കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, March 27, 2012

ശ്രദ്ധിച്ച് ഡ്രൈവണേ അല്ലേലാകെ ഹലാക്കാകും..

ഹെന്റെ കൂട്ടാരന്‍ യാസിര്‍ പാടൂരും കോഴിക്കോട് സിറ്റി ട്രാഫിക് പോലീസും വിസ്മയ ഐടി ആനിമേഷന്‍ ക്ലബ്ബും ചേര്‍ന്ന് ട്രാഫിക് ബോധവല്‍കരണങ്ങള്‍ നടത്തിവരികയാണിപ്പോള്‍... ലെവന്‍ ഗമണ്ടനായി കാര്‍ട്ടൂണ്‍ വരക്കും.. കാര്‍ട്ടൂണ്‍ പ്രദര്‍ശനം, ക്ലബ്ബ് രൂപീകരണം , മാഗസിന്‍ പ്രസിദ്ധീകരണം തുടങ്ങി ഒട്ടേറെ പ്ലാനുകളാണ് ദിവന്റെ മനസ്സില്‍... ഗള്‍ഫിലെ നല്ല ജോലിയും സാലറിയും വേണ്ടെന്ന് വെച്ച്ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ ആകണമെന്നും ചെയ്യണമെന്നും മനസ്സുറപ്പിച്ച് നടക്കുന്ന പ്രിയ കൂട്ടുകാരന് എന്റെ ബിഗ് സല്യൂട്ട്...
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും ഒട്ടേറെ മന്ത്രിമാരേയും ഈയാവശ്യാര്‍ഥം കാണാന്‍ ചെന്നിരുന്നു അവന്‍... ഗുരുവായൂരില്‍ തൊഴാന്‍ വന്ന മന്ത്രി ഗണേഷ്‌കുമാറിനേയും ലെവന്‍ വെറുതെ വിട്ടില്ല... മുഴുവന്‍ കാര്‍ട്ടൂണും കാണിച്ച് കൊടുത്തിട്ടേ ദിവനടങ്ങിയുള്ളൂ... ഒടുക്കം മന്ത്രി പറഞ്ഞു.. മോനേ നീ വമ്പനാകും ,.. ഒറപ്പായും വമ്പനാകും.. (മന്ത്രി ഗണേഷ്‌കുമാറിനെ പറ്റി യാസിറിന് നൂറ്‌നാവ്)
ഉറങ്ങിയെഴുന്നേല്‍ക്കുമ്പോഴും ഉറക്കച്ചടവില്ലാത്ത ചിലരുണ്ട്.. ആര്‍ജവവും ഊര്‍ജ്വസ്വലതയും കൈമുതലുള്ളവര്‍... ഹെന്റെ ബ്ലഡിഫ്രണ്ട്‌സെല്ലാം അത്തരം ഗണത്തില്‍ ചേര്‍ക്കാവുന്നവരാണ്.. എന്നിട്ടെന്താടാ കോപ്പേ നീ മാത്രം ഇങ്ങനെയായത് എന്നല്ലേ.. നോക്കിക്കോ.., ഞാനും ഗമണ്ടനാവും.. കള്ളനായിരുന്ന രത്‌നാകരന്‍ വാല്‍മീകി മഹര്‍ഷിയായില്ലേ... വെയ്റ്റ് ചെയ്യ് മക്കളേ .. ഹെനിക്കും വരും ഒരു ടൈം.. മക്കൂന്റെ ബെസ്റ്റ് ടൈം...... അപ്പോള്‍ നാസ്‌തേ നമസ്‌തേ പിസാസ്‌തേ... ടാറ്റാ ബൈ ബൈ..

15 comments:

മക്കൂന്റെ ബെസ്റ്റ്‌ ടൈം വരട്ടെ..ഞമ്മള് കാത്തിരിക്ക്‌ണ്...

ബട്ട് വെയിറ്റിംഗ് ചാര്‍ജ് ഈടാക്കരുത് കെട്ടോ ഷാജിക്കാ..

ഒരുനാള്‍ ഞാനും ഏട്ടനെപ്പോലെ
വളരും വലുതാകും..... എന്ന്, അല്ലെ...?
ഹ്മം, നടക്കട്ടെ....
(ഓരോരോ ആഗ്രഹങ്ങളെ...)

എന്തായിരുന്നൂ ശരിക്കുള്ള ഉദ്ദേശം ന്ന് എനിക്കങ്ങ് മനസ്സിലായില്ല, ട്ടോ. ആശംസകൾ.

ഒരു നാള്‍ വരും. അന്ന് ഞാന്‍ ബെര്‍ലിയെപ്പോലെ വളര്‍ന്നു വലുതാകും. ആരാധകര്‍ വന്നു ഓരോ പോസ്റ്റിലും തെങ്ങ ഉടക്കും. ബോസ്സിന്റെ കണ്ണുവെട്ടിച്ച് പോസ്റ്റുകള്‍ വായിച്ചു തല തല്ലിച്ചിരിക്കും അവര്‍. ആരാധികമാര്‍ ഇമെയില്‍ അയച്ചു ശല്യപ്പെടുത്തും"
എന്നും ഉറങ്ങുന്നതിനു മുമ്പ്‌ രണ്ടു പ്രാവശ്യം ഈ മന്ത്രം ഉരുവിടൂ..

ഹയ്യോടാ ലെവന്റെ ഒരു പൂതി..
അതൊക്കെ മോനേ നീ തന്നെ ഉരുവിട്ട് കെടന്നാ മതി കെട്ടാ...

എനിക്കേയ് നാലഞ്ച് ആശകളേ ഉള്ളൂ...
ഒരു സിനിമാ പിടിക്കണം..
ഒരു ഗമണ്ടന്‍ നോവലെഴുതണം..
(എഴുതി തുടങ്ങി കെട്ടാ)...

പിന്നേ....

ബാക്കി ഞാന്‍ പിന്നെ പറയാം... ഓകെ

ജാഢലോടകം ആകെ ചിരിമയമാണല്ലോ...എല്ലാമൊന്ന് വായിക്കണം. പിന്നെയാവട്ടെ.

ശ്രദ്ധിച്ച് ഡ്രൈവണേ അല്ലേലാകെ ഹലാക്കാകും..

ഇത്രയും ആയിട് തന്നെ സഹിക്കാനുള്ള പാട് ഞങ്ങള്‍ക്കറിയാം :)

"മോനെ നീ വമ്പനാകും
ഒറപ്പായ് വമ്പനാകും"
ആശംസകള്‍

അജിത്, അബ്‌സാര്‍ക്ക, ജോസഫ് ഭായ്, സി വി തങ്കപ്പന്‍...

എല്ലാവര്‍ക്കും താങ്ക്‌സ് കെട്ടോ..

ഈ ജാഡലോഡകത്തിന് ഇത്ര പവ്വറുണ്ടടമ്മാ..!

മഖുബുല്‍ നിങ്ങള്‍ ഓരോ ദിവസവും അത്ഭുതങ്ങള്‍ സൃഷ്ടിക്കുന്നു.........നിങ്ങള്‍ ഓരു ഗമണ്ടന്‍ തന്നെ...............

ഞാനും ഗമണ്ടനാവും.!!!
ഇനി എന്തോന്നു ആവാൻ. ഇപ്പോൾ തന്നെ ഗമണ്ടൻ അല്ലെ..

@മുരളീ മുകുന്ദന്‍..
ജാഡലോടകത്തിന് ഫയങ്കര പവറ് തന്ന്യാ.. എത്ര കാണുമോ എന്തോ..

@നീരജാ മോഹന്‍, ജെഫുക്കാ..
നീങ്ങളൊക്കെ കൂടി എന്നെ ഗമണ്ടനാക്കും..

എല്ലാവര്‍ക്കും സന്ദര്‍ശനത്തിന് താങ്ക്‌സ് കെട്ടോ..

Post a Comment