കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Tuesday, March 13, 2012

ഹെല്‍മറ്റും വെക്കാതെ എങ്ങോട്ടാടാ പണ്ടാരമടങ്ങുന്നത്?


Own life and own world is
Every one's HEADLINES

ഓരോരുത്തര്‍ക്കും അവനവന്റെ ജീവനും ജീവിതവും തന്നെയാണ് പ്രധാന വാര്‍ത്തകള്‍

എന്റെ ബ്ലഡി പ്രണ്ട്‌സെല്ലാം ചേര്‍ന്ന് പുറത്തിറക്കുന്ന ഷോര്‍ട്ട് ഫിലിം ആണ് ഹെഡ്‌ലൈന്‍സ്.
നിയമത്തിന്റേയും ഭരണകൂടത്തിന്റെയും ഉഡായ്പുകളെ തുറന്നു കാട്ടുന്നു ഈ ചിത്രം.

ഹെല്‍മറ്റ് ധരിച്ചില്ല എന്ന രാജ്യദ്രോഹ കുറ്റം ചെയ്ത ഒരാളുടെ പിറകെ കുതിക്കുകയാണ് നമ്മുടെ ജനകീയ പോലീസ്..
പോലീസിനെ കണ്ട് ഭയന്ന ആ യുവാവ് അപകടത്തില്‍ പെട്ട് മരണപ്പെടുന്നു..

നാട്ടിലെ ബാര്‍ബര്‍ഷാപ്പിന് മുമ്പിലൂടെ മയ്യത്ത് പോകുമ്പോള്‍അവിടെ സ്ഥാപിച്ച ടിവി സ്‌ക്രീനിലെ ഹെഡ്‌ലൈന്‍സ് ഇങ്ങനെ വായിക്കാം..

* 2G സ്‌പെക്ട്രം ജയിലിലടക്കപ്പെട്ട എ രാജ കുറ്റവിമുക്തനായി
* ഇത് ജനാധിപത്യത്തിന്റെ വിജയം - എ രാജ
*അബ്ദുല്‍ നാസര്‍ മദനിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു..
*ഹെല്‍മറ്റ് വേട്ട പോലീസിന് സസ്‌പെന്‍ഷന്‍


പിന്നീടൊരിക്കല്‍ മരണപ്പെട്ട യുവാവിന്റെ ഖബറിടം സന്ദര്‍ശിച്ച് ഓട്ടോയില്‍ മടങ്ങുകയായിരുന്ന സ്ത്രീയേയും മകനേയും പോലീസ് തടയുന്നുണ്ട്
(മുമ്പ് സസ്‌പെന്‍ഷന്‍ കിട്ടിയ അതേ പോലീസ്)..

വീണ്ടും ടിവി ഹെഡ്‌ലൈന്‍സ് :
*സ്‌ഫോടന പരമ്പര: സ്വാമി അസിമാനന്ദ, ശ്രീകാന്ത് പുരോഹിത് എന്നിവരെ നിരപരാധികളെന്ന്് കണ്ട് സുപ്രീം കോടതി വെറുതെ വിട്ടു..
*മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാട്ടിയ ജസീം , ഫാറൂഖ് ഇഹ്‌സാന്‍, ബാസിത് എന്നീ യുവാക്കള്‍ക്കെതിരിലുള്ള കേസ് NIA ഏറ്റെടുക്കും..


പുതിയ കാലത്തിന്റെ കോലം മാറ്റങ്ങളെ അതേ ദൃശ്യതീവ്രതയോടെ ആവിഷ്‌കരിക്കുന്നതില്‍ ഈ ബഡ്ക്കൂസുകള്‍ വിജയിച്ചിരിക്കുന്നു..

ഇപ്പോഴത്തെ പുള്ളേരെല്ലാം കൊലവെറിയും പാടി ബ്രേക്കും കളിച്ച് ഹലാക്കായി നടക്കാണെന്ന് തൊള്ള ബഡായി വിടുന്നോര്‍ക്കുള്ള വായടപ്പന്‍ മറുപടികൂടിയാണ് ചെക്കന്‍മാരുടെ ഇത്തരം പണിപ്പാടുകള്‍..

അപ്പൊ ലെവന്‍മാരുടെ തോളില്‍ തട്ടി ഒരു കണ്‍ഗ്രാജുലേഷന്‍ പറഞ്ഞൂടെ..
ഹെന്റെ വക ഇതാ ഒരു ബിഗ് ക്ലാപ്പ്..




NB:
ഈ ഫിലിമിന്റെ പ്രചാരണത്തിനായി പുറത്തിറക്കിയ പോസ്റ്ററുകളെല്ലാം തന്നെ മുഖ്യധാരാ സിനിമകളെയും കടത്തിവെട്ടുന്നതാണ്.. ലെവന്‍മാര്‍ ജഗജില്ലികള്‍ തന്നെ...

DIRECTION: JABBAR PERINTHALMANNA
PRODUCTION: BRIGHT MEDIA
SHABEERALI MULLIAKKURSHI / SHANAVAS
ASSO. DIRECTION & CINEMATOGRAPHY: A J VASEEM
CAMERA: SHAMIL TIRUR
STILLS & EDITING: ZAINUL ABIDEEN
DESIGNS: WHYLETZ INTERNATIONAL

8 comments:

അപ്പോഴെങ്ങനെ ഈ പോസ്റ്റിട്ട ആൾക്ക് സമാധാനായോ ? ആയി ല്ലേ ? അപ്പൊ ഞങ്ങളെ പൊലുള്ള ഇമ്മാതിരി പോസ്റ്റുകളിറക്കാൻ കഴിയാത്ത വികാര ജീവികൾക്കോ. അവരങ്ങ്ട് ഒടുങ്ങിക്കോട്ടെ അല്ലേ ? എന്തായാലും കൊള്ളാം. ആശംസകൾ.

ഇത് എന്ന് റിലീസാകും മക്കൂ..

ഹെൽമറ്റ് ധരിക്കാത്തതും അഴിമതി നടത്തുന്നതും കുറ്റകരം തന്നെ !

@മണ്ടസനെ അങ്ങനങ്ങ് ഒടുങ്ങാന്‍ ഞങ്ങ സമ്മതിക്കുമോ.., ബല്യ ബ്ലോഗറല്ലേ
@ഷമീര്‍
ഷൂട്ടിംഗ് കഴിഞ്ഞു .. അവസാന മിനുക്കു പണികളില്‍..
@വിഢ്ഢിമാന്‍..
കുറ്റങ്ങളെ സമീകരിക്കുന്നത് ശരിയാണോ..

വേഗം പുറത്തിറങ്ങാന്‍ നമുക്ക് പ്രാര്‍ഥിക്കാം ല്ലേ..ആശംസകള്‍

ആശംസകള്‍

പുതിയ തലമുറയില്‍ നിന്നും ഇത്തരത്തില്‍ ഉള്ള പ്രതികരണങ്ങള്‍ അത്യാവശ്യമാണ്...കണ്ണുള്ളവര്‍ കാണട്ടെ...

@ ഷാജിക്കാ സന്ദര്‍ശനത്തിന് താങ്ക്‌സ് കെട്ടോ
@ അബ്‌സാര്‍ ഭായ് ഇങ്ങടെ അഡള്‍ട്ട് ഓണ്‍ലി വായിച്ച് ചിരിച്ചു ചത്തു..
സന്ദര്‍ശനത്തിന് താങ്ക്‌സ്..

പുതിയ കാലത്തിന്റെ കോലം മാറ്റങ്ങളെ അതേ ദൃശ്യതീവ്രതയോടെ ആവിഷ്‌കരിക്കുന്നതില്‍ ഈ ബഡ്ക്കൂസുകള്‍ വിജയിച്ചിരിക്കുന്നു..

ഇപ്പോഴത്തെ പുള്ളേരെല്ലാം കൊലവെറിയും പാടി ബ്രേക്കും കളിച്ച് ഹലാക്കായി നടക്കാണെന്ന് തൊള്ള ബഡായി വിടുന്നോര്‍ക്കുള്ള വായടപ്പന്‍ മറുപടികൂടിയാണ് ചെക്കന്‍മാരുടെ ഇത്തരം പണിപ്പാടുകള്‍.


ഇതാണ് ലോകം, നാടകമേ ഉലകം. ആശംസകൾ.

Post a Comment