കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, March 20, 2012

സമ്മതിച്ചു നേതാവികളേ, നിങ്ങടെ പിറകില്‍ ലക്ഷങ്ങള്‍ അണികളുണ്ട്..


പ്രിയപ്പെട്ട സംഘടനാ ഭാരവാഹീസ് അറിയാന്‍..

പ്രിയ നേതാവികളേ.., നിങ്ങളൊരു സംഭവം തന്നെയാണ്..
നിങ്ങടെ സംഘടനകളോ അതെരൊന്നെന്നര സംഭവം തന്നെ ..

സമ്മതിച്ചു.. നിങ്ങടെ പിറകില്‍ ലക്ഷങ്ങള്‍ അണികളുണ്ട്..
(ദൈവ്വേ ., കുറഞ്ഞ്‌പോയോ.. കോടികള്‍ . കോടികള്‍ അണികളുണ്ട്..
.. ഇനി കൂട്ടണേല്‍ പറഞ്ഞാല്‍ മതി .. ജസ്റ്റേ കാള്‍ ഓകെ)

നിങ്ങള്‍ നിരീക്കാതെ ഈ ഭൂമി മലയാളത്തില്‍ ഒന്നും തന്നെ സംഭവിക്കാന്‍ പോകുന്നില്ല...

ഹോ .. നിങ്ങളില്ലായിരുന്നെങ്കില്‍ .. ഹാലോചിക്കാന്‍ പോലും വയ്യ...
ഈ നാട് മുടിഞ്ഞ് ഹലാക്കായി പോയേനെ..
സാക്ഷരരാകാതെ ഞാങ്ങള്‍ ആകെ മൊത്തം ടോട്ടല്‍ ബെടക്കികളായേനെ..

അപ്പൊ ആമുഖസ്തുതി കഴിഞ്ഞു.. ഇനി കം റ്റു ദ പോയന്റ്...

ഞങ്ങള്‍ വലതുവശം ചേര്‍ന്ന് റോഡരികിലൂടെ നടക്കുമ്പോള്‍ കേള്‍ക്കാം..
... നിങ്ങള്‍ വമ്പന്‍ പ്രകടനവുമായി വന്ന് അമേരിക്കക്കെതിരെ ഗര്‍ജിക്കുന്നത്...
സയണിസ്റ്റ് ലോബിയെ ഭര്‍ത്സിക്കുന്നത്..
ഞങ്ങടെ വഴിമുടക്കി, ഞങ്ങള്‍ക്കെതിരെ മുഷ്ടി ചുരുട്ടി., അവരെ തെറി വിളിക്കുന്നതിന്റെ പൊളിറ്റിക്‌സ് സത്യായിട്ടും എനിക്കിത് വരെ തിരിഞ്ഞിട്ടില്ല...
(വലതുവശം ചേര്‍ന്നേ നടക്കാവൂ എന്നത് ബസ്സിലെഴുതിവെച്ച നിയമമായതോണ്ടാ.. അല്ലാതെ ഇടത് വശം ചേര്‍ന്ന് നടക്കാന്‍ അസ്‌ക്യത ഉണ്ടായിട്ടല്ലാട്ടോ)

ഞങ്ങളല്ലല്ലോ ഇറാഖികളെ കൊന്നൊടുക്കിയത്..
അഫ്ഗാനികളെ ബോംബ് കൊണ്ടൊടുക്കിയത്..
സദ്ദാമിനെ തൂക്കിക്കൊന്നത്..
വിപ്ലവ ക്യൂബയെ ഹലാക്കാക്കാന്‍ നോക്കുന്നത്..

പെട്രോളിനും ഡീസലിനും വില കൂട്ടിയതും ഞങ്ങളല്ല...
ബജറ്റ് അവതരിപ്പിച്ചത് ്അല്ലേയല്ല...

'കയ്യും വെട്ടും കാലും വെട്ടും വേണ്ടി വന്നാല്‍ തലയും വെട്ടും'.
നിങ്ങള്‍ പറയുന്നത് മന്ത്രി്മാരോടാണ്..
ബട്ട് കേള്‍ക്കുന്നത് ഈ പാവം ഞങ്ങളായിപ്പോയി...

ലോകത്തെന്ത് വിപ്ലവം നടന്നാലും ഇപ്പോള്‍ ഉള്ളിലൊരാധിയാണ് പ്രിയരേ..
ഒരു പ്രകടനത്തിനും പൊതുസമ്മേളനത്തിനും സ്‌കോപ്പുണ്ട് എന്നത് തന്നെ കാരണം..

NB:
നാട്ടിലോ മറു നാട്ടിലോ ഹെന്ത് പ്രശ്‌നമുണ്ടായാലും നമ്മള്‍ തെരുവിലിറങ്ങും..
ബാര്‍ബര്‍ ഷാപ്പുകാരന്‍ ഷുക്കൂര്‍ക്കയുടേയും . ചായക്കടക്കാരന്‍ മാധവേട്ടന്റേയും പെട്ടിക്കടക്കാരന്‍ ഹംസാക്കയുടേയും മുഖത്ത് നോക്കി രൂക്ഷമായി മുഷ്ടിയുയര്‍ത്തും ..
വിപ്ലവത്തിന്റെ അഗ്നിജ്വാലകള്‍ വിതക്കും..

പിന്നെ പാര്‍ട്ടി ഓഫീസിലേക്ക് മടങ്ങും .. പരിപാടിയുടെ റിപ്പോര്‍ട്ട് തയ്യാറാക്കും.. പത്രമാഫീസിലേക്ക് അയക്കും...

ഹൊ സ്വസ്ഥം.. സുഖം സമാധാനം...

(പിറ്റേന്ന് പത്രത്തില്‍ കണ്ണായ സ്ഥലത്തെങ്ങാനും ന്യൂസ് വന്നില്ലെങ്കില്‍ നോക്കിക്കോ എഡിറ്റര്‍ക്കെതിരേയും നമ്മള്‍ മുഷ്ടി ചുരുട്ടും..
....)

9 comments:

എന്തിനാ ചങ്ങായീ ഇതിനോടൊക്കെ ഇത്ര പുച്ഛം?

പിന്നെ ഫേസ് ബുക്കിൽ സ്റ്റാറ്റസ്സടിച്ച് മാത്രമാണോ പ്രതിഷേധിക്കേണ്ടത്?

അങ്ങനെ ചോദ്യങ്ങള്‍ വരട്ടെ.... ചോദിച്ചും പറഞ്ഞും നമുക്കൊരു നയം രൂപീകരിക്കാം.. ഹെന്താ..

ഞങ്ങളല്ലല്ലോ ഇറാഖികളെ കൊന്നൊടുക്കിയത്..
അഫ്ഗാനികളെ ബോംബ് കൊണ്ടൊടുക്കിയത്..
സദ്ദാമിനെ തൂക്കിക്കൊന്നത്..
വിപ്ലവ ക്യൂബയെ ഹലാക്കാക്കാന്‍ നോക്കുന്നത്.. കൊള്ളാം ..

സസ്നേഹം ...

സാധാരണക്കാരന്റെ അടിസ്ഥാനപ്രശ്നങ്ങള്‍ മനസ്സിലാക്കാതെ അന്താരാഷ്ട്രപ്രശ്നങ്ങളും തേടിപ്പോന്നോര്‍ക്കൊരു വടിയടി.. കൊള്ളാം.

ഇരാനിലെയോ പലസ്ടീനിലെയോ വിപ്ലവം ആയിരുന്നെങ്കില്‍ സഹിക്കമായിരുന്നു ,നമ്മുടെ നാട്ടില്‍ വിപ്ലവം വരികയോ ?പാടില്ല പാടില്ല

ഇത് തന്നെ ആണ് ചാച്ചര കേരളത്തിന്റെ കുഴപ്പം പറയേണ്ടത് പറയണ്ടാവോരോട് പറയില്ല

ഈ കത്തിന്റെ ഒരു കോപ്പി “ജമാ’അത്തെ ഇസ്ലാമി അമീർ” എന്ന് കവറിനു പുറത്ത് എഴുതി 2 രൂപയുടെ സ്റ്റാമ്പുമൊട്ടിച്ച് അയക്കാൻ അപേക്ഷ.. ;)

ഹ ഹ.. ബാസില്‍ .. കത്തിന്റെ കാലമൊക്കെ കഴിഞ്ഞില്ലേ....
ഇപ്പൊ ലിങ്ക് കൊടുത്താല്‍ പോരെ...

Post a Comment