കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Sunday, March 25, 2012

ഫില്‍ ഇന്‍ ദ ബ്ലാങ്ക്‌സ്.., ഓകെ


രാഷ്ട്രപതിയെ പറ്റി ഒരു പുറത്തില്‍ കവിയാതെ ഉപന്യസിക്കുക

നമ്മുടെ രാഷ്ട്രത്തിലെ പ്രഥമ പൗര(പൗരി)നാകുന്നു രാഷ്ട്രപതി..
205 ഓളം കോടി ചെലവാക്കി ബന്ധുമിത്രാധി കീൂഷ്മാണ്ടങ്ങളുടെ കൂടെ ടൂറടിക്കലാകുന്നു മുഖ്യ കലാപരിപാടി..

പിന്നെ വധശിക്ഷക്ക് വിധിക്കപ്പെട്ട കൂറേ ബഡ്ക്കൂസുകളുണ്ടല്ലോ നമ്മുടെരാജ്യത്ത്.. ലതുകള്‍ ദയാഹരജി കൊടുക്കല്‍ ഇപ്പറയപ്പെട്ട രാഷ്ട്രപതിയുടെ കയ്യിലാകുന്നു..
ഈ ദയാഹരജി മേടിക്കുന്ന പണിക്കാകുന്നു മാസം ഒന്നര ലക്ഷം രൂഫാ ഖജനാവില്‍ നിന്നും പോയ്‌ക്കൊണ്ടിരിക്കുന്നത്..
ഹിതൊക്കെ പ്രധാനമന്ത്രിക്കോ മറ്റോ ചെയ്താല്‍ പോരേ എന്ന് ചിന്തിക്കാഞ്ഞല്ല.. അപ്പോള്‍ പിന്നെ രാഷ്ട്രപതിയെന്തോന്ന് ചെയ്യും..
(എന്തെങ്കിലും ചെയ്ത് ജീവിച്ചോട്ടെ്ന്ന്)

പിന്നെ വല്ല സംസ്ഥാനങ്ങളും ഉഡായ്പുകള്‍ കാണിച്ചാല്‍ ദതുകളെ പിരിച്ച് വിട്ട് ഭരിക്കേണ്ടത് രാഷ്ട്രപതിയാകുന്നു..
(കോഴിക്ക് മുല വരിക എന്ന് കേട്ടിട്ടില്ലേ.. അക്കാലത്തെ കഥയാണ് പറയുന്നത്)..
അതും സ്പീക്കര്‍ ഭരണമോ മറ്റോ ഏര്‍പ്പെടുത്താവുന്നതേയുള്ളു..
ബട്ട് അപ്പോള്‍ രാഷ്ട്പതിയെന്തോ ചെയ്യും..

പിന്നെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കേണ്ടതും രാഷ്ട്രപതിയാകുന്നു..
(ഹീ ഹ ഹാ)

രാഷ്ട്രപതിയാകുന്നു ഇന്ത്യയുടെ സര്‍വ്വസൈന്യാധിപന്‍....(തന്നെയോ.., ഇക്കാര്യം രാഷ്ട്രപതിക്കറിയുമോ എന്തോ)

രാഷ്ട്രപതിയെ സഹായിക്കാന്‍ ഒരു ഉപരാഷ്ട്രപതിയും ഉണ്ടായിരിക്കും..( ഒന്നേക്കാല്‍ ലക്ഷം ശമ്പളം മേടിക്കാന്‍ ഒരാള് വേണ്ടേ ., അതിനാണ് ദിത്)

NB:
മുമ്പത്തെ രാഷ്ട്രപതി സകല സ്‌കൂളുകളിലും കയറിയിറങ്ങി മക്കളേ നിങ്ങള്‍ കിനാവ് കാണണം എന്ന് പറഞ്ഞപ്പോ ഞാന്‍ കരുതി ഹിതായിരിക്കും രാഷ്ട്രപതിയുടെ പണിയെന്ന്..
അതല്ല ടൂറടിക്കലാണെന്ന് ഇപ്പോഴത്തെ രാഷ്ട്രപതി മനസ്സിലാക്കിത്തന്നിരിക്കുന്നു..

പുതിയ രാഷ്ട്രപതി ഇനിയെന്തരക്കെയാണാവോ ചെയ്‌വാന്‍ പോകുന്നത്..

ഒടുക്കം:
ഗോവ, മണിപ്പൂര്‍, പഞ്ചാബ്, യുപി , ഉത്തരഖണ്ഡ്, ഇലക്ഷന്‍ കഴിഞ്ഞു., റിസള്‍ട്ട് വന്നു..
പിറവം കഴിഞ്ഞു., ഇനി നെയ്യാറ്റിന്‍കരയും കഴിയും..
ഗുജറാത്ത് ഇലക്ഷന്‍ വരാന്‍ കിടക്കുന്നു..
രാഷ്ട്പപതി ഇലക്ഷന്‍ നാല്മാസം കഴിഞ്ഞാല്‍...

വിട്ടഭാഗം ഗമണ്ടനായി പൂരിപ്പിക്കുക

ജനാധിപത്യ രാജ്യത്തെ ഏറ്റവും വലിയ ഉല്‍സവം ----------ആകുന്നു.

5 comments:

സത്യം പറയാമല്ലോ ഗഢീ...എനിക്ക് അസൂയ തോന്നുന്നു നിങ്ങളോട്. എന്റെ മനസ്സിൽ പലതരം ചിന്തകൾ ഉയർന്ന കാലം മുതൽ എനിക്കുള്ള സംശയങ്ങളാണ് നിങ്ങളിപ്പോൾ ചോദിച്ചിരിക്കുന്നേ. അതും ഇത്രയ്ക്കും രസകരമായി. സാഷ്ടാംഗ പ്രണാമം സുഹൃത്തേ. എനിക്കേറ്റവും ഇഷ്ടായ സാധനം ഞാനിങ്ങ് കോപ്പി ചെയ്തിടാം. എല്ലാം ഇഷ്ടമായി പക്ഷെ എന്നാലും.

'രാഷ്ട്രപതിയാകുന്നു ഇന്ത്യയുടെ സര്‍വ്വസൈന്യാധിപന്‍....(തന്നെയോ.., ഇക്കാര്യം രാഷ്ട്രപതിക്കറിയുമോ എന്തോ).'

ആശംസകൾ സുഹൃത്തേ.

ഈ കോടിപതി , ലക്ഷാതിപതി എന്നൊക്കെ പോലെയുള്ള ഒരു 'പതി' ആണ് രാഷ്ട്ര പതി എന്ന് ഇപ്പോള്‍ മനസ്സിലായില്ലേ മക്കളെ . . .


ഗുഡ് One

കാറ്റുള്ളപ്പോള്‍ പാറ്റുക എന്ന് കേട്ടിട്ടില്ലേ...
അതുപോലെ...

Post a Comment