കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Thursday, March 1, 2012

സഖാവി ഫെമിനിസ്റ്റ്‌വല്‍സമ്മയുടെ ആത്മകഥയില്‍ നിന്ന്‌


നൂറ്റിനാല്‍പ്പത് സ്പീഡില്‍ ബുള്ളറ്റോടിച്ച് കൊണ്ട് പിറകില്‍ ജാനകിയേയും ഇരുത്തി വരികയാണ് സഖാവി വല്‍സമ്മ..
സ്‌കൂള്‍ കുട്ടികള്‍ നിരത്ത് കയ്യടക്കുന്ന നാല് മണി നേരം..

നിശബ്ദമായി ഓരത്തൂടെ നടന്ന് പോവുകയായിരുന്ന റഷീദിന്റെയും വേലായുധന്റെയും മുമ്പില്‍ വല്‍സമ്മ സഡന്‍ ബ്രേക്കിട്ടു..
എന്നിട്ടൊരു ലൊടുക്ക് കമന്റും....

മക്കളേ പഠിപ്പീരൊക്കെ ഹെങ്ങനെ പോകുന്നു..ഹാപ്പിയല്ലേ..

ഭയന്ന് വിറച്ച് വേറൊരു ഊടുവഴിയിലൂടെ പൂവാലികളില്‍ നിന്ന് അവര്‍ നടന്നകന്നു..

വല്‍സമ്മ വണ്ടിയെടുത്തു.., പിന്നെ ബ്രേക്കിട്ടത് മറിയാമ്മാ ചേട്ടത്തിയുടെ വീട്ടിലാണ്..
വണ്ടിയില്‍ നിന്നിറങ്ങി വല്‍സമ്മയും ജാനകിയും..

മറിയാമ്മാചേട്ടത്തിയും വര്‍ക്കിയച്ചായനും ഫാമിലിയും ലത്കളെ കാത്തിരിക്കുകയാണ്...

വഴിയറിയാതെ നട്ടം തിരിഞ്ഞുകാണും ല്ലേ.. മറിയാമ്മയുടെ അന്യേഷണം..

ആ....

ഹെന്നാപിന്നെ ആണുകാണല്‍ ചടങ്ങിലേക്ക് പ്രവേശിക്കാം.. ടോ ഭര്‍ത്താവേ വര്‍ക്കിച്ചാ ചെക്കനെ വിളിക്ക്....

അകത്ത് നിന്ന് തോമസൂട്ടി മെല്ലെ വെള്ളപ്പാത്രവുമായി (ഐ മീന്‍ കലക്കിയ വെള്ളം) മന്ദം മന്ദം വന്നു..
നാണം കൊണ്ട് ലെവന്‍ നിലത്ത് ക്ഷ , പ്ഫ, ത്ഥ എന്നിങ്ങനെ മലയാളത്തിലെ ലൊടുക്ക് അക്ഷരങ്ങള്‍ വരച്ചു..

എന്നാപിന്നെ നമുക്കങ്ങ് മാറിനില്‍ക്കാം.. ഇവര്‍ക്കെന്തെങ്കിലും പറയാനുണ്ടാകും....

എല്ലാരും പോയപ്പോള്‍ വല്‍സമ്മ ചോദ്യം ചെയ്യല്‍ തുടങ്ങി..
എത്രവരെ പഠിച്ചു.. എന്തിന് പഠിച്ചു.., കടലവില്‍ക്കാന്‍ പൊയ്ക്കൂടാരുന്നോ..
നന്നായ്ി ഫുഡ് ഉണ്ടാക്കാന്‍ അറിയാമോ..
അരിക്കിപ്പോ എന്താ വില.. റേഷന്‍ കടയില്‍ പോകാറുണ്ടോ.. സ്വാശ്രയവിദ്യാഭ്യാസത്തെ പറ്റി എന്തറിയാം..അരുന്ധതി റോയ് , സാറാജോസഫ്, ഖദീജാമുംതാസ്, അജിത, ഇത്യാദികളെ വായിക്കാറുണ്ടോ..
സ്്ത്രീകളുടേത് മാത്രമായ ഒര് രാജ്യം വന്നാല്‍ അന്ന് ഇയാള്‍ എന്ത്‌ചെയ്യും..
ഇന്ദിരാഗാന്ധി,ഗോള്‍ഡാമേര്‍,ഗൗരിയമമ,മായാവതി,സുഷമാസ്വരാജ്...ലിതുകള്‍ ജീവിതത്തില്‍ ഹെങ്ങനെ സ്വാധീനിച്ചു........

...........................................................................................................................

(ഫെമിനിസ്‌ററും ലെനിനിസ്റ്റുമായ സഖാവി വല്‍സമ്മ എഴുതാന്‍ സാധ്യതയുണ്ട് എന്ന് കരുതപ്പെടുന്ന എന്റെ നടപ്പിലാക്ാത്ത ആശകള്‍ എന്ന ആത്മകഥയില്‍ നിന്ന് ഞാന്‍ ഊഹിച്ചെടുത്തത്)

10 comments:

അപ്പൊ ഇങ്ങനെയൊക്കെയാണല്ലേ 'ചെക്കൻ കാണലിന്റെ' ആദ്യ കാല അനുഭവങ്ങൾ. കൊള്ളാം നന്നായിട്ടുണ്ട്. ആശംസകൾ.

നന്നായിട്ടുണ്ട്. ആശംസകൾ.

ഊഹിക്കുമ്പോള്‍ പിശുക്കുന്നതെന്തിനാ?

ഉം... നടക്കട്ടെ... കാര്യങ്ങള്‍ നല്ല വെടിപ്പായി.

ആശംസകൾ ! :) വിവരണം കുഴപ്പമില്ല കെട്ടോ ഭായ്

പ്രിയപ്പെട്ട സുഹൃത്തേ,
നര്‍മത്തില്‍ ചാലിച്ച ഈ പോസ്റ്റ്‌ നന്നായി. എഴുതണം. എഴുത്തില്‍ നല്ലൊരു ഭാവിയുണ്ട്.
സസ്നേഹം,
അനു

@മണ്ടൂസന്‍. കൈതപ്പുഴ, നാരദന്‍,പ്രദീപ്കുമാര്‍. മൊഹിയുദ്ദീന്‍,കൊമ്പന്‍.. സന്ദര്‍ശനത്തിന് താങ്കസ് കെട്ടോ..

@അനുപമ.. എഴുത്തില്‍ ഭാവി കണ്ടെത്താന്‍ തന്നെയാണ് ആശ.. സന്ദര്‍ശനത്തിനും ഉപദേശത്തിനും താങ്ക്‌സ് കെട്ടോ...

VERUTHE ALLA FAARYAKKU PATTIYA VISUAL.. :)

ഗൊള്ളാം ഫെമിനിസ്റ്റു സഖാവി വിലസമ്മ ..

Post a Comment