കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, March 14, 2012

എന്റെ ഒരൊന്നൊന്നര പ്രണയകാവ്യം


എങ്ങനെ തുടങ്ങണം..
എവിടെ തുടങ്ങണം എന്നൊന്നുമറിയില്ല,,
എന്തോ ഒരിത്..

പറയാനോങ്ങുമ്പോള്‍ വിക്കെടുക്കുന്നു...
എന്നാലും കണ്ണും മൂക്കും അടച്ചുപിടിച്ച്
ധൈര്യം സംഭരിച്ച് ഞാന്‍ പറയട്ടെ..

ഈയിടെ ഉറക്കം കിട്ടുന്നില്ല..
നിന്റെ മോന്തയാണ് ഞാന്‍ കിനാവ് കാണുന്നത്..

എപ്പോഴുമെപ്പോഴും നീയാണെന്റെ ഉള്ളില്‍
.. സത്യം..
നാഷണല്‍ ഹൈവേയില്‍
ഇരുചക്ര ശകടത്തിലൂടെ പായുമ്പോഴും..
പാണ്ടിലോറിയുടെ മൂളക്കങ്ങള്‍
നെഞ്ചിടിപ്പേറ്റുമ്പോഴും
...................

നീ നീ നീ മാത്രമെന്റെയുള്ളില്‍..

എനിക്കറിയാം ഓരോ വളവിലും തിരിവിലും
ലൈഫിലെ ഒരു ഹമ്പായി
നീയെന്നെ വെയിറ്റ്് ചെയ്യുന്നുണ്ടാകുമെന്ന്..

നിനക്ക് വേണ്ടിയാണ് ഞാന്‍
ഹെല്‍മറ്റ് ധരിക്കുന്നതും
സീ്റ്റ്‌ബെല്‍റ്റിടുന്നതും..

പ്രിയപ്പെട്ട ട്രാഫിക് പോലീസ്
നിനക്ക് വേണ്ടി മാത്രമാണ്
.....

7 comments:

helmetum,beltum ittal ninak kollam.....allenkil...njangalku ninne swapnam kanendi varum.....baki njn parayunnilla......

ഛെ. ചടപ്പിച്ചു.

അവൾ വനിതാപോലീസ് ആണോ..:)

@ബന്ന ബാക്കി നീ പറയണ്ട..,
ഞാന്‍ ഊഹിച്ചോളാം..

@ റാഷിദ്.. ഹിത് പ്രതീക്ഷിച്ചില്ല ല്ലേ

@ഹ ഹ ദേ ജെഫുക്കാ .., ചുമ്മാ പ്രശ്‌നമുണ്ടാക്കല്ലേ...

ഛേ,,,,! എന്തേല്ലാം പ്രതിക്ഷകളായിരുന്നൂ, വായിച്ച് മുന്നേറുമ്പോൾ. ഇനി വല്ല വനിതാ പോലീസുകളുമാണോ ? ആശംസകൾ.

enthann mashe ingakk ad maryadakk ezhuthi tirthudayirunno,pranayatinnod etra veruppo?

Post a Comment