കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, March 21, 2012

പ്രിയരേ ഒന്ന് ഹെല്‍പ്പണേ മൈ ഫോണ്‍ നമ്പറീസ് ഡബിള്‍ റ്റു ഡബിള്‍ ഫോര്‍ ..


ഇത് അനീതിയാണ് യുവറോണര്‍..

മാധ്യമ സിന്‍ഡിക്കേററ് വ്യക്തമായും ഇവിടെ നിലവിലുണ്ട്.,,,

അല്ലേല്‍ നോക്കൂ .. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് കഴുതകള്‍ക്കൊന്നും ബുദ്ധിയില്ലെന്ന് ഇവിടെ സ്ഥാപിക്കപ്പെടുന്നത്..,
കഴുത സമം മണ്ടന്‍ എന്ന തിയറി ഒരു അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഫലം തന്നെയാണ്..

രാജാവായ സിംഹത്തിന്റെ അടുത്ത് മന്ത്രിയായ കുറുക്കന്‍ കഴുതയെ പറഞ്ഞ് പറ്റിച്ച് കൊണ്ട് വരുന്ന കഥകള്‍ക്കൊക്കെ ് എന്ത് അടിസ്ഥാനമാണുള്ളത് ...

ആ ചരിത്ര , പാത്ര നിര്‍മ്മിതിയില്‍ ആരുടെയൊക്കെയൊ കറുത്ത കരങ്ങള്‍ ഞാന്‍ കാണുന്നുണ്ട്...

അല്ല ., ആരാണ് സിംഹത്തിനെ രാജാവാക്കിയത്..
കുറുക്കനെ മന്ത്രിയാക്കിയത്..കുരങ്ങനെ അസിസ്റ്റന്റ് മിനിസ്റ്ററാക്കിയത്..
കാക്കയെ ചാരത്തലവനാക്കിയത്..

സിംഹം ഇവിടെ ഏത് ഇലക്ഷനിലാണ് മല്‍സരിച്ചത്..
(ഇനി മന്‍മോഹന്‍ സിംഗിനെ പോലെ രാജ്യസഭയിലൂടെ കയറി വന്നതാകുമോ)

രാജാധിപത്യവും സ്വേഛാധിപത്വവും (കൊളോണിയലിസ്റ്റ് ചിന്താ സരണികളും) ഒടുങ്ങിത്തുടങ്ങുന്ന ഇക്കാലത്ത് ഇമ്മാതിരി കഥകള്‍ നിരോധിക്കണം യുവറോണര്‍.....

പണ്ട് പണ്ട് രാജാവുണ്ടായിരുന്നു..
രാജകുമാരനുണ്ടായിരുന്നു...
വേറെ ഒരു രാജകുമാരിയും..
അവര്‍ തമ്മില്‍ ഗമണ്ടന്‍ പ്രണയമായിരുന്നു...
എന്നൊക്കെ കഥ പറഞ്ഞ് കുഞ്ഞ് കുട്ടികളുടെ മനസ്സില്‍ രാജാധിപത്യാനുകൂലമായ മനസ്ഥിതി ഉണ്ടാക്കാനുള്ള ബ്ലഡി ഓള്‍ഡ്‌സിന്റെ ഗൂഢ നീക്കങ്ങളേയും തടുക്കാന്‍ ബഹുമാനപ്പെട്ട കോടതി ഉടനടി വേണ്ടത് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു...

NB:
ഓരോ ജീവി വര്‍ഗങ്ങളും വംശനാശം നേരിട്ട് കൊണ്ടിരിക്കുകയാണത്രെ ...
തുമ്പി, പൂമ്പാറ്റ, അണ്ണാറക്കണ്ണന്‍.. അങ്ങനെയങ്ങനെ.....

ബട്ട് എന്ത്‌കൊണ്ടാകും കാക്കകള്‍ക്ക് മാത്രം വംശനാശം സംഭവിക്കാത്തത്...

ഒരാഴ്ച്ചക്കാലമായി ഈ ചോദ്യമെന്നെ ഹലാക്കാക്കി കൊണ്ടിരിക്കുന്നു..

നിങ്ങള്‍ക്കെങ്ങാനും ആന്‌സ്വര്‍ കിട്ടിയാല്‍ ഒന്നറിയിക്കണേ..
മൈ ഫോണ്‍ നമ്പറീസ് ഡബിള്‍ റ്റു ഡബിള്‍ ഫോര്‍ ..

22 comments:

കാക്ക മുസ്ളി പവര്‍ എക്സ്ട്രാ കഴിക്കുന്നുണ്ടാവും..ഹേയ് ഞമ്മളെ മലപ്പോറത്തെ കാക്കട്ടാ.. :)

സിംഹം ഇവിടെ ഏത് ഇലക്ഷനിലാണ് മല്‍സരിച്ചത്..
(ഇനി മന്‍മോഹന്‍ സിംഗിനെ പോലെ രാജ്യസഭയിലൂടെ കയറി വന്നതാകുമോ)

ഇതെഴുതുന്ന കൈകളിൽ ഒരു നൂറു മുത്തം. എന്റമ്മോ നിങ്ങളുടെ ഈ ഹ്യൂമർസെൻസിനെ ഞാൻ തൊഴുന്നു. എല്ലാ ലോക കാര്യങ്ങളും എത്ര തന്മയത്വത്തോടെയാണ് നിങ്ങൾ ഇങ്ങനെ സാമൂഹികപരമായി ബന്ധിപ്പിക്കുന്നത്. ? നമിക്കുന്നു ട്ടോ. ആശംസകൾ.

കാക്കകള്‍ മനുഷ്യരെ പോലെ സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാന്‍ തയ്യാറാവുന്നു.. മറ്റു ജീവികള്‍ തനി പിന്തിരിപ്പന്മാരും, യാഥാസ്ഥിതിക ചട്ടക്കൂടില്‍ നിന്ന് പുറത്തു വരാന്‍ തയ്യാറല്ലാത്ത മൂരാച്ചികളും ആണ്.. കൂട് വെക്കാന്‍ മരങ്ങള്‍ ഇല്ലാതാവുമ്പോ കാക്കകള്‍ റെയില്‍വേ സ്റ്റേഷനില്‍ കൂട് കൂട്ടുന്നു. അണ്ണാനും തുമ്പിയും ഒന്നും പഴയ ജീവിത ശൈലികള്‍ വര്‍ജിക്കാന്‍ തയ്യാറല്ല.

@ഹ ഹ.. റാശിദ് അത് കലക്കന്‍ പോയന്റാണല്ലോ..

@മണ്ടസന്‍..
നിങ്ങടെ ഈ സ്‌നേഹവും പ്രോല്‍സാഹനവും കാണുമ്പോള്‍ സത്യായിട്ടും കരച്ചില്‍ വരുന്നു..

@ഷാജിക്കാ , ജബ്ബാര്‍ക്കാ.. സന്ദര്‍ശനത്തിന് താങ്ക്‌സ്

കാക്കകൾക്ക് മാത്രമല്ല, മനുഷ്യനോട് ചേർന്ന് ജീവിക്കുന്ന ജന്തുക്കൾക്കും വംശനാശമില്ല - പൂച്ച, പട്ടി, പശു..മനുഷ്യനോടൊപ്പം അവയും ജീവിക്കും..

ബോസ്സേ, അടിപൊളിയായിട്ടുണ്ട്....പിന്നെ മായാവിയുടെയും,ഡിങ്കന്‍റെയും പക്ഷപാതപരമായ നടപടികളില്‍ എനിക്കുള്ള പ്രതിക്ഷേതം ഞാന്‍ ഇവിടെ രേഖപെടുത്തി കൊള്ളട്ടെ....തുമ്പന് കോഴിക്കറി വാങ്ങിക്കൊടുക്കാത്ത ജമ്പന്‍ ഇന്നത്തെ നഴ്സുമാരെ വട്ടം കറക്കുന്ന മാനേജ്മെന്‍റ്കളെയാണ് ഒര്മാപ്പെടുത്തുന്നത്.....

സോറി ഹെൽപ്പിങ്ങ് ഇല്ലാ, ഇതൊക്കെ പണ്ടേ ഇങ്ങ്നെ പോന്നാതാണ് പെട്ടന്ന് മാറ്റാൻ പറ്റില്ല..................

നല്ല മനുഷ്യന്‌ മനുഷ്യത്വമുള്ളവന്‍ മോശപ്പെട്ടവന്‍ മൃഗം എന്ന് പറഞ്ഞപോലെ..!!

പാവം കാക്ക!
അതിനു വംശ നാശം സംഭവിക്കാത്തതായോ അത് ചെയ്ത കുറ്റം ?
:)

@വിഡഢിമാന്‍,ഹാരി, ഷാജു അത്താണിക്കല്‍, സഹയാത്രികന്‍, അലിഫ് കുമ്പിടി.......
സന്ദര്‍ശനത്തിന് താങ്ക്‌സ് കെട്ടോ..

എന്താ പറയുക - ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഗമണ്ടന്‍ ഐഡിയാസ് ഫ്രം ജാടലോടകം...

കാക്ക ഞമ്മളെ ഗ്രാമ സഭയുടെ ഔദോകിക പക്ഷി അല്ലെ അത് കൊണ്ടാകും കോയാ

ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വിഷയമ എടുത്ത് ഇത്തരത്തില്‍ ഉള്ള ഒരു പോസ്റ്റ്‌ ഇടാനും, അത് ആളുകളെ കൊണ്ട് രസിപ്പിച്ചു വായിപ്പിക്കാനും ഉള്ള ബ്രില്ല്യന്സിനു ആണ് എന്റെ മാര്‍ക്ക്‌... അതിനു നൂറു മാര്‍ക്ക്‌....

@പ്രദീപ്കുമാര്‍,കൊമ്പന്‍ സന്ദര്‍ശനത്തിന് താങ്ക്‌സ് കെട്ടോ..
@ അബ്‌സാര്‍ ഭായി .. അങ്ങനെ നിങ്ങളെന്നെ ബ്രില്യന്റാക്കി ല്ലേ...

ഹ...ഹ.... റാഷിദിന്റെ കമന്റ് ഇഷ്ടായീ.
പിന്നെ എനിക്ക് തോന്നുന്നത് ഇത്രേം കാലം വിളിച്ചിട്ടും പ്രതികരിക്കാതിരിക്കുന്നതുകൊണ്ടാണ് ഇപ്പഴും കഴുതകളെത്തന്നെ മണ്ടന് പര്യായമായി ഉപയോഗിക്കുന്നത് എന്നാണ്. എന്നെങ്കിലും അവര്‍ പ്രതികരിച്ചുതുടങ്ങുമ്പോള്‍ അറിയാം. അങ്ങനെയായിരുന്നെങ്കില്‍ പാമ്പിനെ ആയിരുന്നു അങ്ങനെ വിളിക്കേണ്ടിയിരുന്നത്. ആശാന് ചെവി കേള്‍ക്കില്ലല്ലോ.
പിന്നെ, കാക്ക.... ഈ എച്ചിലിലാണ് ഏറ്റവും കൂടുതല്‍ പോഷകങ്ങള്‍ ഉള്ളതെന്നതിന് ഇതിലും നല്ല ഒരു തെളിവ് വേണോ?

നോട്ട് ദ പോയിന്റ്‌. ::,.....:)

Noted Your honour...LIked it..:-)

ഭരിച്ചു ഭരിച്ചു ഉള്ളവരുടെ അന്നം മുട്ടിച്ചു. ഇനി പാവം കാക്കയെങ്കിലും കഞ്ഞി കുടിച്ചു പൊക്കോട്ടെ..ഇനി അതിന്റെ ആലോചിച്ചു ബെജാരക്കണ്ട...

ഡബിള്‍ ടു കഴിഞ്ഞിട്ട് പെണ്ണെ എത്രയാ...ഡബിള്‍ ത്രീയോ സിംഗിള്‍ ഫൊറോ....

കൊള്ളാം കേട്ടോ അനിയ...അഭിനന്ദനങ്ങള്‍

www.ettavattam.blogspot.com

ഹി ഹി അന്‍റെ ഓരോ ടിഡാല്‍ഫികള്‍
രസണ്ടഡാ ആശംസകള്‍

Post a Comment