കയ്യും തലയും പുറത്തിടരുത്‌

Related Posts Plugin for WordPress, Blogger...

Monday, March 12, 2012

ബാലരമ പുസ്തകം40 ലക്കം52 ഒരു താത്വിക നിരൂപണം


മായാവി
കുട്ടൂസന്‍ തുടക്കത്തില്‍ തന്നെ മായാവിയെ പിടികൂടുന്നു.., കുപ്പിയിലാക്കുന്നു..
ഇനി നമുക്ക് പറക്കും കോട്ട് കണ്ടെത്താം എന്നും പറഞ്ഞ് കുട്ടൂസന്‍, ഡാങ്കിനി , ലുട്ടാപ്പി ഇത്യാദികള്‍ ആനമലയുടെ മുകളിലേക്ക് പോകുന്നു..
ആനമലയുടെ മുകളില്‍ നിന്ന് മന്ത്രിച്ചാല്‍ എന്തും സാധിക്കാമത്രെ ..

അങ്ങിനെ ആനമലയുടെ മീതെ ചെന്ന് കുട്ടൂസന്‍ മന്ത്രം ചൊല്ലുന്നു..

ജീംഭോം സംഭോം
കൂന്താളി ശൂന്താളി ഭൂഭൂ
കങ്കണ ഭിങ്കണ ഉടുപ്പു സടുപ്പൂസ്
ആളെ പറപ്പിക്കും കോട്ടു വാ..

കോട്ട് വരാന്‍ വേണ്ടിയാണ് മന്ത്രിച്ചത്.. ബട്ട് വന്നത് കോട്ടുവാ..
കുട്ടൂസന്‍ നിര്‍ത്താതെ കോട്ടുവായിടാന്‍ തുടങ്ങി..

ഹങ്ങനെ ആ പദ്ധതിയും സ്വാഹ..

സൈദ്ധാന്തികമായി ഈ കഥയെ വ്യവഹരിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത് , ഈ ആനമല എന്ന സംഭവം തീര്‍ത്തും അന്ധവിശ്വാസാത്മകമായ ഒരു ചിന്താമണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്..

ചോദിച്ചാല്‍ എന്തും കിട്ടുന്ന ഒരു മല..
അതൊരു അരാജകത്വലോകത്തെ പറ്റിയുള്ള സ്വപ്‌നം ഉള്‍ വഹിക്കുന്നുണ്ട്..

പിന്നെ കോട്ടുവാ എന്ന പദം
ശരിക്കും ഒരു ദ്വിത്വം അതിലുണ്ട്..
എന്ത്‌കൊണ്ട് കുട്ടൂസന്‍ ഉദ്ദേശിച്ചത് മല മനസ്സിലാക്കിയില്ല എന്നത് പുതിയ ആഖ്യാനങ്ങള്‍ക്ക് വിധേയമാക്കേണ്ട പ്രശ്‌നമാണ്,,

അമേരിക്കന്‍, സയണിസ്റ്റ്, ഫാഷിസ്റ്റ് മൂലശിലയില്‍ ഉരുവം കൊണ്ട ഒരു ചിന്താ മണ്ഡലത്തെ ആനമല ശരിക്കും സ്വാംശീകരിച്ചിരിക്കുന്നു..

ഉദ്ദേശിക്കാത്തത് മനസ്സിലാക്കുക എന്ന അതിവായന ഫാഷിസത്തിന്റെയും നാസിസത്തിന്റേയും ഘടനാത്മകതയാണ്..

----------------------
കുടുതല്‍ നിരൂപണങ്ങള്‍ക്ക് എഴുതുക..
ശ്രീ ബുജി ഫെര്‍ണാണ്ടസ്
ബുദ്ധിജീവി മന്ദിരം - കോഴിക്കോട്

NB:
എനിക്കേറെ ഇഷ്ടപ്പെട്ട എഴുത്തുകാരനാണ് പികെ പാറക്കടവ്.. ചെറുങ്കഥകളുടെ ഒടേ തമ്പുരാന്‍..അദ്ദേഹത്തിന്റെ ആദ്യ നോവല്‍ മീസാന്‍ കല്ലുകളുടെ കാവല്‍ പുറത്തിറങ്ങിയിരിക്കുന്നു.. ..
നിങ്ങളും വായിച്ച് അഭിപ്രായം പറ..

19 comments:

ഞങ്ങള്‍ ബുജികളെ ജീവിക്കാന്‍ സംമാതിക്കൂലാ അല്ലെ ?സീരിയല്‍ സംവിധായകന്‍ സിനിമ എടുത്ത പോലെയായോ പാറക്കടവ് സാറിന്റെ നോവല്‍?വായിക്കാന്‍ പറ്റിയില്ല ..

അമേരിക്കന്‍, സയണിസ്റ്റ്, ഫാഷിസ്റ്റ് മൂലശിലയില്‍ ഉരുവം കൊണ്ട ഒരു ചിന്താ മണ്ഡലത്തെ ആനമല ശരിക്കും സ്വാംശീകരിച്ചിരിക്കുന്നു.

താങ്കൾ എങ്ങനേയാണ് സുഹൃത്തേ ഈ 'വല്ല്യേ' കാര്യങ്ങളെ ഇങ്ങനെ ചുരുട്ടിക്കൂട്ടി നമ്മുടേതായ കാര്യത്തിലേക്കും കഥകളിലേക്കും കൊണ്ട് വരുന്നത്. ഗംഭീരം. ആശംസകൾ.

ഈ കുട്ടൂസന്റെ ഒരു കാര്യം

ഹ ഹ രസിച്ചു..
രാജു, രാധ, മായാവി, ലുട്ടാപ്പി എന്നിവരെയും വീഷണവിധേയരാക്കേണ്ടതുണ്ട്..

ജീംഭോം സംഭോം
കൂന്താളി ശൂന്താളി ഭൂഭൂ
കങ്കണ ഭിങ്കണ ഉടുപ്പു സടുപ്പൂസ്..

ഇഷ്ടായല്ലോ....!

ഹഹ....സമകാലിക യാഥാര്‍ത്യങ്ങള്‍ ബാലരമയുടെ കണ്ണിലൂടെ എന്നും പറയാം അല്ലെ?.

ഉദ്ദേശിക്കാത്തത് മനസ്സിലാക്കുക എന്ന അതിവായന ഫാഷിസത്തിന്റെയും നാസിസത്തിന്റേയും ഘടനാത്മകതയാണ്..

കാലികം...!

അല്ലെങ്കിലും കുട്ടൂസൻ അമേരിക്കയുടെ പക്ഷത്താ!! അതെന്തപ്പതു അങ്ങിനെ പറഞ്ഞെ? ആവോ ആർക്കറിയാം.. ജീം ബൂം ഹാ​‍ാ

സൈദ്ധാന്തികമായി വ്യവഹരിക്കുമ്പോള്‍ അന്ധവിശ്വാസാത്മകമായ ചിന്താമണ്ഡലത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.....അമേരിക്കന്‍, സയണിസ്റ്റ്, ഫാഷിസ്റ്റ് മൂലശിലയില്‍ ഉരുവം കൊണ്ട ഒരു ചിന്താ മണ്ഡലത്തെ സ്വാംശീകരിച്ചിരിക്കുന്നു.

ഞാന്‍ നിങ്ങളുടെ എഴുത്തിനെ ആക്ഷേപഹാസ്യ ലേഖനമെഴുത്തിലെ കുഞ്ഞുണ്ണി എഴുത്ത് എന്നു വിളിക്കും....

താത്ത്വികമായ ഒരവലോകനമാണ് ഞാനുദ്ദേശിക്കുന്നത്.
ഒന്ന് – വിഘടനവാദികളും (ഡാകിനിയും കുട്ടുസനും) പ്രതിക്രിയാവാദികളും (വിക്രമനും മുത്തുവും) പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലായിരുന്നെങ്കിലും അവര്‍ക്കിടയിലുള്ള അന്തര്‍ധാര സജീവമായിരുന്നു എന്നുവേണം കരുതാന്‍. ...,.. ബൂര്‍ഷ്വാസി (പുട്ടാലു അമ്മാവന്‍ )കളും തക്കം പാര്‍ത്തിരിക്കുകയായിരുന്നു. അങ്ങനെയാണ് ആനമല സംഭവം കുട്ടുസന് പ്രതികൂലമായി ഭവിച്ചത്. അതാണ് പ്രശ്‌നം.അതായത് വര്‍ഗാധിപത്യവും (മായാവി) കൊളോണിയലിസ്റ്റ് ചിന്താസരണി (രാജുവും രാധയും)കളും റാഡിക്കലായിട്ടുള്ള മാറ്റമല്ല. ഇപ്പോള്‍ മനസ്സിലായോ..?”

"മനസ്സിലായില്ല -”

“അത് ഉത്തമന്‍ പാര്‍ട്ടിക്ലാസ്സിനു വരാത്തതുകൊണ്ടാണ് “

;-)

ഇവിടെ ആദ്യമാ............:)
ഡിങ്കനും ശിക്കാരി ശംഭുവും ഇടുമ്പോള്‍ അറിയിക്കണേ........

വരികൾക്കുള്ളിൽ നല്ല ഒരു “അർഥം“ ഒളിപ്പിച്ചു വെച്ച രീതി നന്നായിട്ടുണ്ട്..

ങ്ങാഹാ!! ഇജ്ജു അത്രയ്ക്കായോ? ഞങ്ങള്‍ കുഞ്ഞുമക്കളുടെ ബാലരമയില്‍ പാറ്റ ഇടുന്നോ മക്കുവേ ?? :)

ഞാന്‍ ഷെയറി ട്ടാ :)

ഇത്രയും കാലം ബാലരമ വായിച്ചിട്ടും ഇവരൊക്കെ ബൂര്‍ഷ്വാസികളും അമേരിക്കന്‍ പക്ഷക്കാരും ആണെന്ന് മനസ്സിലാക്കാന്‍ ഇവിടെ വരേണ്ടി വന്നു.. നിര്‍ത്തി.. ഇന്നത്തോടെ നിര്‍ത്തി.. വായന..

Post a Comment