്രശ്നം...
ലവള്‍ പെണ്ണായിരിക്കണം ലതിലാണ് കാര്യം....
പേ മിനിസം ന്നു മുണ്ടി പോവ്വരത് ...:)

@സോണി
കുടുങ്ങ്യേലോ ദൈവ്വേ... ഞാനൊന്നും മിണ്ടീല്ലേയ്...രാമനാരായണാ.. കെട്ടിക്കുടുങ്ങിയതിലുള്ള കലിപ്പെന്തിനാ ഞങ്ങളോട് കാണിക്കുന്നേ..

@അബ്‌സാര്‍ ഭായ്..
ഇല്ലേയ് .. പെമിനിസം ന്നിനി് ഉരിയാടത്തില്ല..

"ഒത്ത" ഉരുപ്പടി തന്നെ കിട്ടട്ടെ

allenkille oru stri virodi alle tangal,appo e melparanjadil adishayam tire illa ketto,nanannayitund,asamsakal.

ഇങ്ങോട്ട് വന്നുനോക്കുമ്പോ തന്നെ ആകെ മൊത്തം ടോട്ടല്‍ ഒരു ഉസാറോക്കെ തോന്നും ..ഏത്? അതെന്നെ ..എല്ലാ ഗമണ്ടന്‍ ആശംസകളും ഒരു കൊട്ടെലാക്കി ഇവിടെ വെക്കുന്നു ..ആവശ്യത്തിനു എടുക്കാം.പോരെ ?

@vettatha.
ഹീ ഹ ഹാ
@അനണി..
എന്നെ ചു്മ്മാ സ്ത്രീ വിരുദ്ധനൊന്നും ആക്കല്ലേന്ന്..
പടച്ചോന്‍ പൊറുക്കൂലാ..
@സിദ്ധീക്കാ
കൊട്ടയടക്കം സ്വീകരിച്ചിരിക്കുന്നു കെട്ടോ

വെടിയുണ്‌ടകള്‍ക്ക്‌ മുന്നില്‍ വിരിമാറ്‌ കാണിക്കാന്‍ തന്‌റേടമുള്ള പെണ്ണുങ്ങളുണ്‌ടോ എന്ന് നോക്കാന്‍ വേണ്‌ടി കയറിയതാണ്‌... ഹഹഹ ആക്ഷേപ ഹാസ്യം നന്നായി... പണ്‌ട്‌ വിവേകാനന്ദന്‍ പറഞ്ഞ ഭ്രാന്താലയത്തിന്‌റെ അവസ്ഥയിലാണ്‌ ഇപ്പോള്‍ കേരളം.

ഒത്ത വണ്ണം
(ഈ ഒത്തവണ്ണം ന്ന് വെച്ചാല്‍ ആര്‍ക്ക് ഒത്തവണ്ണമെന്നാ.. ലാലേട്ടനോ അതോ ഇന്ദ്രന്‍സിനോ)

ഹഹഹ

തോറ്റെടാ അന്നെക്കൊണ്ട് തോറ്റു!
ഉഗ്രവിഷമുള്ള പോസ്റ്റായിപ്പോയി മച്ചൂ!

@മോഹിയുദ്ധീന്‍..സ്വലാഹ്, സുമേഷ് വാസു സന്ദര്‍ശനത്തിന് താങ്ക്‌സ് കെട്ടോ
@കണ്ണൂരാന്‍ സാറേ... നിങ്ങടേം ,സിയാഫ്ക്കാടേമൊക്കെ നിര്‍ദേശം പാലിച്ച് ദേ പോസ്റ്റ ആഴ്ചയില്‍ ഒന്നാക്കിയിരിക്കുന്നു കെട്ടൊ...

നിര്‍ദേശങ്ങള്‍ക്കും മറ്റും താങ്ക്‌സ്...

കള്ളാ.. നീയും പഠിച്ചു....!!

പോസ്റ്റിന്റെ ടൈറ്റില് കണ്ടു ബ്ലോഗ്‌ ലോഡ് ആകുന്ന സമയത്തിനുള്ളില്‍ ഞാന്‍ എന്തോരം കിനാവാ നെയ്തു കൂട്ടിയത്.. ദ്രോഹി .. ഒറ്റയടിക്കത് ഇല്ലാണ്ടാക്കീലെ????

@സമദ്..
ഹി ഹി.. പഠിക്കാതെ പറ്റുവോടെയ്..

@ഷബ്‌ന
കിനാവ് കാണേണ്ട കാലല്ലേ... ശരിക്കും കണ്ടോളൂ...ഹല്ല പിന്നെ..

എടാ മോനേ.... നീ ചുളുവില്‍ ഗോള്‍ അടിക്കണ്ട.... ഇത് വായിക്കാന്‍ ഞാന്‍ ലേറ്റ് ആയിപ്പോയി... ഇല്ലേല്‍ കൊടിഞ്ഞിയില്‍ വച്ച് നീ കുടുങ്ങിയേനെ....

മിശ്ര വിവാഹമാണ് ഉദ്ദേശിക്കുന്നത്., ഹതോണ്ട് മതം പ്രശ്‌നമല്ല..
-മതമല്ല., മതമല്ല., മതമല്ല പ്രശ്‌നം..
എരിയുന്ന പൊരിയുന്ന വയറാണ് പ്രശ്‌നം..
(കമ്യൂണിസ്റ്റ് നായരായത് കൊണ്ട് കമ്യൂണിസ്റ്റ് നായരികള്‍ക്ക് മുന്‍ഗണന)


എട ബഡ്ക്കൂസേ ഞാൻ കുറച്ചായി ഇങ്ങോട്ട് വന്നിട്ട്,ഒന്നും പറയണ്ട. ആകെ ഒരു നെറ്റിൽ താല്പര്യമില്ലായ്മ.! വല്ലപ്പോഴും വരും,ഒന്നോ രണ്ടോ കമന്റിടും പോകും.! എന്തായാലും ഇന്ന് ന്റെ ബഡ്ക്കൂസിനെ വായിക്കാനായി വന്ന്അതാ.
എന്തായാലും വധുവിനെ ആവശ്യമുണ്ട് ന്നുള്ള പരസ്യത്തിൽ,വരാൻ സാധ്യതയുള്ളതാ ആ ലൈൻ. 'ഒരു പെണ്ണായിരിക്കണം' ന്നത്.! ഹാ ഹാ
ആശംസകൾ.

ദിപ്പെന്താ ഗഥാ...?
ഒത്തൊരു പെണ്ണ് കിട്ടണം അതെന്നെ .അതിനാശംസകള്‍...:)

ഓരോ ക്വോളിട്ടിയിലേം ഓരോന്നിനെ അങ്ങ് കെട്ടിയാ പോരെ?ഹിഹിഹ്

കാര്യം കാണാന്‍ കഴുതയും കാല് പിടിക്കും ലേ.....ബ്ലും...

മഖ്‌ബൂല്‍ നീ ഒരു വിവാഹം കയ്ക്ക് പിന്നീട് പറയാം

അതിമോഹം ആപത്തല്ലേ?? ഹഹഹ കൊള്ളാം ഈ പോസ്റ്റ്‌ :)

hayyada..manamaeeeeeeeeee............ullath ullathu pole paranja porayirunno....sreeniyettane pole...ädhwanikkunna janavibhaagathinte tholod thol chernnu pravarthikkaan"

Post a Comment