കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Monday, March 5, 2012

പ്ഫ പുല്ലേ മോഹന്‍തോമസിന്റെ ഉഛിഷ്ടവും..


നീ പോ .. സ്ഥലം മാറ്റം വാങ്ങിയോ , ജോലി വേണ്ടെന്ന് വെച്ചോ ..
നീ എവിടെപ്പോയാലും വീണ്ടും വരും ..ഇതാ ഇവിടെ..എന്റെ കാല്‍ക്കീഴില്‍..
കൊന്ന് കുഴിച്ചിട്ടാലും കത്തിച്ചാമ്പലാക്കിയാലും നിന്റെ കൈ കൊണ്ട് ഞാന്‍ മാന്തിയെടുപ്പിക്കും.., ഡെന്നിസിന്റെ അവശിഷ്ടമെങ്കിലും... ഓര്‍മ്മവെച്ചോ.., ഉമ്മച്ചനാ പറയുന്നത്.. നിന്നെഞാന്‍ വിടില്ലെടാ മോനേ,... - വാസ്തവം

പക വീട്ടാനുള്ളതാണ്..- ദ്രോണ

ചത്ത് ദഹിച്ച് പോയതിനോട് പകയല്ല അറപ്പാണെനിക്ക്.. എന്റെ ജീവിതം നിരപരാധിയായ എന്റെ ജീവിതം.. അതിലെ വെളിച്ചം തല്ലിക്കെടുത്തി ആറുവര്‍ഷം സെന്‍ട്രല്‍ ജയിലിലെ ഇരുട്ടിലേക്ക് നിസ്സാരമായി എന്നെ വലിച്ചെറിഞ്ഞ നിന്റെ തന്തയെ നെഞ്ച്കീറി പൊളിച്ച് ചോരകുടിക്കുന്ന ഒരു സ്വപ്‌നമുണ്ടായിരുന്നു എനിക്ക് .. ആറ് വര്‍ഷം എന്നെ ജീവിക്കാന്‍ പ്രേരിപ്പിച്ച സ്വപ്‌നം ..
പക്ഷേ കാലം അയാളെ ഒരു മണ്‍കുടത്തിലാക്കി എന്റെ മുമ്പില്‍ കൊണ്ട് വെച്ചു..
പുറം കാലിളക്കി തെറിപ്പിക്കും ഞാനത്.. അതിന് മുമ്പ് നീ പോ മോനേ ദിനേശാ.. - നരസിംഹം

ഇവിടെ കിടന്നാ ഞങ്ങടെ അമ്മ മേരിട്ടീച്ചര്‍ മരിച്ചത്. നീയൊന്നും അറിയാതെ ഒരൂ പണിയും നടക്കില്ലെന്നറിയാം.. പറ വേഗം പറ..
കോളനിയില്‍ നിന്നല്ല അവന്റെ അമ്മേടെ ഗര്‍ഭപാത്രത്തില്‍ നിന്നായാലും പൊക്കിയിരിക്കും ഈ ബിലാല്‍.. - ബിഗ് ബി

മൊഴി കൊടുക്കാനും തെളിവുകള്‍ നിരത്താനും കേസ് കൊടുക്കാനും ഒരു കോടതിയിലും പോവില്ല ചാക്കോച്ചി അയാം ഹിയര്‍ ഫോര്‍ അനദര്‍ ഗെയിം.. ആനക്കാട്ടില്‍ ഈപ്പച്ചന്റെ ചോരകൊണ്ട് കളിച്ചത് ഈ കൂട്ടത്തില്‍ ഏത് മോനായാലും ശരി അവനെയൊക്കെ കൂട്ടിലേറ്റുന്നതും വിസ്തരിക്കുന്നതും അവന്റെയൊക്കെ വിധിയെഴുതുന്നതും ചാക്കോച്ചി നേരിട്ടായിരിക്കും..- ലേലം

ഒന്നും നടന്നില്ലേല്‍ തന്നെ പച്ചക്ക് കൊളുത്തിയിട്ടേ ജഗന്നാഥന്‍ ഈ മണ്ണ് വിട്ട് പോകൂ.. - ആറാം തമ്പുരാന്‍..

NB:
ഹോ നമ്മള്‍ കണ്ടു.. സിസിഎല്‍ ക്രിക്കറ്റില്‍ ജഗന്നാഥന്റെ കളി .. ഹെന്താ കളി..
ബിലാലിന് പിന്നെ സ്വന്തത്തെ കുറിച്ചൊരു തിരിച്ചറിവുണ്ട്.. അതാ കരക്കിരുന്നേ..


ഇത്തരം പകയും വിദ്വേഷവും പടക്കുന്ന സിനീമാ ഡയലോഗുകള്‍ കേട്ട് വളരുന്നവര്‍ ഉഡായ്പ് കാണിച്ചില്ലെങ്കിലേ അല്‍ഭുതമുള്ളൂ..

7 comments:

ഇത്തരം പകയും വിദ്വേഷവും പടക്കുന്ന സിനീമാ ഡയലോഗുകള്‍ കേട്ട് വളരുന്നവര്‍ ഉഡായ്പ് കാണിച്ചില്ലെങ്കിലേ അല്‍ഭുതമുള്ളൂ..മെസ്സേജ് നന്നായി ..ആശംസകള്‍

ഇത്തരം പകയും വിദ്വേഷവും പടക്കുന്ന സിനീമാ ഡയലോഗുകള്‍ കേട്ട് വളരുന്നവര്‍ ഉഡായ്പ് കാണിച്ചില്ലെങ്കിലേ അല്‍ഭുതമുള്ളൂ.. - ശരിയാണ്....

ദയലോഗല്ലേ മാഷേ ,അതൊക്കെ കുറച്ചു കഴിയുമ്പോള്‍ ഒരു തമാശയായിട്ടെ തോന്നു ,,അല്ല പിന്നെ

ഇത്തരം പകയും വിദ്വേഷവും പടക്കുന്ന സിനീമാ ഡയലോഗുകള്‍ കേട്ട് വളരുന്നവര്‍ ഉഡായ്പ് കാണിച്ചില്ലെങ്കിലേ അല്‍ഭുതമുള്ളൂ..

ഈ സംഗതിയൊക്കെ സിൽമേലല്ലേ നടക്കൂ സുഹൃത്തേ ക്ഷമിക്ക്. ആശംസകൾ.

Post a Comment