കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Wednesday, March 7, 2012

പെണ്ണുങ്ങള്‍ക്കെന്താടൊ കോപ്പേ കള്ള്ഷാപ്പില്‍ ക്യൂ നിന്നാല്‍


രണ്ടാഴ്ച്ച മുമ്പത്തെ മാതൃഭൂമി വീക്ക്‌ലിയില്‍ സക്കറിയയുടെ
ഒരു ഉഡായ്പ് ലേഖനമുണ്ടായിരുന്നു..

എന്ത്‌കൊണ്ടാണ് നമ്മുടെ യുവാക്കളെല്ലാം വര്‍ഗീയതയിലേക്ക് തന്നെ പോകുന്നതെന്ന്...
മാധ്യമങ്ങെളും രാഷ്ട്രീയക്കാരുമെല്ലാം വര്‍ഗീയതയുമായി കൈകോര്‍ത്ത് ശൂജായിത്തരം കാട്ടി നടക്കാണത്രെ..

ഹൊ പറേണത് കേട്ടാല്‍ മ്മള് വിചാരിക്കും .. പാവം ഇയാള്‍ മാത്രമാണ് ഭൂമി മലയാളത്തിലെ ഒരേയൊരു ശംഭോ മഹാദേവ എന്ന് ..
അങ്ങോരില്ലായിരുന്നില്ലെങ്കില്‍ കേരളമണ്ണ് ബടക്കായി പണ്ടാരമടങ്ങിപ്പോയേനെ..

പെട്ടെന്നതാ എം മുകുന്ദന്റെ പ്രസ്താവന ..,ലേറ്റസ്റ്റ്...
ഞങ്ങടെ കാലത്തെ ചെറുപ്പക്കാര്‍ വൈലോപ്പിളളിയുടേയും ആശാന്റേയും കവിത പാടിയായിരുന്നു നട്പ്പ്...
ഇപ്പോഴത്തെ പിള്ളേരോ കൊലവെറിയും പാടിയിതാ ചുമ്മാ തെക്ക് വടക്ക് നടക്കുന്നു..
ദിങ്ങനെ പോയാല്‍ എങ്ങനെ സാമൂഹിക നവജാഗരണം വരും..

ഹെന്നെക്കൊണ്ട് പറയിപ്പിക്കണ്ട....
ഈ കൂഷ്മാണ്ഡങ്ങള്‍ വരുത്തിവെച്ച നവജാഗരണങ്ങള്‍...
അന്ന് കവിതകളൊക്കെയും ചൊല്ലി നടന്നവന്‍മാരാണ് ഇന്ന് ഭരണത്തിലേറി നാട് കട്ട് മുടിക്കുന്നത്..
അഴിമതിയും ഗുണ്ടായിസവും കാട്ടി വയറ് പെരുപ്പിക്കുന്നത്..
പരസ്പരം തെറി വിളിച്ചും പാര പണിതും സാംസ്‌കാരികം കളിക്കുന്നത്..

പെണ്ണുങ്ങള്‍ക്കെന്താ കള്ള്ഷാപ്പില്‍ ക്യൂ നിന്നാല്‍ എന്നാണ് മുകുന്ദന്റെ പുതിയ തിസീസ്....
ആണുങ്ങളോട് തന്നെ .., മക്കളേ ലതൊന്നും അടിച്ച്‌കേറ്റി ജീവിതം കുട്ടിച്ചോറാക്കല്ലേ എന്ന് പറയണ്ടിടത്താണ് ഇമ്മാതിരി തൊള്ള വഡായികള്‍.(ക്ഷമിക്കണം .,,, ലെവന്‍മാരെങ്ങിനെയാ ഹത് പറയ്വാ ല്ലേ.. അല്‍പം മിനൂങ്ങാതെ സര്‍ഗാത്മകത നിര്‍ഗളിപ്പതെങ്ങനെ..)


ഹെന്താ ചെയ്യാ.. ലിതുകള്‍ക്ക് നവജാഗരണം നടത്താതെ ഒക്കുകേലല്ലോ..

കൊട്ട്:
ഇരുപത്തൊന്നാം നൂറ്‌റാണ്ടിലെ കുട്ടികളെന്തിന് ഇരുപതാം നൂറ്റാണ്ടിലെ ആക്റ്റിവിസം പിന്തുടരണം..
നമുക്ക് നമ്മുടെ രാഷ്ട്രീയം .., അവര്‍ക്കവരുടേയും..
നാം കിഴവന്‍മാര്‍ എന്തിന് അവരുടെ കളിക്കളത്തിന് പുറത്ത് നിന്ന് വിസിലൂതണം..
പുറത്തേക്ക് പോകുന്ന പന്തെടുത്ത് കളത്തിലേക്ക് എറിഞ്ഞ് കൊടുക്കുക എന്നതിനപ്പുറം നമുക്കെന്ത് റോള്‍..--- സിവിക് ചന്ദ്രന്‍

NB:
പറയുമ്പോള്‍ എല്ലാം പറയണല്ലോ.. മുകുന്ദനും സക്കറിയായുമൊക്കെ എനിക്ക് പെരുത്തിഷ്ടമുള്ള എഴുത്തുകാരാണ്..
മുകുന്ദന്‍.. സൊ ഗ്രൈറ്റ്..
പൗലോകൊയ്‌ലോവിനെ പറ്റി മുകുന്ദന്‍ മദ്ഹ്(സ്തുതി) പാടി എഴുതാറുണ്ട്..
മുകുന്ദന്റെ നാലയലത്തെത്തുമോ പൗലോകൊയ്‌ലോ..

10 comments:

malappuram parappanangadiyil oru muslim yuvathi beverages Quevil ninnathinte vartha innathe manorama TV yil kandu..Mukundante vakku kettano?

അതെ.. കള്ള്തന്നെ നിര്‍ത്തലാക്കണം എന്നല്ലേ പറയേണ്ടിയിരുന്നത് എന്നാണ് ഐ മീന്‍....

കാലം പോണ പോക്ക് അല്ലേ... :)

മുകുന്ദന്റെ നാലയലത്തെത്തുമോ പൗലോകൊയ്‌ലോ.. - ലതു നേര്.....

അന്ന് കവിതകളൊക്കെയും ചൊല്ലി നടന്നവന്‍മാരാണ് ഇന്ന് ഭരണത്തിലേറി നാട് കട്ട് മുടിക്കുന്നത്..
അഴിമതിയും ഗുണ്ടായിസവും കാട്ടി വയറ് പെരുപ്പിക്കുന്നത്..
പരസ്പരം തെറി വിളിച്ചും പാര പണിതും സാംസ്‌കാരികം കളിക്കുന്നത്...

ശരിക്കും കൊട്ടിയല്ലൊ മക്ക്ബൂൽ ഭായ്...

പറയുന്നവര്‍ പറയട്ടെ അല്ല പിന്നെ

നമ്മുടെയൊക്കെ ജീവിതം ഇങ്ങനെ മതി എന്ന് പറയാന്‍ ഇവന്മാര്‍ക്ക് എന്ത് അധികാരം ,,

ശ്വാനന്മാര്‍ കുരക്കട്ടെ.. സാര്‍ത്ഥവാഹകസംഘം മുന്നോട്ട്>>

അന്ന് കവിതകളൊക്കെയും ചൊല്ലി നടന്നവന്‍മാരാണ് ഇന്ന് ഭരണത്തിലേറി നാട് കട്ട് മുടിക്കുന്നത്..
അഴിമതിയും ഗുണ്ടായിസവും കാട്ടി വയറ് പെരുപ്പിക്കുന്നത്..
പരസ്പരം തെറി വിളിച്ചും പാര പണിതും സാംസ്‌കാരികം കളിക്കുന്നത്..

ഇഷ്ടായീ,ഇഷ്ടായീ. നൂറുവട്ടം. ആശംസകൾ.

Post a Comment