കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Monday, April 23, 2012

ഇത്തിരി കണ്ണീരും കിനാവും സമം ചേര്‍ത്തൊരു നോവല്‍വേലി വരച്ചേ ഒക്കൂ നമുക്ക് ..
എഴുത്തിനേയും വായനയേയും വരെ
അതിര് കെട്ടാതെ വിടാന്‍ ഭാവമില്ല..
കഥ,ചെറുകഥ,നോവല്‍,നോവലെറ്റ്,ആണെഴുത്ത് ,പെണ്ണെഴുത്ത്,.......

ഭിത്തി കെട്ടിക്കെട്ടി നമുക്ക് പരസ്പരം വായിക്കാന്‍ വയ്യാതായിരിക്കുന്നു..


"എഴുത്ത് രണ്ട് വിധമേയുള്ളൂ.. നല്ലതും തിയ്യതും.."
ഓര്‍മ്മ വരുന്നത് പ്രിയ എഴുത്തുകാരി കമലാ സുരയ്യയുടെ വരികള്‍..

ഇതെന്റെ കവിതയാണ്.. ഇതിലെന്റെ കഥയും.
എന്ന് പറയുംവിധം കഥകവിതകള്‍ക്കിടയിലുള്ള
ബര്‍ലിന്‍ വേലികള്‍ വരെ തകര്‍ച്ച് കൊള്ളുന്നു ഈ പുതിയ എഴുത്ത്കാലങ്ങളില്‍...

'മതിലുകള്‍ ഇല്ലാതായിത്തീരുകയാണ്...
ആര്‍ക്കും ആരുമായിത്തീരാം.. ആര്‍ ആരാണെന്ന്് ചോദിക്കരുത്..
എല്ലാവരും എല്ലാവരുമാണ്'-(അപഹരിക്കപ്പെട്ട ദൈവങ്ങള്‍- ആനന്ദ്)

ഇപ്പോള്‍ മോഡേണില്ല്.. പോസ്റ്റ് മോഡേണും..
ഉള്ളത് പുതിയപുതിയ ഉള്‍ഭവങ്ങളാണ്..
കഥയേക്കാള്‍ കഥയുള്ള കവിതകള്‍..
കവിതയേക്കാള്‍ കവിത്വമുള്ള കഥകള്‍..
രണ്ടും ഇഴുക്കം ചേര്‍ന്ന നോവലുകള്‍..

ഓരോ കലാസൃഷ്ടിയും ഓരോരോ പ്രവണതകളെ വെളിച്ചം കാണിക്കുന്നുണ്ട്..

പികെ പാറക്കടവിന്റെ ആദ്യ നോവല്‍ മീസാന്‍ കല്ലുകളുടെ കാവല്‍ പ്രസക്തമാവുന്നത്
സാമ്പ്രദായിക എഴുത്ത്ശീലങ്ങളില്‍ നിന്നുള്ള
ചലന വ്യതിയാനത്തെ പ്രകാശനം ചെയ്യുന്നു അത് എന്നത് കൊണ്ടാണ്..

"ജീവിതം പിഴിഞ്ഞ് സത്തുണ്ടാക്കി
ഇത്തിരി കണ്ണീരും കിനാവും ചേര്‍ത്ത് തപസ്സുചെയ്യുമ്പോള്‍
ഒരു കലാസൃഷ്ടിയുണ്ടാകുന്നു..
കവിതയാണോ..
കഥയാണോ ..
നോവലാണോ..
ദൈവമേ എനിക്കറിയില്ലല്ലോ.".- പി കെ

"ഭൂതകാലം കുഴിച്ചെടുത്താല്‍ നിറയെ കഥകളാണ്.."
ഷഹന്‍സാദയുടെ കൈകള്‍ ചേര്‍ത്ത് പിടിച്ച് സുല്‍ത്താന്‍ മൊഴിഞ്ഞു..
"നമ്മുടെ രണ്ടാളുകളുടേയും പേരുകള്‍ നമ്മുടെ ഉമ്മ ബാപ്പമാര്‍ ഭൂതകാലം കുഴിച്ച് കുഴിച്ച് കണ്ടെടുത്തതാണ്."..

കഴിഞ്ഞകാലങ്ങളെ കുഴികുത്തിയെടുത്താണ് കഥയുടെ,കവിതയുടെ, നോവലിന്റെ വഴിപ്പോക്കുകള്‍..

ഇടവഴിയുടെ ഒരു മൂലയില്‍ നിന്ന് വെള്ളിലകള്‍ നുള്ളിയെടുത്ത് സുല്‍ത്താന്‍ പറഞ്ഞു...
"ഒരാളുടെ കുട്ടിക്കാലമാണ് അവന്‍..കുട്ടിക്കാലത്തെ കഥകള്‍ ഖബ്‌റോളം യാത്രചെയ്യും "

ഇങ്ങനെ , ബാല്യവും കൗമാരവും യൗവ്വനവും കടന്ന് ഒടുക്കജീവിതത്തിന്റെ അടയാളക്കുറിയായ മീസാന്‍ കല്ലുകള്‍ വരെ നീളുന്ന നോവല്‍ നടത്തങ്ങള്‍..

തീക്ഷണാശയവാഹിയായ കഥകളിലൂടെ നമുക്ക് പരിചയമുണ്ട്
പികെ പാറക്കടവ് എന്ന എഴുത്ത്കാരനെ .
ഈ നോവലിലൂടെയും അദ്ദേഹം നമ്മില്‍ നിര്‍മാണം ചെയ്യുന്നത്
അതിശയങ്ങളുടെ ആകാശാഴങ്ങളെയാണ്..

note;ഡി സി ബുക്‌സ് ആണ് പ്രസാധകര്‍..


NB:
ഈ ബുധനാഴ്ച ജാഡലോടകം ബ്ലോഗിന് അവധിയായതിനാലാണ്് ചൊവ്വാഴ്ച തന്നെ പോസ്‌റ്റേണ്ടി വന്നത്.. കമാല്‍ ഹസ്സന്‍ ., ഷാറൂഖ്ഖാന്‍ പ്രശ്‌നം ഒത്ത് തീര്‍ക്കാന്‍ ന്യൂയോര്‍ക്ക് വരെ ഒന്ന് പോകേണ്ടിയിരുന്നു..

റീഡേഴ്‌സിന് ബുധന്‍ അവധി ദിവസമല്ല...


Tuesday, April 17, 2012

ഡിയറായ മുഖ്യമന്തിരി അറിയാന്‍ ഞങ്ങള്‍ ഫെമിനിസ്റ്റ് കുണ്ടാമണ്ടീസുകള്‍ എഴുതുന്നത്
ഡിയറായ മുഖ്യമന്തിരി അറിയാന്‍ ഞങ്ങള്‍ ഫെമിനിസ്റ്റ് കുണ്ടാമണ്ടീസുകള്‍ എഴുതുന്നത്..
നിവേദനങ്ങളോട് നിങ്ങള്‍ക്ക് എപ്പിഡപ്പിയാണെന്ന് അറിയാഞ്ഞിട്ടല്ല..

ബട്ട് ഹെന്താ ചെയ്യ്വാ..
സത്രീ വിമോചനം സാധ്യമാകും വരെ ഒരു തുള്ളി സര്‍ബത്തും വെള്ളം കൈ കൊണ്ട് കുടിക്കുകേലെന്ന് പ്രതിജ്ഞ ചെയ്ത സ്ത്രീശാക്തീകരണ തൊഴിലാളികളായിപ്പോയി ഞങ്ങള്‍..
ഞങ്ങടെ ഒരേയൊരു കാര്യപരിപാടി ഈ നിവേദനമെഴുത്തായിപ്പോയി..

ഹതോണ്ട് ലിസണ്‍ പ്ലീസ് .. കെയര്‍ഫുള്ളീ... ഓകെ

(അഞ്ചാം മന്ത്രി പ്രോബഌ പോലെ വലിച്ച് നീട്ടി നീട്ടി അലമ്പാക്കി സാമുദായിക ബാലന്‍സ് തെറ്റിച്ച് ദിവിടെ ഭൂകുലുക്കം തീര്‍ക്കില്ലെന്ന് ഹോപ്പുന്നു)

അപ്പോള്‍ കം റ്റു ദ പോയന്റ്..

ദിവിടെ ആകെ ആണ്‍മേല്‍ക്കോയ്മയാണ്..ലതുകളുടെ താണ്ഡവമാണെങ്ങും,..
പാവം പെണ്ണുങ്ങള്‍.., പീഡനപര്‍വ്വങ്ങള്‍ താണ്ടി താണ്ടി ആകെ എടങ്ങേറിന്റെ കല്‍ക്കണ്ടങ്ങള്‍ നുണയുകയാണ്...

ഹെവിടെ സ്വാതന്ത്രം..?
(കുറച്ച് നേരത്തെ ഹിവിടെ ഉണ്ടായിരുന്നതായിരുന്നല്ലോ.. എവിടെ പോയോ എന്തോ..കണ്ട് കിട്ടുമ്പോള്‍ കുറച്ച് പെണ്ണുങ്ങള്‍ അന്യേഷിച്ചാരുന്നു ന്ന് പറയാട്ടാ)

പുരുഷകാട്ടാളരുടെ പരുഷഹസ്തങ്ങളില്‍ കുരുങ്ങി ജീവിതം തരിപ്പണമായിപ്പോയ ദെത്രയെത്ര സ്ത്രീ ശിരോമണികള്‍..

ഹേ.. മിനിസ്റ്റര്‍.. വേറീസ് സ്വാതന്ത്രം..?

പാതിരാത്രികളില്‍ ലവള്‍ക്ക് പുറത്തിറങ്ങി നടക്കാന്‍ കഴിയുന്നില്ല..
ഓടാനോ ചാടാനോ പറ്റുന്നില്ല..
ഹെന്തിന് നിലാവിന്റെ കൊമ്പില്‍ ഒന്ന് ഊഞ്ഞാലാടാന്‍ പോലും...

പാതിരാത്രികളില്‍ കുറുക്കനൊപ്പം ഓരിയിടാനുള്ള ഞങ്ങളുടെ സ്വാതന്ത്രത്തെ വിലക്കുന്ന ആഢ്യത്വത്തിന്റെ ആണാധിപത്യത്തെ കുട്ടൂസന്റെ കുപ്പിയിലാക്കാന്‍ ബഹു മുഖ്യന്‍ തയ്യ്വാറാകണം...

നോക്കൂ.. ദിവിടെ ഇപ്പോഴും സമത്വമില്ല..സോഷ്യലിസമാണത്രെ ഫാവി..
അപ്പോള്‍ വര്‍ത്തമാനമോ...
ഫാവി ഫാവി എന്ന് കുറേ കാലമായി കേള്‍ക്കുന്നു...
മാര്‍ക്‌സച്ചായന്റെ കാലം തൊട്ടേ കേള്‍ക്കാന്‍ തുടങ്ങീതാ. ഒര്മാതിരി കോപ്പിലെ ഫാവി...
ഇനിയും ഫാവാന്‍ ഞങ്ങളെ കിട്ടില്ല..

അല്ല, ഇനിയും എനിയും എന്തിനാണ് ഡിയറായ മന്ത്രി സമത്വത്തിന് കാലവിളംബം..
ഐശ്വര്യറായി പ്രസവിച്ചു., സച്ചിന്‍ നൂറ് സെഞ്ചറിച്ചു..അഞ്ചാം മന്ത്രി കാറും സ്റ്റാഫും ഒപ്പിച്ചു..(വകുപ്പെന്തേലും ഒപ്പിച്ചോ എന്തോ.. അല്ലേലും അതിലൊക്കെ എന്തൂട്ട് കാര്യം ല്ലേ..)

ഇനിയും എന്തിന് വെയ്റ്റണം മിസ്റ്റര്‍...

വെയ്റ്റില്ല വെയ്റ്റില്ല വെയ്റ്റാന്‍ ഞങ്ങള്‍ക്കൊക്കില്ല..

-----------------
ഫെമിനിസ്റ്റ് ശോശാമ്മ , ആയ്ശുമ്മ, തങ്കമ്മ
(മൂന്ന് മതത്തീന്നും ഓരോന്നിനെ ചേര്‍ത്തിട്ടുണ്ട്.. ഇനി സന്തുലനത്തിന്റെ പേരില്‍ വഴക്കിനും വക്കാണത്തിനും നില്‍ക്കരുത് പ്ലീസ്)

NB:
'സ്വാതന്ത്രം വേണം.. ന്ന് ച്ചിട്ട് അധികാവരുത്..പണ്ട് ഞങ്ങള് മൊലക്കച്ചയിടാന്‍ വെമ്പല് കൂട്ടി .. ഇന്നത് വേണ്ടാത്രെ .. ഇതിലേതാ സ്വാതന്ത്രം ന്ന് ആര്‍ക്കറിയാം..'- ശ്രീദേവി അന്തര്‍ജനം(വിടി ഭട്ടത്തിരിപ്പാടിന്റെ ഭാര്യ)
-ആഞ്ഞു കൊത്തുന്ന അനുഭവങ്ങള്‍-- കമല്‍ റാം സജീവ്‌
Tuesday, April 10, 2012

ന്നാലും മുപ്പതര വെള്ളിക്കാശിന് എന്നെ ഒറ്റിയല്ലോടാ തെണ്ടികളേദൈവ്വേ ., ഈ ബഡ്ക്കൂസ് ഇതെവിടെ പോയിക്കെടക്കണ്..
ബ്ലഡി മൊശകൊടന്‍...

ദിവനേം വിശ്വസിച്ചാ ഞാന്‍ പരിപാടി ഏറ്റത്..

ചെറിയൊരു പ്രോഗ്രാം നടക്കുന്നുണ്ട്.., അതില്‍ ഞങ്ങളൊരു വല്യ ഗമണ്ടന്‍ കലാ(പ) പരിപാടി ചെയ്യാം എന്നൊക്കെ പറഞ്ഞിട്ടിപ്പോള്‍...

ലത്കളോടിനി ഹെന്ത് സമാധാനം പറയും...

റിഹേഴ്‌സവല്‍ നടക്കേണ്ട നേരമായിട്ടും കൂഷ്മാണ്ടത്തെ കാണുന്നില്ല..
ട്രിണാംകുളത്ത് നിന്ന് കാലിക്കറ്റിലെത്താന്‍ ഇത്ര നേരമോ...

-നിങ്ങളിപ്പോള്‍ ആകാംക്ഷയുടെ മുള്‍മുനയിലല്ലേ..
ഞാനാരെയാ ദിങ്ങനെ വെയ്റ്റുന്നതെന്ന ഉത്കണ്ഠയുടെ മുള്ളാണി മുനയില്‍...

എന്നാല്‍ കേട്ടോളൂ.. ബന്ന എന്ന് പറയുന്ന ഒരു തോന്ന്യാസി എനിക്ക് കൂട്ടുകാരനായിട്ടുണ്ട്...

അവനെപറ്റി പറയാന്‍ ഒട്ടേറെയുണ്ട്..
(പാര്‍ട്ടി കോണ്‍ഗ്രസ് നടക്കും നേരത്ത്..,
കോഴിക്കോട് ടൗണാകെ ബ്ലോക്കായി ഹലാക്കായ നേരത്ത്
റെയില്‍വേ സ്‌റ്റേഷനില്‍ വേഗമെത്താന്‍ ഓട്ടോ വിളിച്ചവനാ കക്ഷി..
നടന്നാല്‍ അഞ്ച് മിനുറ്റ്‌കൊണ്ട് എത്താവുന്നതേയുള്ളൂ..
ഓട്ടോയില്‍ ലെവനിരുന്നത്25 മിനുറ്റ്...
ട്രെയിനിനറിയുകേലല്ലോ ബന്ന വരാനുണ്ടെന്ന്... ദത് ദതിന്റെ സമയത്തിന് കൃത്യം പോയി)

- ടാ ഞാന്‍ വൈകും കെട്ടോ.. ഒരു പ്രത്യേക അവസ്ഥാകാലുഷ്യത്തില്‍ ഹെനിക്ക് ട്രെയിനിന്റെ ചെയിനൊന്ന് ചുമ്മാ വലിക്കേണ്ടി വന്നു...
അപ്പോ നില്‍ക്കുക എന്നത് ട്രെയിനിന്റെ ബാധ്യതയാണല്ലോ...
ഹത് ഹതിന്റെ കടമ നിറവേറ്റി..

ഇപ്പൊ ടിടിആറും സ്റ്റേഷന്‍ മാസ്റ്ററും എല്ലാം ചേര്‍ന്ന് അവരുടെ കടമ നിറവേറ്റുന്നു...
എടങ്ങേറിന്റെ അവിലും കഞ്ഞി കുടിച്ചു കൊണ്ടിരിക്കുകയാടാ ഞാനിപ്പൊ..
ഫൈനാണത്രെ ഫൈന്‍...- ബന്നയുടെ ഫോണ്‍ കാള്‍

-സംഭവിച്ചത് ഇതാണ്..
ബന്നയുടെ അടുത്തിരിക്കുന്ന ഒരാള്‍ക്ക് ഫിക്‌സ് വന്ന് ആകെ വിറയെടുത്തു..
അവസ്ഥ കൂടുതല്‍ മോശമാവുന്നത് കണ്ടപ്പോള്‍ ആരോ പറഞ്ഞു ചെയിന്‍ വലിക്കാന്‍...
ദത് കേട്ടതും ബന്ന ചെയിനിലേക്കങ്ങ് ചാടിവീണു...ലെവന്റെ വെയ്റ്റ്ുണ്ടോ ദതിന് താങ്ങാനൊക്കുന്നു..
ട്രെയിന്‍ നിന്നു...

ടിടി ആര്‍ ഓടി വന്നു... ഏത് പണ്ടാറക്കാലനാടാ ചെയിന്‍ വലിച്ചത്..

സഹയാത്രികര്‍ മുപ്പതര വെള്ളിക്കാശിന് ബന്നയെ ഒറ്റിക്കൊടുത്തു..
ദേ ഈ കാലമാടനാ.....

ദൈവ്വേ കുടുങ്ങ്യോ... ബട്ട് ബന്ന വിട്ടു കൊടുത്തില്ല..
മനുഷ്യത്വം, ദയ, കാരുണ്യം,സ്‌നേഹം തുടങ്ങി പ്രസംഗത്തില്‍ മാത്രം കേട്ട് പരിചയമുള്ള കുറേ മുല്യലതാദികളെ പറ്റിയങ്ങ് പ്രഭാഷിച്ചു..

മതമേലധ്യക്ഷന്‍മാര്‍ വരെ നമോവാകം പറയും ദിത് കേട്ടാല്‍..
ഹതിന്റെ മാസ്മരികതയില്‍ ചിലര്‍ ആശുപത്രിയിലേക്കോടി...
ആംബുലന്‍സ് വിളിച്ചു.. കാര്യങ്ങളൊക്കെ അങ്ങ് ഓകെയായി...

ചുരുക്കി പറഞ്ഞാല്‍ ഞങ്ങടെ കലാപരിപാടി അന്ന് നടന്നില്ല...

NB:
pwd എഞ്ചിനീയര്‍ ആയിരുന്നു ആ അസുഖം വന്നയാള്‍.. അദ്ദേഹത്തിന്റെ കോ വര്‍ക്കേര്‍സ് ഒക്കെ ആ കമ്പാര്‍ട്ട്‌മെന്റെില്‍ ഉണ്ടായിരുന്നത്രെ ., ബട്ട് ഒരാളും തിരിഞ്ഞ് നോക്കിയില്ല..

*പരസഹായ തല്‍പരതയില്‍ ഒരു പണത്തൂക്കം മുന്നിലാണെന്നും ബന്ന..
മറ്റുള്ളവരെയൊക്കെ എങ്ങനെ സഹായിക്കാം എന്ന കോഴ്‌സ് അവനില്‍ നിന്നും പഠിച്ച് കൊണ്ടിരിക്കുകയാണ് ഞാനിപ്പോള്‍...
പഠിച്ചു കഴിയട്ടെ .. എന്നിട്ട് വേണം എല്ലാരേം ഒന്ന് ഗമണ്ടനായി സഹായിക്കാന്‍...

Tuesday, April 3, 2012

വധുവിനെ ആവശ്യമുണ്ട് ഒത്തവണ്ണം,നിറം,ചുറ്റളവ്,വിസ്തീര്‍ണ്ണം


വൈവാഹിക പംക്തിയിലേക്ക് സകല കൂഷ്മാണ്ടങ്ങള്‍ക്കും സ്വാഗതം..
പെണ്‍കുട്ടികളോ ,ലത്കളുടെ പേരന്റ്‌സോ, ബ്ലഡി ബ്രദ്‌ഴ്‌സ് ആന്റ് സിസ്റ്റേഴ്‌സോ വായിക്കാനാണ് ദീ പോസ്റ്റ്..

കെട്ടിക്കുടുങ്ങിയ ദമ്പതുകള്‍ക്ക് വായിക്കാനുള്ള പംക്തിയല്ല ദിതെന്ന് ആദ്യമേ ലാസ്റ്റ് വാണിംഗ് തരികയാണ്..

ആകെ ആറ്റിക്കുറുക്കി സംഗ്രഹിച്ച് ഷോര്‍ട്ടാക്കി പറഞ്ഞാല്‍
ഒരു വധുവിനെ ആവശ്യമുണ്ട്
(ദിത് പറയാനെന്തിനാ നാണിക്കണേ..)

വധു എന്ന് പറയപ്പെടുന്ന ബഡ്ക്കൂസിന് ഉണ്ടായിക്കേണ്ട മിനിമം ക്വാളിഫിക്കേഷന്‍സ് താഴെ പറയുന്നതാണ്...

--ലെവളൊരു പെണ്ണായിരിക്കണം..എന്ന കാര്യം ആദ്യമേ ഓര്‍മപ്പെടുത്തുകയാണ്--
(ന്ന് വെച്ചാല്‍ ഫെമിനിസ്റ്റ് ആകരുതെന്ന്... തിരിഞ്ഞോ)

1-ഒത്ത വണ്ണം
(ഈ ഒത്തവണ്ണം ന്ന് വെച്ചാല്‍ ആര്‍ക്ക് ഒത്തവണ്ണമെന്നാ.. ലാലേട്ടനോ അതോ ഇന്ദ്രന്‍സിനോ)

2-ഒത്ത നിറം
(മമ്മൂട്ടിക്ക് ഒത്തനിറമൊ.സലീംകുമാറിന് ഒത്ത നിറമോ)

3-ഒത്ത ചുറ്റളവ് വിസ്തീര്‍ണ്ണം
4-ഒത്ത ആരവും വ്യാസവും
(ഒത്ത് പിടിച്ചാല്‍ മലയും പോരും എന്നല്ലേ.. ഹതോണ്ടാ ഒത്തത് തന്നെ വേണം ന്ന് ത്ര വാശി)

5-അഞ്ചടി രണ്ടിഞ്ച്...
(അതോ അഞ്ചരടിയോ.. ആ ഹെന്തായാലും അടി ഒറപ്പാ)

6-സുമുഖി,സുശീല,സുന്ദരി,സുഷുപ്തി,സുഗ്രാഹിണി,സുമതി..
(ദിതൊക്കെ ആയിരിക്കണം)


മിശ്ര വിവാഹമാണ് ഉദ്ദേശിക്കുന്നത്., ഹതോണ്ട് മതം പ്രശ്‌നമല്ല..
-മതമല്ല., മതമല്ല., മതമല്ല പ്രശ്‌നം..
എരിയുന്ന പൊരിയുന്ന വയറാണ് പ്രശ്‌നം..
(കമ്യൂണിസ്റ്റ് നായരായത് കൊണ്ട് കമ്യൂണിസ്റ്റ് നായരികള്‍ക്ക് മുന്‍ഗണന)

ഹല്ല.. മിശ്രവിവാഹം നടക്കണേലും രണ്ടും രണ്ട് ജാതിയിലായിരിക്കണ്ടേ..
അപ്പോഴും ജാതിയാണ് താരം..നിരീക്ഷര വിശ്വാസികളേ നിങ്ങള് തോറ്റു...

അപ്പോള്‍ മൈ ഫോണ്‍ നമ്പറീസ് ഡബിള്‍ റ്റു ഡബിള്‍ ഫോര്‍..

NB:
മാട്രിമോണിയല്‍ പരസ്യത്തിന്റെ കോലവും ശൈലിയും കണ്ട് കലിപ്പ് കേറി ഇട്ട പോസ്റ്റാണിത് കെട്ടോ..
ഞാന്‍ പെണ്ണന്യേഷിച്ച് നടക്കുന്നുവെന്നും പറഞ്ഞ്് ദയവ് ചെയ്ത് എന്റെ പേരന്റ്‌സിന് കോളരുത്.. വീട്ടില്‍ വേള്‍ഡ് വാറും കോള്‍ഡ് വാറും തീര്‍ക്കരുത്..
പ്ലീസ്.... കാല് പിടിക്കാം..(കാര്യം കാണാന്‍  കഴുതക്കാലും പിടിക്കണം ന്നല്ലേ..- ഹിഹി
.........)