കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Thursday, March 15, 2012

ബ്ലോഗേഴ്‌സിനോട് സ്‌നേഹപൂര്‍വ്വം..ഈ പോര് നിര്‍്ത്തണം പ്ലീസ്‌


ബൂലോകം ഒരു വല്ലാത്ത ലോകം തന്നെയാണ്...
ചില പോസ്‌റ്റൊക്കെ വായിച്ചാല്‍ ചിരിച്ച് പണ്ടാരമടങ്ങിപ്പോകും..

അബ്‌സാറിക്കാടെ പോസ്റ്റ് വായിച്ചിട്ട് ഇത്‌വരെ ചിരി ഉള്ളില്‍ നിന്ന് മാഞ്ഞിട്ടില്ല..
കൊമ്പന്‍ മുസാക്കയും ചിരിപ്പിച്ച് നമ്മെ ഹലാക്കാക്കിക്കളയും..
സിയാഫ്ക്കാടെ ചില കഥകള്‍ എന്നെ വല്ലാതെ അല്‍ഭുതപ്പെടുത്തിയിട്ടുണ്ട്..

ബെര്‍ളി തോമസ്, വള്ളിക്കു്ന്ന്, കണ്ണൂരാന്‍, തട്ടുകട, പടാര്‍ ബ്ലോഗ്, പരിഭാഷ..
എല്ലാം അതിസംഭവങ്ങള്‍ തന്നെ..

അപ്‌നാ അപനാ ബ്ലോഗിലെ പ്രവാസക്കഥകള്‍ വായിച്ച് ചിരി നിര്‍ത്താന്‍ ഞാന്‍ പെട്ടപാട്...

തീക്ഷണമായിരാഷ്ട്രീയ വിഷയങ്ങളിട്ട് അന്തരീക്ഷം ചര്‍ച്ചകലുഷമാക്കാനും അതേ ചൂടോടെ നര്‍മം പറഞ്ഞ് തണുപ്പിക്കാനുമുള്ള ഷാജിക്കായുടെ കഴിവും സമ്മതിച്ച് കൊടുക്കേണ്ടതു തന്നെ...

പെണ്‍പടയില്‍ ഋതുസ്ഞ്ജന, സോണി, അനാമിക,നേന സിദ്ധീഖ് തുടങ്ങിയവരൊ്ന്നും ആരുടേയും പിറകിലല്ല..

ടെന്‍ഷന്‍ വന്നാല്‍ നാരദന്‍ മാഷിന്റെ ചിരിച്ചിന്തുകളിലേക്ക് പോയാല്‍ മതി..
ആറ്റിക്കുറുക്കിയ തമാശ വായിക്കാം..

ഉപദേശങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും രമേശേട്ടന്റെയും ഫ്രണ്ട്‌സിന്റേയും ഇരിപ്പിടം ബ്ലോഗുണ്ട്....

സകലരേയും പ്രോല്‍സാഹിപ്പിച്ച് നന്നാക്കാന്‍ ജെഫുക്ക ഓടി നടപ്പുണ്ട്..

ഹങ്ങനെ ഒരു കൂട്ടമായി.., സൗഹൃദ വലയമായാണ് എനിക്കീ ബ്ലോഗുലകം ഫീല്‍ ചെയ്തത്..

സമീപകാല സംഭവങ്ങളുടെ തുടക്കവും വഴിത്തിരിവുകളുമൊന്നും എനിക്കറിയില്ല.. അറിയാന്‍ ആശയുമില്ല...

പരസ്പരമുള്ള വ്യക്തിഹത്യകള്‍ നിര്‍ത്തണം എന്ന് മാത്രം പറയുകയാണ്..

അക്ഷരം അനുഗ്രഹമാണ്..
അത് തെറി വിളിച്ച് അന്യനെ ഒതുക്കാന്‍ വേണ്ടിയല്ലല്ലോ നമ്മള്‍ അഭ്യസിച്ചത്...

പലതും കേട്ടപ്പോ ., കണ്ടപ്പോ .., വല്ലാത്ത വിഷമം തോന്നി..
ഹതോണ്ടാ ഇത്രയും പറഞ്ഞത്..
അധികപ്പറ്റായെങ്കില്‍ ക്ഷമിക്കണം....

13 comments:

കത്തി താഴെയിടടാ..ഡാ കത്തി....താഴേയിടാൻ.... നിന്റെ... അച്ഛനാടാ പറയുന്നേ കത്തി താഴെയിടാൻ.... ആശംസകൾ.

ബ്ലോഗര്‍ അല്ലെ ,വയടിയായിരിക്കും ,എഴുത്തുകരനല്ലേ ,സ്വാതന്ത്ര്യ ദാഹി ആയിരിക്കും ,പിന്നെ ഉപ്പിലിട്ട പോലെ മിണ്ടാതെ ബുദ്ടുകളെ ആര്‍ക്കു വേണം .പ്രതികരിക്കട്ടെ അവര്‍ ,അത്കൊണ്ട് എനിക്ക് പറയാനുള്ളത് പ്രിയപ്പെട്ട ബ്ലോഗര്‍മാരെ ,പോര് നിര്‍ത്തരുത് .മഖ്‌ബു ഇങ്ങനെയൊക്കെ പറയും ...

@ മണ്ടസന്‍ ഫിലിം ഡയലോഗ്‌സ് കൊണ്ട് ആറാട്ടാണല്ലോ..
@ സിയാഫ്ക്കാ.. പ്രേരണാ കുറ്റത്തിന് കേസെടുക്കും .., നോക്കിക്കോ..

ഞാൻ പറയും..നാവ് കഴക്കുന്നതു വരെ..!

ഇതൊന്നുമില്ലാത്ത എന്തു ബൂലോകം??

അയ്യോ.. അതെന്തിനാ റാഷിദ് .. നമുക്കെന്നും സൗഹൃദത്തില്‍ നിന്നാല്‍ പോരെ..
ചെറിയ വഴക്കും വക്കാണവുമായിരുന്നെങ്കില്‍ രസമായിരുന്നു....

ഇത് പക്ഷെ വല്ലാതെ ഓവറായിപ്പോയി.....

സാരല്ല.. ഇപ്പൊ എല്ലാം ഓകെ ആയല്ലോ.. അത് മതി..

അപ്പോള്‍ എല്ലാം ഓവര്‍... ഓവര്‍....
(ആവാതെ നോക്കണം അല്ലെ...)
എന്നെയും സ്മരിച്ചതിനു നന്ദി.
(ഇനി എനിക്ക് മരിച്ചാല്‍ മതി....
പ്രേരണാക്കുറ്റം... സൂക്ഷിച്ചോ...)

മോനെ മഖ്‌ബൂ ആപ്പചട്ടീല്‍ അരി വറുക്കല്ലേ...കാറും, കമന്റും, കൊടുങ്കാറ്റും ഒക്കെ അടങ്ങിയതാ :) :) പരസ്പരമുള്ള വ്യക്തി ഹത്യകളും ചെളിവാരി എറിയലും നിര്‍ത്തിയെ തീരൂ, ആശയപരമായ വൈജാത്യങ്ങള്‍ മറന്നു ബ്ലോഗര്‍മാര്‍ പരസ്പരം സൗഹൃദം സംരക്ഷിക്കേണ്ടിയിരിക്കുന്നു. മഖ്‌ബൂ നന്നായി തന്നെ പറഞ്ഞു

ഇത് ശരിയായ ചിന്ത !!!!
ആശംസകള്‍

വ്യത്യസ്ഥ സ്വഭാവക്കാര്‍ ആകുമ്പോള്‍ പിണക്കങ്ങളും ഇണക്കങ്ങളും സ്വാഭാവികം....
എല്ലാ പ്രശ്നങ്ങളും വേഗം തീരട്ടെ...
മക്ബൂ പറഞ്ഞത് നന്നായി.....

ഡാ ആകെ നമ്മക്ക് കിട്ടുന്ന ഒരു മെച്ചം ഓണ്‍ ലൈനിലൂടെ നാല് പെണ്ണുങ്ങളെ വളച് ഒടിചു പന്ജാര അടിക്കാം എന്നതാണ് പബ്ലിക് ആയിട്ട് നീ മൂസാക്ക എന്നൊന്നും വിളിച്ചു ഉള്ള സമാധാനം കളയല്ലേ പഹയാ

കച്ചറയും ബഹളവും അടിപിടിയുമൊന്നുമില്ലാതെ എന്താഘോഷം എന്ത്‌ ബൂലോകം. ഇങ്ങനെ അടിപിടി കൂടുന്നവരാകും ഭാവിയില്‍ നല്ല കൂട്ടുകാര്‍.... നല്ല കൂട്ടുകാരാകുമെന്ന പ്രതീക്ഷയോടെ നമുക്ക്‌ മുന്നേറാം

ഹെന്നാ പിന്നെ അങ്ങനെയായിക്കോട്ടെ..
സൗഹൃദങ്ങളിലേക്കുള്ള നിമിത്തങ്ങളാകട്ടെ ഇവയൊക്കെയും അല്ലെ..

കൊമ്പന്‍ ഭായ്.. ഹ ഹ..
എന്നാല്‍ പിന്നെ അങ്ങനെയായിക്കോട്ടെ..
ഞാന്‍ കൊമ്പന്‍ മൂസ എന്ന് തന്നെയങ്ങ് വിളിക്കും.. ബഡാ ബ്ലോഗറെ ബഹുമാനിച്ചില്ല എന്നും പറഞ്ഞ് എന്റെ മേക്കിട്ട് കേറാന്‍ വന്നേക്കരുത് .. പറഞ്ഞക്കാം..

Post a Comment